Saturday, October 31, 2009

സംഘപരിവാറിന്റെ തനിനിറം

ഭീകരവാദം സമം മുസ്ളീം എന്ന കൃത്രിമവും ദുരുദ്ദേശപരവുമായ സമവാക്യം ഉയര്‍ത്തിക്കൊണ്ട്, എല്ലാ ഭീകര പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം ഏതെങ്കിലും മുസ്ളീം സംഘടനകളുടെ തലയില്‍ കെട്ടിവെക്കുന്ന വഞ്ചനാപരമായ നിലപാടാണ്, സംഘപരിവാറും അവരുടെ വൈതാളികരും ഈ അടുത്തകാലം വരെ കൈക്കൊണ്ടിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഈറ്റില്ലം സംഘപരിവാറിന്റെ നികുംഭിലയിലാണെന്ന് അനുഭവിച്ചറിയുമായിരുന്ന കേരളീയരെ സംബന്ധിച്ചിടത്തോളം, ആ കള്ള പ്രചരണത്തിലെ വഞ്ചന പണ്ടേ വ്യക്തമായിരുന്നുവെങ്കിലും മറ്റു പലര്‍ക്കും അതു ബോധ്യമാവാന്‍ 2008 സെപ്തംബറിലെ മാലേഗാവ് സ്ഫോടനവും കാന്‍പൂരിലും നന്ദേദിലും ഉണ്ടായ ബോംബ് സ്ഫോടനങ്ങളും വരെ കാത്തിരിക്കേണ്ടിവന്നു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ആയുധപ്പുരയില്‍നിന്ന് ഉയര്‍ന്ന സൈനികോദ്യോഗസ്ഥനായ കേണല്‍ പുരോഹിത് മോഷ്ടിച്ച സ്ഫോടക വസ്തുക്കള്‍ ആര്‍എസ്എസ്സിന്റെ ആസ്ഥാനത്ത് കൊണ്ടുവന്നതും അവിടെവെച്ച് സ്ഫോടനം നടത്തുന്നതിന് അഭിനവ് ഭാരത് എന്ന പരിവാര്‍ സംഘത്തിലെയും ബജ്രംഗദളിലെയും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയതും മുസ്ളീം പള്ളികള്‍ക്കുസമീപം അത്തരം ബോംബുകള്‍ കൊണ്ടുവന്നു വെച്ച് പൊട്ടിച്ച് അതിന്റെ ഉത്തരവാദിത്വം മുസ്ളീം സംഘടനകളുടെ തലയില്‍ സംഘപരിവാര്‍ കെട്ടിവെച്ചതും എല്ലാം പിന്നീട് പരസ്യമായപ്പോള്‍ അവരുടെ തനിനിറം എല്ലാവര്‍ക്കും വ്യക്തമായി. ബിജെപിയുടെയും ബജ്രംഗദളിന്റെയും പ്രവര്‍ത്തകയായിരുന്ന പ്രജ്ഞാസിങ് ഠാക്കൂര്‍ എന്ന കപട സന്യാസിനിക്ക് ഇക്കാര്യത്തിലുള്ള പങ്കാളിത്തവും നേതൃത്വവും ഇതോടൊപ്പം വെളിവാക്കപ്പെട്ടു. മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ സേനയായ എടിഎസ് ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ സംഘപരിവാറിന്റെ അന്തഃപുരത്തിലെ അജ്ഞാത രഹസ്യങ്ങളില്‍ ചിലത് പരസ്യമായി. തമിഴ്നാട്ടില്‍ ആര്‍എസ്എസ് ആസ്ഥാനത്തു നടന്ന ബോംബ് സ്ഫോടനം ബോംബ് കൈകാര്യം ചെയ്യുന്നതിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച കയ്യബദ്ധമായിരുന്നു. ആന്ധ്രപ്രദേശില്‍ ഹൈദരാബാദിലും മറ്റും ചില പള്ളികളുടെ പരിസരങ്ങളില്‍ ബോംബ് സ്ഫോടനം നടത്തി, അതിന്റെ ഉത്തരവാദിത്വം മുസ്ളീം സംഘടനകളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ അവര്‍ ശ്രമം നടത്തുകയുണ്ടായി.

സംഘപരിവാറിന്റെ ഹൈന്ദവ കാപട്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗോവയിലെ മഡ്ഗാവില്‍ ദീപാവലിക്കു തൊട്ടു തലേന്ന് നടന്ന ബോംബ് സ്ഫോടനം. ഗോവയിലും മഹാരാഷ്ട്രയിലും മറ്റു ചില സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സനാതന്‍ സംസ്ഥാന്‍ എന്ന തീവ്ര ഹൈന്ദവ വലതുപക്ഷ സംഘടനയുടെ രണ്ട് പ്രവര്‍ത്തകരാണ് (ഈ സംഘടനയ്ക്ക് അമേരിക്ക, ഇംഗ്ളണ്ട്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും യൂണിറ്റുകളുണ്ടത്രെ) ഗ്രേസ് ചര്‍ച്ചിനടുത്ത് ബോംബ് വെയ്ക്കാന്‍ പോയി സ്വയം അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്. മഹാരാഷ്ട്രയില്‍ ഈ അടുത്ത കാലത്ത് സാംഗ്ളിയിലും മിറാജിലും വര്‍ഗീയ കലാപങ്ങള്‍ കുത്തിപ്പൊക്കിയത് സനാതന്‍ സംസ്ഥാന്‍ തന്നെയാണ്. മഹാരാഷ്ട്രയിലെ വാസി, താനെ, പനവേല്‍ എന്നീ പട്ടണങ്ങളില്‍ തിയേറ്ററിനടുത്ത് നടന്ന ബോംബ് സ്ഫോടനങ്ങളിലും ഇവര്‍ക്കുള്ള പങ്ക് പോലീസും ഭീകരവിരുദ്ധ സ്ക്വാഡും കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ നിരവധി പ്രദേശങ്ങളില്‍നിന്ന് കണ്ടെടുക്കപ്പെട്ട വന്‍ സ്ഫോടക വസ്തു ശേഖരത്തിനുപിന്നിലും ഇവരുടെ കൈകളാണെന്ന് എടിഎസ് പ്രസ്താവിക്കുന്നു.

പുറമേക്ക് ആശ്രമവും ധ്യാനവും യോഗവിദ്യയും പ്രാര്‍ത്ഥനയും "ധര്‍മയുദ്ധ'' പ്രഖ്യാപനവും "ധര്‍മശക്തി സേന''യും "സനാതന്‍ പ്രഭാത്'' എന്ന പത്രവുമൊക്കെയായി ആധ്യാത്മിക പരിവേഷം അണിയുന്ന സനാതന്‍ സംസ്ഥാന്‍, കടുത്ത ഹൈന്ദവ വര്‍ഗീയ ഭീകര സംഘടന തന്നെയാണ് എന്ന് ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന ഈ സംഘടനയെ നിരോധിക്കണമെന്ന് അവര്‍ മഹാരാഷ്ട്ര ഗവണ്‍മെന്റിനോട് ഒരു വര്‍ഷം മുമ്പു തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അതിന് കോണ്‍ഗ്രസ് - എന്‍സിപി ഗവണ്‍മെന്റ് തയ്യാറായില്ല. അതായത് ഹൈന്ദവ ഭീകര സംഘടനയെ വളര്‍ത്തുന്നത് കോണ്‍ഗ്രസ് തന്നെയാണെന്നര്‍ഥം. ഗോവയിലെ മുഖ്യ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ടിയുടെ നേതാവും കൃഷിമന്ത്രിയുമായ സുധീര്‍ ധവാലിക്കറുടെ ഭാര്യ ജ്യോതി ധവാലിക്കര്‍ക്ക് സനാതന്‍ സംസ്ഥാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ വന്ന വിവരം. അപ്പോള്‍ മന്ത്രിക്കും അതുമായി ബന്ധമുണ്ടാവാം. ഈ സംഘടനക്ക് ദുരൂഹമായ പല വിദേശബന്ധങ്ങളും ഉണ്ടത്രേ.

സനാതന ധര്‍മ മന്ത്രവുമായി രാഷ്ട്രീയ രംഗത്തിറങ്ങിയിട്ടുള്ള സംഘപരിവാറിന്റെ തനിനിറമാണ്, മാലേഗാവ് തൊട്ട് മഡ്ഗാവ് വരെയുള്ള സംഭവങ്ങള്‍ തുറന്നു കാണിക്കുന്നത്.

ചിന്ത വാരിക മുഖപ്രസംഗം

സംഘട(ട്ട)ന തെരഞ്ഞെടുപ്പ്

കെഎസ് യു തെരഞ്ഞെടുപ്പ് ഡിസിസി ഓഫീസില്‍ കൂട്ടത്തല്ല്

കോഴിക്കോട്: കെ.എസ്.യു യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പിനിടെ ഡിസിസി ഓഫീസില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ഡിസിസി പ്രസിഡന്റ് അടക്കമുള്ള ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൂട്ടത്തല്ല്. എന്‍എസ് യു അയച്ച കേന്ദ്ര നിരീക്ഷകന്‍ ഗുജറാത്തുകാരന്‍ ബൂപന്‍ ഭട്ട് ഇതിനെല്ലാം സാക്ഷിയായി.
ചുമ്മാ ഒരു വ്യായാമത്തിന്
വെള്ളിയാഴ്ച പകല്‍ പതിനൊന്നോടെയാണ് തമ്മില്‍ത്തല്ലിനു തുടക്കം. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കെ.എസ്.യു യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പ് രംഗമായിരുന്നു വേദി. പകല്‍ ഒമ്പതുമുതല്‍ 11 വരെയായിരുന്നു നാമനിര്‍ദേശത്തിനുള്ള സമയം. നിശ്ചിത സമയം കഴിഞ്ഞ് ചില കെ.എസ്.യുക്കാര്‍ നോമിനേഷനുമായി എത്തി. ഇത് നേരത്തെ വന്നവര്‍ ചോദ്യം ചെയ്തു. അതോടെ കൂട്ടത്തല്ല് തുടങ്ങി. തങ്ങളുടെ ഗ്രൂപ്പുകാരെ വിജയിപ്പിക്കാന്‍ തമ്പടിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസുകാരും പങ്കാളികളായതോടെ രംഗം സംഘര്‍ഷഭരിതമായി. ഓഫീസിലുണ്ടായിരുന്ന ഡിസിസി പ്രസിഡന്റ് കെ സി അബുവിനെ പ്രവര്‍ത്തകര്‍ വിവരമറിയിച്ചു. പൊല്ലാപ്പിനില്ലെന്നു പറഞ്ഞ് അദ്ദേഹം മുറിയില്‍നിന്ന് ഇറങ്ങിയില്ല. പിന്നീട് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ സംഭവസ്ഥലത്ത് എത്തിച്ചത്. അബുവിന്റെ സാന്നിധ്യത്തിലും സംഘട്ടനം തുടര്‍ന്നു. തല്ലുണ്ടാക്കിയത് എ ഗ്രൂപ്പുകാരാണെന്ന് ഐക്കാരും തിരിച്ചാണെന്ന് എക്കാരും കുറ്റപ്പെടുത്തുന്നു.

ജില്ലയിലെ കോളേജ് യൂണിറ്റ് തെരഞ്ഞെടുപ്പില്‍ ആദ്യത്തേതായിരുന്നു ക്രിസ്ത്യന്‍ കോളേജിലേത്. ആദ്യ തെരഞ്ഞെടുപ്പ് മാതൃകയാക്കണമെന്നും മറ്റെല്ലാ കോളേജിലും ഈ രീതിയിലായിരിക്കണം തെരഞ്ഞെടുപ്പെന്നും യോഗംകൂടി തീരുമാനിച്ചിരുന്നു. കെ.എസ്.യു പ്രവര്‍ത്തകരെ ഡിസിസി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് തീരുമാനമെടുത്തത്.

Friday, October 30, 2009

കെഎംഎംഎല്‍: സത്യം പുറത്തുവരട്ടെ

സംസ്ഥാനത്തെ ഏറ്റവും പ്രധാന പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളില്‍ ഒന്നായ ചവറ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ വികസനപദ്ധതികളുടെ മറപിടിച്ച് കോടികള്‍ ചോര്‍ത്തിക്കൊണ്ടുപോയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നേ മതിയാകൂ. യുഡിഎഫ് 2001ല്‍ അധികാരത്തിലെത്തുമ്പോള്‍ 120 കോടി രൂപയായിരുന്നു കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനലാഭം. യുഡിഎഫ് ഉന്നതരുടെയും ബിനാമികളുടെയും കഴുകന്‍കണ്ണുകള്‍ പതിച്ചതോടെ ആ കമ്പനിയുടെ അധോഗതി തുടങ്ങി. യുഡിഎഫ് അധികാരമൊഴിയുന്ന ഘട്ടത്തില്‍ ലാഭം 10 കോടിയിലേക്ക് താണു. കമ്പനിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന പദ്ധതിക്കാണ് അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സുശീലാ ഗോപാലന്‍ വ്യവസായമന്ത്രിയായിരിക്കെ 782 കോടി രൂപയുടെ വികസന പദ്ധതി കെഎംഎംഎല്ലിനുവേണ്ടി രണ്ടായിരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് ഈ പദ്ധതി അപ്പാടെ അട്ടിമറിച്ചു. 760 കോടി രൂപയുടെ പുതിയ പദ്ധതി അവര്‍ തട്ടിക്കൂട്ടി. അത് സ്ഥാപനത്തിന്റെ ആവശ്യവും ശേഷിയും പരിഗണിച്ചായിരുന്നില്ല. മെക്കോ എന്ന സ്ഥാപനത്തെ പദ്ധതിയുടെ എന്‍ജിനിയറിങ്, യന്ത്രസാധനങ്ങള്‍ സംഭരിക്കല്‍, നിര്‍മാണം, മാനേജ്മെന്റ് എന്നീ ചുമതലകളോടെ കസള്‍ട്ടന്റായി നിയമിച്ചു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട മെക്കോ 760 കോടിക്കു പകരം 1113.42 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. ഒറ്റയടിക്ക് 47 ശതമാനം വര്‍ധന. 2006ല്‍ യുഡിഎഫ് ഗവമെന്റ് ഇതിന് അനുമതിയും നല്‍കി. കമ്പനിയുടെ നിലനില്‍പ്പ് അവതാളത്തിലാക്കുന്ന വന്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന കാര്യം ഇപ്പോഴത്തെ എല്‍ഡിഎഫ് ഗവമെന്റ് വന്നശേഷം കമ്പനി ഡയറക്ടര്‍ബോര്‍ഡ് ചര്‍ച്ചചെയ്തു. 2007 ഫെബ്രുവരിയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം പദ്ധതി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. കോടികളുടെ കൊള്ള ലക്ഷ്യമാക്കി ആസൂത്രണംചെയ്ത നാല് പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. വികസനപദ്ധതികളെക്കുറിച്ചും കരാറുകളിലെ അഴിമതി സംബന്ധിച്ചും സിബിഐ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതോടെ കോഗ്രസ്-മുസ്ളിംലീഗ് നേതൃത്വം പരിഭ്രാന്തരായി. അവരുടെ അഴിമതിവിരുദ്ധ പെരുമ്പറയടിയുടെ യഥാര്‍ഥരൂപമാണ് പിന്നീട് കണ്ടത്.

ഉമ്മന്‍ചാണ്ടി യുഡിഎഫ് കവീനറായിരിക്കെയാണ് പൊതുമുതല്‍ ചോര്‍ത്താനുള്ള ഈ പദ്ധതി രൂപപ്പെടുന്നത്. പദ്ധതിക്ക് തിടുക്കത്തില്‍ അനുമതി നല്‍കുമ്പോള്‍ ഉമന്‍ചാണ്ടി മുഖ്യമന്ത്രി. പി കെ കുഞ്ഞാലിക്കുട്ടിയും കുഞ്ഞാലിക്കുട്ടിയുടെ രാജിക്കുശേഷം വ്യവസായമന്ത്രിയുടെ കസേരയിലിരുന്ന ഇബ്രാഹിംകുഞ്ഞും ഉമ്മന്‍ചാണ്ടിയും കെഎംഎംഎല്‍ വികസനപദ്ധതികളുടെ ആസൂത്രണത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ്. സിബിഐ അന്വേഷണാവശ്യം കേന്ദ്രഗവമെന്റ് നിരസിച്ചു. വിചിത്ര വാദങ്ങളാണ് ഇതിനു നിരത്തിയത്. ഇടപാടുകള്‍ക്ക് അന്തര്‍സംസ്ഥാന-വിദേശബന്ധമില്ലെന്നും ചില കരാറുകാര്‍ കോടതിയില്‍ പോയ സാഹചര്യത്തില്‍ സിബിഐ അന്വേഷണം കോടതിയലക്ഷ്യമാകുമെന്നുമൊക്കെയാണ് കേന്ദ്രം ന്യായം നിരത്തിയത്. കരാറുകാര്‍ ആര്‍ബിട്രേഷന് പോയതിനെ ചൂണ്ടിയായിരുന്നു കോടതിയലക്ഷ്യമാകുമെന്ന വാദം. ഇത് നിലനില്‍ക്കുന്നതല്ലെന്നും ഇടപാടുകള്‍ക്ക് മറ്റു സംസ്ഥാനങ്ങളുമായും വിദേശരാജ്യങ്ങളുമായും ബന്ധമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അന്വേഷണമില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നു. അത് കുറ്റവാളികളെ രക്ഷിക്കാനുള്ള രാഷ്ട്രീയമായ ഇടപെടല്‍ തന്നെയായിരുന്നു.

കെഎംഎംഎല്‍ ഇടപാടില്‍ ഒരു വിദേശസ്ഥാപനം അന്നത്തെ മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും 20 ലക്ഷം ഡോളര്‍ കോഴ വാഗ്ദാനംചെയ്തതിന്റെ രേഖകള്‍ സിപിഐ എം നിയമസഭാ കക്ഷി സെക്രട്ടറി പി ജയരാജന്‍ നിയമസഭയുടെ മേശപ്പുറത്തു വച്ചിരുന്നു. കരാര്‍ നല്‍കുന്നതിന് 26 ലക്ഷം ഡോളറാണ് വിദേശ കമ്പനിയോട് ആവശ്യപ്പെട്ടതെന്നും 20 ലക്ഷം ഡോളര്‍ നല്‍കാമെന്ന് കമ്പനി അധികൃതര്‍ സമ്മതിച്ചെന്നും പി ജയരാജന്‍ രേഖ ഉദ്ധരിച്ച് സഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. റഷ്യയിലെ ഇന്ത്യന്‍ കോസുലേറ്റ് ആയിരുന്ന സഞ്ജീവ് കോശി വഴിയാണ് സന്ദേശം കൈമാറിയത്. അന്ന് മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും പ്രതിനിധി എന്ന നിലയില്‍ കെഎംഎംഎല്‍ എംഡിയുമായി കമ്പനി അധികൃതര്‍ രഹസ്യചര്‍ച്ച നടത്തി. ഇതേത്തുടര്‍ന്ന് അയച്ച കത്തിലെ നാലാമത്തെ പേജില്‍ വ്യവസായമന്ത്രിയെ ജിഎസ്-ഐയുഎംഎല്‍ എന്നും മുഖ്യമന്ത്രിയെ സിഎം-ജിഒകെ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ജിഎസ്-ഐയുഎംഎല്‍ എന്നാല്‍ ജനറല്‍ സെക്രട്ടറി മുസ്ളിംലീഗ്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണാവശ്യത്തിന് കേന്ദ്രം വഴങ്ങാത്ത സാഹചര്യത്തിലാണ് പൊതുമുതല്‍ കൊള്ളയടി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിനുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം.

മെക്കോ കമ്പനി മുഖേനയാണ് യുഡിഎഫ് ഗവമെന്റ് കരാറുകളില്‍ ഏര്‍പ്പെട്ടത്. മെക്കോണിന് പിന്നീട് പവര്‍ ഓഫ് അറ്റോര്‍ണിയും നല്‍കി. കുറഞ്ഞ തുകയ്ക്ക് കസള്‍ട്ടന്‍സിക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ച കമ്പനികളെ മാറ്റിനിര്‍ത്തി മുന്‍കാലപരിചയമുണ്ടെന്നു പറഞ്ഞാണ് മെക്കോണിനെ കൊണ്ടുവന്നത്. ഈ കമ്പനി എങ്ങനെ കസള്‍ട്ടന്റായി, എസ്റ്റിമേറ്റില്‍ ഒറ്റയടിക്ക് 47 ശതമാനം വര്‍ധന വരുത്തി, വികസനപദ്ധതി അംഗീകരിക്കപ്പെട്ടതെങ്ങനെ, സാമ്പത്തികസ്ഥിതി പരിഗണിക്കാതെ അപ്രായോഗികമായ പദ്ധതികള്‍ കെഎംഎംഎല്ലില്‍ അടിച്ചേല്‍പ്പിച്ചത് ആര്, കൊള്ളപ്പണത്തിന്റെ വിഹിതം എവിടെയൊക്കെ ചെന്നുചേര്‍ന്നു, കൈ നനയാതെ മീന്‍ കിട്ടിയത് ആര്‍ക്കൊക്കെ തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. യുഡിഎഫ് ഭരണകാലത്തെ അഴിമതിയും സാമ്പത്തികസ്ഥിതി കണക്കിലെടുക്കാതെ നവീകരണപദ്ധതികള്‍ക്കു നല്‍കിയ കരാറുകളും കെഎംഎംഎല്ലിനെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.

എല്‍ഡിഎഫ് അധികാരമേറ്റശേഷം സ്വീകരിച്ച നടപടികള്‍ മറ്റു പൊതുമേഖലാസ്ഥാപനങ്ങള്‍ക്കൊപ്പം കെഎംഎംഎല്ലിനും തുണയായി. സ്ഥാപനത്തെ വളര്‍ച്ചയിലേക്ക് നയിക്കുന്നതിനൊപ്പം തീവെട്ടിക്കൊള്ള തടയാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. യുഡിഎഫിന്റെ 'വികസനപദ്ധതി' നടപ്പായിരുന്നെങ്കില്‍ അവരുടെ കാലത്ത് താഴുവീണ വ്യവസായശാലകളുടെ പട്ടികയില്‍ കെഎംഎംഎല്ലും സ്ഥാനംപിടിക്കുമായിരുന്നു. കമ്പനിയെ തകര്‍ത്തുകൊണ്ടുപോലും പണംവാരാന്‍ ശ്രമിച്ചവരുടെ കറുത്ത കൈകള്‍ വിജിലന്‍സ് അന്വേഷണത്തില്‍ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അത് എത്ര വമ്പന്മാരായാലും അവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം ഇരുമ്പഴികള്‍ക്കുള്ളിലാണ്; അവരെ സഹായിക്കുന്നവര്‍ക്കും.

ദേശാഭിമാനി മുഖപ്രസംഗം 31-10-09

നീര്‍ത്തൂ ഈ അധിക്ഷേപം

ഉമ്മന്‍ചാണ്ടിക്ക് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ തുറന്ന കത്ത്

പ്രിയപ്പെട്ട ശ്രീ ഉമ്മന്‍ചാണ്ടി,

കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുംവിധം കള്ളവോട്ട് ആക്ഷേപങ്ങള്‍ താങ്കള്‍ കഴിഞ്ഞ കുറേ നാളായി ഉന്നയിക്കുകയാണല്ലോ. സ്വാര്‍ഥരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് ഈ അധിക്ഷേപമെന്ന് പ്രകടമാണെങ്കിലും ഒരുനാടിനെയും ജനതയെയും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒന്നാണതെന്ന് ഓര്‍മ്മിപ്പിക്കട്ടെ. പൌരാവകാശവും അതിന്റെ ഭാഗമായ വോട്ടവകാശവും സ്വതന്ത്രമായി വിനിയോഗിക്കുന്നതു തടയുന്ന തരത്തിലുള്ള ഭീഷണിയും ഇടപെടലുകളും താങ്കളുടെ പങ്കാളിതത്തോടെ നടക്കുമ്പോള്‍ ജനാധിപത്യം എന്ന വാക്കിനുതന്നെ അര്‍ത്ഥം നഷ്ടപ്പെടുന്നു.

കണ്ണൂരില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചേര്‍ത്തുവെന്നും അതിന് വ്യാജരേഖകള്‍ ഉപയോഗിച്ചുവെന്നും മറ്റുമുള്ള ആക്ഷേപം അടിസ്ഥാനരഹിതമെന്ന് കണക്കുകളും വസ്തുതകളും നിരത്തി ഞങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത് താങ്കളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ാവഴിയില്ലല്ലോ. നിയമാനുസൃതം വോട്ടവകാശം ലഭിക്കേണ്ടുന്ന പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചിതരേഖകള്‍ സഹിതം അര്‍ഹരായ ആര്‍ക്കും അപേക്ഷിക്കാം. അതിലേതെങ്കിലും രേഖ വ്യാജമാണെന്ന് ഇതുവരെ അത് ഔദ്യോഗികമായി പരിശോധിച്ചവര്‍ പറഞ്ഞിട്ടില്ല. അഞ്ച് ഘട്ടങ്ങളിലായി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകള്‍ നടത്തിയ പരിശോധനയിലും എല്‍ഡിഎഫുമായി ബന്ധപ്പെട്ട ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന ആക്ഷേപിക്കപ്പെട്ടിട്ടില്ല. കമീഷന് ലഭിക്കാത്ത മറ്റ് വല്ല വിവരവും അങ്ങയുടെ പക്കല്‍ ഉണ്ടെങ്കില്‍ ജനസമക്ഷം പ്രസിദ്ധീകരിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ മഹനീയസ്ഥാനത്തെ ഓര്‍ത്തെങ്കിലും തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു. അതിന് അങ്ങേക്ക് സാധിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ നടത്തുന്ന സത്യവിരുദ്ധപ്രചാരണം അവസാനിപ്പിക്കാമോ?

കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് ഭൂരിപക്ഷംകിട്ടുമെന്ന് താങ്കളും പാര്‍ടിയുടെ മറ്റ് നേതാക്കളും അവകാശപ്പെടുന്നുണ്ട്. ആ അവകാശവാദം ആത്മാര്‍ത്ഥമെങ്കില്‍ എന്തിന് വോട്ടര്‍മാരെയാകെ അപഹസിക്കും വിധം അവരെല്ലാം വ്യാജന്മാരാണെന്ന പ്രചാരണം? അതിന് താങ്കളെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയകാരണങ്ങള്‍ കണ്ണൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ തരിച്ചറിയുമെന്ന് കരുതാനുള്ള വിവേകം താങ്കളില്‍നിന്ന് പ്രതീക്ഷിച്ചുകൂടെ? കണ്ണൂരിന്പുറത്തുള്ളവരെ തെറ്റിദ്ധാരണയുടെ ഇരുളില്‍ നിര്‍ത്താനുള്ളതോ ഈ ആത്മവഞ്ചനാപരമായ പ്രചാരണം?

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെച്ചൊല്ലി അതൃപ്തിയും അസ്വസ്ഥതയും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരില്‍ തിളച്ചുമറിയുകയാണെന്ന യാഥാര്‍ത്ഥ്യം താങ്കള്‍ കണ്ണൂരില്‍ വന്നപ്പോഴെങ്കിലും നേരിട്ടനുഭവിച്ചറിഞ്ഞിട്ടുണ്ടാകുമല്ലോ. . സ്വന്തം അണികളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വിധം താങ്കളുടെ പാര്‍ട്ടി നേതൃത്വം എതിര്‍പ്പ് നേരിടുന്നു. ഈ വിഷമകരമായ അവസ്ഥ മറികടക്കാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധജ്വരം ഉണര്‍ത്തി അണികളെ ഏകോപ്പിക്കാന്‍ കഴിയുമോയെന്ന എളുപ്പവഴിയല്ലേ വോട്ടര്‍പട്ടിക വിവാദം?

യുപിഎ ഭരണം തുടരുന്ന ജനവിരുദ്ധനയങ്ങളും കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന ആസിയന്‍കരാറുമടക്കമുള്ള പ്രശ്നങ്ങളും യുഡിഎഫിനെ പ്രതിക്കൂട്ടിലാണ് നിര്‍ത്തുന്നത്. കണ്ണൂര്‍ നഗരമുള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ വികസന കാര്യങ്ങളിലെ അനാസ്ഥയും അതുമൂലമുണ്ടായ പിന്നോക്കാവസ്ഥയും ഇവിടെ നിന്ന് ജയിച്ചുപോയവരെ ജനങ്ങളുടെ മുന്നില്‍ മുഖം കാണിക്കാന്‍ പറ്റാത്ത ദുസ്ഥിതിയിലെത്തിച്ചിരിക്കുന്നു. ഒരുഭാഗത്ത് സ്ഥാനാര്‍ത്ഥിയുടെ അസ്വീകാര്യത, സ്വന്തം പാര്‍ട്ടിയിലെ അതൃപ്തി, കാലകാലമായി ജയിച്ചുവന്ന മണ്ഡലത്തിന്റെ വികസനമുരടിപ്പ്, മണ്ഡലം കൈവിട്ടുപോവുകയാണെന്ന ഭീതി- ഇതെല്ലാം മറച്ച് വെക്കാന്‍ വോട്ടര്‍പട്ടികവിവാദം മാത്രമാണ് താങ്കളുടെ ചേരി ഉയര്‍ത്തുന്ന ഒറ്റമൂലി. സൂര്യനെ മറയ്ക്കാന്‍ പാഴ്‌മുറം ഉപയോഗിക്കുകയല്ലേ താങ്കള്‍?

വോട്ടര്‍പട്ടികയില്‍ സ്വന്തം പേര് കൂട്ടിചേര്‍ക്കുന്നതിന് ജനങ്ങള്‍ ഇത്രയേറെ പീഡിപ്പിക്കപ്പെട്ട മറ്റൊരു അനുഭവം രാജ്യത്തെവിടെയുണ്ട്? എല്ലാ നിയമനടപടികളും പൂര്‍ത്തീകരിച്ച് ഒരു ദിവസം മുഴുവന്‍ ക്യൂവില്‍ നിന്ന് പൌരാവകാശത്തിന്റെ ഭാഗമായി വോട്ടവകാശം നേടിയവര്‍ ഇങ്ങനെ അധിഷേപിക്കപെടേണ്ടവരോ? കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പലവട്ടം നടത്തിയ പരിശോധനക്ക് പുറമെ കേന്ദ്ര-ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള സ്വാധീനം ഉപയോഗിച്ച് ജില്ലക്ക് പുറത്തുള്ള വിവിധതട്ടിലുള്ള ഉദ്യോഗസ്ഥന്മാര്‍ ഈ വോട്ടര്‍മാരുടെ വാസസ്ഥലം പരിശോധിക്കുകയും നേരിട്ട് ചോദ്യം ചെയ്യുകയുമുണ്ടായില്ലേ?. അതിന് ശേഷം സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് അധികതര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ താങ്കള്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഇല്ല എന്നത് സത്യമല്ലേ?. ആ റിപ്പോര്‍ട്ടുകളാകെ പഠിച്ചശേഷം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ചൌള കണ്ണുരിലെ വോട്ടര്‍പട്ടിക നിയമാനുസൃതമാണെന്നും കുറ്റമറ്റതാണെന്നും അതിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയത് അംഗീകരിക്കാന്‍ താങ്കള്‍ എന്തിന് മടിക്കുന്നു?

പരമോന്നത തെരഞ്ഞെടുപ്പ് സംവിധാനമായ കമീഷന്റെ വിശദ പരിശോധനാറിപ്പോര്‍ട്ടുകളും നിഗമനവും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാണ് താങ്കളും താങ്കളുടെ മുന്നണിയും അതിനെ അനുകൂലിക്കുന്ന മാധ്യമങ്ങളും സംഘടിത പ്രചാരവേല തുടര്‍രുന്നത്. രാജ്യത്തെ ഏതുമണ്ഡലത്തിലെ വോട്ടര്‍പട്ടികയിലും ചില തെറ്റുകളും കുറ്റങ്ങളും വിട്ടുപോകലും കണ്ടേക്കാം. അതിനപ്പുറത്തുള്ള എന്താണ് താങ്കള്‍ക്ക് കണ്ണൂരിനെക്കുറിച്ച് ചൂണ്ടിക്കാണിക്കാനുള്ളത്? താരതമ്യേന സ്ഥലത്തില്ലാത്ത വോട്ടര്‍മാരുടെ എണ്ണം കുറവുമാത്രമുള്ള പട്ടികയാണ് കണ്ണൂരില്‍ പ്രസീദ്ധീകരിച്ചത് എന്ന് ആ പട്ടിക പരിശോധിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് മനസ്സിലാക്കാനാവുന്നുണ്ട്. താങ്കളെ പ്രയാസപ്പെടുത്തുന്ന വിഷയവും അതുതന്നെയാവും എന്ന് കരുതട്ടെ.

യുഡിഎഫ് കണ്ണൂരില്‍ മുമ്പ് ഭൂരിപക്ഷം നേടുന്നതില്‍ മണ്ഡലത്തിനകത്തെ താമസക്കാരല്ലാത്ത പതിനായിരത്തിലേറെ പേരുടെ വ്യാജവോട്ടുകള്‍ പ്രധാനഘടകമായിരുന്നു എന്ന വസ്തുത ഞങ്ങള്‍ എല്‍ഡിഎഫുകാരെക്കാള്‍ താങ്കള്‍ക്കാവുമല്ലോ അറിയാവുന്നത്. ഇത്തവണ അത്തരം വ്യാജവോട്ടുകളില്‍ ഗണ്യമായ പങ്ക് ഇപ്പോള്‍പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ ബൂത്തിലെയും പട്ടിക പരിശോധിച്ച് ഇത്തരം വ്യാജവോട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ദിഷ്ടഫോറത്തില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ 5999 വ്യാജവോട്ടര്‍മാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി. കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് നടന്ന വിശദമായ പരിശോധനയിലാണ് യുഡിഎഫ് കാലാകാലമായി സംരക്ഷിച്ച് ഉപയോഗിച്ചിരുന്ന പതിനായിരത്തിലേറെ വോട്ടര്‍മാരില്‍ കുറെവോട്ട് തള്ളിയത്. ഇതില്‍പ്പെട്ട നാലായിരത്തില്‍പരംവോട്ടുകള്‍ ഇപ്പോഴും യുഡിഎഫ് അനുകൂലവ്യാജവോട്ടര്‍മാരായി കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ട്. സ്വന്തം വിജയത്തിനാധാരമായി കാത്തുസൂക്ഷിച്ച വോട്ടുകള്‍ ഒരുമിച്ച് തള്ളപ്പെട്ടതില്‍ താങ്കള്‍ക്ക് അമ്പരപ്പും വിഷമവുമുണ്ടായതില്‍ ഞങ്ങള്‍ അസ്വാഭാവികത കാണുന്നില്ല.

കണ്ണൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥിരതാമസസര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിച്ചതിന്റെ ഫലമായി പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയ എത്ര വോട്ടര്‍മാരുണ്ടെന്ന് കണ്ണൂരിലെ അനുയായികളോട് താങ്കള്‍ അന്വേഷിച്ചാലും. അങ്ങനെ യുഡിഎഫ് പൌരസ്വാതന്ത്യ്രം നിഷേധിച്ചവര്‍ രേഖകള്‍ നേടി വോട്ടര്‍പട്ടികയില്‍ വന്നത് താങ്കളുടെ പാര്‍ട്ടിക്ക് പ്രയാസം ഉണ്ടാക്കുന്ന കാര്യം തന്നെ. അവര്‍ക്ക് അവകാശപ്പെട്ടത് അവര്‍ നേടി എന്നു കരുതി സമാധാനിക്കുന്നതിന് പകരം അവരെല്ലാം വ്യാജന്മാരും കള്ളന്മാരുമാണെന്ന് അധിക്ഷേപിക്കുന്നത് മാന്യതയാണോ?

കണ്ണൂര്‍ നഗരം ജില്ലയുടെ ഭരണകേന്ദ്രം കൂടിയാണ്. ജോലിയുടെ ഭാഗമായും മറ്റ് കാരണങ്ങളാലും പലരും ജില്ലാ ആസ്ഥാനമായ നഗരത്തിലേക്ക് താമസം മാറുന്നത് അസ്വാഭാവികമോ? കോട്ടയം ജില്ലക്കാരനായ താങ്കള്‍ തിരുവനന്തപുരത്ത് പുതുപ്പള്ളി വീടുവെച്ച അനുഭവമെങ്കിലും ഈ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ മനസ്സില്‍ വരുമല്ലോ. മാറി വന്നവര്‍ ഇവിടുത്തെ സ്ഥിരതാമസത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ രേഖകളും സമര്‍പ്പിച്ച് തങ്ങള്‍ നേരത്തെ ഉള്‍പ്പെട്ട വോട്ടര്‍പട്ടികയില്‍ നിന്ന് പേര്മാറ്റി ഇപ്പോള്‍ താമസിക്കുന്ന മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നത് നിയമാനുസൃതമല്ലെന്ന് പറയാന്‍ താങ്കള്‍ക്ക് കഴിയുമോ? അത്തരം 1370 വോട്ടുകള്‍ മാറ്റിയിട്ടുണ്ടെന്നാണ് കമീഷന്‍ പറയുന്നത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയും ബന്ധുക്കളും ഉള്‍പ്പെടെ അതിലുണ്ട്. കുഞ്ഞിമംഗലത്തെ വോട്ടറായിരുന്ന ഡിസിസി സെക്രട്ടറിയും കുടുംബവും പള്ളിക്കുന്നില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ രണ്ടിടത്ത് വോട്ടില്ലെന്ന വിലാപവുമായി നടക്കുകയാണ്. പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി, താങ്കളുടെ പാര്‍ട്ടി നേതാവായ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വോട്ട് പോലും പഞ്ചാബിലോ ഡല്‍ഹിയിലോ അല്ലാതെ ആസ്സാമിലാണെന്ന വിവരം ഞാന്‍ താങ്കള്‍ക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ.

കണ്ണൂരിലെ വ്യാജവോട്ടര്‍മാരെ തിരക്കിയാല്‍ താങ്കളുടെ പാര്‍ടിക്കാര്‍ നിലനിര്‍ത്തുന്ന 4200 ഓളം വരുന്ന പേരുകളാണ് കാണുക. അതല്ലെന്ന് സ്ഥാപിക്കാന്‍ താങ്കളെ വിനയപൂര്‍വം വെല്ലുവിളിക്കട്ടെ. താങ്കളുടെ വീരവാദവും വെല്ലുവിളികളും നേരിടാന്‍ ഈ വസ്തുത മതിയാവുമെന്ന് പ്രതീക്ഷിക്കട്ടെ. അനധികൃതമായി പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിയമാനുസൃതം നീക്കം ചെയ്യണമെന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് പകരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ആക്ഷേപിക്കാനും ഉദ്യോഗസ്ഥന്മാരെ പേടിപ്പിച്ച് വരുതിയിലാനും ആക്രമിക്കാനും അണികളെ നിയോഗിക്കുന്നതില്‍ ഏതുതരം ജനാധിപത്യമാണ് താങ്കള്‍ ദര്‍ശിക്കുന്നത്?

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കേന്ദ്രഭരണം ഉപയോഗിക്കുന്നത് താങ്കള്‍ വാഴ്ത്തുന്ന 'ജനാധിപത്യ'ത്തിന്റെ ഭാഗമോ? കേന്ദ്രസേനയെ ഇറക്കണമെന്നും ജില്ലക്ക് പുറത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മാത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇന്നാട്ടിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന താങ്കള്‍ പറയുമ്പോള്‍, അത് സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരുടെയും പൊലീസിനെയും അപമാനിക്കലല്ലേ? വോട്ട് ചെയ്യാന്‍ പോകുന്ന സ്ത്രീകളുടെ ഉള്‍പ്പെടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുമെന്ന ഭീഷണി കൊണ്ട് വോട്ടര്‍മാര്‍ പിന്തിരിയുമെന്നാണോ താങ്കള്‍ കരുതുന്നത്. സ്വന്തം അണികളെയും ജനങ്ങളെയും അഭിമുഖീകരിക്കാന്‍ കഴിയാത്തഅവസ്ഥ മറികടക്കാന്‍നാടിനെ ആകെ അപമാനിക്കുന്ന ഈ നികൃഷ്ടമായ പ്രചാരവേലയില്‍ നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ഥിക്കുന്നു. കണ്ണൂരിന്‍െ അപമാനിക്കാനും ഇവിടത്തെ ജനങ്ങളെയാകെ മേശക്കാരായി ചിത്രീകരിക്കാനുമുള്ള ശ്രമം അപകടകരമെന്നു മനസ്സിലാക്കി പിന്‍മാറാനുള്ള വിവേകം താങ്കളില്‍നിന്ന് പ്രതീക്ഷിക്കട്ടെ.

വിശ്വസ്തതയോടെ,
പി ശശി
അഴീക്കോടന്‍ മന്ദിരം,
തളാപ്പ്, കണ്ണൂര്‍

Thursday, October 29, 2009

ദുഃഖപര്യവസായിയായ വിവാദ വ്യവസായം

കാളയുടെ പ്രസവവിവരം കേട്ട് കയറെടുത്തോടിയവര്‍ക്കുള്ള മാതൃകയാണ് അടിയന്തരാവസ്ഥയുടെ വിശദാംശങ്ങളുള്‍ക്കൊള്ളിച്ച് ഹയര്‍സെക്കണ്ടറിക്ളാസിലേക്ക് തയാറാക്കിയ പാഠപുസ്തകം സംബന്ധിച്ച് വിവാദം ഉയര്‍ത്തിയവര്‍. 'ഇരുണ്ടകാലം','കറുത്തനാളുകള്‍'എന്നെല്ലാമുള്ള വിശേഷണങ്ങള്‍പോലും പോരാതെ വരുന്ന അടിയന്തരാവസ്ഥയെക്കുറിച്ച് പുതിയ തലമുറക്ക് പഠിക്കാനും വിശകലനം ചെയ്യാനും അസരമൊരുക്കുക പ്രധാന കാര്യമാണ്. ചരിത്രം മൂടിവെക്കപ്പെടേണ്ടതോ വിദ്യാര്‍ത്ഥികള്‍ക്കു നിഷേധിക്കപ്പെടേണ്ടതോ അല്ല. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന ഏടാണ് അടിയന്തരാവസ്ഥ. അക്കാലത്തെക്കുറിച്ച് പാഠപുസ്തകത്തില്‍ പരാമര്‍ശിച്ചതുകണ്ടയുടനെ, അതിനെ വിവാദമാക്കാന്‍ ഇവിടെ ഒരുകൂട്ടര്‍ പാഞ്ഞടുത്തു. അത് സിപിഐ എമ്മിന്റെ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ, വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയുടെ അപരാധമെന്ന മട്ടിലാണ് ചിത്രീകരിക്കപ്പെട്ടത്. സംസ്ഥാന സര്‍ക്കാരല്ല, കേന്ദ്ര ഗവര്‍മെണ്ടിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പ്രസ്തുത പാഠമടങ്ങുന്ന പുസ്തകം തയാറാക്കിയതെന്ന് വ്യക്തമായതോടെ വിവാദക്കാര്‍ എന്തുചെയ്യും എന്ന് അന്വേഷിക്കുന്നത് കൌതുകകരമാണ്.

സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാനുള്ള വിവാദമാണ് പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയതെന്നതില്‍ തര്‍ക്കമില്ല. 'പൊളിറ്റിക്സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ്' എന്ന പുസ്തകം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചിത്രമാണ് വിശദീകരിക്കുന്നത്. ഹയര്‍സെക്കണ്ടറി പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തിനുള്ള ഈ പുസ്തകം തയ്യാറാക്കിയത് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ കൌണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങാണ് (എന്‍സിഇആര്‍ടി). കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും ഇതേ പുസ്തകം പഠിപ്പിക്കുന്നു. ഇവിടെ, ഈ കേരളത്തില്‍മാത്രം ആ പുസ്തകം വിവാദമായതിനുപിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കയ്യില്‍കിട്ടിയ ഏതുവടിയുമെടുത്തടിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണ്.

പ്ളസ്ടു അര്‍ധ വാര്‍ഷിക പരീക്ഷക്കുള്ള ഇംഗ്ളീഷ് ചോദ്യപേപ്പറില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മേഴ്സി രവിയെ പരാമര്‍ശിക്കുന്ന ചോദ്യം വന്നതാണ് വിവാദത്തിന് തുടക്കം. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇത്തരത്തിലുള്ള ചോദ്യം വരാനിടയായത് അപമാനകരവും ഖേദകരവുമാണെന്നും വിദ്യാഭ്യാസ മന്ത്രി എം എ ബേബി അന്നുതന്നെ പ്രതികരിച്ചു. ഇത്തരം അബദ്ധത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ലെന്നും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ നിന്ന് അധ്യാപക സംഘടനകളെ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതവിടെ തീരേണ്ടതായിരുന്നു. എന്നാല്‍, അത്തരമൊരബദ്ധത്തെ വൈകാരികമായി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. അതിനുള്ള സൌകര്യമാണ് വിവാദത്തിന് എണ്ണയൊഴിച്ച് ഏതാനും മാധ്യമങ്ങള്‍ ചെയ്തത്. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യപേപ്പറും വിവാദമാക്കിയത്. അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസിന്റെ നിലപാട്, അയോധ്യ സംഭവം തുടങ്ങിയവ ചോദ്യപേപ്പറില്‍ ഉണ്ടെന്ന് വാര്‍ത്ത വന്നു. കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകേണ്ടെന്ന് കരുതി ഈ ചോദ്യപേപ്പര്‍ അക്കാദമിക് കൌണ്‍സില്‍ പിന്‍വലിച്ചതും വാര്‍ത്തയായി. ഒട്ടും സമയംകളയാതെ യുഡിഎഫ് ആ വിവാദം ഏറ്റെടുത്തു.

സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പുസ്തകമാണെന്ന ധാരണയില്‍ പറഞ്ഞ കാര്യങ്ങളില്‍ അത്തരക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ ഡല്‍ഹിയില്‍ സമരം നയിക്കട്ടെ. അടിയന്തരാവസ്ഥയിലെ പ്രധാന കഥാപാത്രമായ ഇന്ദിര ഗാന്ധിയുടെ മരുമകളാണല്ലോ യുപിഎയുടെയും കോണ്‍ഗ്രസിന്റെയും അധ്യക്ഷ. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ചെയ്തകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉതകുന്ന പുസ്തകവുമാണത്. അന്നത്തെ പത്രവാര്‍ത്തകളും ആര്‍ കെ ലക്ഷ്മണിന്റെ വിഖ്യാത കാര്‍ടൂണുകളുമുണ്ട്. പൌരസ്വാതന്ത്ര്യം ഹനിച്ചതും മാധ്യമങ്ങള്‍ക്ക് വിലങ്ങിട്ടതും ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടും രാജന്റെ കസ്റ്റഡി മരണവും കരുണാകരന്‍ കോടതിയില്‍ കള്ളം പറഞ്ഞതും ഓര്‍മ്മിപ്പിക്കുന്ന പുസ്തകത്തില്‍ അടിയന്തരാവസ്ഥ മാത്രമല്ല, സ്വതന്ത്ര ഇന്ത്യയിലെ ഓരോ പാര്‍ടികളുടെയും ചരിത്രം, നിലപാടുകള്‍, ഇന്ത്യയെ ഇളക്കിമറിച്ച രാഷ്ട്രീയ സംഭവങ്ങള്‍, മറ്റു രാജ്യങ്ങളുമായുള്ള രാഷ്ട്രീയ ബന്ധം, യുദ്ധങ്ങള്‍, ആണവനയം, തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ കൂട്ടുകെട്ടുകളും തുടങ്ങിയവയുമുണ്ട്.

നമ്മുടെ നാട്ടില്‍ വിവാദങ്ങള്‍ ജനിക്കുന്നതും വളരുന്നതും എത്രമാത്രം തെറ്റായ വഴിയിലൂടെയാണെന്ന് പഠിപ്പിക്കുന്ന അനുഭവമാണിത്. ഈ വിവാദ വ്യവസായികള്‍ക്ക് സത്യത്തെ ഭയമാണ്; ചരിത്രത്തെഭയമാണ്; രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ ഭയമാണ്. സത്യം ജനങ്ങളില്‍നിന്ന് മറച്ചുവെക്കാനും തെറ്റിദ്ധരിപ്പിക്കാനും ഏതുമാര്‍ഗവും തേടുന്നതില്‍ അവര്‍ക്ക് മടിയില്ല. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടുത്തി സമീപകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന ഒട്ടുമിക്ക വിവാദങ്ങളിലും ഇത്തരം കാപട്യപൂര്‍ണ്ണമായ സമീപനം കാണാം. ജാതി-മത വികാരമുണര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനും അതിലൂടെ സാമൂഹികമായ വലിയ വിപത്തുകള്‍ക്കുപോലും കാരണമായേക്കാവുന്ന വിവാദങ്ങള്‍ ഇങ്ങനെ ഉയര്‍ത്തുന്നവര്‍ക്കും അതിന് പ്രോത്സാഹനം നല്‍കുന്നവര്‍ക്കുമെതിരെ അതീവ ജാഗ്രത ജനങ്ങളില്‍നിന്നാകെ ഉണ്ടാകേണ്ടതുണ്ട്.

ദേശാഭിമാനി 30-10-2009

ആനയെ കാണാനും വെള്ളെഴുത്തോ?

ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം വിശകലനംചെയ്തുകൊണ്ട് മാതൃഭൂമിയില്‍ 'ഇടതുപക്ഷം' എന്ന് പേരുള്ള ഇടതുവിരുദ്ധ പംക്തിയില്‍ അപ്പുക്കുട്ടന്‍ രണ്ട് ചോദ്യം ഉന്നയിക്കുന്നു.

"എറണാകുളത്തെയും ആലപ്പുഴയിലെയും തെരഞ്ഞെടുപ്പുകള്‍ ഏറ്റവും സമാധാനപരമായ തലത്തില്‍. കണ്ണൂരില്‍ സംഘര്‍ഷാത്മകവും ഉത്കണ്ഠാകുലവുമായ മറ്റൊരു തലത്തില്‍. ഇടതുപക്ഷരാഷ്ട്രീയത്തിന് സംസ്ഥാനത്ത് രണ്ടുമുഖം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനവും യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനവും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. എന്തുകൊണ്ട്? സ്വയം പരിശോധിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതും സിപിഎം നേതൃത്വമാണ്.പാര്‍ടിയുടെയും രാജ്യത്തിന്റെയും ഭാവിയില്‍ ഉത്കണ്ഠയുള്ള ലക്ഷക്കണക്കിന് അണികളാണ്. അബ്ദുള്ളക്കുട്ടിമാരോട് ചോദ്യമുന്നയിച്ച് വ്യര്‍ഥമാക്കേണ്ടതല്ലല്ലോ ഇതിനുള്ള ഉത്തരങ്ങള്‍.''

കണ്ണൂരില്‍ സംഘര്‍ഷമുള്ളതായി മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തുകണ്ടിട്ടില്ല. അപ്പുക്കുട്ടന് എവിടെനിന്നുകിട്ടി ഈ വിവരം. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി അനുയായികളെയും കൂട്ടിവന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും കലഹിക്കുന്നതും തെറിവിളിക്കുന്നതും ദൃശ്യമാധ്യമങ്ങളില്‍ അപ്പുക്കുട്ടനുള്‍പ്പെടെ കാണാതിരിക്കാനിടയില്ല. സിപിഐ എം പ്രവര്‍ത്തകര്‍ ഇതിലൊന്നും ഇടപെട്ടില്ല. സമാധാനപരമായി അങ്ങേയറ്റം ശാന്തമായി തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തിവരികയാണ്. കണ്ണൂരിലേക്ക് കേന്ദ്രസേനയെ അയക്കുമെന്ന് പറഞ്ഞത് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്. കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതിനനുസരിച്ച് തെരഞ്ഞെടുപ്പു കമീഷനും കേന്ദ്രസേനയെ അയക്കുമെന്ന് പറഞ്ഞതായാണ് വിവരം. ഇതൊന്നും കണ്ണൂരില്‍ പുത്തരിയല്ല. കൂത്തുപറമ്പ്, അഴീക്കോട് നിയോജകമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴും ഇതേ രീതിയില്‍ കോണ്‍ഗ്രസ് കോലാഹലം സൃഷ്ടിച്ചു. പൊലീസുകാരെ കൊണ്ടുവന്ന് ഇരു നിയോജകമണ്ഡലത്തിലും നിറച്ചു. വോട്ട് ചെയ്യുന്നവരുടെ രൂപം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. കള്ളവോട്ട് ചെയ്യാനും ബൂത്ത് പിടിച്ചെടുക്കാനും സിപിഐ എം ആസൂത്രിത ശ്രമം നടത്തുന്നുവെന്നായിരുന്നു അന്നും പ്രചാരണം. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ടുചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നിട്ടും ഫലം വന്നപ്പോള്‍ കൂത്തുപറമ്പില്‍ പി ജയരാജന്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് ജയിച്ചു. അഴീക്കോട്ട് പ്രകാശന്‍ മാഷിന്റെ ഭൂരിപക്ഷവും വര്‍ധിച്ചു.

2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളെമാത്രം വേര്‍തിരിച്ചു നിര്‍ത്തി വോട്ടെടുപ്പ് നടത്തി. പൊലീസ് സന്നാഹത്തെ അണിനിരത്തി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സീറ്റ് വര്‍ധിച്ചതേയുള്ളൂ. കള്ളവോട്ടോ ബൂത്തുപിടിത്തമോ എങ്ങും നടന്നില്ല. അവിടെ സിപിഐ എം സംഘര്‍ഷം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കാന്‍ അപ്പുക്കുട്ടന്റെ കൈയില്‍ എന്തെങ്കിലും ഉദാഹരണമുണ്ടോ? ഈ സാഹചര്യത്തില്‍ കണ്ണൂരിന്റെ പ്രത്യേകതയെന്താണെന്ന് അപ്പുക്കുട്ടന്‍ ചോദിക്കേണ്ടത് സുധാകരനോടും കൂട്ടാളികളോടുമാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ പ്രത്യേകതരം വെള്ളെഴുത്തുമൂലം അപ്പുക്കുട്ടന് കഴിയുന്നില്ല. വച്ച കണ്ണട മഞ്ഞയായതുകൊണ്ട് യഥാര്‍ഥ ചിത്രം കാണാന്‍ കഴിയുന്നില്ല. അപ്പുക്കുട്ടന്റെ അറിവിനായി ഏതാനും ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്.

യുഡിഎഫ് സര്‍ക്കാര്‍ 2001-06 കാലത്തെ അഞ്ചുകൊല്ലം കേരളം ഭരിച്ചപ്പോള്‍ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ പെന്‍ഷന്‍ 27 മാസം തടഞ്ഞുവച്ചു. ഈ കാലയളവില്‍ പെന്‍ഷന്‍ തുക ഒരു രൂപപോലും വര്‍ധിപ്പിച്ചില്ല. ഇതിനുള്ള യഥാര്‍ഥ കാരണമെന്തെന്ന് അപ്പുക്കുട്ടന് വിശദീകരിക്കാന്‍ കഴിയുമോ? എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം കര്‍ഷകത്തൊഴിലാളികള്‍ക്കു നല്‍കാനുള്ള കുടിശ്ശിക മുഴുവന്‍ കൊടുത്തു. പെന്‍ഷന്‍ 120 രൂപയില്‍നിന്ന് 250 ആയി വര്‍ധിപ്പിച്ചു. കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമനിധി യുഡിഎഫ് ഭരണം അല്‍പ്പംപോലും വിതരണം ചെയ്തിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമനിധി നല്‍കുന്നതിനായി 114 കോടി രൂപ അനുവദിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരോടുള്ള ഇരുമുന്നണിയുടെയും സമീപനത്തിലെ പ്രകടമായ ഈ വ്യത്യാസം അപ്പുക്കുട്ടന് കാണാന്‍ കഴിയാതെ പോയതെങ്ങനെ. യുഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ ആയിരത്തോളം കര്‍ഷകര്‍ കടബാധ്യതമൂലം ആത്മഹത്യചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് സഹായം നല്‍കുന്നതിനോ ആത്മഹത്യ തടയുന്നതിനോ ഒന്നും ചെയ്തില്ല. എല്‍ഡിഎഫ് ആകട്ടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50,000 രൂപവീതം സഹായധനം നല്‍കി. അവരുടെ കടം എഴുതിത്തള്ളി. കടാശ്വാസകമീഷനെ നിശ്ചയിച്ചു. ഇപ്പോള്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യയുടെ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ കാണാനില്ല. ഇത് ഇരുമുന്നണിയും തമ്മിലുള്ള സമീപനത്തിലെ വ്യത്യാസംതന്നെയല്ലേ?

കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുകയാണ്. കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ ഓഹരിപോലും സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള തീരുമാനം വന്നുകഴിഞ്ഞു. യുഡിഎഫിന്റെ ഭരണകാലത്ത് ചൌധരികമീഷനെവച്ച് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം 28 പൊതുമേഖലാ സ്ഥാപനം ലാഭത്തിലാക്കാന്‍ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടിയവ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതും ബദല്‍ നയമല്ലന്ന് അപ്പുക്കുട്ടന് പറയാന്‍ കഴിയുമോ?

ഇന്ത്യക്കാകെ മാതൃകയായ ജനകീയാസൂത്രണം യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ അട്ടിമറിച്ചു. ഇപ്പോഴത് തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. ജനപങ്കാളിത്തത്തോടെ പട്ടികജാതി-വര്‍ഗക്കാര്‍ക്കും നിര്‍ധനരായ എല്ലാവര്‍ക്കും ഇ എം എസ് ഭവനപദ്ധതിയിലൂടെയും മറ്റും വീട് നിര്‍മിച്ചുകൊടുക്കാന്‍ തുടങ്ങി. വീട് മാത്രമല്ല, വെള്ളം, വെളിച്ചം തുടങ്ങിയ പ്രാഥമിക സൌകര്യങ്ങളും ലഭ്യമാക്കാനാണ് തീരുമാനം. ഇത് ഇരുമുന്നണിയും തമ്മില്‍ വ്യത്യാസമില്ലാത്തതുകൊണ്ടോ?

തൊഴിലുറപ്പുപദ്ധതി വിജയകരമായി നടപ്പാക്കിയത് കേരളത്തിലാണ്. കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളിലെ അനുഭവവുമായി താരതമ്യംചെയ്തുനോക്കൂ. കേരളത്തിന്റെയും എല്‍ഡിഎഫിന്റെയും വ്യത്യസ്തത മനസ്സിലാകും. കേരളത്തിലെ ക്രമസമാധാനനില തൃപ്തികരമാണെന്നും മാത്രമല്ല ഇന്ത്യയില്‍ ഒന്നാംസ്ഥാനം നമ്മുടെ സംസ്ഥാനത്തിനാണെന്നും ഇതിനകം വ്യക്തമായി. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയുടെ ഫലമായി കേരളത്തിന്റെ മെച്ചപ്പെട്ട ക്രമസമാധാനനില അംഗീകരിക്കപ്പെടുകയും സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍പോയി കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയതും അപ്പുക്കുട്ടന് അറിയാത്തതല്ലല്ലോ?

പൊതുവിതരണരംഗത്തെ ഇടപെടല്‍, വിലക്കയറ്റവിരുദ്ധ നടപടി, ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ നേട്ടങ്ങള്‍... ഇങ്ങനെ ഏതുകാര്യത്തിലാണ് അപ്പുക്കുട്ടന്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഒരേകണ്ണില്‍ കാണുന്നത്? യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസത്തിന്റെ ഏതാനും ചില ഉദാഹരണം മാത്രമാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്. ആഗോളവല്‍ക്കരണനയത്തിന്റെയും അമേരിക്കയുടെ സാമ്പത്തികത്തകര്‍ച്ചയുടെയും കെടുതി ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം നല്‍കുന്ന ബദല്‍നയമാണ് കേരളം നടപ്പാക്കിവരുന്നത്. അതുകാണാതെ, ഉപതെരഞ്ഞെടുപ്പിനുമുന്നില്‍ അപ്പുക്കുട്ടന്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുനുകത്തില്‍ കെട്ടാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിന്റെ രാഷ്ട്രീയം എന്താണ്? അത് മാതൃഭൂമിയുടേതോ അതോ അപ്പുക്കുട്ടന്റെ സ്വന്തമോ?

നിരൂപകന്‍ ദേശാഭിമാനി 29 ഒക്ടോബര്‍ 2009

Wednesday, October 28, 2009

അടിയന്തരാവസ്ഥയുടെ ക്രൂരത തുറന്നുകാട്ടി...

അടിയന്തരാവസ്ഥയുടെ ക്രൂരത തുറന്നുകാട്ടി കേന്ദ്രസര്‍ക്കാരിന്റെ പാഠപുസ്തകം

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളും ഇന്ദിര ഗാന്ധിയുടെ ക്രൂരതയും തുറന്നുകാട്ടി കേന്ദ്രസര്‍ക്കാരിന്റെ പാഠപുസ്തകം. രാജ്യമാകെ പ്ളസ്ടുവിന് പഠിക്കാനുള്ള പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലാണ് അടിയന്തരാവസ്ഥയുടെ കെടുതികള്‍ ചിത്രങ്ങളും കാര്‍ട്ടൂണുകളും സഹിതം വിവരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനു കീഴിലെ എന്‍സിഇആര്‍ടി തയ്യാറാക്കിയ ഈ പുസ്തകത്തില്‍നിന്നുള്ള ചോദ്യങ്ങളാണ് ശനിയാഴ്ച നടക്കേണ്ട അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറാക്കിയത്. എങ്കിലും വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ചോദ്യപേപ്പര്‍ പിന്‍വലിച്ചത്. സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ പുസ്തകമാണെന്നു കരുതിയാണ് മാധ്യമങ്ങളും യുഡിഎഫും വിവാദമുണ്ടാക്കിയത്. 'പൊളിറ്റിക്സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ്' എന്ന പുസ്തകം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചിത്രം പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രവും കോണ്‍ഗ്രസിലെ പിളര്‍പ്പുമെല്ലാം ഇതിലുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുതകുന്നതാണ് പുസ്തകമെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ആമുഖത്തില്‍ പറയുന്നു. ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനിടയായ സാഹചര്യം പുസ്തകം വിശദീകരിക്കുന്നു. ദേശീയനേതാക്കളെ അറസ്റ്റ് ചെയ്തതും മാധ്യമസ്വാതന്ത്ര്യം ഹനിച്ചതും കാര്‍ട്ടൂണുകള്‍ സഹിതം വിവരിക്കുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലൂടെ രൂക്ഷമായി പ്രതികരിച്ച ആര്‍ കെ ലക്ഷ്മണിന്റെ വിഖ്യാതമായ കാര്‍ട്ടൂണുകള്‍ പുസ്തകത്തിലുണ്ട്. ഇന്ദിരഗാന്ധിയുടെ കുപ്രസിദ്ധമായ 'നാവടക്കൂ പണിയെടുക്കൂ' എന്ന ആജ്ഞ പുസ്തകം ഓര്‍മിപ്പിക്കുന്നു. ഷാ കമീഷന്‍ റിപ്പോര്‍ട്ടും രാജന്റെ കസ്റ്റഡി മരണവും വിദ്യാര്‍ഥികളെ ഓര്‍മിപ്പിക്കുന്നു. സ്വന്തം ഗ്രാമത്തില്‍ അടിയന്തരാവസ്ഥക്കാലത്തുണ്ടായ വിവരങ്ങള്‍ ശേഖരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശമുണ്ട്. രക്ഷിതാക്കളോടും അയല്‍വാസികളോടും അടിയന്തരാവസ്ഥക്കാലത്തെ വിവരങ്ങള്‍ ചോദിച്ച് കുറിപ്പ് തയ്യാറാക്കണമെന്നും കോണ്‍ഗ്രസ് സര്‍ക്കാരിനെ തോല്‍പ്പിക്കാനുള്ള കാരണങ്ങള്‍ നാട്ടുകാരോട് ചോദിക്കണമെന്നും പറയുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഓരോ പാര്‍ടിയുടെയും ചരിത്രം, നിലപാടുകള്‍ എന്നിവ പുസ്തകത്തിലുണ്ട്. ഇന്ത്യയും മറ്റു രാജ്യങ്ങളുമായുള്ള രാഷ്ട്രീയബന്ധം, യുദ്ധങ്ങള്‍, ആണവനയം, ചേരിചേരാനയം, തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ കൂട്ടുകെട്ടുകളും, നക്സലൈറ്റ് പ്രസ്ഥാനം എന്നിവയെക്കുറിച്ച് വിശദമായ പരാമര്‍ശമുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ഗുജറാത്തിലെ വംശഹത്യയും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു.

ആര്‍ രഞ്ജിത് ദേശാഭിമാനി 29-10-09

തെരഞ്ഞെടുപ്പുകമീഷന്‍ കാണാത്തത്

ഇന്ത്യ ഇപ്പോഴും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ എണ്ണപ്പെട്ട ഒരു നാടായി അറിയപ്പെടുന്നതിന് ഞാന്‍ കാണുന്ന മൂന്നു കാരണംഇവയാണ്- നമ്മുടെ തെരഞ്ഞെടുപ്പിന്റെ വിജയപൂര്‍വമായ നിലനില്‍പ്പ്, നമ്മുടെ കോടതികളുടെ സാമാന്യമായ വിശ്വാസ്യത, ജനസംഖ്യയുടെ വലുപ്പം. ഇന്ത്യയുടെ വ്യവസായ- വാണിജ്യ വികസനം, വിദ്യാഭ്യാസ-ആരോഗ്യ പുരോഗതി, വിദേശനയത്തിന്റെ സഫലത, ദാരിദ്യ്രനിര്‍മാര്‍ജനം, അഴിമതി നിയന്ത്രണം തുടങ്ങിയ ദേശീയ ലക്ഷ്യങ്ങളില്‍ നാം എത്രയോ പിറകില്‍പെട്ടിരിക്കെ തെരഞ്ഞെടുപ്പ്, നിയമവ്യവസ്ഥ എന്നീ രണ്ടിനത്തില്‍ താരതമ്യേന നമ്മള്‍ വളരെ മുമ്പിലാണ്. ജനസംഖ്യാ വര്‍ധന ഒരുപാട് ദോഷങ്ങള്‍ക്കു കാരണമായിട്ടുണ്ടെങ്കിലും മനുഷ്യശക്തി എന്നത് വലിയൊരു ബലത്തിന്റെ വരമാണ്. തെരഞ്ഞെടുപ്പിന്റെ ഈ ബഹുമാന്യതയ്ക്ക് അടിസ്ഥാനമായിരിക്കുന്നത് ഭരണഘടന 15-ാം അധ്യായത്തില്‍ രൂപം കൊടുത്ത തെരഞ്ഞെടുപ്പു കമീഷന്റെ ഇന്നോളം ഏറെക്കുറെ തെളിയിക്കപ്പെട്ടുകഴിഞ്ഞ മൂല്യസ്ഥിരതയാണ്. ബഹുകക്ഷിനിഷ്ഠമായ തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം, മാര്‍ഗദര്‍ശനം, നിയന്ത്രണം എന്നീ മൂന്നു കാര്യം കമീഷന്‍ നിറവേറ്റുന്നു. ഇന്ത്യയാകെ പരന്നുകിടക്കുന്ന ഓരോ വിദൂരഗ്രാമത്തില്‍പ്പോലും പാര്‍ലമെന്റിന്റെ ഇരുസഭയിലും സംസ്ഥാന നിയമസഭകളിലും പൊതുതെരഞ്ഞെടുപ്പുകളും ഇടയ്ക്കുവന്ന ഉപതെരഞ്ഞെടുപ്പുകളും സമ്പൂര്‍ണമായി മേല്‍നോട്ടം വഹിച്ച് നിയന്ത്രിക്കുക എന്ന ജോലി നമ്മുടെ കോടതികളോ പൊലീസോ പട്ടാളമോ ഒക്കെ നിറവേറ്റുന്ന ഉത്തരവാദിത്തങ്ങളെ അപേക്ഷിച്ച് എത്രയോ വലുതാണ്.

കേരളം ഒന്നരയാഴ്ചയ്ക്കകം മൂന്നു നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുകയാണല്ലോ. മൂന്നു പിന്‍കുത്തുകള്‍ മാത്രമാണ് ഇവ. എന്നിട്ടും എന്തെല്ലാം കുഴപ്പങ്ങളും പ്രശ്നങ്ങളും പ്രയാസങ്ങളും ഇതിനകംതന്നെ ഉണ്ടായിക്കഴിഞ്ഞില്ല? ഇനി എന്തെല്ലാം ഉണ്ടാകാനിരിക്കുന്നു? കണ്ണൂരിലാണ് ആക്ഷേപങ്ങളും പരാതികളും ആരോപണങ്ങളും കരകവിഞ്ഞൊഴുകുന്നത്. വോട്ടര്‍പട്ടിക ആകെ വ്യാജമാണെന്ന മട്ടിലാണ് ആരവം ഉയര്‍ത്തപ്പെടുന്നത്. ഏതുകക്ഷിയില്‍പ്പെട്ടവര്‍ക്കും വ്യാജവോട്ടര്‍മാരെ ചേര്‍ക്കാനുള്ള അവസരം ഉണ്ടെങ്കിലും ഒരു കക്ഷിയാണ് അത് നടത്തുന്നതിന്റെ മൊത്തം കരാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും മറുകക്ഷികള്‍ തീര്‍ത്തും സത്യസന്ധരാണെന്നുമുള്ള മട്ടിലാണ് പ്രചാരവേല. എവിടെ തെരഞ്ഞെടുപ്പുണ്ടോ അവിടെയെല്ലാം കുറെയൊക്കെ വ്യാജപ്പണികള്‍ നടക്കാതിരിക്കില്ല. അത് മനുഷ്യസഹജമാണ്. വിരലില്‍ അടയാളം ഇടുന്നത്, ഒരാള്‍തന്നെ ഒന്നിലേറെ വോട്ട് ചെയ്യുന്നത് തടയാനാണ്. എന്നിട്ടെന്താ അല്ലറചില്ലറ കള്ളവോട്ട് ഒരാള്‍തന്നെ ചെയ്യുന്നില്ലേ. പട്ടികയിലും കള്ളപ്പേര് ചേര്‍ത്തിരിക്കും. ഇതൊക്കെ സാധാരണ കുഴപ്പങ്ങളാണ്. ഇവയെല്ലാം നേരിടാന്‍ കമീഷന് വിപുലമായ സംവിധാനമുണ്ട്. എന്നാലും ചില വീഴ്ചകളും ഉണ്ടായിക്കൂടായ്കയില്ല. എന്റെ നോട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ കണ്ടുവരുന്ന ഇത്തരം സാധാരണ വൈകല്യങ്ങളല്ല നമ്മുടെ ജനായത്തരീതിക്ക് ഹാനികരമായിട്ടുള്ളത്. കള്ളവോട്ട് ചെയ്യിക്കലും കള്ളവോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതും തങ്ങളുടെ പരിപാടിയാണെന്ന് ഒരു കക്ഷിയും പരസ്യമായി സമ്മതിക്കില്ല. എന്നാല്‍, കക്ഷികള്‍ പരസ്യമായി അംഗീകരിക്കുന്നതും ജനാധിപത്യത്തിന്റെയും രാഷ്ട്രീയ സദാചാരത്തിന്റെയും നന്മകളെ കെടുത്തിക്കളയുന്നതുമായ ചില അനാശാസ്യരീതികള്‍ പതുക്കെ തെരഞ്ഞെടുപ്പില്‍ പ്രവേശനം തേടിവരുന്നുണ്ട്. കണ്ണൂര്‍തന്നെ ഉദാഹരണം. അവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഇന്നലെവരെ പല തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്ത ആളാണ്. തന്നെ പൊതുരംഗത്ത് കൈപിടിച്ച് നടത്തി പതിവില്‍ക്കവിഞ്ഞ ആനുകൂല്യങ്ങള്‍ പലതും നേടിക്കൊടുത്ത് ചിറകു മുളച്ചു വലുതായിവരുമ്പോള്‍ താന്‍ മുട്ടയായിരുന്ന കൂട് കിടക്കുന്ന മരക്കൊമ്പ് മറന്ന് വേറൊരു മരത്തില്‍ ചെന്നുകൂടി ആദ്യത്തെ വൃക്ഷം കാഞ്ഞിരമാണെന്നും ഫലവൃക്ഷമല്ലെന്നും അലമുറയിടുകയാണ്.

ഇത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്ന പ്രവൃത്തിയാണോ? ഒരാള്‍ പത്തുപതിനഞ്ചു കൊല്ലം ഏതിന്റെ തണലിലാണോ വളര്‍ന്നത് അതിനെ അപ്പാടെ തള്ളിപ്പറയലാണ് ഇത്. അങ്ങേയറ്റത്തെത്തിയ ആദര്‍ശവഞ്ചന എന്നേ പറയാന്‍ പറ്റൂ. തനിക്ക് പൊതുജീവിതത്തില്‍ കിട്ടിയ ഉയര്‍ച്ചയും ബഹുജനങ്ങളുടെ ആ വിധത്തിലുള്ള അംഗീകാരവും പെട്ടെന്ന് ഒരുനാള്‍, അതിനൊക്കെ നൂറുശതമാനം എതിരായ മറ്റൊരു കക്ഷിക്ക് പ്രയോജനപ്പെടുത്താനായി ദാസ്യപ്പെടുത്തുകയാണ് ഇയാള്‍ ചെയ്യുന്നത്. ഇങ്ങനെ കക്ഷിമാറുമ്പോള്‍ കക്ഷിബലത്തില്‍ അപ്പോള്‍ ഇരിക്കുന്ന സ്ഥാനവും പദവിയും ചിലര്‍ ഉപേക്ഷിക്കാറുണ്ട്. അതിന്റെ ഉദ്ദേശ്യം എന്താണ്? കക്ഷിയില്‍നിന്ന് നേടിയത് കക്ഷിവിട്ടാല്‍ അനുഭവിക്കുന്നത്, തുടരുന്നത് തെറ്റാണെന്ന വിശ്വാസമാണ് അതിനു കാരണം. സ്ഥാനംപോലെയോ അതില്‍ കൂടുതലോ വലുതും വിലപിടിച്ചതുമല്ല കക്ഷിയിലൂടെ നടത്തിയ ദേശസേവനംകൊണ്ട് സ്വയം നേടിയെടുത്ത പേരും പ്രശസ്തിയും പെരുമയും. ഇവ സ്ഥാനപദവികള്‍പോലെ മൂര്‍ത്ത സ്വരൂപമുള്ളതല്ല. അതുകൊണ്ട് അവയ്ക്ക് പ്രാധാന്യം കുറവാണെന്ന് കരുതരുത്. എംഎല്‍എ, എംപി സ്ഥാനങ്ങളേക്കാള്‍ എത്രയോ മഹനീയമാണ് ഒരു ആദര്‍ശശാലിയായ രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന സ്ഥാനം. അതിന്റെ കിടപ്പ് ജനങ്ങളുടെ മനസ്സിലാണ്. സ്ഥാനം ഒഴിഞ്ഞാലും ഈ വലിയ ആന്തരമായ സ്ഥാനം ഒഴിയാന്‍ പറ്റില്ലല്ലോ. അപ്പോള്‍, കക്ഷി മാറുന്ന വ്യക്തി താന്‍ ഉപേക്ഷിച്ച കക്ഷിയുടെ സേവനംകൊണ്ട് നേടിയ പ്രശസ്തിയും മേന്മയും കക്ഷിമാറുമ്പോഴും കുറെയൊക്കെ കൂടെക്കൊണ്ടുപോകുന്നു. പഴയ പേര് കുറെ നഷ്ടപ്പെടാതിരിക്കില്ല. എങ്കിലും കുറെ ബന്ധങ്ങളും സ്വാധീവുമെല്ലാം പഴയതിന്റേത് തുടര്‍ന്നനുഭവിക്കാന്‍ പറ്റും. ഇത് തെറ്റല്ലേ? അഴിമതിയല്ലേ? സ്ഥാനം ഒഴിയുന്നത് ധര്‍മമാണെങ്കില്‍ പഴയ പേര് പുതിയ കക്ഷിക്ക് വിട്ടുകൊടുക്കുന്നത് കുറ്റമാണ്, സംശയിക്കാനില്ല.

ഈ തെരഞ്ഞെടുപ്പില്‍ പഴയ ഇടതു പ്രവര്‍ത്തകന്‍ ഐക്യമുന്നണി സ്ഥാനാര്‍ഥിയാകുമ്പോള്‍ ഇടതുപക്ഷംകൊണ്ട് സിദ്ധിച്ച കുറെ മേന്മകളും നന്മകളും അറിഞ്ഞോ അറിയാതെയോ ഐക്യമുന്നണിക്ക് സിദ്ധിക്കുന്നു. അങ്ങനെ അയാള്‍ക്ക് കൂടുതല്‍ വോട്ടുകിട്ടുന്നു. ജയിക്കുകയാണെങ്കിലോ? തികച്ചും ഐക്യമുന്നണി വോട്ടുകൊണ്ടാണ് താന്‍ ജയിച്ചതെന്ന് സ്ഥാനാര്‍ഥിക്കോ ഐക്യമുന്നണിക്കോ അവകാശപ്പെടാമോ? ഇങ്ങനെയൊരു അദൃശ്യമായ ആനുകൂല്യം ഉണ്ടെന്ന് ഘ്രാണിച്ചറിഞ്ഞിട്ടാണ് കെപിസിസി നേതൃത്വം ഈ വഴിപിഴച്ച സ്ഥാനാര്‍ഥിയെ ഇരുകൈയും നീട്ടി സ്നേഹവാത്സല്യ ബഹുമാനങ്ങളോടെ വാരിപ്പുണരുന്നത്. ഇടതുമുന്നണി വിട്ടയാള്‍ ഇടതുവശത്തുനിന്നതുകൊണ്ട് നേരത്തെ ലഭിച്ച ഗുണം വലതുമുന്നണിക്ക് കൊടുക്കുന്ന ഒരു സ്ഥിതിവിശേഷം ഇവിടെയുണ്ട്. ഇത് ധാര്‍മികമാണോ രാഷ്ട്രീയ സദാചാരമാണോ എന്നതാണ് പ്രശ്നം. തെരഞ്ഞെടുപ്പു കമീഷന്റെ ദൃഷ്ടിയില്‍പ്പെടാത്ത ഒരു പാപമാണ് ഇത്.

കുറെ കള്ളവോട്ടര്‍മാരെ ചേര്‍ക്കുന്നത് തെറ്റുതന്നെ. പക്ഷേ, ഒരു കള്ളസ്ഥാനാര്‍ഥിയെ സ്വീകരിക്കുന്നത് അതിലേറെ ഭയങ്കരമായ തെറ്റാണ്. ഇവിടെ രാഷ്ട്രീയം ദുഷിക്കുന്നു. അവസരസേവ വിജയിക്കുന്നു. ഏത് കപടനയംകൊണ്ടും വിജയിച്ചാല്‍മതിയെന്ന ദുര്‍നയം ആധിപത്യം നേടുന്നു. ഇതുവഴി പുതിയ തലമുറയുടെ രാഷ്ട്രീയസംസ്കാരത്തെ തിരുത്താന്‍ കഴിയാത്തവിധം ദുഷിപ്പിക്കുന്നു. തെരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ ഈ പ്രശ്നത്തിന് മുന്‍ഗണന നല്‍കണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. വോട്ടര്‍പട്ടികപോലെ പെട്ടെന്ന് തെരഞ്ഞെടുപ്പു കമീഷണര്‍ക്ക് നടപടിയെടുക്കാവുന്ന വിഷയമല്ല ഇത്. ഇത് സമൂലം പരിഹരിക്കാന്‍ പുതിയ നിയമംതന്നെ വേണ്ടിവരും. ചെറിയ അഭിപ്രായവ്യത്യാസത്തിന്മേല്‍ ജീവിതകാലം മുഴുവന്‍ തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസംപോലുള്ള ഉന്നതങ്ങളായ ആദര്‍ശങ്ങളെപ്പോലും മറന്ന്, സോഷ്യലിസത്തെ ഇന്ത്യയില്‍നിന്ന് ആട്ടിയോടിക്കാന്‍ സന്നദ്ധമായ ഒരു മുന്നണിയില്‍ ചെന്നുകയറി കുടുംബത്തിലെ 'ഇണങ്ങന്‍' ആകാന്‍ ഒരു മടിയും ഇല്ലാത്ത കക്ഷികള്‍ പെരുകിവരുന്നു. കക്ഷികളും വ്യക്തികളും ആദര്‍ശനിഷേധത്തെ ലാഭകരമായ കച്ചവടവസ്തുവാക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചുവരികയാണ്. വല്ലാതെ വിഷമം തോന്നിക്കുന്ന ഒരു ചുറ്റുപാടാണ് രൂപപ്പെട്ടുവരുന്നത്. ഈ പോക്കു തുടര്‍ന്നാല്‍ പ്രബലരായ കക്ഷികളുടെ അടിത്തറ ഇളകും. ഒരു സ്ഥിരഭരണം ഉണ്ടാക്കാനാകാത്ത സ്ഥിതി വന്നുചേരും.

ഈ ജംബൂകവിദ്യയെ തടഞ്ഞുനിര്‍ത്തിയില്ലെങ്കില്‍ അബ്ദുള്ളക്കുട്ടികളും ശശി തരൂര്‍മാരും (ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് ശ്രദ്ധിക്കുമോ?) കക്ഷികളില്‍ ഭൂരിപക്ഷം നേടും. യഥാര്‍ഥ പ്രവര്‍ത്തകര്‍ സ്ഥാനഭ്രഷ്ടരോ ദാസരോ ആയിത്തീരും. ഇതിന്റെ പാപപൂര്‍ണത കോണ്‍ഗ്രസിന് ഒരു പ്രശ്നമേയല്ലാതായിരിക്കുന്നു. കക്ഷി വിട്ടിരിക്കുന്ന ലോക്സഭാ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജിക്ക് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വച്ച് നീട്ടിക്കൊടുത്തത് കണ്ടല്ലോ. ഭാഗ്യത്തിന്, അദ്ദേഹം ആ വലയില്‍ വീണില്ല. തെരഞ്ഞെടുപ്പു കമീഷന്‍ കാണാത്ത ചില വലിയ പ്രശ്നങ്ങള്‍ ഉണ്ടെന്നും അവ കമീഷന്‍ കാണുന്ന പ്രശ്നങ്ങളേക്കാള്‍ വളരെ ഗുരുതരമാണെന്നും ജനങ്ങളെ ബോധവാന്മാരാക്കാന്‍ രാഷ്ട്രഭാവിയില്‍ തല്‍പ്പരരായവരെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സുകുമാര്‍ അഴീക്കോട് ദേശാഭിമാനി 28-10-09

Tuesday, October 27, 2009

വത്തിക്കാനിലെ മാര്‍ക്സ്

മാര്‍ക്സിന്റെ സാമൂഹ്യ- സാമ്പത്തിക സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് വത്തിക്കാന്‍ ഔദ്യോഗിക പ്രസിദ്ധീകരണമായ ഒസര്‍വേരെ റൊമാനോ പറയുന്നു. മാര്‍ക്സിസ്റ്റുകാര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന രാഷ്ട്രീയ പിടിവാശി കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വം തള്ളിക്കളയുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ അത്യധികം പ്രാധാന്യമുള്ള ഈ വാര്‍ത്ത മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചു.

മനുഷ്യസമൂഹം അതിന്റെ ആവശ്യങ്ങളും സ്വാഭാവിക പരിസ്ഥിതിയും തമ്മില്‍ പുതിയ പൊരുത്തം തേടുന്ന ഇക്കാലത്ത് മാര്‍ക്സിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും മുതലാളിത്ത വ്യവസ്ഥയിലെ തീക്ഷ്ണ പ്രശ്നമായ സാമ്പത്തിക അസമത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മാര്‍ക്സിയന്‍ തത്വങ്ങള്‍ സഹായിക്കുമെന്നും അസന്ദിഗ്ധമായി വ്യക്തമാക്കുന്ന വത്തിക്കാന്‍ നിലപാടിനെക്കുറിച്ച് 'മാര്‍ക്സ് അറ്റ് ദ വത്തിക്കാന്‍' എന്ന ശീര്‍ഷകത്തില്‍ ഇക്കണോമിക്സ് ടൈംസ് (ഒക്ടോ. 26)എഴുതിയ മുഖപ്രസംഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

വത്തിക്കാനിലെ മാര്‍ക്സ്

ആഗോളസാമ്പത്തികമാന്ദ്യം ആരും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ വിചിത്രമായ ഫലങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. ലോക സമ്പദ്വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തങ്ങളുടെ വിശ്വാസങ്ങളില്‍ വന്ന ഉലച്ചില്‍ പലരെയും മുതലാളിത്തത്തിന്റെ നേരെ ചോദ്യചിഹ്നം ഇടുവാന്‍ പ്രേരിപ്പിക്കുകയാണ്. ഉദാഹരണമായി വത്തിക്കാന്‍ ഈയിടെ ഈ വിഷയത്തെക്കുറിച്ച് കുറച്ചേറെ കാര്യങ്ങള്‍ പറയുകയുണ്ടായി. ആധുനിക മുതലാളിത്തത്തെക്കുറിച്ചുള്ള തന്റെ പുനര്‍ വിചിന്തനത്തില്‍ മാര്‍പാപ്പ ഈയടുത്തകാലത്ത് പറഞ്ഞത് മുതലാളിത്തത്തിന് അതിന്റെ ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്. ദുര്‍ബലര്‍ക്കു നീതി ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തിക്കൊണ്ടും, കമ്പോളത്തിന്റെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും സ്ഥിതിഗതികളെ സാധാരണഗതിയിലാക്കാന്‍ സഹായിക്കാന്‍ പള്ളിക്ക് കഴിയും എന്നാണ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്. വിശുദ്ധ നഗരമാകട്ടെ ഒരു പടികൂടി മുന്നോട്ടു പോയിരിക്കുന്നു. അത് കാള്‍ മാര്‍ക്സിനെപ്പോലെയുള്ള ഒരാളെ പ്രകടമായിത്തന്നെ അംഗീകരിച്ചിരിക്കുകയാണ്. അതിശയകരമായ ആ വാര്‍ത്താശകലം പലര്‍ക്കും അപകടസൂചന നല്‍കാന്‍ ധാരാളമാണ്. എങ്കിലും യാഥാര്‍ഥ്യമെന്താണെന്നുവച്ചാല്‍ സംഘടിതമതത്തിന്റെ പ്രഖ്യാപിത ശത്രുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു മനുഷ്യന്‍ വത്തിക്കാന്റെ സ്വീകാര്യത കുറെയെങ്കിലും നേടിയിരിക്കുകയാണ്.

“മനുഷ്യസമൂഹത്തിലെ വലിയൊരു വിഭാഗം സാമൂഹ്യമായ അന്യവല്‍ക്കരണം നേരിടുന്നു; സാമ്പത്തിക രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍നിന്ന് അവര്‍ അകറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു' എന്നുള്ള മുതലാളിത്തത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ വിമര്‍ശനം ഇന്നും പ്രസക്തമാണ് എന്നാണ് വത്തിക്കാന്‍ വാര്‍ത്താപത്രികയായ ഒസര്‍വേരെ റൊമാനോ സമീപകാലത്ത് അഭിപ്രായപ്പെട്ടത്. മനുഷ്യര്‍ തങ്ങളുടെ ആവശ്യങ്ങളും തങ്ങള്‍ വസിക്കുന്ന പരിസ്ഥിതിയുമായി ഒരു പുതിയ സന്തുലിതബന്ധം സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്ന ഇക്കാലത്ത് മാര്‍ക്സിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പത്രം തുടര്‍ന്നു പറയുന്നു. പണത്തിന് സ്വയമേവ ഇരട്ടിക്കാന്‍ കഴിവില്ലെന്നിരിക്കെ, ചുരുക്കം ചിലരുടെ പക്കല്‍ സമ്പത്ത് കേന്ദ്രീകരിക്കുന്നതിനെ നാം എങ്ങനെ വിശദീകരിക്കുമെന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട് പത്രം പറയുന്നത് മുതലാളിത്ത വ്യവസ്ഥയിലെ തീവ്രമായ സാമ്പത്തിക അസമത്വം എന്ന പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മാര്‍ക്സിയന്‍ തത്വങ്ങള്‍ സഹായിക്കുമെന്നാണ്. ഇതിനെ വേണമെങ്കില്‍, ഒരര്‍ഥത്തില്‍, കൂടുതല്‍ വിശാലമായ ഒരു ഉള്‍ക്കൊള്ളല്‍ ആയി വ്യാഖ്യാനിക്കാം. ഇതുവരെ എതിര്‍ത്തിരുന്ന കാര്യങ്ങളെ അംഗീകരിക്കുക എന്നത് ഇപ്പോഴത്തെ ശൈലിയാണെന്ന് തോന്നുന്നു.

കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ ഗലീലിയോവിന്റെ ഒരു പ്രതിമ സ്ഥാപിച്ചു; ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നെന്ന തന്റെ കാഴ്ചപ്പാടിന്റെ പേരില്‍ ആ ജ്യോതിശാസ്ത്രജ്ഞനെ പീഡിപ്പിച്ചതിനു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്. കുറച്ചുകൂടി സമീപകാലത്തായി പ്രമുഖനായ ഒരു പള്ളി അധികാരി ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം വിശ്വാസവുമായി ഒത്തുപോകുന്നതാണെന്ന് പ്രഖ്യാപിച്ചു. തന്റെ സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ ഇംഗ്ളണ്ടില്‍നിന്ന് തുരത്തിയോടിക്കപ്പെട്ട നാടകകൃത്ത് ഓസ്കാര്‍വൈല്‍ഡിനെക്കുറിച്ചുള്ള പ്രശംസാവാചകങ്ങളും മാര്‍ക്സിനെക്കുറിച്ച് എഴുതിയ അതേ പത്രത്തില്‍തന്നെ വന്നിട്ടുണ്ട്. ഒരുപക്ഷേ, ഇത് മുതലാളിത്തവാദിയായിരിക്കാന്‍ മോശമായ സമയമാവും, അവിശ്വാസിയായിരിക്കാന്‍ പറ്റിയ കാലഘട്ടവും!

ദേശാഭിമാനി മുഖപ്രസംഗം 28-10-‘09

Monday, October 26, 2009

മനോരമയുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദം

കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദത്തില്‍പ്പെട്ട് മനോരമയെ നയിക്കുന്നവരുടെ നില തെറ്റിയതിന്റെ പ്രകടമായ തെളിവാണ് തിങ്കളാഴ്ചത്തെ അവരുടെ ലീഡ് വാര്‍ത്ത. 'പിണറായിക്ക് ഇനി പരമാവധി രണ്ടു വര്‍ഷം' എന്നതാണ് ലീഡിന്റെ തലക്കെട്ട്. ഒറ്റനോട്ടത്തില്‍ തലക്കെട്ട് മാത്രം വായിക്കുന്ന ഒരാള്‍ ഇതില്‍നിന്ന് എന്തു നിഗമനത്തില്‍ എത്തണമെന്നാണ് മനോരമ കരുതുന്നത്? 'സിപിഎം ഭരണഘടന ഭേദഗതി ചെയ്യുന്നെന്ന' തൊപ്പികൂടി കണ്ണില്‍പ്പെടാതെപോകുന്ന വായനക്കാരന്റെ അവസ്ഥ എന്തായിരിക്കും! പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമികമര്യാദകളൊന്നും മാനിക്കാതെയുള്ള ധാര്‍ഷ്ട്യത്തിന്റെയും വെല്ലുവിളിയുടെയും പ്രയോഗമാണ് ആ തലക്കെട്ട്. വിലകൊടുത്ത് പത്രം വാങ്ങി വായിക്കുന്നവരെല്ലാം തങ്ങള്‍ എഴുതിവിടുന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങുമെന്ന അഹങ്കാരം അതിലുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വാര്‍ത്തയെ സമീപിക്കാനും അവതരിപ്പിക്കാനും കഴിയുമെന്നാണ് ഇവര്‍ കരുതുന്നത്.

സിപിഐ എം സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് പിണറായി വിജയന് ഇത് അവസാനത്തെ കാലാവധിയാകുമെന്നാണ് വാര്‍ത്തയുടെ ആദ്യ വാചകം. സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നതുതന്നെ പിണറായി വിജയനു കാലാവധി നിശ്ചയിക്കാനാണെന്ന ധാരണ വായനക്കാരനില്‍ സൃഷ്ടിക്കുന്നതിനായി ബോധപൂര്‍വം തെരഞ്ഞെടുത്ത വാചകമാണിത്. പിണറായി എന്തോ തെറ്റു ചെയ്തിരുന്നെന്നും അതു സംബന്ധിച്ച് പാര്‍ടി കേന്ദ്രകമ്മിറ്റി കര്‍ശന തീരുമാനം എടുത്തിരിക്കുന്നുവെന്നും വായനക്കാരനു തോന്നിയാല്‍ അത്രയും നന്നായി! എല്ലാ പത്രവും വാക്കുകള്‍ തെരഞ്ഞെടുക്കുന്നത് യാദൃച്ഛികമായല്ല. തങ്ങള്‍ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ്. എന്നാല്‍, ഇവിടെ എല്ലാ മര്യാദകളും പാഠങ്ങളും പത്രം മറന്നിരിക്കുന്നു. പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ പത്രസമ്മേളനത്തില്‍ പറയാത്ത ഒരു കാര്യമാണ് പ്രധാന വാര്‍ത്തയായി പത്രം നല്‍കിയിരിക്കുന്നത്. ഭാരവാഹികള്‍ക്ക് കാലാവധി നിശ്ചയിക്കുന്ന ചോദ്യത്തിന് ഇതുവരെയും അതു ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാരാട്ട് മറുപടി നല്‍കിയെന്നാണ് ഹിന്ദുവിലെ വാര്‍ത്ത. അതിന്റെ ശരിതെറ്റുകള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.

മനോരമയും മറ്റു ചില മാധ്യമങ്ങളും കുറെക്കാലമായി കൊണ്ടുനടന്ന ആഗ്രഹം ഇതുവരെയും നടന്നുകാണാത്ത കടുത്ത നിരാശയില്‍നിന്നാണ് ഇങ്ങനെയൊരു തലക്കെട്ട് രൂപം കൊള്ളുന്നത്. അതിന്റെ ആദ്യസന്ദര്‍ഭം മലപ്പുറം സമ്മേളനമായിരുന്നു. പിണറായി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന് കണക്കുകൂട്ടി അവതരിപ്പിച്ച വാര്‍ത്തകളുടെ തലക്കെട്ടുകള്‍ വായനക്കാര്‍ മറന്നിട്ടില്ല. ചാനലുകളുടെ പ്രധാന ചര്‍ച്ചാവിഷയവും അതായിരുന്നു. എന്നാല്‍, ആ മോഹം സഫലമായില്ല. പാര്‍ടി സമ്മേളനങ്ങളില്‍ ഇടപെട്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കാമെന്ന വ്യമോഹം കൊണ്ടുനടക്കാന്‍ പറ്റാത്ത സാഹചര്യമായതോടെ വ്യക്തിഹത്യയുടെ ആയുധമെടുത്തു. എസ്എന്‍സി ലാവ്ലിന്‍ കേസുംകൊണ്ട് വര്‍ഷങ്ങള്‍ നടന്നു. എന്തെല്ലാം കഥകളാണ് അവതരിപ്പിച്ചത്. എല്ലാ മുന്‍വൈദ്യുതി മന്ത്രിമാരുടെയും മൊഴിയെടുത്തത് സംബന്ധിച്ച വാര്‍ത്തയില്‍ പിണറായിയെമാത്രം ചോദ്യംചെയ്തെന്ന തലക്കെട്ടു നല്‍കിയത് ഉള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ കാണാം. മാധ്യമങ്ങള്‍ നിര്‍മിച്ചുവിട്ട നുണക്കഥകള്‍ തകര്‍ന്നുവീണതൊന്നും ഇവര്‍ കണ്ടതായിപ്പോലും നടിച്ചില്ല. സിംഗപ്പുരില്‍ ഇല്ലാത്ത കമ്പനിയുടെ ഉടമസ്ഥത പിണറായിയുടെ തലയില്‍ വച്ചുകൊടുത്തു. അങ്ങനെയൊരു കമ്പനിയില്ലെന്ന് കേന്ദ്രഗവമെന്റുതന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് മുക്കിക്കളഞ്ഞ് മാധ്യമധാര്‍മികത കാത്തുസൂക്ഷിച്ചു! സിബിഐ കോടതി കാര്‍ത്തികേയനെ വീണ്ടും ചോദ്യംചെയ്യണമെന്നു പറഞ്ഞതോടെ സിപിഐ എം പറഞ്ഞ വഴിക്കുകാര്യങ്ങള്‍ നീങ്ങുന്നോയെന്നു പരിഭ്രമമായി. സുപ്രീംകോടതിയില്‍ പിണറായി നല്‍കിയ ഹര്‍ജി സ്വീകരിക്കുകകൂടി ചെയ്തതോടെ ഇത് വര്‍ധിച്ചു.

പിണറായി വിജയനെ കേന്ദ്രീകരിച്ച് നടത്തിയ നുണനിര്‍മാണം സമീപകാല കേരളചരിത്രത്തില്‍ സമാനതകളില്ലാത്ത മാധ്യമ ആക്രമണമാണ്. ഒരു ഗവേഷണ പ്രബന്ധത്തിനു പറ്റുംവിധം നൂറുക്കണക്കിന് ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. ലാവ്ലിന്‍ കേസിന്റെ സന്ദര്‍ഭത്തില്‍ പിണറായിക്കെതിരെ പാര്‍ടി നടപടി എടുക്കുമെന്ന് തുടര്‍ച്ചയായി എഴുതി. ആ സന്ദര്‍ഭങ്ങളിലെ തലക്കെട്ടുകളും വാര്‍ത്തയിലെ വാചകങ്ങളും എളുപ്പം മറക്കാന്‍ പറ്റുന്നതല്ല. ഓരോ കേന്ദ്രകമ്മിറ്റി യോഗത്തിന്റെ സന്ദര്‍ഭത്തിലും പിണറായിയെ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കുമെന്നായിരുന്നു വാര്‍ത്തകള്‍. നവകേരള യാത്രയ്ക്കിടയില്‍ ചേര്‍ന്ന പിബി യോഗത്തില്‍ പങ്കെടുക്കുന്നതിനു ഡല്‍ഹിയിലേക്ക് പോകുന്നതിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തിരിച്ചുവരുന്നത് സെക്രട്ടറിയായിത്തന്നെയാണോ എന്ന് പരസ്യമായി ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുകയുംചെയ്തു. എന്നാല്‍, പാര്‍ടി പിബി കഴിഞ്ഞപ്പോള്‍ ഈ സംഘം നിരാശരായി. പിണറായി സെക്രട്ടറിയായിത്തന്നെ നെടുമ്പാശേരിയില്‍ വന്നിറങ്ങി.

പത്രങ്ങള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ വായിച്ചല്ല കമ്മിറ്റി തീരുമാനമെടുക്കുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. മഞ്ഞപ്പത്രങ്ങളില്‍ അച്ചടിച്ചുവന്ന കാര്യങ്ങളും ഒറ്റപ്പെട്ട പോസ്റ്ററുകളുംവരെ ഒന്നാംപേജിലെ വാര്‍ത്തയായി മാറി. ഇതു മനോരമയുടെ മാത്രം രീതിയല്ല. അങ്ങേയറ്റം പ്രൊഫഷണലായ ഏറ്റവും അധികം വരിക്കാരുള്ള ഒരു പത്രം സങ്കുചിതമായ താല്‍പ്പര്യത്തിനായി എത്രമാത്രം അധഃപതിക്കുന്നതുകൊണ്ടു കൂടുതലായി പരാമര്‍ശിച്ചെന്നേയുള്ളു.

ഉടമയുടെ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കും പിടിവാശിക്കും അനുസരിച്ച് അച്ചുനിരത്തുന്ന മാതൃഭൂമിയുടെ കാര്യം എടുത്തുപറയേണ്ടതില്ല. ഇന്നലെ അവര്‍ കാര്‍ട്ടൂണിലൂടെയാണ് വികാരം കൂടുതലായി പ്രകടിപ്പിച്ചത്. സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയാക്കും എന്ന വാര്‍ത്തയ്ക്കുകീഴിലെ പ്രതികരണമാണ് കുരുട്ടുബുദ്ധി വെളിച്ചത്തുകൊണ്ടുവരുന്നത്. ധിക്കാരം, ധാര്‍ഷ്ട്യം, അഹങ്കാരം മൂന്നിനും മരുന്നു കിട്ടിയെന്നാണ് പ്രതികരണം. പിണറായിയുടെ ഈ മൂന്നു കുറ്റത്തിനും കേന്ദ്രകമ്മിറ്റി നടപടി എടുത്തിരിക്കുന്നെന്നാണ് ധ്വനി. കാര്‍ട്ടൂണില്‍ പരിഹാസം വേണം. എന്നാല്‍, ഒരു തരത്തിലും ബന്ധമില്ലാത്ത കാര്യം അവതരിപ്പിക്കുന്നത് സങ്കുചിത താല്‍പ്പര്യത്തിന്റെ ഭാഗമായി തന്നെയാണ്. ഏതുവിധേനയും പിണറായിയെ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റുന്നതിനായി ശ്രമിച്ച് പരാജയപ്പെട്ട നിരാശയില്‍നിന്നാണ് മനോരമയുടെ തലക്കെട്ടും മാതൃഭൂമിയുടെ കാര്‍ട്ടൂണും രൂപം കൊണ്ടത്.

സിപിഐ എമ്മിനെ കൈകാര്യം ചെയ്യുന്നതിന് ആദ്യം പിണറായിയെ ശരിപ്പെടുത്തേണ്ടതുണ്ട് എന്ന ധാരണയില്‍നിന്നാണ് ഇതെല്ലാം രൂപംകൊള്ളുന്നത്. കേരളത്തിലെ ഉള്‍പ്പാര്‍ടി പ്രശ്നങ്ങളെ സംബന്ധിച്ച് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം പാര്‍ടിയാകെ ഏറ്റെടുത്ത് സമൂഹത്തിന്റെ അംഗീകാരം നേടി മുന്നോട്ടുപോകുന്നതു കണ്ട് ഇവര്‍ വിറളിപിടിക്കുന്നു. പഴയതുപോലെ ഒന്നും എഴുതാന്‍ പറ്റാത്ത അരിശവും ഇപ്പോഴത്തെ അവതരണത്തില്‍ കാണാം. പത്രം വാങ്ങുകയും ചാനല്‍ കാണുകയും ചെയ്യുന്ന ജനത്തെ വഞ്ചിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത്. എന്നാല്‍, മനോരമയുടെ തനിനിറം പുറത്തുകൊണ്ടുവരാന്‍ ഇതു കൂടുതല്‍ സഹായകരമാകും.

പി രാജീവ് ദേശാഭിമാനി 27-10-2009

നസ്രേത്തില്‍നിന്ന് നന്മ പ്രതീക്ഷിക്കണമോ?

"നസ്രേത്തില്‍നിന്നു നന്മ പ്രതീക്ഷിക്കേണ്ട''എന്നത് ഒരു ശൈലിയാണ്; അതിന്റെ വ്യംഗ്യങ്ങള്‍ എന്തൊക്കെയായാലും. ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നവീന്‍ ചൌളയുടെ തീരുമാനങ്ങളാണ്; കണ്ണൂരിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യവിചാരം.

ഭരണഘടനാധിഷ്ഠിതമായ ഒരു സംവിധാനത്തിന്റെ മുഖ്യ 'രക്ഷാധികാരി'യായിരിക്കണം കമീഷണര്‍. സ്വാതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കേണ്ട ഉത്തരവാദിത്തം അതിന്റെയൊക്കെ ആകത്തുകയായ ആര്‍ജവവും.മുന്‍ഗാമികളൊക്കെ ഈ വിശേഷണങ്ങള്‍ക്കൊക്കെ ഏറെക്കുറെ -മനുഷ്യസഹജമായ ചില പാളിച്ചകള്‍ ഒഴിച്ചാല്‍- അനുയോജ്യരുമായിരുന്നു. ഉദ്യോഗസ്ഥമേധാവിയായിരുന്ന് ഡല്‍ഹിയെ വിറപ്പിച്ച നവീന്‍ ചൌളയെ തെരഞ്ഞെടുപ്പ് കമീഷനിലേക്ക് നോമിനേറ്റ് ചെയ്തത് കോണ്‍ഗ്രസാണ്. ഇത്തരം സ്ഥാനങ്ങളിലേക്ക് -ഭരണഘടനപ്രകാരം നിഷ്പക്ഷരാവണമെന്ന സങ്കല്‍പ്പം സൃഷ്ടിച്ച തസ്തികകളിലേക്ക്-തെരഞ്ഞെടുക്കപ്പെടുന്നവരൊക്കെ ഭരണകക്ഷികളുടെ സില്‍ബന്തികള്‍മാത്രം. ഗവര്‍ണര്‍ നിയമനക്കാര്യത്തിലടക്കം ആരൊക്കെ എവിടെയൊക്കെ ഗവര്‍ണര്‍മാരായെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. അതുകൊണ്ടുതന്നെയാണ് അവിഭക്ത കമ്യൂണിസ്റ്റ് പാടിയും പില്‍ക്കാലത്ത് ഇ എം എസും ഗവര്‍ണര്‍പദവിയെന്ന 'കര്‍ണാഭരണം' എടുത്തുകളയണമെന്നും ഇത് ഇന്ത്യയുടെ ഫെഡറല്‍ ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും വാദിച്ചത്; എഴുതിയത്; പൊരുതിയത്.

നവീന്‍ ചൌളയെ തെരഞ്ഞെടുപ്പു കമീഷന്‍ അംഗമായി നാമനിര്‍ദേശം ചെയ്തപ്പോള്‍ അന്നതിനെ എതിര്‍ത്തത് കമീഷനിലെ മറ്റൊരംഗമായ എന്‍ ഗോപാലസ്വാമി. അദ്ദേഹം മുഖ്യതെരഞ്ഞെടുപ്പു കമീഷണറുമായി. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ ഷാ കമീഷന്‍ നവീന്‍ ചൌളയെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഷാ കമീഷന്‍ ഇദ്ദേഹത്തോടൊപ്പം അന്നത്തെ ഡല്‍ഹി ലഫ്. ഗവര്‍ണറായിരുന്ന ജഗ്മോഹനെക്കുറിച്ചും പറഞ്ഞിരുന്നു. (സഞ്ജയ് ഗാന്ധിയുടെ വലംകൈയായി തുര്‍ക്കുമാന്‍ ഗേറ്റ് അടിച്ചുപൊളിക്കുകയും കാണുന്നവരെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി 'നസ്ബന്ധി' (വന്ധ്യംകരിച്ച) അറവുശാലയിലേക്ക് ആട്ടിത്തെളിച്ച മനുഷ്യന്‍. പിന്നീട് അദ്ദേഹം ജമ്മു കശ്മീരിലും ലഫ്. ഗവര്‍ണറായിരുന്നു. അക്കാലത്ത് ഈ ലേഖകനും ശ്രീനഗറില്‍ പോയിരുന്നു. സാക്ഷികള്‍-വീക്ഷണം ലേഖകന്‍ പ്രസന്നകുമാര്‍, മുന്‍ മലയാളം എക്സ്പ്രസ് പത്രാധിപരും ഇപ്പോള്‍ അമൃതാ ടിവി മേധാവിയുമായ നീലന്‍) ജഗ്മോഹന്‍ പിന്നീട് ബിജെപി എംപിയായി.

ഇത്തരം കാര്യങ്ങളൊന്നും നമ്മുടെ മാധ്യമസുഹൃത്തുക്കളുടെ അറിവിലില്ല; അറിവുള്ളവര്‍ അറിയാത്തവരായി നടിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ പറഞ്ഞത് ആനുഷംഗികമായിട്ടാണ്. ചില വസ്തുതകള്‍ പറയുമ്പോള്‍ അതിന് ഉപോല്‍ബലകമായ സത്യങ്ങളും പറയണ്ടേ. സാക്ഷികളും വേണ്ടേ.

നവീന്‍ ചൌള ഏതായാലും തെരഞ്ഞെടുപ്പ് കമീഷനില്‍ അംഗമായി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായിരുന്ന ഗോപാലസ്വാമിയെക്കൊണ്ടുതന്നെ 'മാമോദീസ' മുക്കിക്കണമെന്ന് കേന്ദ്രഭരണം തീരുമാനിച്ചു. അതിനദ്ദേഹം വഴങ്ങിയില്ല. അദ്ദേഹം റിട്ടയര്‍ചെയ്തശേഷമേ ഇദ്ദേഹത്തെ സിംഹാസനത്തിലേക്ക് അവരോധിച്ചുള്ളൂ. നമുക്കറിയാം അദ്ദേഹത്തിന്റെ കോഗ്രസ് വിധേയത്വം. സഞ്ജയ് ഗാന്ധിയുടെ 'എടുത്തുകൊടുപ്പുകാര' (Errand boy)നായിരുന്ന ഇദ്ദേഹത്തെ സോണിയ ഗാന്ധിക്ക് അത്ര പഥ്യമല്ലായിരുന്നു. എഴുതി അദ്ദേഹം, 'ഹിന്ദു' പത്രത്തില്‍ മദര്‍ തെരസേയെക്കുറിച്ച്. പോരേ, ആനന്ദനിര്‍വൃതിക്ക് ഇനി എന്തുവേണം.

ഇനി ഇന്ത്യയും ലോകവും അറിയുന്ന ഖുശ്വന്ത് സിങ്ങിന്റെ ഏറ്റവും പുതിയ പുസ്തകത്തെ പരിചയപ്പെടുത്തട്ടെ. അതിലൂടെ നമ്മുടെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ നവീന്‍ ചൌളയെയും. 2009ല്‍ ഇറങ്ങി ഖുശ്വന്ത്സിങ്ങിന്റെ പുതിയ പുസ്തകം. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചത്. ഷീലാ റെഡ്ഡിയെന്ന ഒരു പത്രപ്രവര്‍ത്തകയാണ് ഇത് എഡിറ്റുചെയ്തത്. അവരന്ന് മുംബൈയില്‍ ജോലിചെയ്തിരുന്ന സമയത്താണ് ഇദ്ദേഹത്തെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത്. അതിനുശേഷമാണ് അവര്‍ എം ജെ അക്ബറിന്റെ 'ഏഷ്യന്‍ ഏജ്' എന്ന പത്രത്തിനായി ജോലിചെയ്തത്. അക്കാലത്ത് അവരും ഖുശ്വന്ത്സിങ്ങും തമ്മിലുണ്ടായിരുന്ന ഗുരുശിഷ്യബന്ധത്തില്‍നിന്ന് പിറന്നതാണ് ഈ പുസ്തകം. പേര് 'ഞാനെന്തിന്, അടിയന്തരാവസ്ഥയെ പിന്താങ്ങി'. ഒരു കുമ്പസാരം കണക്കെ അദ്ദേഹം ഈ തലക്കെട്ടില്‍തന്നെ എഴുതിയ ആമുഖലേഖനത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും വിസ്തരഭയത്താല്‍ നീട്ടുന്നില്ല.

ആ ലേഖനത്തില്‍ അദ്ദേഹം നവീന്‍ ചൌളയെക്കുറിച്ച് എന്തുപറയുന്നുവെന്ന് നോക്കാം (പുസ്തകത്തിലെ അഞ്ചാംപേജ്). 'ഈ ഗവമെന്റിനെ നിയന്ത്രിക്കുന്നത് ഒരുകൂട്ടം ശിങ്കിടികളാണെന്ന് ഞാന്‍ മനസ്സിലാക്കി. സിദ്ധാര്‍ഥ ശങ്കര്‍ റേയാണ് അടിയന്തരാവസ്ഥാ നിയന്ത്രണങ്ങളെല്ലാം കരുപ്പിടിപ്പിച്ചത്. സഞ്ജയ് ആയിരുന്നു അച്ചാണി (Kingpin), അദ്ദേഹത്തിന്റെ അടുക്കള മന്ത്രിസഭ (Kitchen Cabinet) യില്‍ ഭാര്യയും അമ്മായിയമ്മയും. കുടുംബത്തിലെ പഴയ സില്‍ബന്തി മുഹമ്മദ് യൂനുസും (ചാച്ച); സിവില്‍ സര്‍വന്റായ നവീന്‍ ചൌള, കിണറ്റില്‍ ചാടി ജീവിതമൊടുക്കിയ ലഫ്. ഗവര്‍ണര്‍ കിഷന്‍ചന്ദ്, പിന്നെ ജഗ്മോഹന്‍. അദ്ദേഹത്തെയായിരുന്നു ചേരികള്‍ നിര്‍മാര്‍ജനംചെയ്യാന്‍ ഉത്തരവാദപ്പെടുത്തിയിരുന്നത്. അതദ്ദേഹം 'മതാനുഷ്ഠത'യോടെതന്നെ ചെയ്തു. പിന്നെയുണ്ടായിരുന്നത് 'കൊട്ടാര' കുടുംബം സ്വാമിജി എന്നു വിളിച്ചിരുന്ന റാസ്പുട്ടിന്‍-അതേ ധീരേന്ദ്ര ബ്രഹ്മചാരി. പിന്നെ രണ്ടു പെണ്ണുങ്ങളും. അംബികാസോണിയും റുക്സാനാ സുല്‍ത്താനയും-സഞ്ജയ് ഗാന്ധിക്ക് കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരോട് ഒരു താല്‍പ്പര്യമുണ്ടായിരുന്നു. അദ്ദേഹത്തെ വാരിപ്പുണര്‍ന്ന മറ്റൊരു നേതാവുണ്ടായിരുന്നു. ഹരിയാനയിലെ ബന്‍സിലാല്‍. ഹരിയാനയില്‍ സഞ്ജയ്‌ഗാന്ധിക്ക് ഭൂമിയും നല്‍കി. എന്തു പറഞ്ഞുകൊണ്ട്: "bachda pakad lo tohma toh peechey chali ayeega''- പശുക്കുട്ടിയെ പിടിക്കൂ. അമ്മ തെരഞ്ഞുവരും. ഐ കെ ഗുജ്റാളിനെ മോസ്കോയിലേക്ക് അയച്ചു. പകരം പറഞ്ഞാല്‍കേള്‍ക്കുന്ന വി സി ശുക്ളയെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്റ്റിങ്ങ് മന്ത്രിയാക്കി.

ഇത് ഇവിടെ അവസാനിക്കുന്നില്ല. മറ്റൊരു അധ്യായം (പേജ് 77) അദ്ദേഹം ഇന്ദിരാഗാന്ധിക്കുവേണ്ടിയാണ്. തലക്കെട്ട്-മിസ്സിസ് ജി: ഇന്ദിരയെന്ന അത്ഭുതം. (Mrs G: The wonder that was Indira) ഈ ലേഖനത്തില്‍ ഇന്ദിരാഗാന്ധിയെക്കുറിച്ച് അദ്ദേഹത്തിനുള്ള സകല ആദരവും മതിപ്പും ചിലപ്പോള്‍ കണ്ണീര്‍ ഇറ്റുവീഴുന്ന പോലുള്ള വാചകങ്ങളും എഴുതിച്ചേര്‍ത്തപ്പോള്‍ അവര്‍ക്കു പറ്റിയ അബദ്ധങ്ങളെക്കുറിച്ചും പറയുന്നു; ദുഃഖത്തോടെ അവിടെയും നമ്മുടെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറും മുഖ്യ കഥാപാത്രമാണ്.

ഖുശ്വന്ത്സിങ് പുസ്തകത്തിലെ എണ്‍പതാം പേജില്‍ പറയുന്നു: 'ഇത് ഇന്ദിരയുടെ കുഴപ്പമായിരുന്നില്ല. അവരെ ചുറ്റിപ്പറ്റിനിന്നിരുന്ന പലരും അവരെ ദുരുപയോഗിച്ചു. ആരൊക്കെയാണ് ഈ കൂട്ടത്തില്‍പ്പെട്ടത്. അവരുടെ മകന്‍ സഞ്ജയ്, ഭാര്യ മേനക, അവരുടെ അമ്മ അംതേശ്വര്‍, കുടുംബസുഹൃത്ത് മുഹമ്മദ് യൂനസ്, ബ്യൂറോക്രാറ്റുകളായ ഡല്‍ഹിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ കൃഷന്‍ ചന്ദ്, നവീന്‍ ചൌളയും മറ്റു ചിലരും. ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്ന ഒരു ലിസ്റ്റ് ഇന്ദിരയുടെ കൈയിലുണ്ടായിരുന്നു. ഗ്വാളിയോര്‍ രാജകുടുംബാംഗമായിരുന്ന ഗായത്രീദേവിയെ തിഹാര്‍ ജയിലില്‍ വേശ്യകളോടൊപ്പമല്ലേ താമസിപ്പിച്ചത്?''

കേരളത്തില്‍ കണ്ണൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ സ്വീകരിച്ച നിലപാടുകളില്‍ അത്ഭുതപ്പെടേണ്ട. ഗുണ്ടകള്‍ രാഷ്ട്രീയക്കാരും രാഷ്ട്രീയമാഫിയക്കാരും എവിടെയും സാകൂതം കേറിച്ചെന്ന് പോക്കിരിത്തരം കാണിക്കാനും കഴിയുമ്പോള്‍ നമ്മുടെ ജനാധിപത്യം എവിടെ? വടക്കേ ഇന്ത്യന്‍ രാഷ്ട്രീയം കേരളത്തിലേക്കും വരുന്നോ?

സി എം അബ്ദുറഹിമാന്‍ ദേശാഭിമാനി 26 ഒക്ടോബര്‍ 2009

Sunday, October 25, 2009

ആസിയന്‍ കരാറിനൊപ്പം സംരക്ഷിതപട്ടിക വരില്ല

ഹുവഹിന്‍: ഇന്ത്യ-ആസിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ജനുവരിയില്‍ നിലവില്‍ വരുമ്പോള്‍ അതിനൊപ്പം സംരക്ഷിത പട്ടിക (നെഗറ്റിവ് ലിസ്റ്റ്) നടപ്പാകില്ല. കരാര്‍ നടപ്പാകുമ്പോള്‍ പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അവയെ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഹുവഹിന്നില്‍ നടന്ന ആസിയന്‍-ഇന്ത്യ ഉച്ചകോടി ഇക്കാര്യത്തില്‍ ധാരണയിലെത്തിയില്ല. അതേസമയം, ആസിയന്‍ രാജ്യങ്ങളുമായി സേവന-നിക്ഷേപ മേഖലകളിലും കരാറുണ്ടാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉച്ചകോടിയില്‍ പറഞ്ഞു. സഹകരണം ശക്തിപ്പെടുത്തുന്നതിന് ആസിയന്‍-ഇന്ത്യ സഹകരണ ഫണ്ടിലേക്ക് 230 കോടി രൂപ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

സംരക്ഷിത പട്ടിക നടപ്പാകാന്‍ വൈകുമെന്ന് ഉച്ചകോടിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച വിദേശ ജോയിന്റ് സെക്രട്ടറി എന്‍ രവി പറഞ്ഞു. ആസിയനിലെ പത്ത് അംഗരാജ്യങ്ങളും അവരുടേതായ സംരക്ഷിത പട്ടികയുമായി എത്തിയതിനാല്‍ തീരുമാനം വൈകും. ജനുവരിയില്‍ കരാര്‍ നടപ്പാകുമ്പോള്‍ സംരക്ഷിത പട്ടിക ഉണ്ടാകില്ല. എന്ന് നടപ്പാകുമെന്ന് പറയാനും അദ്ദേഹം തയ്യാറായില്ല. ചരക്കുമേഖലയിലെ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയിലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ദോഷമാകുമെന്ന ആശങ്ക ഉച്ചകോടിയില്‍ പ്രകടിപ്പിച്ചോ എന്ന് ചോദിച്ചപ്പോള്‍ അതിന് മന്ത്രിതല സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അത് ഇന്ത്യയില്‍മാത്രം ചര്‍ച്ചചെയ്യേണ്ടതാണെന്നും അദ്ദേഹം മറുപടി നല്‍കി.

മന്ത്രിതല കമ്മിറ്റി കാര്‍ഷികോല്‍പ്പന്നങ്ങളുടെ തകര്‍ച്ചയെക്കുറിച്ച് ചര്‍ച്ചചെയ്യാനല്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. സേവന-നിക്ഷേപ മേഖലകളില്‍ കരാറിനുളള പ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2010ല്‍ ഇന്ത്യയും ആസിയന്‍ രാജ്യങ്ങളുമായുള്ള വാണിജ്യം 5000 കോടി ഡോളറാക്കുകയാണ് ലക്ഷ്യം. പ്രകൃതിദുരന്തം, പകര്‍ച്ചവ്യാധി, ഭീകരത എന്നീ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയുടെ അറിവ്, വൈദഗ്ധ്യം, വിഭവം എന്നിവ ആസിയനുമായി പങ്കിടും. ഇന്ത്യയും ആസിയനുമായി കൂടിയാലോചനാ സമിതി വേണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ബുദ്ധിജീവികള്‍, നയരൂപീകരണത്തിന് നേതൃത്വം നല്‍കുന്നവര്‍, പണ്ഡിതര്‍, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസ് പ്രമുഖര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാകണം സമിതി. ഭാവിയില്‍ സഹകരിക്കേണ്ട മേഖലകളെക്കുറിച്ച് ഈ സമിതി മാര്‍ഗനിര്‍ദേശം നല്‍കണം. ആസിയന്‍ രാജ്യങ്ങളും ഇന്ത്യയുമായുള്ള വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ബിസിനസ്, ടൂറിസ്റ്റ് യാത്രികരെ പ്രോത്സാഹിപ്പിക്കണം. കാര്‍ഷികമേഖലയിലെ സഹകരണം ശക്തമാക്കണം. 2010ല്‍ ഇന്ത്യയില്‍ നടക്കുന്ന കൃഷിമന്ത്രിമാരുടെ സമ്മേളനം ഇതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണം. പ്രകൃതിദുരന്തം സംബന്ധിച്ച് ഉപഗ്രഹംവഴി വിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. ആസിയന്‍ രാജ്യങ്ങള്‍ക്കുവേണ്ടി ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതടക്കം ബഹിരാകാശമേഖലയിലെ സേവനം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ദേശാഭിമാനി 25-10-09

Saturday, October 24, 2009

ഇതെന്ത് ജനാധിപത്യം?

കണ്ണൂരിലെ കലക്ടറെ മാറ്റണമെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ നിര്‍ദേശിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. പരാതി കിട്ടി, അതുകൊണ്ട് മാറ്റി എന്നുമാത്രമാണ് മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ നവീന്‍ ചൌള ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. രണ്ടു പേരുകള്‍ ചൂണ്ടിക്കാട്ടി അവരെ ഉള്‍പ്പെടുത്തി പാനല്‍ അയച്ചുകൊടുക്കണമെന്നും അതില്‍നിന്നാണ് തങ്ങള്‍ കണ്ണൂരിന് പുതിയ കലക്ടറെ കണ്ടെത്തുകയെന്നുമുള്ള കടന്ന നിലപാടുകൂടി എടുത്തിരിക്കുന്നു കമീഷന്‍.

കലക്ടറെ മാറ്റാന്‍ ആവശ്യപ്പെട്ടതിന് രണ്ടു കാരണമാണ് പ്രത്യക്ഷത്തില്‍ കാണാനാകുന്നത്.

ഒന്ന്: കേന്ദ്ര പ്രവാസിമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി വന്ന് നടത്തിയ തെരഞ്ഞെടുപ്പ് ചട്ടലംഘനം റിപ്പോര്‍ട്ട് ചെയ്തത് ഈ കലക്ടറാണ്.

രണ്ട്: കണ്ണൂരില്‍നിന്നുള്ള പാര്‍ലമെന്റ് അംഗവും മുന്‍ മന്ത്രിയുമായ കെ സുധാകരന്‍ അനുയായികളുമായി ചെന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചതും ഇതേ കലക്ടറാണ്.

ഈ രണ്ടുകാരണമല്ലാതെ, തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നതിന് മറ്റെന്തു ന്യായമാണ് നിരത്താനുള്ളത്?

കണ്ണൂരിലെ കലക്ടറെ മാറ്റണമെന്നത് വയലാര്‍ രവിയുടെയും കെ സുധാകരന്റെയും ആവശ്യമാണ്. അത് കേന്ദ്ര ഭരണകക്ഷിയുടെ ആവശ്യമാണ്. കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് വയലാര്‍ രവി കലക്ടറെ മാറ്റണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, അദ്ദേഹത്തോട് സ്വയം ഒഴിഞ്ഞുപോയിക്കൊള്ളാന്‍ ഭീഷണിസ്വരത്തില്‍ കല്‍പ്പിക്കുകയും ചെയ്തു. സുധാകരന്‍ ഡല്‍ഹിയില്‍ ചെന്ന് നവീന്‍ ചൌളയെക്കണ്ട് ആവശ്യപ്പെട്ടതും കലക്ടര്‍ ബാലകൃഷ്ണനെ മാറ്റണമെന്നുതന്നെ. അത് അതേപടി അംഗീകരിച്ചിരിക്കുന്നു. ഒരു പടികൂടി കടന്ന്, സുധാകരന്‍ നേരത്തെ താല്‍പ്പര്യപ്പെട്ട പേരടക്കം കലക്ടര്‍നിയമനത്തിനായി സംസ്ഥാനസര്‍ക്കാരിന് അയച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു കമീഷണറെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്നത് സുധാകരനാണോ? കണ്ണൂരില്‍ തഹസില്‍ദാരുടെ ഓഫീസില്‍ പരിവാരസമേതം കടന്നുചെന്ന് ആ ഉദ്യോഗസ്ഥനോട് 'പല്ല് അടിച്ചുകൊഴിക്കും' എന്ന് ഭീഷണിപ്പെടുത്തിയ സുധാകരന്‍ അതേ നിലവാരത്തില്‍ തെരഞ്ഞെടുപ്പു കമീഷനെയും ഭീഷണിപ്പെടുത്തിയോ? അതല്ലെങ്കില്‍ കേന്ദ്രഭരണസ്വാധീനത്തിന്റെ ബലത്തില്‍ സമ്മര്‍ദം ചെലുത്തിയോ?

കണ്ണൂരിലെ വോട്ടര്‍പട്ടികയെക്കുറിച്ചാണല്ലോ കോണ്‍ഗ്രസ് പരാതി ഉയര്‍ത്തുന്നത്. വോട്ടര്‍പട്ടിക തയ്യാറാക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ജില്ലാ കലക്ടറല്ല. അതിന് പ്രത്യേക ഉദ്യോഗസ്ഥ സംവിധാനമുണ്ട്. അതാകട്ടെ തെരഞ്ഞെടുപ്പു കമീഷന്റെ നിയന്ത്രണത്തിലുമാണ്. വോട്ടര്‍പട്ടികയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ കലക്ടര്‍ കക്ഷിയല്ല എന്നര്‍ഥം. പിന്നെന്ത് കുറ്റമാണ് കലക്ടര്‍ക്കുമേല്‍ ആരോപിക്കാനുള്ളത്? കമീഷന്‍ സംസ്ഥാനസര്‍ക്കാരിന് അയച്ച ഇണ്ടാസിലെ രണ്ടു പേരുകള്‍ എങ്ങനെ തെരഞ്ഞെടുത്തു? സുധാകരന്റെ മനസ്സിലുള്ള പേരുകള്‍ എഴുതി അയക്കുന്നത് തെരഞ്ഞെടുപ്പു കമീഷന്റെ അന്തസ്സിനും പദവിക്കും യോജിച്ചതോ? നീതിപൂര്‍വമായ തെരഞ്ഞെടുപ്പു നടത്താന്‍ കോണ്‍ഗ്രസിന്റെ താളത്തിനു തുള്ളുന്ന ഉദ്യോഗസ്ഥന്‍ വേണമെന്നു ശഠിക്കുന്നവരുടെ കുബുദ്ധി മനസ്സിലാക്കാന്‍ വലിയ ചിന്താശേഷിയുടെ ആവശ്യമില്ല.

കണ്ണൂരില്‍ അബ്ദുള്ളക്കുട്ടി എന്ന കൂറുമാറ്റസ്ഥാനാര്‍ഥിയെ കെട്ടിയെഴുന്നള്ളിച്ചതിന്റെ അപകടം സുധാകരനെ വേട്ടയാടുന്നുണ്ടെങ്കില്‍ അത് ആ നേതാവിന്റെ തന്നിഷ്ടം സഹിക്കുന്ന പാര്‍ടിയുടെയും മുന്നണിയുടെയും ആഭ്യന്തരകാര്യമാണ്. അതിന് മാറ്റേണ്ടത് കലക്ടറെയല്ല, യുഡിഎഫ് സ്ഥാനാര്‍ഥിയെയാണ്. പരാജയഭീതിയില്‍നിന്ന് സുധാകരനെ ആശ്വസിപ്പിക്കാനും രക്ഷിക്കാനുമുള്ള പണി തെരഞ്ഞെടുപ്പു കമീഷനല്ല ഏറ്റെടുക്കേണ്ടത്.

മുഖ്യമന്ത്രി വി എസ് സൂചിപ്പിച്ചപോലെ ചിലരെ വേണ്ടെന്നും ചിലരെ വേണമെന്നും കോണ്‍ഗ്രസ് പറഞ്ഞിരിക്കെ അതിനനുസരിച്ചാണ് കമീഷന്‍ തീരുമാനമെടുത്തതെന്നു വ്യക്തമായിരിക്കുന്നു. തെരഞ്ഞെടുപ്പു കമീഷന്റെ പരിശോധനയൊന്നുമില്ലാതെയല്ല കണ്ണൂരിലെ വോട്ടര്‍പട്ടിക പൂര്‍ത്തിയായത്. ആക്ഷേപങ്ങള്‍ ബോധിപ്പിക്കാന്‍ നിയമാനുസൃത സമയവും കൊടുക്കാതിരുന്നിട്ടില്ല. കാലാകാലമായി വ്യാജവോട്ടുകള്‍കൊണ്ട് യുഡിഎഫ് രക്ഷപ്പെട്ട കണ്ണൂര്‍ മണ്ഡലത്തില്‍ ഇക്കുറി അത്തരം വ്യാജന്മാരെ തെരഞ്ഞ് കണ്ടെത്തി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള പണി എല്‍ഡിഎഫ് എടുത്തിട്ടുണ്ട്. യഥാര്‍ഥത്തിലുള്ള വോട്ടര്‍മാരാണെങ്കില്‍ രേഖ ഹാജരാക്കി അവര്‍ പട്ടികയില്‍ പേര് നിലനിര്‍ത്തുമായിരുന്നു. സ്വന്തം പക്ഷത്തിനുവേണ്ടി പതിവായി ഉപയോഗിക്കുന്ന വ്യാജവോട്ടുകളില്‍ കുറെയെണ്ണം നഷ്ടമാകുമ്പോള്‍ സുധാകരന് വെപ്രാളമുണ്ടാകുന്നതില്‍ അപാകമില്ല. അതുപക്ഷേ, കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും കമീഷനില്‍ ദുസ്വാധീനം ചെലുത്തി കലക്ടറെ മാറ്റിച്ചും പ്രകടിപ്പിക്കുന്നത് ശരിയായ രീതിയല്ല. സുധാകരന്‍ എംപിയായിരിക്കാം- കേന്ദ്ര ഭരണകക്ഷിയുടെ നേതാവായിരിക്കാം. ഇവിടെ, കേരള സംസ്ഥാനത്ത് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരുണ്ട്. അതിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണസംവിധാനവുമുണ്ട്. സംസ്ഥാന ഭരണത്തിന്റെ നെഞ്ചത്തുകയറി തുള്ളാനുള്ളതല്ല കേന്ദ്ര ഭരണമെന്നും മന്ത്രിയുടെയും എംപിയുടെയും സ്ഥാനമെന്നും വയലാര്‍ രവിയെയും സുധാകരനെയും പോലുള്ളവര്‍ മനസ്സിലാക്കിയേ തീരൂ. ജനാധിപത്യം എന്നാല്‍ കോണ്‍ഗ്രസ് പറയുന്നതും ഇച്ഛിക്കുന്നതും നടപ്പാകുന്ന സംവിധാനം എന്നല്ല അര്‍ഥം.

ജനവിധി എതിരായിവരുമെന്ന് ഭയക്കുമ്പോഴുള്ള ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ എല്ലാക്കാലത്തും കേരളം കണ്ടിട്ടുണ്ട്. ഈ ആഭാസത്തെ ചൂണ്ടി ഇതാണ് ജനാധിപത്യപരമായ മാര്‍ഗമെന്നും ജനാധിപത്യ സംരക്ഷണമെന്നും അവകാശപ്പെടുന്ന കോണ്‍ഗ്രസിനെയും അതിനു പിന്തുണ നല്‍കുന്ന യുഡിഎഫ് അനുകൂല മാധ്യമങ്ങളെയും ഓര്‍ത്ത് കേരളത്തിന് ലജ്ജിക്കാം.

ദേശാഭിമാനി മുഖപ്രസംഗം 24 ഒക്ടോബര്‍ 2009

Friday, October 23, 2009

ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസിനും

മൂന്നു സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം അപ്രതീക്ഷിതമാണെന്ന് ആരും പറയാനിടയില്ല. മഹാരാഷ്ട്രയിലും അരുണാചല്‍പ്രദേശിലും കോണ്‍ഗ്രസ് അധികാരത്തിലേക്ക് വീണ്ടും കയറുമ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം നേടാനായില്ല- വലിയ ഒറ്റക്കക്ഷി എന്ന പദവികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രണ്ടിടത്ത് കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരണം നിലനിര്‍ത്തുന്നതും ഹരിയാനയില്‍ 67 സീറ്റില്‍നിന്ന് നാല്‍പ്പതിലേക്ക് ചുരുങ്ങിയതും യുപിഎ സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാനാകില്ല.

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്ന് പരിശോധിച്ചറിയാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞിരുന്നു. അങ്ങനെ നോക്കിയാല്‍ മൂന്നു കാര്യം വ്യക്തമാകും.

ഒന്ന്: ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി തുടര്‍ന്നും ലഭിച്ചിരിക്കുന്നു.

രണ്ട്: കോണ്‍ഗ്രസിന് ഒട്ടും മുന്നേറാനായിട്ടില്ലെന്നു മാത്രമല്ല, അതിന്റെ ജനപിന്തുണ ഇടിഞ്ഞിരിക്കയുമാണ്.

മൂന്ന്: കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ രാഷ്ട്രീയശക്തിയുടെ ഐക്യപ്പെടല്‍ അനിവാര്യമായിരിക്കുന്നു.


മൂന്നു സംസ്ഥാനത്തും കാണാനായ പൊതുപ്രവണത ബിജെപി-കോണ്‍ഗ്രസ് ഇതര ശക്തികളുടെ അനൈക്യമാണ്. മഹാരാഷ്ട്രയില്‍ മൂന്നാംമുന്നണി നിലവില്‍വന്നെങ്കിലും മുഖ്യമുന്നണികള്‍ക്ക് ഒപ്പമെത്താന്‍ കഴിഞ്ഞില്ല. ഇടതുപക്ഷ പാര്‍ടികള്‍ ഉള്‍ക്കൊള്ളുന്ന മൂന്നാംമുന്നണി മികച്ച പ്രകടനം കാഴ്ചവച്ചു എന്നത് സംശയരഹിതമാണ്. പന്ത്രണ്ടിടത്ത് ആ മുന്നണി വിജയം കണ്ടു. കോണ്‍ഗ്രസും ബിജെപിയുമല്ലാത്ത, ശിവസേനയും എന്‍സിപിയുമല്ലാത്ത കക്ഷികളുടെ കൂട്ടായ്മയ്ക്ക് മഹാരാഷ്ട്രയില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാകുമെന്ന് തെളിയിക്കുന്നതാണ് ഈ പ്രകടനം. എല്ലാറ്റിനുമുപരി ബിജെപി-ശിവസേന സഖ്യത്തിന്റെ തകര്‍ച്ചയാണ് കണ്ടത്. ഇരു പാര്‍ടികളിലെയും ആഭ്യന്തരപ്രശ്നങ്ങളും മഹാരാഷ്ട്ര നവനിര്‍മാ സേനയുടെ സാന്നിധ്യവും അവര്‍ക്ക് തിരിച്ചടിയായി.

മഹാരാഷ്ട്രയില്‍ 2004ലെ തെരഞ്ഞെടുപ്പില്‍ 140 സീറ്റാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനു കിട്ടിയത്. കോണ്‍ഗ്രസിന് 71 സീറ്റും എന്‍സിപിക്ക് 69 സീറ്റുമായിരുന്നു. ഇക്കുറി കോണ്‍ഗ്രസിന് 84 സീറ്റും എന്‍സിപിക്ക് 60 സീറ്റുമായി. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിച്ചപ്പോള്‍ എന്‍സിപിക്ക് കുറഞ്ഞു. വിദര്‍ഭയിലും മറ്റു പ്രദേശങ്ങളിലും കാര്‍ഷികമേഖലയുടെ വന്‍ തകര്‍ച്ചയും കര്‍ഷക ആത്മഹത്യകളും തൊഴില്‍മേഖലയുടെ തകര്‍ച്ചയും ഗവണ്‍മെന്റിനെതിരായ വികാരമുണ്ടാക്കിയിരുന്നു. അതിന്റെ പ്രതിഫലനം ജനവിധിയിലും പ്രകടമായി. ബാല്‍താക്കറെയുടെയും ശിവസേനയുടെയും പ്രാമാണിത്തം തകര്‍ന്നതാണ് മഹാരാഷ്ട്ര ഫലത്തിന്റെ മറ്റൊരു പ്രത്യേകത. 2004ല്‍ 116 സീറ്റ് നേടിയ ബിജെപി-ശിവസേന സഖ്യം ഇക്കുറി 90 സീറ്റില്‍ ഒതുങ്ങി. മഹാരാഷ്ട്ര നവനിര്‍മാസേന 15 സീറ്റ് നേടിയത് ബിജെപി-ശിവസേന മുന്നണിയെയാണ് ബാധിച്ചത്. ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 സീറ്റ് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഐഎന്‍എല്‍ഡിക്ക് 31 സീറ്റ് ലഭിച്ചു. ബിജെപിക്ക് നാലു സീറ്റേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസിതര പാര്‍ടികളുടെ വോട്ട് വിഘടിച്ചുപോയതാണ് ഹരിയാനയിലും കഷ്ടിച്ച് 40 സീറ്റ് നേടാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. 11 ലക്ഷം ജനങ്ങള്‍മാത്രമുള്ള അതിര്‍ത്തിസംസ്ഥാനമായ അരുണാചല്‍ പ്രദേശിന്റെ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നേടിയ തുടര്‍വിജയത്തിന് ദേശീയതലത്തില്‍ വലിയ പ്രാധാന്യമൊന്നും ആരും കല്‍പ്പിക്കുന്നില്ല. എന്നുമാത്രമല്ല, ആ സംസ്ഥാനത്തിന്റെ സവിശേഷമായ രാഷ്ട്രീയവും മറ്റുചില ഘടകങ്ങളുമാണ് ഫലം നിര്‍ണയിച്ചത്.

ചുരുക്കത്തില്‍, എതിര്‍വോട്ടുകള്‍ ഭിന്നിച്ചതാണ് മൂന്നു സംസ്ഥാനത്തും കോണ്‍ഗ്രസിന് നിലനില്‍പ്പിനുള്ള സഹായമായതെന്ന് തര്‍ക്കമില്ലാതെ വിലയിരുത്താം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ വിജയമായി ഇതിനെ കാണാനാകില്ല. യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമായും ഇതിനെ വിലയിരുത്താനാകില്ല. ലോക്സഭാതെരഞ്ഞെടുപ്പില്‍ പത്തില്‍ ഒമ്പതുസീറ്റും നേടിയ കോണ്‍ഗ്രസിന് ഹരിയാനയില്‍ കേവലഭൂരിപക്ഷത്തില്‍പോലും എത്താനാകാത്തത് ജനങ്ങള്‍ ആ പാര്‍ടിയെ തിരസ്കരിച്ചതുകൊണ്ടാണ്. ആ അര്‍ഥത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചത് കനത്ത തിരിച്ചടിയുമാണ്. രണ്ടുവട്ടം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി മഹാരാഷ്ട്രയിലെ ദയനീയപ്രകടനത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായകശക്തി അല്ലാതാവുകയാണ്. ശിവസേനയുടെ തോല്‍വി ബിജെപിയുടെ സുപ്രധാന സഖ്യകക്ഷിയുടെ അന്ത്യം കുറിച്ചു. ജനങ്ങള്‍ക്കിടയില്‍ ശക്തമായ വര്‍ഗീയവിരുദ്ധവികാരം നിലനില്‍ക്കുന്നെന്ന് മഹാരാഷ്ട്ര കാണിച്ചുതരുന്നു. സാമ്രാജ്യ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ജനവികാരമാണ് കോണ്‍ഗ്രസിനെതിരെ നില്‍ക്കാന്‍ ഭൂരിപക്ഷം ജനങ്ങളെയും പ്രേരിപ്പിക്കുന്നതെന്നതും വസ്തുതയാണ്. ഈ ജനവികാരത്തിന് സംഘടിതരൂപം നല്‍കാനും അതിനെ രാഷ്ട്രീയവല്‍ക്കരിക്കാനുമുള്ള തുടര്‍ച്ചയായ ഇടപെടലിന്റെ അനിവാര്യതയിലേക്കാണ് ഈ തെരഞ്ഞെടുപ്പുഫലം വിരല്‍ചൂണ്ടുന്നത്. മഹാരാഷ്ട്രയില്‍ മൂന്നാംശക്തികള്‍ 12 സീറ്റ് നേടിയത് നിസ്സാരമല്ല. ഹരിയാനയിലെ കോണ്‍ഗ്രസ്-ബിജെപി ഇതര പാര്‍ടികളുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.

ദേശീയതലത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷ ശക്തികളുടെ ഏകോപനവും വര്‍ഗീയവിപത്തും ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ജനവിരുദ്ധമുഖവും തുറന്നുകാട്ടിയുള്ള ജനമുന്നേറ്റവുമാണ് രാജ്യത്തെ രക്ഷിക്കാനുള്ള വഴി എന്നത് വീണ്ടും വീണ്ടും സ്പഷ്ടമാവുകയാണ്. അത്തരമൊരു മുന്നേറ്റത്തിന് നായകത്വം വഹിക്കാനാകുന്നത് ഇടതുപക്ഷത്തിനാണ്. ഈ സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റേത്.

ദേശാഭിമാനി മുഖപ്രസംഗം 23-10-09

കൃത്രിമം പട്ടികയിലോ വോട്ടിലോ?

കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ പരക്കെ കൃത്രിമമാണ് എന്ന് ഇന്ന് ആക്ഷേപിക്കുന്നവരോട് കണ്ണൂര്‍ ഇന്ന് ഒരു ചോദ്യം തിരിച്ചുചോദിക്കേണ്ടിയിരിക്കുന്നു. ആ ചോദ്യം ഇതാണ്.

'പാര്‍ടിഗ്രാമങ്ങളു'ടെ നാടായ കണ്ണൂരില്‍നിന്ന് കോണ്‍ഗ്രസുകാരനായ കെ സുധാകരന്‍ ലോക്സഭയിലേക്ക് ജയിച്ചതെങ്ങനെ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള ഘട്ടത്തില്‍ കോണ്‍ഗ്രസുകാര്‍ പരക്കെ പ്രചരിപ്പിച്ചിരുന്നത് കണ്ണൂരിലെ 'പാര്‍ടി ഗ്രാമങ്ങളെ'ക്കുറിച്ചാണ്. കണ്ണൂരില്‍ ജനാധിപത്യപരമായ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാണ്; വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലേക്ക് പോവാന്‍പോലുമുള്ള സ്വാതന്ത്ര്യമില്ല. 'പാര്‍ടി ഗ്രാമങ്ങളു'ടെ സമാന്തര ഭരണമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ സ്വതന്ത്രവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് അവിടെ അസാധ്യമാണ്- ഇങ്ങനെ എന്തെല്ലാം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഈ ആക്ഷേപങ്ങളെല്ലാം കോണ്‍ഗ്രസ് അപ്പാടെ വിഴുങ്ങി. പിന്നീട് 'പാര്‍ടിഗ്രാമങ്ങളെ'ക്കുറിച്ച് കേരളം കേട്ടിട്ടില്ല. 'പാര്‍ടിഗ്രാമങ്ങളു'ടെ സമാന്തരഭരണമായിരുന്നു അവിടെയെങ്കില്‍ കോണ്‍ഗ്രസുകാരനായ കെ സുധാകരന്‍ അവിടെനിന്ന് ലോക്സഭയിലേക്ക് ജയിച്ചുചെല്ലുമായിരുന്നോ?

ഈ ചോദ്യം കോണ്‍ഗ്രസിനോട് വോട്ടര്‍മാര്‍ ചോദിച്ചില്ല. കോണ്‍ഗ്രസ് സ്വയം ഇക്കാര്യം ജനങ്ങളോട് വിശദീകരിച്ചതുമില്ല.

'പാര്‍ടിഗ്രാമങ്ങള്‍' പിടിമുറുക്കിയിരിക്കുന്നു. സിപിഐ എം അവിടെ മറ്റാരെയും പ്രവര്‍ത്തിക്കാനനുവദിക്കുന്നില്ല. കോണ്‍ഗ്രസുകാരെ ബൂത്ത് ഏജന്റാകാന്‍പോലും അനുവദിക്കുന്നില്ല. കോണ്‍ഗ്രസുകാര്‍ക്ക് വോട്ടുചെയ്യാനെന്നല്ല, വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയുന്നില്ല.........

എന്തൊക്കെയായിരുന്നു പ്രചാരണങ്ങള്‍? കണ്ണൂരില്‍ മാത്രമായി അന്ന് ഒതുങ്ങിനിന്നില്ല. കേരളമാകെ ഇത് പ്രചരിപ്പിച്ചു. അതിന്റെ പ്രയോജനം കേരളത്തിലാകെ തങ്ങള്‍ക്കു കിട്ടട്ടെ എന്ന് കോണ്‍ഗ്രസുകാര്‍ ആഗ്രഹിച്ചിരുന്നിരിക്കാം. ആ പ്രചാരണങ്ങള്‍ ഒട്ടൊക്കെ വിലപ്പോയിട്ടുമുണ്ടാവണം. സംസ്ഥാനത്ത് പൊതുവില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ അന്ന് കഴിഞ്ഞു. കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നതുപോലെയായിരുന്നു യാഥാര്‍ഥ്യമെങ്കില്‍ കോണ്‍ഗ്രസുകാരന്‍ ലോക്സഭയിലേക്ക് കണ്ണൂരില്‍നിന്ന് ജയിച്ചുകയറുമായിരുന്നോ? കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ വിശ്വസിച്ച് അവര്‍ക്ക് വോട്ട് ചെയ്തവര്‍ ഇക്കാര്യം ആലോചിക്കേണ്ടതാണ്. പ്രത്യേകിച്ചും, ഇന്ന് കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ പരക്കെ കൃത്രിമമാണെന്ന് കോണ്‍ഗ്രസുകാര്‍ ആക്ഷേപിക്കുമ്പോള്‍. തെരഞ്ഞെടുപ്പ് അടുക്കുന്ന ഓരോ ഘട്ടത്തില്‍ ഓരോ പ്രചാരണം. അതില്‍ക്കവിഞ്ഞ ഒരു പ്രാധാന്യവും ഈ മുറവിളിക്കില്ല എന്നറിയാന്‍ മുന്‍പ്രചാരണത്തിന്റെ തെളിഞ്ഞുകഴിഞ്ഞ പൊള്ളത്തരത്തിലേക്ക് നോക്കിയാല്‍ മതി.

സംസ്ഥാനപൊലീസ് ഇടതുപക്ഷത്തോട് പക്ഷപാതിത്വം കാട്ടുന്നുവെന്നും കേന്ദ്ര പട്ടാളത്തിനുകീഴില്‍ തെരഞ്ഞെടുപ്പ് നടത്തിയാലേ നീതിപൂര്‍വകമാവൂവെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഏതായാലും, കേന്ദ്രപട്ടാളത്തിന്‍ കീഴിലൊന്നുമല്ല കണ്ണൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് അത് നീതിപൂര്‍വകമല്ലാതായോ? നീതി പൂര്‍വകമല്ലാതാണോ കെ സുധാകരന്‍ അന്ന് ജയിച്ചത്? കേരളത്തിലെ വോട്ടര്‍മാരോട് കോണ്‍ഗ്രസ് ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് വിശദീകരിച്ചാലും ഇല്ലെങ്കിലും കെ സുധാകരന്റെ വിജയത്തെക്കുറിച്ച് പുത്തന്‍ കോണ്‍ഗ്രസുകാരനായ അബ്ദുള്ളക്കുട്ടി വിശദീകരിച്ചു. ഇന്ത്യാവിഷനിലെ ഒരു അഭിമുഖത്തില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞത്, മണിയൂരില്‍നിന്നുള്ള തന്റെ അടുത്ത സുഹൃത്ത് കെ സുധാകരനുവേണ്ടി ഏഴ് വോട്ട് ചെയ്തുവെന്നാണ്. ഒരാള്‍ക്ക് ഒരു വോട്ടേയുള്ളൂവെന്നാണ് നമ്മുടെ അറിവ്. അപ്പോള്‍പ്പിന്നെ, അബ്ദുള്ളക്കുട്ടിയുടെ സുഹൃത്ത് ഏഴ് വോട്ട് ചെയ്തതെങ്ങനെ? ഇക്കാര്യം സുഹൃത്ത് നേരിട്ടുതന്നെ അബ്ദുള്ളക്കുട്ടിയോട് പറഞ്ഞതായാണ് അബ്ദുള്ളക്കുട്ടി അഭിമുഖത്തില്‍ വിശദീകരിച്ചത്. അബ്ദുള്ളക്കുട്ടി ദീര്‍ഘകാലം എംപി ആയിരുന്നയാളാണ്. യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ്. സര്‍വോപരി കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ്. ആ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍തന്നെ ഇതാ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കാന്‍വേണ്ട തെളിവ് തന്നിരിക്കുന്നു. നാം എങ്ങനെ ഇതിനെ അവിശ്വസിക്കും? ഏതായാലും അബ്ദുള്ളക്കുട്ടിയുടെ തെളിവോടെ ഒരു കാര്യം വ്യക്തമായി. കൃത്രിമം വോട്ടര്‍പട്ടികയിലല്ല; കോണ്‍ഗ്രസിന് ചെന്നുവീഴുന്ന വോട്ടുകളിലാണെന്ന്.

പ്രഭാവര്‍മ ദേശാഭിമാനി 23-10-09

Thursday, October 22, 2009

കോണ്‍ഗ്രസ്സിന്റെ അഴിമതി വിരോധം

അമേരിക്കയിലെ ചില സ്വകാര്യ കുത്തകക്കമ്പനികള്‍ അവരുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ വാങ്ങിപ്പിക്കുന്നതിനായി 2001-2007 കാലത്ത് നമ്മുടെ നാവികസേന, റെയില്‍വെ, ഇന്ത്യന്‍ സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്സ് ബോര്‍ഡ്, മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് വന്‍ തുക കൈക്കൂലികൊടുത്തുവെന്ന വാര്‍ത്തയും ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇതുസംബന്ധിച്ച് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറില്‍നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്മാരുടെമേല്‍ മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് യാതൊരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറായില്ലെന്ന വാര്‍ത്തയും കോണ്‍ഗ്രസിന്റെ അഴിമതിവിരോധ നാട്യത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നു. കഴിഞ്ഞ മെയ്മാസം ആദ്യം ലഭിച്ച അഴിമതിക്കഥ പുറത്തുവന്നാല്‍ അത് തങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ചെങ്കിലോ എന്നു കരുതിയിട്ടാവാം പ്രധാനമന്ത്രിയുടെ ഓഫീസ്, വാര്‍ത്ത പൂഴ്ത്തിവെച്ചതും കുറ്റക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്കുമേല്‍ നടപടിയെടുക്കാതിരുന്നതും. എന്നിട്ടും ഹിറ്റ്ലറുടെ മതസൌഹാര്‍ദ്ദ പ്രസംഗംപോലെ കോണ്‍ഗ്രസ് അഴിമതിവിരുദ്ധ പ്രസംഗം ഈ ഉപതെരഞ്ഞെടുപ്പിലും പയറ്റിനോക്കുന്നു!

അമേരിക്കന്‍ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വിദേശങ്ങളില്‍ വില്‍പ്പിക്കുന്നതിനും അവര്‍ക്ക് കരാറുകള്‍ നേടുന്നതിനും വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥന്മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മറ്റും കൈക്കൂലി കൊടുക്കുന്നത് അമേരിക്കയിലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് അനുസരിച്ച് കുറ്റകരമാണ്. അത്തരം കുറ്റങ്ങള്‍ ചെയ്തതായി കണ്ടുപിടിക്കപ്പെട്ട കണ്‍ട്രോള്‍ കമ്പനീസ് ഇന്റര്‍നാഷണല്‍, വെസ്റ്റിങ് ഹൌസ് എയര്‍ ബ്രേക്ക് ടെക്നോളജീസ്, യോര്‍ക്ക് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍, എ ടി കീര്‍ണി ഇന്ത്യ ലിമിറ്റഡ്, ഡൌ കെ മിക്കല്‍സ്, ടെക്സ്റ്റണ്‍ ഇന്റര്‍നാഷണല്‍ കമ്പനി, പ്രൈഡ് ഇന്റര്‍നാഷണല്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ അമേരിക്കന്‍ ഗവണ്‍മെന്റ് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ അതുസംബന്ധിച്ച വിശദവിവരങ്ങള്‍ അമേരിക്കയിലെ ഇന്ത്യന്‍ അമ്പാസിഡര്‍ മീരാശങ്കര്‍ മെയ്മാസം ആദ്യംതന്നെ നമ്മുടെ പ്രധാനമന്ത്രിയെ അറിയിച്ചു. അമേരിക്കയില്‍ നിരോധിക്കപ്പെട്ട കീടനാശിനി (അത് കുട്ടികള്‍ക്ക് ഏറ്റവും ഹാനികരമത്രേ) വാങ്ങിപ്പിക്കാന്‍ സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്സ് ബോര്‍ഡിലെ ഉദ്യോഗസ്ഥന്മാര്‍ക്കും എയര്‍ കണ്ടീഷണറും റഫ്രിജറേറ്ററും മറ്റും വാങ്ങിപ്പിക്കാന്‍ നാവിക സേനാ ഉദ്യോഗസ്ഥന്മാര്‍ക്കും വാള്‍വുകള്‍ വിറ്റഴിക്കാന്‍ മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥന്മാര്‍ക്കും എയര്‍ ബ്രേക്കുകള്‍ക്ക് ചെലവുണ്ടാക്കാന്‍ റെയില്‍വെ ഉദ്യോഗസ്ഥന്മാര്‍ക്കും മറ്റും കോടികള്‍ കോഴ നല്‍കിയതിന്റെ കണക്കുകളും ഇന്ത്യന്‍ അമ്പാസിഡര്‍, പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. കോഴ നല്‍കിയ കമ്പനികളെ കരിമ്പട്ടികയില്‍പെടുത്താനോ കോഴ കൈപ്പറ്റിയ ഉദ്യോഗസ്ഥന്മാരുടെമേല്‍ കര്‍ശനമായ നടപടിയെടുക്കാനോ മന്‍മോഹന്‍സിങ് ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം.

ബിസിനസ് പ്രമോഷന്‍, കമ്മീഷന്‍ എന്നൊക്കെയുള്ള പേരില്‍ കോടിക്കണക്കിന് രൂപ കൈക്കൂലികൊടുത്ത് ഇന്ത്യയെക്കൊണ്ട് വിദേശ കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങിപ്പിക്കുന്നത് പണ്ടേയുള്ള പതിവാണ്. 64 കോടി കൈക്കൂലി വാങ്ങി പോക്കറ്റിലിട്ട്, പൊട്ടാത്ത ബൊഫോഴ്സ് തോക്കുകള്‍ വാങ്ങിക്കൂട്ടിയത് രണ്ടു പതിറ്റാണ്ടിലേറെ മുമ്പാണ്. ഇത്തരം കൈക്കൂലിക്കേസുകളില്‍ പരസ്യമായ ഏറ്റവും ഒടുവിലത്തെ ഇടപാടാണ് ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന് 10,000 കോടി രൂപയുടെ മിസൈല്‍ കരാര്‍ നല്‍കിയതിന് കോണ്‍ഗ്രസുകാര്‍ കൈപ്പറ്റിയ 900 കോടി രൂപയുടെ കമ്മീഷന്‍. മിസ്റ്റര്‍ ക്ളീന്‍ പ്രതിരോധമന്ത്രിയുടെ അറിവോടെ നടന്ന ഈ ഇടപാടുമൂലം ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ചെലവാക്കാന്‍ കോണ്‍ഗ്രസിന് ഇഷ്ടംപോലെ പണമായി. ഇക്കാര്യത്തില്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റുകളും ഒട്ടും മോശമായിരുന്നില്ല. തെഹല്‍ക്കാ ടേപ്പുകള്‍ കാണിച്ച നോട്ടുകെട്ടുകളും ശവപ്പെട്ടി കുംഭകോണവും സൈനിക ബൂട്സ് കുംഭകോണവും സൈനികരുടെ ഡ്രസ് വാങ്ങിച്ചതില്‍ മുതല്‍ സൂക്ഷ്മമായ ഉപകരണങ്ങള്‍ വാങ്ങിച്ചതില്‍വരെയുള്ള കൈക്കൂലികളും കുപ്രസിദ്ധമാണ്. ഇപ്പോള്‍ പരസ്യമാക്കപ്പെട്ട കൈക്കൂലി കേസുകളാകട്ടെ, എന്‍ഡിഎ, യുപിഎ ഗവണ്‍മെന്റുകളുടെ കാലത്ത് നടന്നതാണ്.

കൈക്കൂലി സംബന്ധമായ വിവരങ്ങളെല്ലാം മെയ്മാസം ആദ്യംതന്നെ അറിഞ്ഞിട്ടും അത് പൂഴ്ത്തിവെച്ച മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ അഴിമതിവിരോധം അഭിനന്ദനീയംതന്നെ

ചിന്ത ൨൩ ഒക്ടോബര്‍ ൨൦൦൯

പ്രതിപക്ഷ എതിര്‍പ്പിന്റെ പഴമയും പുതുമയും

"ക്രമസമാധാനം അപകടത്തില്‍'', "ഗുണ്ടകള്‍ അഴിഞ്ഞാടുന്നു'', "പൊലീസ് കുറ്റവാളികളെ സംരക്ഷിക്കുന്നു'' എന്നും മറ്റുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന 'മാ'മാധ്യമങ്ങളും ചില ചാനലുകളും കൊണ്ടുപിടിച്ച പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനവര്‍ പൊലീസ് സ്ഥാപനങ്ങളിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കുന്നു. അവരുടെ ഈ പ്രചാരണകോലാഹലത്തിന് ഒരു പുതുമയും ഉള്ളതായി കാണുന്നില്ല. കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയില്‍ ഇത് ആറാംതവണയാണ് കമ്യൂണിസ്റ്റുപാര്‍ടി ഒറ്റയ്ക്കും പിന്നെ മുന്നണിയായും കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ളത്. ഈ ഓരോ ഘട്ടത്തിലും അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെടുന്ന കോണ്‍ഗ്രസ് മുന്നണി അധികാരം തിരിച്ചുപിടിക്കാനുള്ള കുറുക്കുവഴിയായി ആശ്രയിക്കുന്നത് പൊലീസിനെയും അതിനെ നയിക്കുന്ന ഗവമെന്റിന്റെ പൊലീസ് നയത്തെയുമാണ്. ഇതില്‍ ആദ്യത്തേതും (1957-59) ഇപ്പോഴത്തേതും തമ്മിലുള്ള എതിര്‍പ്പിന്റെ പഴമയും പുതുമയും ഇതെഴുതുന്ന ആളുടെ സര്‍വീസ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ അല്‍പ്പം കുറിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

1957ല്‍ അധികാരത്തില്‍വന്ന ഇ എം എസ് ഗവണ്‍മെന്റ് "തൊഴില്‍പ്രശ്നത്തില്‍ പൊലീസ് ഇടപെടുകയില്ല'' എന്ന പൊലീസ് നയപ്രഖ്യാപനത്തോടൊപ്പം കൃഷിക്കാരെയും തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും മറ്റും അടിച്ചമര്‍ത്താന്‍ ജന്മികള്‍ക്കും മുതലാളിമാര്‍ക്കും തോട്ടമുടമകള്‍ക്കുംവേണ്ടി മുന്‍കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ സംസ്ഥാനത്ത് ഉടനീളം വിന്യസിപ്പിക്കുന്ന പൊലീസ് സബ്‌ക്യാമ്പുകള്‍ ഒന്നൊന്നായി പിന്‍വലിച്ചു. ഈ നയം തൊഴിലെടുക്കുന്നവരുടെ ഇടയില്‍ എത്ര വലിയ ആഹ്ളാദമാണ് ഉണ്ടാക്കിയതെന്ന് പറയേണ്ടതില്ലല്ലോ? ഈ നയത്തിനെതിരെ ഇന്നത്തെ പ്രതിപക്ഷനേതാക്കളുടെ മുന്‍ഗാമികളായ അന്നത്തെ പ്രതിപക്ഷനേതാക്കളായ പട്ടം താണുപിള്ള മുതല്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍വരെയുള്ളവര്‍ രംഗത്തുവന്നു. അവര്‍ "പൊലീസിന്റെ അധികാരം കവര്‍ന്നെടുത്തു, ക്രമസമാധാനം തകര്‍ന്നു'' എന്നും മറ്റുമുള്ള മുദ്രാവാക്യം ഉയര്‍ത്തി. കേരള രാഷ്ട്രീയത്തില്‍ ആദ്യമായി കേട്ട ആ മുദ്രാവാക്യം ആര്‍ക്കുവേണ്ടിയാണ് ഉയര്‍ത്തിയതെന്നും ആരുടെ ക്രമവും സമാധാനവുമാണ് തകര്‍ന്നതെന്നും പകല്‍വെളിച്ചംപോലെ വ്യക്തമാണ്. ജന്മികള്‍, മുതലാളിമാര്‍, തോട്ടമുടമകള്‍ എന്നിവരെ സംരക്ഷിക്കാനായിരുന്നു അവരുടെ ലക്ഷ്യം.

അന്നത്തെ പൊലീസ് നയത്തെ എതിര്‍ത്തത് ശരിയായില്ല എന്ന് പുനഃചിന്തനം നടത്തിയവര്‍ ആരെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്നെങ്കില്‍ അവരുടെ അറിവിലേക്കായി മറ്റൊരു അനുഭവംകൂടി ഇവിടെ കുറിക്കാം. കമ്യൂണിസ്റ്റ് വിരുദ്ധജ്വരം തലയ്ക്കുകയറി മത്തുപിടിച്ച കോണ്‍ഗ്രസുകാര്‍ ഏത് ഹീനമാര്‍ഗം അവലംബിച്ചും ആ ഗവണ്‍മെന്റിനെ തട്ടിമറിക്കാന്‍ തീരുമാനിച്ചു. ഗവണ്‍മെന്റ് പ്രയോഗത്തിലാക്കിയ പൊലീസ് നയത്തിന്റെ ഭാഗമായി ജന്മികളുടെയും മുതലാളിമാരുടെയും തോട്ടമുടമകളുടെയും പക്കല്‍നിന്ന് പൊലീസ് സേനയിലെ ഒരു വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന അവിഹിത ആനുകൂല്യങ്ങളും അമിതാധികാരങ്ങളും നഷ്ടപ്പെട്ടതില്‍ അസംതൃപ്തരായ പൊലീസുകാരെ ഉപയോഗപ്പെടുത്തി ഗവണ്‍മെന്റിനെതിരെ ഒരു അട്ടിമറി സമരം നടത്താന്‍ അവര്‍ ശ്രമിച്ചു. 1957 സെപ്തംബറില്‍ 'ഉണ്ണാവ്രത' രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ആ സമരം അന്നത്തെ പൊലീസ് മന്ത്രിയായിരുന്ന ശ്രീ. വി ആര്‍ കൃഷ്ണയ്യരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെത്തുടര്‍ന്ന് അലസിപ്പോവുകയുംചെയ്തു. പക്ഷേ, കോണ്‍ഗ്രസും അവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പട്ടം താണുപിള്ളയുടെ പ്രജാസോഷ്യലിസ്റ്റുപാര്‍ടിയും വെറുതെയിരുന്നില്ല. സേനയ്ക്കുള്ളിലെ അസംതൃപ്തവിഭാഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് ഡിപ്പാര്‍ട്മെന്റില്‍ നടത്തിക്കൊണ്ടിരുന്ന പരിഷ്കാരങ്ങള്‍ വക്രീകരിച്ച് അതിന് വിപരീതഫലം ഉണ്ടാകത്തക്കവിധം പ്രവര്‍ത്തനം നടത്തി സേനയ്ക്കുള്ളിലെ ഗവണ്‍മെന്റ് വിരുദ്ധവികാരം വളര്‍ത്തിക്കൊണ്ടുവന്നു. പ്രതിപക്ഷമുന്നണിയുടെ ചില പത്രങ്ങള്‍ പൊലീസ് സ്ഥാപനങ്ങളില്‍ സൌജന്യമായിട്ടാണ് വിതരണം നടത്തിയിരുന്നത്. അതുവഴി പൊലീസ് സേനയില്‍ വളര്‍ത്തിയെടുത്ത ഗവണ്മെന്റ് വിരുദ്ധവികാരം വിമോചനസമരത്തെ ഉദ്ദിഷ്ടസ്ഥാനങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നതില്‍ വലിയ സഹായംചെയ്തു.

പ്രതിപക്ഷ പിന്‍ബലത്തോടെ സേനയ്ക്കുള്ളില്‍ നടന്നുകൊണ്ടിരുന്ന ഈ ഗവണ്മെന്റ് വിരുദ്ധ പ്രവര്‍ത്തനം അച്ചടക്കവിരുദ്ധമാണെന്ന് പറഞ്ഞ് എതിര്‍ത്ത പൊലീസുകാരെ വിമോചനസമരഗുണ്ടകള്‍ ആക്രമിച്ചു പരിക്കേല്‍പ്പിക്കാന്‍വരെ തയ്യാറായി. ഇത്തരത്തില്‍ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ ഏറ്റുവാങ്ങിയവര്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. അക്കാലത്ത് പ്രതിപക്ഷപിന്‍ബലത്തോടെ അച്ചടക്കവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പൊലീസുകാരില്‍ പലരും അന്ന് തങ്ങള്‍ ചെയ്തത് തെറ്റായി എന്നുപറഞ്ഞ് പശ്ചാത്തപിക്കുന്നവരും ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്.

അമ്പതുവര്‍ഷം പിന്നിട്ടപ്പോള്‍ കേരളത്തിന്റെ സാമൂഹ്യ സാമ്പത്തികഘടനയില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ആ മാറ്റം പൊലീസ് സേനയിലും പ്രതിഫലിച്ചിരിക്കുന്നു എന്നുവച്ച് പൊലീസ് സേന കുറ്റമറ്റതായി എന്ന് അവകാശപ്പെടുന്നില്ല. മറ്റു പല മേഖലകളിലും എന്നപോലെ സമൂഹത്തോട് ഒരു ബാധ്യതയും ഇല്ലാത്ത ഒരു വിഭാഗം സേനയിലുമുണ്ട്. അവരുടെ സംഖ്യ കുറച്ചുകൊണ്ടുവരുവാന്‍ അവിടെ നടക്കുന്ന സംഘടനാപ്രവര്‍ത്തനംകൊണ്ട് കഴിഞ്ഞിട്ടുമുണ്ട്. മാന്യമായി തൊഴില്‍ചെയ്ത് സര്‍വീസ് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാതലങ്ങളിലുമുള്ള പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് അതിനാവശ്യമായ സംരക്ഷണവും അതിനാവശ്യമായ പശ്ചാത്തലസൌകര്യവും ഒരുക്കിക്കൊടുക്കാന്‍ കൂടെക്കൂടെ അധികാരത്തില്‍വന്ന ഇടതുപക്ഷഗവമെന്റുകള്‍ക്കായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം ഇപ്പോള്‍ ഇടതുപക്ഷഗവണ്മെന്റ് പ്രയോഗത്തിലാക്കുന്ന പൊലീസ് നയത്തെയും ആ നയത്തെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്താന്‍.

4000 കോടി രൂപയുടെ വ്യഭിചാരമാഫിയ, 10000 കോടിയുടെ ഹവാല മാഫിയ, 9500 കോടിയുടെ മദ്യമാഫിയ, 12000 കോടിയുടെ വാഹന മാഫിയ, 10000 കോടിയുടെ റിയല്‍എസ്റ്റേറ്റ് മാഫിയ എന്നിവ അടങ്ങുന്ന അധോലോകസാമ്രാജ്യം കേരളത്തിലുണ്ടെന്ന് ഒരു ഡിജിപിയാണ് വെളിപ്പെടുത്തിയത്. ഇത് ഒറ്റദിവസംകൊണ്ട് വളര്‍ന്നുവന്നതല്ല. 1991ല്‍ തുടങ്ങിവച്ച പുതിയ സാമ്പത്തികനയത്തിന്റെ ഫലമാണ്. 2001-2006ലെ യുഡിഎഫ് ഭരണം ഇവരുടെ വളര്‍ച്ചയ്ക്ക് ആക്കം വര്‍ധിപ്പിക്കുകയും ചെയ്തു. മുന്‍കാലത്തെ മുതലാളിമാരുടെയും ജന്മികളുടെയും തോട്ടമുടമകളുടെയും സ്ഥാനമാണ് യുഡിഎഫ് അവര്‍ക്ക് കല്‍പ്പിച്ചുനല്‍കിയിട്ടുള്ളത്. യുഡിഎഫ് നേതാക്കളുടെയും അവരുടെ പ്രവര്‍ത്തകരുടെയും ആ മുന്നണിയുടെ ആകെയുള്ള പ്രവര്‍ത്തനത്തിന്റെയും സാമ്പത്തികസ്രോതസ്സ് ഈ മാഫിയ സാമ്രാജ്യംതന്നെയാണ്. ഈ മാഫിയ സംഘത്തിന്റെ അരുമസന്തതികളാണ് ഗുണ്ടകള്‍, ചാവേറുകള്‍, കൂലിത്തല്ലുകാര്‍. അവര്‍ സമൂഹത്തിന്റെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്തുന്നത് കുറച്ചൊന്നുമല്ല. അത് ചൂണ്ടിക്കാണിച്ചുകൊണ്ട് നിയമസഭയ്ക്കകത്തും പുറത്തും ഇടതുപക്ഷം നടത്തിയ നിരന്തര പ്രക്ഷോഭത്തിന്റെ ഫലമാണ് വൈകിയാണെങ്കിലും കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റ് ഒരു ഗുണ്ട ഓര്‍ഡിനന്‍സ് എങ്കിലും പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതമായത്. ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതല്ലാതെ ഒരു ഗുണ്ടയെപ്പോലും അറസ്റ്റുചെയ്ത് തടങ്കലില്‍വയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അഥവാ അതിന് അവരുടെ യജമാനന്മാര്‍ അവരെ അനുവദിച്ചില്ല. എവറസ്റ്റ്, ഹിമാലയ ചിട്ടി തട്ടിപ്പുകമ്പനികള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്ന് ഉണ്ടാക്കിയ കൃത്രിമ മോട്ടോര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ചാവേറുകളായ പ്രതികളെ തൊടാന്‍പോലും യുഡിഎഫ് ഗവമെന്റിനായില്ല, അതിന് എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടിവന്നു.

ഇടതുപക്ഷഗവണ്മെന്റ് അധികാരത്തില്‍വന്ന് കുറച്ചുസമയംകൊണ്ടുതന്നെ ഗുണ്ടാനിയമം (ഓര്‍ഡിനന്‍സ് അല്ല) നിയമസഭയില്‍ അവതരിപ്പിച്ച് ചര്‍ച്ചചെയ്ത് അംഗീകരിച്ചു. അതുപ്രകാരം 450 ഗുണ്ടകള്‍ക്കെതിരെ ഡിറ്റന്‍ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. അതില്‍ 358 പേരെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. അവര്‍ ഗുണ്ട പ്രവര്‍ത്തനത്തിന് ഉപയോഗിച്ച 1346 വാഹനങ്ങള്‍ കണ്ടുകെട്ടി. പിടികിട്ടാനുള്ള പ്രതികളുടെ സ്വത്തുവകകളും കണ്ടുകെട്ടി. ഇതിന്റെയൊക്കെ ഫലമായി ജനങ്ങളുടെ സ്വൈരജീവിതം വലിയ അളവോളം ഭദ്രമായി. ഇടതുപക്ഷ ഗവമെന്റിന്റെ പ്രതിജ്ഞാബദ്ധമായ ഈ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണ് 2008ല്‍ മൂന്നാംതവണയും ക്രമസമാധാനപാലനത്തിന് ഇന്ത്യയിലെ മികച്ച സംസ്ഥാനമെന്ന ബഹുമതി കേരളം നേടിയത്. ആ ബഹുമതി യുഡിഎഫ് നേതാക്കളുടെ നേതാവായ കേന്ദ്രക്യാബിനറ്റ് മന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്ന് കേരള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഏറ്റുവാങ്ങിയ വാര്‍ത്തയും ചിത്രവും ആവുന്നത്ര തമസ്കരിക്കാനാണ് യുഡിഎഫും അവരുടെ മാധ്യമങ്ങളും ശ്രമിച്ചത്.

ഇനി നമുക്ക് 2009ലേക്ക് വരാം. കഴിഞ്ഞ നാലും അഞ്ചും വര്‍ഷമായി പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞ പ്രതികളെ പൊലീസ് സമര്‍ഥമായി പിടികൂടുന്ന വാര്‍ത്തകള്‍ വരാത്ത ദിവസങ്ങളില്ല. അതും യുഡിഎഫിന്റെ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നതും ജനങ്ങള്‍ കാണുന്നുണ്ട്. കഴിഞ്ഞ ആഗസ്ത് 22ന് വധിക്കപ്പെട്ട മുത്തൂറ്റ് പോള്‍ വധക്കേസ് ഇത്രയധികം വാര്‍ത്താപ്രാധാന്യം നേടാന്‍ കാര്യം എന്താണ്? അതിലെ പ്രതികളെ പൊലീസ് പിടികൂടിയത് കേരളപൊലീസിന്റെ സാമര്‍ഥ്യംകൊണ്ടും അതിന് ഗവമെന്റില്‍നിന്ന് ലഭിച്ച പിന്തുണയുംകൊണ്ടാണ്. ഇതില്‍നിന്ന് ഗവണ്‍മെന്റിന് ഉണ്ടാകുന്ന പ്രശസ്തി എത്രത്തോളം താഴ്ത്താമോ അത്രത്തോളം താഴ്ത്താനാണ് യുഡിഎഫും അവരുടെ മാധ്യമങ്ങളും ശ്രമിച്ചത്. ഈ കേസിലെ രണ്ട് പ്രധാന പ്രതികളെ പിടിക്കാതെ പൊലീസ് അവരെ രക്ഷിക്കുന്നെന്നും ഒളിപ്പിക്കുന്നെന്നും മറ്റുമുള്ള പ്രചാരണവും തുടങ്ങി. ഈ രണ്ടു പ്രതികള്‍ ദുബായില്‍ ഒളിച്ച് താമസിക്കുന്ന ഹോട്ടലിന്റെ മുന്‍വശത്തുനിന്നാണ് താന്‍ സംസാരിക്കുന്നതെന്ന് ഒരു യുഡിഎഫ് ചാനല്‍ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തത് നാം കാണുകയുണ്ടായി. അതിന് തൊട്ടടുത്ത ദിവസമാണ് അവരെ തിരുനല്‍വേലിയില്‍നിന്ന് പിടികൂടിയത്. സാധാരണഗതിയില്‍ പ്രതികളെ പിടികൂടാതെ അവരെ സംരക്ഷിക്കുന്നെന്നുപറഞ്ഞ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടുന്നത് വാദിഭാഗക്കാരാണ്. എന്നാല്‍, ഇവിടെ പ്രതികളും അവരെ സംരക്ഷിക്കുന്ന യുഡിഎഫുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇത് കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തില്‍ അപൂര്‍വസംഭവമാണ്.

പോള്‍ വധക്കേസില്‍ മുങ്ങിപ്പോയ മറ്റൊരു കൊലപാതകക്കേസാണ് എറണാകുളം ജില്ലയിലെ വട്ടേക്കുന്നം ജുമാമസ്ജിദിലെ ആദരണീയനായ ബഷീര്‍ ഹാജിയുടെ വധം. ഇതില്‍ തെളിവുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടെന്നാണ് പരക്കെ ചര്‍ച്ചചെയ്തിരുന്നത്. ഇതിലെ പ്രതികളെ പിടികൂടുന്നതിന് പൊലീസിനെ സഹായിക്കാന്‍ ജനങ്ങള്‍ രൂപീകരിച്ച ആക്ഷന്‍ കൌസിലില്‍ യുഡിഎഫ് നേതാക്കളും കടന്നുകൂടി, അതിനെയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു. അവര്‍കൂടി പങ്കെടുത്ത ആക്ഷന്‍ കൌസില്‍ യോഗം പ്രമേയം തയ്യാറാക്കി നിവേദനവുമായി സെന്‍ട്രല്‍ റേഞ്ച് ഐജി വിന്‍സന്‍എം പോളിന്റെ പക്കല്‍ ചെല്ലുമ്പോള്‍ അവരുടെ മുന്നിലേക്ക് പ്രതികളെ പിടിച്ച് ഹാജരാക്കിയാണ് പൊലീസ് അതിന് മറുപടി പറഞ്ഞത്. ഇതില്‍ ആഹ്ളാദചിത്തരായ പ്രദേശവാസികള്‍ പൊലീസിന് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി, ബാനറുകള്‍ കെട്ടി ഉയര്‍ത്തിയത് ഇന്നും ദേശീയ പാതയോരത്ത് കാണാന്‍ കഴിയുന്നുണ്ട്. കേരളപൊലീസിന് ലഭിക്കുന്ന ഈ അപൂര്‍വ ബഹുമതി യുഡിഎഫ് നേതാക്കള്‍ കാണാതെ കണ്ണടയ്ക്കുകയാണ്.

ഇതൊന്നും മനസ്സിലാക്കാതെ ക്രമസമാധാനം അപകടത്തിലെന്നും പൊലീസ് കുറ്റവാളികളുടെ സങ്കേതമാണെന്നും പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന 'മ' മാധ്യമങ്ങളും വിളിച്ചുപറയുന്നത് ആരെ രക്ഷിക്കാനാണ്? 1957-59 ലെ പോലെ ഇതിന്റെ തനിയാവര്‍ത്തനത്തിന് രണ്ട് വ്യത്യാസമുണ്ട്.
1. 1957-59ല്‍ ജന്മിമാരുടെയും മുതലാളിമാരുടെയും തോട്ടമുടമകളുടെയും രക്ഷയ്ക്കുവേണ്ടിയാണ് "ക്രമസമാധാനം അപകടത്തില്‍'' എന്നുപറഞ്ഞതെങ്കില്‍ ഇന്ന് അവരുടെ സ്ഥാനത്ത് വളര്‍ന്നുവന്ന മാഫിയകളുടെയും അവരുടെ ചാവേറുകളുടെയും സംരക്ഷണത്തിനുവേണ്ടിയാണ് അവര്‍ ആ മുദ്രാവാക്യം ആവര്‍ത്തിക്കുന്നത്.

2. 1957-59ല്‍ പൊലീസ് സേനയില്‍ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് ഗവണ്‍മെന്റിനെതിരെ ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു. അതിന് ഇപ്പോള്‍ കഴിയാതെ ഇന്ന് പൊലീസിനെ അടച്ചാക്ഷേപിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

കെ ജെ ജോര്‍ജ് ഫ്രാന്‍സിസ് ദേശാഭിമാനി 22 ഒക്ടോബര്‍ 2009

ആര്‍ക്കും ആരെയും വിശ്വസിക്കാം; ഒരാളെയൊഴികെ

ആറുമാസം മുമ്പ് എ പി അബ്ദുള്ളക്കുട്ടി സിപിഐ എം വിട്ട്ബിജെപിയിലോ മുസ്ളിം ലീഗിലോ കോണ്‍ഗ്രസിലോ ചേക്കേറേണ്ടത് എന്ന് ആലോചിച്ചുനടന്ന ഘട്ടത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു:
'ആര്‍ക്കും ആരെയും വിശ്വസിക്കാം ഒരാളെയൊഴിച്ച്. അബ്ദുള്ളക്കുട്ടിയെ ഒഴിച്ച്.'

നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ചതിന് പ്രത്യുപകാരമായി അബ്ദുള്ളക്കുട്ടിക്ക് ബിജെപി രാജ്യസഭാ സീറ്റ് നല്‍കുമെന്ന് പ്രചാരണമുണ്ടായി. അത് നടക്കാതെ പോയപ്പോഴാണ് ലീഗിനെ കൈയിലെടുക്കാന്‍ ശ്രമിച്ചത്. അന്ന് പ്രധാനനേതാക്കളില്‍ ചിലര്‍ എതിര്‍ത്തതുകൊണ്ടാണ് സ്ഥാനം ലഭിക്കാതെ പോയത്. ഇനി അബ്ദുള്ളക്കുട്ടി ലീഗില്‍ ചേക്കേറാന്‍ ശ്രമിച്ചിരുന്നോ എന്ന് പറയേണ്ടത് മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയാണ്.

അബ്ദുള്ളക്കുട്ടി കെ സുധാകരന്റെമാത്രം സ്ഥാനാര്‍ഥിയാണ്. നിലവില്‍ കോണ്‍ഗ്രസിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ആരും വളരാന്‍ പാടില്ല എന്നതാണ് സുധാകരന്റെ എല്ലാകാലത്തുമുള്ള നിലപാട്. ബ്രണ്ണന്‍കോളേജില്‍ അക്കാലത്ത് തങ്ങളുടെ സഹപാഠികളായിരുന്ന സണ്ണിജോസഫിന്റെയും മമ്പറം ദിവാകരന്റെയുമൊക്കെ കാര്യമെടുത്താല്‍ മതി. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ സുധാകരന്‍ ശ്രമിക്കുന്നത് സംബന്ധിച്ച് പത്രക്കാര്‍ ഒരിക്കല്‍ മുല്ലപ്പള്ളിയോട് ചോദിച്ചപ്പോഴുണ്ടായ മറുപടി ഇങ്ങനെയായിരുന്നു.

"സുധാകരന്റെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് വിട്ട് സംഘടനാ കോണ്‍ഗ്രസ്, ജനതാപാര്‍ടി, പിന്നെയും കോണ്‍ഗ്രസിലേക്ക് എന്നിങ്ങനെയാണ്. ഇതെങ്ങനെയാണ് യഥാര്‍ഥകോണ്‍ഗ്രസുകാര്‍ക്ക് ഉള്‍ക്കൊള്ളാനാവുക. ബ്രണ്ണന്‍ കോളേജില്‍ കെ.എസ്.യുവിനെ തകര്‍ത്ത് എ കെ ബാലനെ ചെയര്‍മാനാക്കുന്നതിനു പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചത് സുധാകരനാണ്. മമ്പറം ദിവാകരനായിരുന്നു കെ.എസ്.യുവിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. സുധാകരന്‍ റിബലായി മത്സരിച്ചാണ് കോളേജില്‍ കെ.എസ്.യുവിന്റെ അടിത്തറയിളക്കിയത്. സുധാകരന്റെ നെറികെട്ട രാഷ്ട്രീയ സമീപനത്തിന് വേറെയെന്ത് ഉദാഹരണം വേണം.''

ആ സുധാകരനും അബ്ദുള്ളക്കുട്ടിയും ഇന്ന് കോണ്‍ഗ്രസില്‍ കുടിയേറിയിരിക്കുന്നു. കണ്ണൂര്‍ അസംബ്ളി മണ്ഡലത്തില്‍ അബ്ദുള്ളക്കുട്ടിയെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിലുണ്ടായിരുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുത്തില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് അവിടെ നില്‍ക്കട്ടെ. സുകുമാര്‍ അഴീക്കോട് പറഞ്ഞത് 'രാഷ്ട്രീയ വേശ്യ' എന്നാണ്. നമ്മുടെ നാടിന്റെ സംസ്കാരത്തിന് എത്രമാത്രം യോജിക്കാത്തയാളാണ് സ്ഥാനാര്‍ഥിയെന്ന് ആ ഒറ്റവാക്കില്‍നിന്ന് വ്യക്തമാണ്. അഴീക്കോടിന്റെ ഈ പ്രയോഗത്തില്‍നിന്ന് മോചനം നേടാന്‍ അബ്ദുള്ളക്കുട്ടി ഇടതുമുന്നണി എംപിയായതിലൂടെ ലഭിക്കുന്ന സാമ്പത്തികാനുകൂല്യം വേണ്ട എന്ന് വച്ചാല്‍മാത്രം മതി.

പത്തുവര്‍ഷം എംപിയായതു വഴി പ്രതിമാസം 13,000 രൂപയുടെ പെന്‍ഷന്‍ അബ്ദുള്ളക്കുട്ടി വാങ്ങുന്നു. ഭാര്യയോടൊപ്പം, അല്ലെങ്കില്‍ സുഹൃത്തിനൊപ്പം ഇന്ത്യയുടെ ഏതുഭാഗത്ത് വേണമെങ്കിലും ട്രെയിനില്‍ എസി കമ്പാര്‍ട്മെന്റില്‍ യാത്രചെയ്യാം. ഈ ആനുകുല്യം വഴിയുളള സാമ്പത്തിക അടിത്തറയില്‍നിന്നാണ് അബ്ദുള്ളക്കുട്ടി ഇന്ന് സിപിഐ എമ്മിനെതിരെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും. കണ്ണൂരിലെ നൂറുക്കണക്കിന് രക്തസാക്ഷികള്‍ സ്വന്തം ജീവിതം നല്‍കി ഉണ്ടാക്കിയതാണ് ഈ പാര്‍ടി. അവരുടെ നെഞ്ചില്‍ കയറിനിന്നാണ് അബ്ദുള്ളക്കുട്ടിയുടെ വഴിവിട്ട വാക്കുകള്‍ എന്നു മറന്നുകൂടാ. പാര്‍ടി വഴി നേടിയ ആനുകൂല്യം വേണ്ട എന്ന് വച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കുന്നതെങ്കില്‍ അഴീക്കോടിന്റെ അല്‍പ്പം കടന്ന പ്രയോഗം ഉണ്ടാകുമായിരുന്നില്ല. ഏത് രാഷ്ട്രീയ പാര്‍ടിയിലായാലും ഉന്നതമായ രാഷ്ട്രീയ സംസ്കാരത്തില്‍ ഊന്നിനിന്നാണ് വ്യക്തി പ്രവര്‍ത്തിക്കേണ്ടത്. സമൂഹം അത് വകവച്ചുകൊടുക്കും. പാര്‍ടിയിലോ മറ്റു സംഘടനാ തലത്തിലോ പറയാത്ത അഭിപ്രായം സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുമെന്നു വന്നപ്പോള്‍ പറയുകയും മറുകണ്ടംചാടി സ്ഥാനാര്‍ഥിയാവുകയും ചെയ്യുന്നത് കണ്ണൂരിലെ ഉല്‍ബുദ്ധരായ വോട്ടര്‍മാര്‍ പൊറുക്കുമോ? ആ തിരിച്ചറിവായിരിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം.

യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചാണ് ഇത്രയും സൂചിപ്പിക്കേണ്ടിവന്നത്, അനിഷേധ്യമായ ചില വസ്തുതകള്‍ മൂടിവയ്ക്കാന്‍ പാടില്ല എന്നതുകൊണ്ടാണ്. കണ്ണൂരിലെ തെരഞ്ഞെടുപ്പുചിത്രം നേരിട്ട് മനസ്സിലാക്കിയപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ മാത്രമാണിത്. കേരളത്തിലെ പൊതു രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്. ലോകത്താകെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്ന ആഗോള സാമ്പത്തികനയം ചെറുക്കുന്നത് ചൈന കഴിഞ്ഞാല്‍ ഒരുപക്ഷേ ഈ കൊച്ചുകേരളമായിരിക്കും. സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ 10,000 കോടിരൂപയുടെ മാന്ദ്യപാക്കേജാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മലബാറിനു മാത്രമായി 1500 കോടിയുടെ പാക്കേജും അനുവദിച്ചു. വടക്കേ മലബാറിന് ഒരുകാലത്തും ഇത്രയധികം വികസനഫണ്ട് ഒരു സര്‍ക്കാരും അനുവദിച്ചിട്ടില്ല. കണ്ണൂര്‍ നഗരത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ 60 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ മേഖലയുടെ പശ്ചാത്തലവികസനം പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. പ്രഖ്യാപിച്ച പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമേഖലകള്‍ ഓരോന്നായി സംരക്ഷിച്ചു നിലനിര്‍ത്തുകയും ലാഭത്തിലേക്ക് നയിക്കുകയുമാണ്. കണ്ണൂരില്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്), കണ്ണൂര്‍ സ്പിന്നിങ്മില്‍പുനരുദ്ധാരണ പദ്ധതി, കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഇടതുമുന്നണി വന്നശേഷം നടപ്പാക്കിക്കൊണ്ടിരിക്കയാണ്. വ്യവസായങ്ങളുടെ വ്യവസായമായ വൈദ്യുതിയുടെ കാര്യത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നതായി എതിരാളികള്‍പോലും സമ്മതിക്കുന്നു. പവര്‍കട്ടും ലോഡ് ഷെഡിങ്ങുമില്ലാതെ, താരിഫ് വര്‍ധനപോലുമില്ലാത്ത മറ്റൊരു സംസ്ഥാനം നമ്മുടെ രാജ്യത്തുണ്ടാവില്ല. ഈ വര്‍ഷത്തോടെ കേരളം വോള്‍ട്ടേജ് കമ്മിയില്ലാത്ത സംസ്ഥാനമായി മാറും. പത്ത് വര്‍ഷംകൊണ്ട് വൈദ്യുതമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കും. വൈദ്യുതിബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തിയത് ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ്. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി, മെച്ചപ്പെട്ട വൈദ്യുതി ഉറപ്പാക്കല്‍, പ്രതിസന്ധിയിലും പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കല്‍ എന്നിങ്ങനെ ഒട്ടേറെ നേട്ടങ്ങളുണ്ട് പട്ടികയില്‍.

സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ പശ്ചാത്തലവികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നത്. സമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനായി 89 നിയമം കൊണ്ടുവന്നു. ഇത് കേരളചരിത്രത്തിലെ അപൂര്‍വതയാണ്. കാര്‍ഷിക കടാശ്വാസം മുതല്‍ സ്ത്രീകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണംവരെ ഇതില്‍പ്പെടും. പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് മറ്റൊരു സര്‍ക്കാരും നല്‍കാത്ത വിദ്യാഭ്യാസ ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളുമാണ് നല്‍കുന്നത്. ഫണ്ട് വിനിയോഗത്തില്‍ സര്‍വകാല റെക്കോഡാണ് സൃഷ്ടിച്ചത്. വിദ്യാഭ്യാസ ആനുകുല്യം ഇരട്ടിക്കിരട്ടിയായി വര്‍ധിപ്പിച്ചു. 25,000 രൂപവരെയുള്ള കടങ്ങളുടെ പിഴയും പിഴപ്പലിശയും എഴുതിത്തള്ളി. ഭരണ ഉത്തരവുകള്‍ മുഖേനയും നിരവധി പദ്ധതികള്‍ ഈ കാലഘട്ടത്തില്‍ നടപ്പാക്കി. ആദിവാസികള്‍ക്ക് സമ്പൂര്‍ണാരോഗ്യ പരിരക്ഷാ പരിപാടി നടപ്പാക്കുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്. അവശ-ദളിത-പിന്നോക്ക വിഭാഗങ്ങളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ട് രൂപയ്ക്ക് അരി നല്‍കുന്നു. തൊഴിലും വീടും പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീടും തൊഴിലും ഉറപ്പുവരുത്തുന്നു. പാവപ്പെട്ടവരുടെ ഭൂമി, വീട്, വെള്ളം, വൈദ്യുതി തുടങ്ങിയ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നു. ചെങ്ങറ സമരം ഒത്തുതീര്‍ത്തത് ഇതിന്റെ ഭാഗമാണ്. രോഗികള്‍ക്ക് ഫലപ്രദമായ വൈദ്യസഹായം ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കി.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നയം കാരണം അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി 49 ശതമാനം വില്‍പ്പന നടത്തുന്നു. പെന്‍ഷന്‍ഫണ്ടടക്കം സ്വകാര്യവല്‍ക്കരിക്കുന്നു. രാജ്യരക്ഷാ ആയുധങ്ങള്‍ ഇറക്കുമതിചെയ്ത കേസിലെ പ്രതിയായ ക്വട്ട്റോച്ചിയെ കേസില്‍നിന്ന് ഒഴിവാക്കി. 26 സിബിഐ കേസാണ് രാഷ്ട്രീയപ്രേരിതമായി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ഇവിടെ, രാഷ്ട്രീയപ്രേരിതമായി കള്ളക്കേസ് സൃഷ്ടിക്കുന്നതും നാം കണ്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍, ബിജെപി അധികാരത്തില്‍ വരുന്നതിനെതിരായുള്ള ജനങ്ങളുടെ വിധിയെഴുത്ത് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിക്കൊടുത്തു. ഒറീസ, ഗുജറാത്ത് സംഭവങ്ങളുടെ പശ്ചാത്തലത്തിലുണ്ടായിരുന്ന മതന്യൂനപക്ഷങ്ങളുടെ ഭയം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കോണ്‍ഗ്രസിനും സാധിച്ചു. അതേസമയം ബദല്‍നയം ഉയര്‍ത്തിപ്പിടിച്ചുയര്‍ന്നുവന്ന മൂന്നാം മുന്നണിക്ക് വേണ്ടത്ര ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചില്ല. ഇതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടായി.

ഇന്ന് സ്ഥിതിയാകെ മാറി. അതാണ് ആസിയന്‍കരാറുമായി ബന്ധപ്പെട്ട് കേരളത്തില്‍ കണ്ട ജനകീയരോഷത്തിന്റെ അഗ്നിജ്വാല സൃഷ്ടിച്ച മനുഷ്യച്ചങ്ങല. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം നിശ്ചയിക്കുന്നത്, ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരായ ജനരോഷമാകും-ആ രോഷം കോണ്‍ഗ്രസിനെതിരാണ്.

എ കെ ബാലന്‍ ദേശാഭിമാനി 22-10-09

Wednesday, October 21, 2009

ഗോവയില്‍ നിന്നുള്ള വാര്‍ത്തകള്‍

ഗോവ: ഒരാള്‍കൂടി മരിച്ചു ഭീകരസംഘടനയെ വാഴിച്ചത് കോണ്‍ഗ്രസ്

ഗോവ സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച സനാതന്‍ സംസ്ഥാന്‍ എന്ന ഭീകരസംഘടനയ്ക്ക് വളമേകിയത് കോണ്‍ഗ്രസാണെന്ന് വ്യക്തമാകുന്നു. സനാതന്‍ സംസ്ഥാനെ നിരോധിക്കാന്‍ ഒരുവര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) വെളിപ്പെടുത്തി. എന്നാല്‍, ഇവരെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യറായില്ല. അന്ന് നിരോധിച്ചിരുന്നെങ്കില്‍ സാംഗ്ളിയിലുണ്ടായ വര്‍ഗീയ കലാപം തടയാന്‍ കഴിയുമായിരുന്നെന്ന് എടിഎസിന്റെ ഒരുയര്‍ന്ന ഓഫീസര്‍ അറിയിച്ചു. മഡ്ഗാവ് സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യോഗേഷ് നായക് ചൊവ്വാഴ്ച രാവിലെ മരിച്ചു. ഇതോടെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. സംഭവസ്ഥലത്ത് വച്ചുതന്നെ മല്‍ഗൌണ്ഡ പാട്ടീല്‍ മരിച്ചിരുന്നു. താണെയിലെ ഗഡ്കാരി രംഗായതനില്‍ സ്ഫോടനമുണ്ടായ വേളയിലാണ് ഈ സംഘടനയെ നിരോധിക്കണമെന്ന് എടിഎസിന്റെ മേധാവി ഹേമന്ത് കര്‍ക്കാരെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഹേമന്ത് കര്‍ക്കാരെ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. കര്‍ണാടകത്തിലെ ഭട്കലില്‍നിന്ന് കണ്ടെടുത്ത സ്ഫോടകശേഖരവും മഡ്ഗാവിലെ സ്ഫോടനവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുന്നു. ഗോവയില്‍ സ്ഫോടനം നടന്ന അതേദിവസം തന്നെയാണ് ഭട്കലില്‍ വന്‍ സ്ഫോടകശേഖരവും കണ്ടെടുത്തത്. 1200 കിലോ അമോണിയം നൈട്രേറ്റ്, 3000 ഇലക്ട്രിക് ഡിറ്റനേറ്റര്‍, 500 ഇലക്ട്രിക്കേതര ഡിറ്റനേറ്റര്‍ എന്നിവയാണ് കണ്ടെടുത്തത്. മൂന്നുപേരില്‍ നിന്നാണ് ഈ സ്ഫോടകശേഖരം കണ്ടെടുത്തത്. നാഗരാജ സോമയ്യ ദേവഡിഗ, അനന്ദ് മഞ്ജുനാഥ് ദേവഡിഗ, ജെത്തയ്യ ദേവഡിഗ എന്നിവരെയാണ് തീരദേശ പൊലീസ് സേന അറസ്റ്റ് ചെയ്തത്. കടല്‍ വഴിയാണ് സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്നത്.

ഹൈന്ദവ ഭീകരത ഗോവയിലേക്കും

ദീപാവലിത്തലേന്ന് ഗോവയിലെ മഡ്ഗാവില്‍ നടന്ന സ്ഫോടനത്തിനു പിന്നില്‍ ഹിന്ദുഭീകര സംഘടനയാണെന്ന് വ്യക്തമായതോടെ രാജ്യത്ത് അവരുടെ ശൃംഖല വിപുലമാകുകയാണെന്ന് തെളിയുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള സനാതന്‍ സംസ്ഥാന്‍ എന്ന സംഘടനയാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിനു പിന്നിലെന്നാണ് ഗോവ പൊലീസ് വെളിപ്പെടുത്തിയത്. ഇവര്‍ക്ക്, 2008 സെപ്തംബറില്‍ മലേഗാവില്‍ സ്ഫോടനം നടത്തിയ അഭിനവ് ഭാരത് എന്ന സംഘടനയുമായും അതിനു നേതൃത്വം നല്‍കിയ പ്രഗ്യാസിങ് ഠാക്കൂറുമായും ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മഡ്ഗാവില്‍ സ്കൂട്ടറില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിലുള്‍പ്പെട്ട മേല്‍ഗൊണ്ട പാട്ടീല്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. യോഗേഷ് നായിക് എന്നയാള്‍ മരിച്ചെന്ന് സനാതന്‍ സംഘടന പറയുന്നുണ്ടെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. മേല്‍ഗൊണ്ട പാട്ടീല്‍ സനാതന്റെ സജീവപ്രവര്‍ത്തകനാണ്. സംഘടനയുടെ പ്രസിദ്ധീകരണമായ 'സനാതന്‍ പ്രഭാതി'ലെ സ്ഥിരം എഴുത്തുകാരനുമാണ് മഹാരാഷ്ട്രയിലെ ലഡ് താലൂക്കുകാരനായ ഇയാള്‍. ദീപാവലിത്തലേന്ന് സ്ഫോടനം നടത്തി ഉത്തരവാദിത്തം മുസ്ളിങ്ങളുടെമേല്‍ കെട്ടിവയ്ക്കുകയായിരുന്നു സനാതന്‍ സംഘടനയുടെ ലക്ഷ്യം. കാണ്‍പുരിലും നന്ദേദിലും ഉണ്ടായ ബോംബുസ്ഫോടനത്തിനു സമാനമാണ് ഈ സംഭവം. ആ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഗോവ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡും സഹായത്തിനുണ്ട്.

മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സാംഗ്ളിയിലും മിറാജിലും മറ്റും നടന്ന വര്‍ഗീയലഹളയില്‍ സജീവമായ പങ്കുവഹിച്ച സംഘടനയാണ് സനാതന്‍ സംസ്ഥാന്‍. ബിജെപി-ശിവസേന സഖ്യത്തിനു വേണ്ടി ഇവര്‍ പ്രചാരണം നടത്തിയിരുന്നു. കലാപവേളയില്‍ വാളും ലാത്തിയും വിതരണം ചെയ്യുന്നതില്‍ സംഘടന മുമ്പന്തിയില്‍ ഉണ്ടായിരുന്നു. അന്ന് പൊലീസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ സാംഗ്ളി പൊലീസിനെ സമീപിച്ചത് ഗോവയില്‍ കൊല്ലപ്പെട്ട പാട്ടീല്‍ ആയിരുന്നു. സാംഗ്ളി നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മിറാജില്‍ സനാതന്‍ സംസ്ഥാന് ആശ്രമമുണ്ട്. ക്ളിനിക്കല്‍ ഹിപ്നോത്തെറാപ്പിസ്റ്റ് ജയന്ത് ബാലാജി അഥാവ്ലെ 1990ല്‍ രൂപംകൊടുത്ത സംഘടനയാണ് സനാതന്‍ സംസ്ഥാന്‍. നേരത്തെയും ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലായിട്ടുണ്ട്. 2008 ജൂണില്‍ മഹാരാഷ്ടയില്‍ വിവിധ സംഭവത്തിലായി സനാതന്‍ സംസ്ഥാന്റെ അഞ്ചു പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞവര്‍ഷം ദീപാവലിത്തലേന്ന് പെന്‍ ഹൈവേയില്‍ ബോംബ് വച്ചതിനും ജോധ അക്ബര്‍ എന്ന സിനിമാ ഷൂട്ടിങ്ങിനിടെ പന്‍വേലിലെ സിനിമാ ശാലയിലുണ്ടായ സ്ഫോടനത്തിനും വാസി, താണെ എന്നിവിടങ്ങളിലുണ്ടായ ബോംബുസ്ഫോടത്തിനുമാണ് ഇവരെ അറസ്റ്റുചെയ്തത്.

ന്യൂഡല്‍ഹി: ഗോവയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിനുപിന്നില്‍ ഹിന്ദുവര്‍ഗീയ സംഘടനയാണെന്ന് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചു. സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദീപാവലി ആഘോഷവേദിക്കുസമീപം ബോംബുവയ്ക്കാന്‍ ശ്രമിക്കെയാണ് സനാതന്‍ സന്‍സ്ഥാന്‍ എന്ന സംഘടനയുടെ രണ്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. മറ്റു മൂന്ന് ബോംബ് പൊലീസ് കണ്ടെത്തി നിര്‍വീര്യമാക്കി. വര്‍ഗീയകലാപം ഇളക്കിവിടാനാണ് സംഘപരിവാര്‍ ബന്ധമുള്ള സംഘടന സ്ഫോടനപരമ്പര ആസൂത്രണംചെയ്തതെന്ന് പൊലീസ് പറഞ്ഞു. മലേഗാവ് സ്ഫോടനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹിന്ദു ജാഗരണ്‍മഞ്ചുപോലുള്ള സംഘടനയാണ് സനാതന്‍ സന്‍സ്ഥാന്‍. വെള്ളിയാഴ്ച രാത്രി മഡ്ഗാവില്‍ സ്കൂട്ടറില്‍ സ്ഫോടകവസ്തുവുമായി പോയവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘം സനാതന്‍ സന്‍സ്ഥാന്റെ പ്രസ് റെയ്ഡുചെയ്തു. മാനേജര്‍ ഉള്‍പ്പടെ അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു. സംഭവം അന്വേഷിക്കാന്‍ എസ്പി ഓംപ്രകാശ് കുര്‍തര്‍ക്കറുടെ നേതൃത്വത്തില്‍ ഗോവ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അമോണിയം നൈട്രേറ്റ്, ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഡറ്റണേറ്ററുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മിച്ച സ്ഫോടകവസ്തുക്കളാണ് മഡ്ഗാവില്‍ കണ്ടെടുത്തത്. ഡറ്റണേറ്ററുകള്‍ നാഗ്പൂരില്‍ നിര്‍മിച്ചതാണ്. കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലെ താനെ, പന്‍വെല്‍, വാശി എന്നിവിടങ്ങളിലെ സിനിമാ തിയറ്ററില്‍ സ്ഫോടകവസ്തുക്കള്‍ വച്ചതിന് സനാതനന്‍ സന്‍സ്ഥാന്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക ആക്രമണം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുമായി നേരിട്ട് ബന്ധമുള്ള നേതാക്കളുടെ ഗൂഢാലോചനയില്‍ കഴിഞ്ഞവര്‍ഷം മലേഗാവ് സ്ഫോടനം അരങ്ങേറിയത്. മുംബൈ ഭീകരവിരുദ്ധസംഘം നടത്തിയ അന്വേഷണത്തിലാണ് സംഘപരിവാര്‍ ശക്തികള്‍ക്ക് സ്ഫോടനത്തിലുള്ള പങ്ക് വെളിപ്പെട്ടത്. തുടര്‍ന്ന് എബിവിപി മുന്‍ നേതാവും സന്യാസിനിയുമായ പ്രജ്ഞ സിങ് അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. വിശദമായ ചോദ്യംചെയ്യലില്‍ ബിജെപിയിലെയും സംഘപരിവാറിലെയും നിരവധി നേതാക്കള്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി. മലേഗാവ് സ്ഫോടനത്തിനുശേഷം പുണെയില്‍നിന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥനും ഭോപാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് മറ്റു ചിലരും അറസ്റ്റിലായി. സൈനിക ഉദ്യോഗസ്ഥന്‍ സൈന്യത്തിന്റെ ഉപയോഗത്തിനുള്ള സ്ഫോടകവസ്തുക്കള്‍വരെ തീവ്രവാദികള്‍ക്ക് നല്‍കിയതായി കണ്ടെത്തിയിരുന്നു.

മഡ്ഗാവ്: മന്ത്രിഭാര്യയുടെ പങ്കും വിദേശബന്ധവും അന്വേഷിക്കും

ന്യൂഡല്‍ഹി: ഗോവയിലെ മഡ്ഗാവില്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സനാതന്‍ സന്‍സ്ഥാന്‍ എന്ന സംഘടനയുമായി ഗോവ മന്ത്രിയുടെ ഭാര്യക്കുള്ള ബന്ധവും അന്വേഷിക്കും. ഈ സംഘടനയുടെ വിദേശബന്ധങ്ങളെക്കുറിച്ചും ഗോവ പൊലീസ് അന്വേഷണം നടത്തും. കോഗ്രസിന്റെ സഖ്യകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ടിയുടെ നേതാവും കൃഷിമന്ത്രിയുമായ സുധീര്‍ ധവാലിക്കറുടെ ഭാര്യ ജ്യോതി ധവാലിക്കര്‍ക്ക് സനാതന്‍ സന്‍സ്ഥാനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഏത് രീതിയതിലുള്ള ബന്ധമാണിതെന്ന് അന്വേഷിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോവ ആഭ്യന്തരമന്ത്രി രവി നായക് പറഞ്ഞു. വിദേശികളുമായുള്ള സംഘടനയുടെ ബന്ധം അന്വേഷിച്ചുവരികയാണ്. പല വിദേശികളും രാംനദിയിലെ ആശ്രമം സന്ദര്‍ശിക്കുന്നുണ്ട്. ഞായറാഴ്ചയും രണ്ടു ഫ്രഞ്ച് പൌരന്മാര്‍ ആശ്രമത്തിലുണ്ടായിരുന്നു. വിദേശികള്‍ ടൂറിസ്റ് വിസയിലെത്തുമ്പോള്‍ പൊലീസ് സ്റേഷനില്‍ വിവരം അറിയിക്കണം. എന്നാല്‍, ഇവരാരും ഇക്കാര്യമറിയിച്ച് പൊലീസ് സ്റേഷനില്‍ ഫോറം സമര്‍പ്പിക്കാറില്ല. ആശ്രമത്തില്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുമില്ല. ഇക്കാര്യവും അന്വേഷിക്കും. കേസില്‍ ചിലരെ കസ്റഡിയിലെടുത്തെങ്കിലും ആരുടെയും അറസ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്വന്തം മന്ത്രാലയത്തിന്റെ കഴിവുകേട് മറച്ചുവയ്ക്കാനാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് സനാതന്‍ സന്‍സ്ഥാന്‍ വക്താവ് പനാജിയില്‍ പറഞ്ഞു. സ്ഫോടനവുമായി സംഘടനയ്ക്ക് ബന്ധമില്ല. ആശ്രമത്തില്‍നിന്ന് ചില സാധനങ്ങള്‍ കണ്ടെടുത്തെന്ന വാര്‍ത്ത അസംബന്ധമാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ സ്ഫോടനത്തിന് ഇരയാവുകയായിരുന്നെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9.30നാണ് മഡ്ഗാവില്‍ സ്ഫോടനം നടന്നത്. മൂന്ന് ബോംബ് പൊലീസ് നിര്‍വീര്യമാക്കുകയും ചെയ്തു. സങ്കോലെയിലെ ശാന്തദുര്‍ഗ ക്ഷേത്രത്തിനു സമീപവും ബോംബ് കണ്ടെടുത്തു. ജലാറ്റിന്‍ സ്റ്റിക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ദേശാഭിമാനി 21-10-09