Wednesday, February 10, 2010

അയിത്തമതില്‍ പൊളിച്ചു

കോയമ്പത്തൂരില്‍ അയിത്തമതില്‍ പൊളിച്ചു

ദളിതര്‍ താമസിക്കുന്ന കോളനിയെ വേര്‍തിരിച്ച് സവര്‍ണര്‍ സ്ഥാപിച്ചിരുന്ന മതില്‍ പൊളിച്ചു. കോയമ്പത്തൂര്‍ ശിങ്കാനല്ലൂര്‍ കാമരാജ് റോഡരികില്‍ 150 മീറ്റര്‍ നീളവും പത്തടിയിലധികം ഉയരവുമുള്ള മതിലാണ് പൊളിച്ചത്. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടത്തെ തുടര്‍ന്നാണ് 22 വര്‍ഷം പഴക്കമുള്ള അയിത്തമതില്‍ പൊളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കോയമ്പത്തൂര്‍ കോര്‍പറേഷനിലും ശിങ്കാനല്ലൂര്‍ നഗരസഭയിലും അഴുക്കുചാല്‍ വൃത്തിയാക്കുന്ന ദളിതര്‍ താമസിക്കുന്ന കോളനിയെ ഒറ്റപ്പെടുത്തിയായിരുന്നു സവര്‍ണരുടെ അയിത്തമതില്‍. കോളനിയില്‍ 58 ദളിത് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. നടുറോഡില്‍ ഗണപതിവിഗ്രഹം സ്ഥാപിച്ച് തന്ത്രപരമായാണ് സവര്‍ണര്‍ ഇവിടെ മതില്‍ സ്ഥാപിച്ചത്. ഇവിടെ പൂജയുമുണ്ടായിരുന്നു. തുടക്കത്തില്‍ പ്രതിഷേധമുണ്ടായെങ്കിലും സര്‍ക്കാര്‍ സഹായത്തോടെ അടിച്ചമര്‍ത്തി. സിപിഐ എം നേതൃത്വത്തിലുള്ള തീണ്ടാമൈ ഒഴിപ്പ് മുന്നണി (അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്) നടത്തിയ സര്‍വേയിലാണ് കോയമ്പത്തൂരിലെ അയിത്തമതില്‍ കണ്ടെത്തിയത്. മതില്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കോയമ്പത്തൂര്‍ കോര്‍പറേഷന്‍ കമീഷണര്‍ക്ക് നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് ശനിയാഴ്ച കമീഷണര്‍ അന്‍സല്‍ മിശ്രയെത്തി മതില്‍ പൊളിച്ചു നീക്കുകയായിരുന്നു. സിപിഐ എം കോര്‍പറേഷന്‍ കൌസിലര്‍ സി പത്മനാഭന്‍, അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് നേതാക്കളായ യു കെ ശിവജ്ഞാനം, വി പെരുമാള്‍, കെ ഗണേഷ്, ആദിത്തമിഴര്‍ വിടുതലൈ മുന്നണി നേതാവ് രവികുമാര്‍ എന്നിവരും അയിത്തമതില്‍ പൊളിക്കാന്‍ നേതൃത്വം നല്‍കി. മതില്‍ പൊളിച്ചതോടെ 22 വര്‍ഷത്തെ ദുരിതത്തില്‍നിന്നാണ് ദളിതര്‍ മോചനം നേടിയത്. മധുരയിലെ ഉത്തപുരത്തും സിപിഐ എം നേതൃത്വത്തില്‍ അയിത്തമതില്‍ പൊളിച്ചിരുന്നു.

ദേശാഭിമാനി 100210

10 comments:

  1. ദളിതര്‍ താമസിക്കുന്ന കോളനിയെ വേര്‍തിരിച്ച് സവര്‍ണര്‍ സ്ഥാപിച്ചിരുന്ന മതില്‍ പൊളിച്ചു. കോയമ്പത്തൂര്‍ ശിങ്കാനല്ലൂര്‍ കാമരാജ് റോഡരികില്‍ 150 മീറ്റര്‍ നീളവും പത്തടിയിലധികം ഉയരവുമുള്ള മതിലാണ് പൊളിച്ചത്. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടത്തെ തുടര്‍ന്നാണ് 22 വര്‍ഷം പഴക്കമുള്ള അയിത്തമതില്‍ പൊളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

    ReplyDelete
  2. ഓ സി പി എമ്മായിരുന്നോ !! ഞാനീ വഴി വന്നിട്ടേയില്ല..ഒന്നുമറിഞ്ഞിട്ടുമില്ല

    ReplyDelete
  3. ഞാനും വന്നിട്ടില്ല.....!

    സി.പി.എം അല്ലേ...അവന്മാര്‍ ചുമ്മാ നുണ പറയുന്നതെല്ലേ?വേറേ ആരു ചെയ്താലും നമ്മള്‍ സമ്മതിക്കും......സി.പി.എം ചെയ്തു എന്നു പറഞ്ഞാല്‍ മാത്രം നമുക്ക് വിശ്വാസമാവില്ലേ...!

    സി.പി.എം സവര്‍ണ്ണ പാര്‍ട്ടിയാണെന്ന് ഈ ജാഗ്രതക്കാരനു അറിയില്ലെ/

    ReplyDelete
  4. സി.പി.എം. അഭിമാനകരമായ രാഷ്ട്രീയ നിലപാടിലേക്ക് ഉയര്‍ന്നതു കാണാന്‍ അതിയായ സന്തോഷമുണ്ട്. ഇതിവിടെ അവസാനിക്കരുതേ ...
    എന്നൊരു അഭ്യര്‍ത്ഥനയോടുകൂടി... ഇന്ത്യയെ മുഴുവന്‍ ത്രസിപ്പിക്കുന്ന
    മാനവികതയുടെ ഉണര്‍ത്തുപാട്ടായി വളരാന്‍ ഇനിയും ഇനിയും ഇത്തരം
    സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി വളരാന്‍ ... ജന മനസ്സറിയാന്‍ ...ഇടമുറിയാതെ പാര്‍ട്ടിക്ക് കഴിയട്ടെ ...എന്ന് ആശംസിക്കുന്നു...
    അഭിവാദ്യങ്ങള്‍ സഖാക്കളെ !!!!!

    ReplyDelete
  5. പിന്നേ... സവര്‍ണ്ണത കൊടികുത്തി വാഴുന്ന സി.പി.എം ഇങ്ങനെ ചെയ്യാനോ?

    ReplyDelete
  6. ദേശാഭിമാനിയിലല്ലേ ഇത് വന്നത്. മനോരമേലോ മാത്രുഭൂമിലോ ഒന്നും വന്നില്ലല്ലോ.

    ReplyDelete
  7. ജാതികൊമാരങ്ങള്‍ക്കെതിരെ ആവേശോജ്വല സമരം നടത്തിയ
    ധീര സഖാകള്‍ക്ക് ചുകപ്പന്‍ അഭിവാദ്യങ്ങള്‍
    ലാല്‍ സലാം സഖാക്കളെ.

    ഷാജി ഖത്തര്‍.

    ReplyDelete
  8. സി.പി.എം കേരളത്തിൽ, സ്വന്തം മൂക്കിനു താഴെ നടക്കുന്ന ദളിതു പീഢനങ്ങൾ, അതും സ്വന്തം തൊഴിലാളി വർഗ്ഗ സംഘടന നടത്തുന്നത്(അതായതു സി ഐ റ്റി യു) നിയന്ത്രിച്ച്, ദളിതരെ ജീവിക്കാനനുവദിക്കൂ. എന്നിട്ടാകാം വീരവാദം ! മനസ്സിലായില്ലെ ?! പയ്യന്നൂരിൽ ഒരു ചിത്രലേഖ എന്ന ദളിത് യുവതിക്കെതിരെ ടി തൊഴിലാളി സംഘടന നടത്തുന്ന പീഢനം!

    ReplyDelete
  9. ജാതിയുടേയും മതത്തിന്റെയും മതിലുകൾ പൊളിച്ചുകൊണ്ടിരിക്കുന്ന സഖാക്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ! പക്ഷെ സഖാക്കളുടെ തനിനിറം അറിയണമെങ്കിൽ ഇതും ഇതും കൂടെ വായിക്കുക

    ReplyDelete