തീക്കട്ട ഉറുമ്പരിക്കുന്നു
അമേരിക്കയില്‍ ഓഫീസ് സമുച്ചയത്തില്‍ വിമാനം ഇടിച്ചിറക്കിയ സംഭവം ആ രാഷ്ട്രത്തിന്റെ സുരക്ഷാ സംവിധാനത്തിലുള്ള ദൌര്‍ബല്യം വിളിച്ചറിയിക്കുന്നതാണ്. 2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രെയ്ഡ് സെന്ററിനുനേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം അത്തരത്തിലുള്ള ആക്രമണം ആവര്‍ത്തിക്കാതിരുന്നത് അമേരിക്കന്‍ ഐക്യനാടുകളുടെ സുരക്ഷാസംവിധാനത്തിന്റെ അപാരമായ കഴിവാണെന്നായിരുന്നു പുറംലോകം കരുതിയത്. എന്നാല്‍, ഭീകരസംഘം അക്രമം നടത്താതിരുന്നതുകൊണ്ടാണ് അമേരിക്ക രക്ഷപ്പെട്ടതെന്ന് തെളിയിക്കുന്നതാണ് വിമാനം ഇടിച്ചിറക്കിയ സംഭവം. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ ഓഫീസിന് സമീപത്തെ ഐആര്‍എസ് കെട്ടിടസമുച്ചയത്തിലാണ് ചെറിയ വിമാനം ഇടിച്ചിറങ്ങിയത്. സിഐഎ ഓഫീസുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നിലകൊള്ളുന്ന ഏഴുനില കെട്ടിടത്തില്‍ വിമാനം ഇടിച്ചിറങ്ങിയതോടെ എങ്ങും പരിഭ്രാന്തി പരന്നു. മോഷ്ടിച്ച വിമാനമാണ് പൈലറ്റ് ഈ കെട്ടിടത്തിലേക്ക് ഇടിച്ചിറക്കിയത്. കെട്ടിടത്തിന് ഇടിയുടെ ആഘാതത്തില്‍ തീപിടിച്ചു. ജനങ്ങളാകെ പരിഭ്രാന്തരായി അന്തംവിട്ട് നില്‍ക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിമാനം തടയാനോ വെടിവച്ചിടാനോ അമേരിക്കയുടെ സുരക്ഷാസംവിധാനത്തിന് സാധിച്ചില്ല എന്നത് സുരക്ഷാസംവിധാനത്തിലെ ഗുരുതരമായ പാളിച്ച വെളിപ്പെടുത്തുന്നതാണ്.
ലോകത്താകെ അമേരിക്കന്‍ പൌരന്മാര്‍ സുരക്ഷാഭീഷണി നേരിടുകയാണെന്ന് ഏതാനും ദിവസംമുമ്പാണ് മുന്നറിയിപ്പുണ്ടായത്. ഭീകരതക്കെതിരായ ആഗോളയുദ്ധം പ്രഖ്യാപിച്ച് ഒന്‍പതുവര്‍ഷം കഴിഞ്ഞതിനുശേഷമുള്ള ചിത്രമാണിത്. പാക് മസ്ജിദില്‍ ഭീകരാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. യുഎസ് നികുതി നിയമത്തിലുള്ള അതൃപ്തിയാണ് വിമാനം ഇടിച്ചിറക്കാന്‍ പൈലറ്റിന് പ്രേരണ നല്‍കിയതെന്നാണ് പറയുന്നത്. ഇത് ഭീകരാക്രമണമല്ലെന്ന സമാധാനമുണ്ടെങ്കിലും ഒന്നോ രണ്ടോ ആള്‍ ഒരുങ്ങിയാല്‍ അമേരിക്കയിലെ മര്‍മപ്രധാനമായ മേഖലയില്‍പ്പോലും ഭീകരന്മാര്‍ക്ക് കടന്നുവരാന്‍ കഴിയുമെന്നാണ് ഈ സംഭവം സൂചന നല്‍കുന്നത്. ഇന്ത്യയെ ഭീകരപ്രവര്‍ത്തനത്തില്‍നിന്ന് രക്ഷിക്കാന്‍ സന്നദ്ധമാണെന്ന് എഫ്ബിഐ അറിയിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ വലിയ ആവേശവും ആശ്വാസവുമാണ് കാണാറുള്ളത്. 2001ലെ ഭീകരാക്രമണത്തിനുശേഷം 2006 ഒക്ടോബര്‍ 11ന് യുഎസിലെ മാന്‍ഹാട്ടനില്‍ 50 നില കെട്ടിടത്തിന്റെ ഇരുപതാംനിലയിലേക്ക് ചെറുവിമാനം ഇടിച്ചുകയറിയ സംഭവം ഉണ്ടായിരുന്നു. അടുത്ത ദിവസമാണ് അമേരിക്കന്‍ വിമാനത്തില്‍ മറ്റൊരു ഭീഷണിയുണ്ടായത്. അന്ന് പ്രസിഡന്റ് ഒബാമ പരാജയം സ്വയം ഏറ്റെടുത്തിരുന്നു. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത് ഏറ്റവും ശക്തമെന്ന് അഭിമാനിക്കുന്ന, ലോകം കരുതുന്ന അമേരിക്കന്‍ സാമ്രാജ്യത്വം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് ഉഴലുകയാണെന്ന് മാത്രമല്ല, ആ രാജ്യത്തിന്റെ സുരക്ഷാസംവിധാനത്തിലും ഗൌരവമായ പാളിച്ച സംഭവിക്കാം എന്നാണ്. തീക്കട്ട ഉറുമ്പരിച്ചെന്നു പറയുന്നപോലെയായി.
ദേശാഭിമാനി മുഖപ്രസംഗം 200210
ടെക്സാസ് വിമാന ആക്രമണം പ്രകോപനമായത് നികുതിവകുപ്പിന്റെ പീഡനം
ടെക്സാസ്: അമേരിക്കയില്‍ സോഫ്റ്റ്വെയര്‍ വ്യവസായസംരംഭകനെ സെപ്തംബര്‍ 11 മാതൃകയിലുള്ള വിമാന ആക്രമണത്തിന് പ്രേരിപ്പിച്ചത് നികുതി അധികൃതരുടെ പീഡനവും ബിസിനസ് തകര്‍ച്ചയും. അമ്പത്തിമൂന്നുകാരനായ ആന്‍ഡ്രൂ ജോസഫ് സ്റാക്കാണ് ചാവേര്‍ ആക്രമണത്തിലൂടെ അമേരിക്കയെ വീണ്ടും നടുക്കിയത്. ടെക്സാസില്‍ നികുതിവകുപ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ഏഴുനില കെട്ടിടത്തില്‍ സ്റാക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നു. പ്രാദേശികസമയം വ്യാഴാഴ്ച രാവിലെ 9.56നുണ്ടായ (ഇന്ത്യന്‍സമയം രാത്രി 10.30) സംഭവത്തില്‍ സ്റാക്ക് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കുണ്ട്. ഇരുനൂറോളം ജീവനക്കാര്‍ ഓഫീസ് സമുച്ചയത്തിലുണ്ടായിരുന്നു. ടെക്സാസിലെ ആസ്റിനില്‍ താമസിച്ചിരുന്ന സ്റാക്ക് സ്വന്തം വീടിനു തീവച്ചശേഷമാണ് നികുതിവകുപ്പ് ഓഫീസ് ആക്രമിക്കാന്‍ പുറപ്പെട്ടത്. വെബ്സൈറ്റില്‍ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആറുപുറം വരുന്ന സന്ദേശവും എഴുതിയിരുന്നു. തുടര്‍ന്ന്, 50 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ജ്ടൌ മുനിസിപ്പല്‍ വിമാനത്താവളത്തിലെത്തി. സ്റ്റാക്കിന്റെ ഒറ്റ സീറ്റുള്ള പൈപ്പര്‍ വിമാനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അമേരിക്കന്‍ വ്യോമയാന അധികൃതര്‍ പറഞ്ഞു. കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് വിമാനം വന്നിടിച്ചത്. കെട്ടിടത്തിന് തീപിടിച്ചതോടെ ജനാലകള്‍ പൊട്ടിത്തെറിച്ചു. ജീവനക്കാരുടെ നിലവിളി മുഴങ്ങി. രണ്ടും മൂന്നും നിലകളില്‍ പുകമൂടി. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ അഗ്നിശമനസേനയ്ക്ക് മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്യേണ്ടിവന്നു. സംഘടിത ഭീകരാക്രമണമാണ് ഉണ്ടായതെന്ന ധാരണയില്‍ പെന്റഗ ഉടന്‍തന്നെ കൊളറാഡോ താവളത്തില്‍നിന്ന് രണ്ട് എഫ്-16 പോര്‍വിമാനങ്ങളെ ടെക്സാസിലേക്ക് അയച്ചു.
ടെക്സാസ് സര്‍വകലാശാലയില്‍നിന്ന് സോഫ്റ്റ്വെയര്‍ എന്‍ജിനിയറിങ് ബിരുദം നേടിയ സ്റാക്ക് കാലിഫോര്‍ണിയയില്‍ ജോലിചെയ്യവെയാണ് വൈമാനികനായി പരിശീലനം നേടിയത്. മികച്ച രീതിയില്‍ ഗിറ്റാറും പിയാനോയും കൈകാര്യംചെയ്യുമായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍, കാലിഫോര്‍ണിയയില്‍ സ്റാക്ക് നടത്തിയ രണ്ട് സോഫ്റ്റ്വെയര്‍ കമ്പനിയുടെയും പ്രവര്‍ത്തനം നികുതിഅധികൃതരുടെ നടപടിയെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടിവന്നു. സ്റാക്കിന് 1,26,000 ഡോളര്‍ നികുതികുടിശ്ശികയുമുണ്ട്. ഐടി സംരംഭകര്‍ക്കുള്ള നികുതിനിയമം അമേരിക്കയില്‍ വലിയ പ്രശ്നമായി മാറിയിട്ടുണ്ടെന്ന് ഇത്തരം കമ്പനികളുടെ അഭിഭാഷകന്‍ ഹാര്‍വി ജെ ഷുള്‍മാന്‍ പറഞ്ഞു. നികുതി വകുപ്പിന്റെ പീഡനം നേരിടുന്ന ലക്ഷത്തോളം ഐടി സംരംഭകര്‍ രാജ്യത്തുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സ്റാക്കിന് കുടുംബപ്രശ്നങ്ങളും ഉണ്ടായിരുന്നു. സാമ്പത്തികത്തകര്‍ച്ചയെത്തുടര്‍ന്ന് 1999ല്‍ ആദ്യഭാര്യയുമായി പിരിഞ്ഞു. സംഗീതപരിപാടിക്കിടെ പരിചയപ്പെട്ട ഷെറില്‍ ഹൌഷിനെ മൂന്നുവര്‍ഷം മുമ്പ് വിവാഹംചെയ്തു. അടുത്തിടെയായി സ്റാക്ക് പ്രകോപിതനായ നിലയിലാണ് പെരുമാറിയിരുന്നതെന്ന് ഷെറിലിന്റെ പിതാവ് ജാക്ക് കുക്ക് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.
അമേരിക്കയില്‍ ഓഫീസ് സമുച്ചയത്തില്‍ വിമാനം ഇടിച്ചിറക്കിയ സംഭവം ആ രാഷ്ട്രത്തിന്റെ സുരക്ഷാ സംവിധാനത്തിലുള്ള ദൌര്‍ബല്യം വിളിച്ചറിയിക്കുന്നതാണ്. 2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രെയ്ഡ് സെന്ററിനുനേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം അത്തരത്തിലുള്ള ആക്രമണം ആവര്‍ത്തിക്കാതിരുന്നത് അമേരിക്കന്‍ ഐക്യനാടുകളുടെ സുരക്ഷാസംവിധാനത്തിന്റെ അപാരമായ കഴിവാണെന്നായിരുന്നു പുറംലോകം കരുതിയത്. എന്നാല്‍, ഭീകരസംഘം അക്രമം നടത്താതിരുന്നതുകൊണ്ടാണ് അമേരിക്ക രക്ഷപ്പെട്ടതെന്ന് തെളിയിക്കുന്നതാണ് വിമാനം ഇടിച്ചിറക്കിയ സംഭവം. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ ഓഫീസിന് സമീപത്തെ ഐആര്‍എസ് കെട്ടിടസമുച്ചയത്തിലാണ് ചെറിയ വിമാനം ഇടിച്ചിറങ്ങിയത്. സിഐഎ ഓഫീസുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നിലകൊള്ളുന്ന ഏഴുനില കെട്ടിടത്തില്‍ വിമാനം ഇടിച്ചിറങ്ങിയതോടെ എങ്ങും പരിഭ്രാന്തി പരന്നു. മോഷ്ടിച്ച വിമാനമാണ് പൈലറ്റ് ഈ കെട്ടിടത്തിലേക്ക് ഇടിച്ചിറക്കിയത്. കെട്ടിടത്തിന് ഇടിയുടെ ആഘാതത്തില്‍ തീപിടിച്ചു. ജനങ്ങളാകെ പരിഭ്രാന്തരായി അന്തംവിട്ട് നില്‍ക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിമാനം തടയാനോ വെടിവച്ചിടാനോ അമേരിക്കയുടെ സുരക്ഷാസംവിധാനത്തിന് സാധിച്ചില്ല എന്നത് സുരക്ഷാസംവിധാനത്തിലെ ഗുരുതരമായ പാളിച്ച വെളിപ്പെടുത്തുന്നതാണ്.
ReplyDeletelets make Kodiyeri US Defense Minister or whatever!! :)
ReplyDeleteya ya kodiyeri and communist party if we hand over them america, they will make it more safer and a better economy like bengal
ReplyDeleteകോടിയേരി പ്രതിരോധവും, പിണറായി പ്രസിഡന്റും
ReplyDelete