മുംബൈ ആക്രമണത്തിനുശേഷം രാജ്യത്ത് ഭീകരാക്രമണം ഉണ്ടായില്ലെന്നും ഇത് ആഭ്യന്തരസുരക്ഷാ മേഖലയിലെ വന്‍വിജയമാണെന്നും യുപിഎ സര്‍ക്കാര്‍ അഭിമാനംകൊണ്ടതിന്റെ ചൂടാറുംമുമ്പ് വീണ്ടും നാട് നടുങ്ങി. പുണെ സ്ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറഞ്ഞതോടെ സുരക്ഷാ ഏജന്‍സികളുടെ ദൌര്‍ബല്യം വീണ്ടും മറനീക്കുകയാണ്. ആഭ്യന്തരസുരക്ഷയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും സ്ഥിതി ഭദ്രം എന്നാണ് ആഭ്യന്തരമന്ത്രി പി ചിദംബരം റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, ഭീകരര്‍ തീരുമാനിക്കാത്തതുകൊണ്ടു മാത്രമാണ് ഈ കാലയളവില്‍ ആക്രമണങ്ങള്‍ നടക്കാതിരുന്നത് എന്നാണ് തെളിയുന്നത്.
ഫെബ്രുവരി 25ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഡല്‍ഹിയില്‍ വിദേശസെക്രട്ടറി തല ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഭീകരാക്രമണം നടന്നിരിക്കയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയും തുടര്‍ന്ന് ബന്ധം മെച്ചപ്പെടുത്തലും നടക്കരുതെന്ന് ആഗ്രഹിക്കുന്ന ശക്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തം. ഈ ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെങ്കില്‍ അത് ആസൂത്രണം ചെയ്യാന്‍ വളരെ കുറച്ച് സമയമേ വേണ്ടിവന്നുള്ളൂ എന്നത് ഗൌരവമായ കാര്യമാണ്. റിപ്പബ്ളിക് ദിനത്തിനുമുമ്പ് ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇത്തരം മുന്നറിയിപ്പുകള്‍ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ഇടയ്ക്കിടെ സംസ്ഥാനങ്ങളെ ജാഗ്രതപ്പെടുത്തുക എന്ന ഉദ്ദേശ്യമേയുള്ളൂ എന്നുമാണ് സംശയിക്കേണ്ടത്.
മുംബൈ ഭീകരാക്രമണം സംബന്ധിച്ച് റോ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് ഗൌരവമായി കണക്കിലെടുത്തില്ലെന്ന വിമര്‍ശനം അക്കാലത്തു തന്നെ ഉയര്‍ന്നിരുന്നു. ഭീകരാക്രമണം നടന്നേക്കുമെന്ന ചില ഇന്റലിജന്റ്സ് മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും അതിലൊന്നും കൃത്യമായ വിവരങ്ങളുണ്ടായിരുന്നില്ലെന്ന മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഛഗന്‍ ഭുജ്ബലിന്റെ പ്രസ്താവന മേല്‍പ്പറഞ്ഞ വീഴ്ചകള്‍ക്ക് അടിവരയിടുന്നതാണ്. ജര്‍മ്മന്‍ ബേക്കറിയില്‍ ശനിയാഴ്ചയുണ്ടായ സ്ഫോടനം വിദൂര ഓരോ തവണയും ഓരോ തരത്തില്‍ സ്ഫോടനം നടത്തുന്ന രീതിയാണ് ഭീകരര്‍ക്കുള്ളതെന്ന് പത്ത് വര്‍ഷത്തിനിടയില്‍ നടന്ന സംഭവങ്ങളില്‍നിന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മുംബൈ ഭീകരാക്രമണം നടന്നയുടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് ശിവരാജ് പാട്ടീലിനെ മാറ്റി പി ചിദംബരത്തെ നിയോഗിച്ചു. ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും മാറ്റി. എന്നാല്‍ സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനം അടിമുടി മാറ്റിത്തീര്‍ക്കാന്‍ കഴിയാത്തതാണ് പ്രശ്നമെന്ന് ഓരോ സംഭവവും തെളിയിക്കുന്നു. പുണെ സ്ഫോടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാലേ ഇന്റലിജന്റ്സ് പരാജയത്തിന്റെ ആഴം മനസ്സിലാക്കാനാകൂ.
വി ജയിന്‍ ദേശാഭിമാനി 140210
മുംബൈ ആക്രമണത്തിനുശേഷം രാജ്യത്ത് ഭീകരാക്രമണം ഉണ്ടായില്ലെന്നും ഇത് ആഭ്യന്തരസുരക്ഷാ മേഖലയിലെ വന്‍വിജയമാണെന്നും യുപിഎ സര്‍ക്കാര്‍ അഭിമാനംകൊണ്ടതിന്റെ ചൂടാറുംമുമ്പ് വീണ്ടും നാട് നടുങ്ങി. പുണെ സ്ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറഞ്ഞതോടെ സുരക്ഷാ ഏജന്‍സികളുടെ ദൌര്‍ബല്യം വീണ്ടും മറനീക്കുകയാണ്. ആഭ്യന്തരസുരക്ഷയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും സ്ഥിതി ഭദ്രം എന്നാണ് ആഭ്യന്തരമന്ത്രി പി ചിദംബരം റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, ഭീകരര്‍ തീരുമാനിക്കാത്തതുകൊണ്ടു മാത്രമാണ് ഈ കാലയളവില്‍ ആക്രമണങ്ങള്‍ നടക്കാതിരുന്നത് എന്നാണ് തെളിയുന്നത്.
ReplyDeleteജനശക്തീ ഇങ്ങനെയൊന്നും എഴുതരുത്.ആദ്യം മനസ്സിലാക്കേണ്ടത്,ഇന്ത്യ കേരളത്തില്‍ അല്ല എന്നതാണ്.പിന്നെ മനസ്സിലാക്കേണ്ടത്,കേരളം ഇന്ത്യയില്‍ ആണോ (!)എന്നതാണ്.
ReplyDeleteവടക്ക് എത്ര ബോംബു പൊട്ടിയാലും,ആളുകള് പുഴുവിനെ പോലെ ചത്താലും അതൊന്നും ഇന്റലിജെന്‍സ് പരാജയം, ഭരണപരാജയം എന്നൊന്നും പറയല്ല്. എന്തെന്നാല്‍,അവിടെ ബാലന്‍ കോടിയേരി ഫരിക്കുന്നില്ല.അവിടെ പാട്ടീലന്‍ ശിവരാജനും ശിരംബ്രനും ഒക്കെ ആണ്.അപ്പൊ അവരെയൊന്നും തൊടാതെ,നൂറ്റാണ്ടുകളോളം പാക്കിസ്ഥാന്‍ എന്ന് പറയാം.എന്നാല്‍ പാക്കിയെ ഈ കോലത്തില് ആയുധമണിയിച്ച്ച യാങ്കിയെ കുറിച്ചു മുണ്ടരുത്.
ഇതൊക്കെ ലളിതമായ ഗുട്ടന്സല്ലേ.ഇനിയും ജനം പുഴുക്കള് അവിടങ്ങളില്‍ ചത്തു വീഴും.അപ്പോഴും മൂലകാരണം അന്വേഷിക്കാതെ യതാര്‍ത്ത കുറ്റവാളികളെ പിടിക്കാതെ നാടകം കളിക്കും.നമ്മുടെ ചെറ്റ മാധ്യമങ്ങള്‍ പൊട്ടത്തരം വിളമ്പും. കുറച്ചു നാള്‍ മുമ്പല്ലേ കൊടും ഭീകരര്‍ എന്ന് പറഞ്ഞു പിടിച്ചവര്‍ ഡല്‍ഹി ഹോട്ടലില്‍ നിന്ന് പോലീസ് സാന്നിധ്യമുണ്ടായിട്ടും "കാണാതായത്".അമ്പോ ആ സംഭവമോ മറ്റോ ഈ കേരളത്തില്‍ ആയിരുന്നെങ്കില്‍ എന്തൊക്കെ വാദങ്ങള്‍, പ്രതിവാദങ്ങള്‍,ചര്ച്ചകള്, ചാനല്‍ ശര്ദ്ധികള്...ഇവറ്റകള് നന്നാവില്ല.
ira vaadavumaayi irangoo sagave..
ReplyDelete