നഗരത്തിന്റെ വികസനം വഴിമുട്ടി നില്‍ക്കുകയാണ്. തകര്‍ന്ന റോഡുകളും വഴിമുട്ടി നില്ക്കുന്ന ദിവാന്‍ജിമൂല വികസനവും മുഖ്യഗതാഗതപ്രശ്നങ്ങളാണ്. നഗരത്തിന്റെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതി കോര്‍പറേഷനില്‍ ചവറ്റുകൂനയില്‍ കിടപ്പാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് പാടശേഖരങ്ങള്‍ നികത്തിയുള്ള പദ്ധതി കൊണ്ടുവരാനുള്ള അതോറിറ്റിയുടെ നീക്കത്തില്‍ ദുരൂഹതയുണ്ട്. വന്‍ അഴിമതിക്ക് കളമൊരുക്കുന്നതാണ് പദ്ധതിയെന്നും ആരോപണമുണ്ട്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷിഭൂമി നികത്തുന്നത് തടഞ്ഞ് നിയമം കൊണ്ടുവന്നിരുന്നു. ഇത് കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. കൃഷിഭൂമികള്‍ക്കും കര്‍ഷകര്‍ക്കും പുത്തന്‍ ഉണര്‍വ് നല്‍കുന്നതായിരുന്നു ഇത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിയമം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമാണ് പുഴയ്ക്കല്‍പ്പാടം പദ്ധതിയും.
ഹൈടെക് സിറ്റിക്കാണ് ഭൂമി നികത്തുന്നതെന്ന്
തൃശൂര്‍: പുഴയ്ക്കല്‍പ്പാടത്ത് 150 ഏക്കറില്‍ ഹൈടെക് സിറ്റി എന്ന പേരില്‍ ഉപനഗരം പദ്ധതി നടപ്പാക്കുമെന്ന് തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, മേയര്‍ ഐ പി പോള്‍, അതോറിറ്റി ചെയര്മാന് കെ രാധാകൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി പ്രദേശം കൃഷിഭൂമിയാണെന്നും ഇവര്‍ സമ്മതിച്ചു. വികസനത്തിനുവേണ്ടി തരിശുഭൂമി നികത്തുകയാണെന്നാണ് ഇവരുടെ വാദം.
സ്വരാജ്റൗണ്ട് കേന്ദ്രീകരിച്ച് തൃശൂര്‍ നഗരത്തിന് ഒരു ഉപനഗരമെന്ന നിലയിലാണ് പദ്ധതി. സര്‍ക്കാര്‍þഅര്‍ധസര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങള്‍, ഐടി സ്ഥാപനങ്ങള്‍, മറ്റു വ്യവസായ സ്ഥാപനങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, സ്റ്റേഡിയം തുടങ്ങിയവ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നു. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് വിഭാവനം ചെയ്യുന്ന ഔട്ടര്‍റിങ് റോഡ് ഈ പ്രദേശത്തുകൂടിയായിരിക്കും. റെയില്വേസ്റ്റേഷന്, മിനി വിമാനത്താവളം എന്നിവയും പദ്ധതി ലക്ഷ്യമിടുന്നതായും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ആര്‍ക്കിടെക്റ്റ്സ് സംസ്ഥാന സെക്രട്ടറി പ്രമോദ്കുമാര്‍, കോര്പറേഷന് സെക്രട്ടറിയുടെ ചുമതലയുള്ള പി ജി സുഭാഷ് എന്നിവരും പങ്കെടുത്തു.
deshabhimani
No comments:
Post a Comment