Monday, October 21, 2013

പൂജാരി വീണ്ടും സ്വപ്‌നം കണ്ടു; ഇത്തവണ നിധി 2500 ടണ്‍ സ്വര്‍ണം

ഫത്തേപൂര്‍ (യു പി) : ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ ദൗണ്ടിയ ഖേദ ഗ്രാമത്തിലെ തകര്‍ന്നടിഞ്ഞ രാജാ റാവു റാം ബക്ഷ്‌സിങ് കോട്ടയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ആയിരം ടണ്‍ സ്വര്‍ണത്തിനായി ഖനനം രണ്ടാം ദിവസവും തുടരവെ ഗംഗയുടെ മറുകരയില്‍ ഫത്തേപൂര്‍ ജില്ലയിലെ അദംപൂര്‍ ഗ്രാമത്തിലും സ്വര്‍ണവേട്ട.

ദൗണ്ടിയ ഖേദയിലെ സ്വര്‍ണ നിക്ഷേപത്തെപ്പറ്റി സ്വപ്‌നം കണ്ട ശോഭന്‍ ക്ഷേത്ര മുഖ്യപൂജാരി ശോഭന്‍ സര്‍ക്കാരിനാണ് 2500 ടണ്‍ സ്വര്‍ണ നിക്ഷേപത്തെപ്പറ്റിയും സ്വപ്‌ന ദര്‍ശനം. ശോഭന്‍ സര്‍ക്കാരിന്റെ ദൂതന്‍ സ്വാമി ഓം ആണ് പുതിയ നിധിശേഖരത്തെപ്പറ്റി വാര്‍ത്ത പുറത്തുവിട്ടത്. ഈ നിധി ദൗണ്ടിയ ഖേദയിലെ സ്വര്‍ണത്തെക്കാള്‍ വേഗത്തില്‍ കണ്ടെത്താനാവുമെന്നും ശോഭന്‍ സര്‍ക്കാര്‍ പ്രവചിക്കുന്നു.

ശോഭന്‍ സര്‍ക്കാരിന്റെ സ്വപ്‌നം പുറത്തുവന്നതോടെ അദംപൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തിന്റെ നിര്‍മ്മിതവേദി നിധിവേട്ടക്കാര്‍ നാലടി ആഴത്തില്‍ കുഴിച്ചു. ക്ഷേത്രപരിസരത്ത് കുടിലില്‍ കഴിയുന്ന മാഹന്ത് മോഹന്‍ദാസിനെ തോക്കുചൂണ്ടി നിശബ്ദനാക്കിയാണ് കൊള്ളക്കാര്‍ സ്വര്‍ണത്തിനുവേണ്ടി ഖനനം നടത്തിയത്. അവര്‍ കുറെ സ്വര്‍ണവുമായി കടന്നതായും ഊഹാപോഹങ്ങള്‍ പരന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവരം അറിഞ്ഞ ആദംപൂര്‍ ഗ്രാമസഭ യോഗം ചേര്‍ന്ന് ഖനനത്തില്‍ ലഭിക്കുന്ന സ്വര്‍ണത്തിന്റെ 20 ശതമാനം ഗ്രാമവികസനത്തിന് മാറ്റിവച്ച് ബാക്കി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് പ്രമേയം പാസാക്കി.

janayugom

No comments:

Post a Comment