Friday, October 18, 2013

തര്‍ക്കം സമ്പത്തുള്ള പള്ളികളിലെന്ന് കോടതി

സഭാതര്‍ക്കം സമ്പത്തുള്ള പള്ളികളില്‍ മാത്രമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. വരുമാനമില്ലാത്ത പള്ളികളുടെ അറ്റകുറ്റപണികള്‍ക്ക് വിശ്വാസികള്‍ പിരിവെടുക്കേണ്ട സാഹചര്യമാണുള്ളതെന്ന് ജസ്റ്റീസ് എസ് സിരിജഗന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. മേല്‍ക്കൂര തകര്‍ന്ന് വീഴുന്ന പള്ളികളെ കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്നും സഭാ തര്‍ക്കത്തെ പരാമര്‍ശിച്ച് കോടതി പറഞ്ഞു.

കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് സെന്റ് ജോര്‍ജ് പള്ളിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നാശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം വൈദീകനായ ഒ ജെ മാത്തുകുട്ടി സമര്‍പ്പിച്ച പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ സര്‍ക്കാരിനും എതിര്‍കക്ഷികും പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് അയക്കും.

deshabhimani

No comments:

Post a Comment