Tuesday, October 15, 2013

ജനസമ്പര്‍ക്കം തടഞ്ഞാല്‍ വെടിവെക്കും: ഉണ്ണിത്താന്‍

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തടയുന്നവരെ വെടിവക്കുമെന്ന് കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടി തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് പിണറായി വിജയന്‍ കേട്ടിലേയെന്നും മുഖ്യമന്ത്രിയുടെ സഞ്ചാരസ്വാതന്ത്രം തടഞ്ഞാല്‍ കൂത്തപറമ്പ് ആവര്‍ത്തിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കോതമംഗലത്തിനടുത്ത് ചെറുവട്ടൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു ഉണ്ണിത്താന്റെ പ്രസംഗം.

എന്നാല്‍ ഉണ്ണിത്താന്റെ അഭിപ്രായം കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് കെപിസിസി വൈസ്പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു. ബഹുജനപ്രക്ഷോഭത്തെ സഘര്‍ഷമാക്കി എതിരിടുക കോണ്‍ഗ്രസിന്റെ നയമല്ല. എന്നാല്‍ മുഖ്യമന്ത്രിയെ തടയുന്ന നടപടിയോട് യോജിക്കാനാവില്ല. പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ക്ക്് അപ്പപ്പോള്‍ കോണ്‍ഗ്രസ് മറുപടി നല്‍കാറുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment