ലോകചരിത്രത്തില്‍ അമേരിക്കയും യുദ്ധചരിത്രത്തില്‍ അമേരിക്കന്‍ സൈന്യവും ഒരിക്കലും മറക്കാത്ത മഹാപരാജയമേറ്റു വാങ്ങിയ യുദ്ധമാണ് വിയറ്റ്നാമില്‍ ലോകം കണ്ടത്. 1975ല്‍, പഴയ സൈഗോണിലെ അമേരിക്കന്‍ എംബസി കെട്ടിടത്തിന്റെ മുകളില്‍നിന്ന് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയും കുത്തിനിറച്ച് അവസാന യുഎസ് സൈനിക ഹെലികോപ്ടര്‍ പറന്നുയരുന്ന ദൃശ്യം ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വിയറ്റ്നാം യുദ്ധത്തിന്റെ ശില്‍പിയായിരുന്നു ജൂലൈ 6ന് വാഷിങ്ടണില്‍ അന്തരിച്ച റോബര്‍ട്ട് മക്നമാറ. അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ മറ്റൊരു ഉന്നതന്റെയും പേരു ചേര്‍ത്ത് ഒരു യുദ്ധത്തെയും വിളിച്ചിട്ടില്ല.
1990കളോടെയാണ് പതിറ്റാണ്ടുകള്‍ പിന്നിട്ട യുദ്ധ ഭീകരതയുടെ ഓര്‍മകള്‍ മക്നമാറയെ കൂടുതല്‍ രൂക്ഷമായി വേട്ടയാടിയത്. ടൈം വാരികയോട് 1991ല്‍ മക്നമാറ പറഞ്ഞു.
"വടക്കന്‍ വിയറ്റ്നാമില്‍ ബോംബാക്രമണം ഫലമുണ്ടാക്കുമെന്ന് ഞാന്‍ കരുതിയില്ല, എന്നിട്ടും അത് തുടര്‍ന്നു. എന്തെന്നാല്‍ ഒന്നാമതായി ഇത് ഫലമുണ്ടാക്കില്ലെന്ന് ഞങ്ങള്‍ക്ക് തെളിയിക്കണമായിരുന്നു. മറ്റൊന്ന്, അത് ഫലമുണ്ടാക്കുമെന്നായിരുന്നു മറ്റുള്ളവര്‍ ചിന്തിച്ചത്''. 1960കളിലെ ഈ ബോംബിങ് അന്നേവരെയുള്ള ചരിത്രത്തില്‍ ഏറ്റവും കാലം നീണ്ടതും, അളവില്‍ ഭീമാകാരവുമായിരുന്നു എന്നോര്‍ക്കണം. മക്നമാറയില്‍ വിയറ്റ്നാം ഓര്‍മകള്‍ വരുത്തിയ മുറിവുകള്‍ ചെറുതൊന്നുമല്ല. അമേരിക്കന്‍ ജനതയുടെ മുഴുവന്‍ വിദ്വേഷവും വെറുപ്പും ഒടുവില്‍വരെയും അദ്ദേഹത്തെ വേട്ടയാടി. ഓര്‍മകളാല്‍ വേട്ടയാടപ്പെട്ട് തേഞ്ഞു കീറിയ ഷൂസും ധരിച്ച് കൂനിക്കൂടിയ ശരീരവുമായി എവിടെയോ തുറിച്ചുനോക്കി വൈറ്റ് ഹൌസിന് കുറച്ചകലെയുള്ള തന്റെ ഓഫീസിലേക്ക് അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞുതിരിയുന്ന മക്നമാറയെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് ചരമവാര്‍ത്തയില്‍ എഴുതിയിരുന്നു.
ജപ്പാന്‍ നഗരങ്ങളെ ചാമ്പലാക്കിയ രണ്ടാംലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ വായുസേനക്കുവേണ്ടി ജനസ്ഥിതി വിവരണ കണക്ക് അപഗ്രഥിച്ചത് മക്നമാറയായിരുന്നു. "കുഞ്ഞുങ്ങളും സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ ഒരുലക്ഷം ജപ്പാന്‍കാരെയാണ്നമ്മള്‍ ടോക്യോ നഗരത്തില്‍ ചുട്ടെരിച്ചത്. അവിടെ നടന്ന എല്ലാ ആക്രമണത്തിലുമായി 9 ലക്ഷം പേര്‍ മരിച്ചു''. വായുസേനാ അധിപന്‍ ജനറല്‍ കര്‍ട്ടിസ് ഇ ലെമേ പറഞ്ഞു, "ജപ്പാനെതിരെയുള്ള ആക്രമണത്തില്‍ നമ്മള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍, നാമെല്ലാം യുദ്ധക്കുറ്റവാളികളായി വിചാരണ ചെയ്യപ്പെട്ടേനെ'' മക്നമാറ അതിനെ പരാമര്‍ശിച്ചു പറഞ്ഞു, "കര്‍ട്ടിസ് പറഞ്ഞത് ശരിയാണ്. അദ്ദേഹവും ഞാനും ജപ്പാന്‍കാരോട് യുദ്ധക്കുറ്റവാളികളെപോലെയാണ് പെരുമാറിയത്. പരാജയപ്പെടുമ്പോള്‍ യുദ്ധവിജയം അധാര്‍മികവും വിജയിക്കുമ്പോള്‍ ധാര്‍മികവുമാകുന്നതെങ്ങനെയാണ്?'' മക്നമാറയുടെ സ്വന്തം ചോദ്യത്തിനു അദ്ദേഹത്തിനുതന്നെ ഉത്തരമില്ല.
ഹാര്‍വാര്‍ഡില്‍നിന്ന് ഫോര്‍ഡ് കമ്പനി വഴി മക്നമാറ പെന്റഗണിലെത്തുന്നത്, പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കാലത്താണ്. അപ്പോള്‍ അദ്ദേഹത്തിന് 44 വയസ്സ്. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി, ബേ ഓഫ് പിഗ്സ്, ഓപ്പറേഷന്‍ മൊങ്കുസ് തുടങ്ങിയ നിരവധി അട്ടിമറി പദ്ധതികളിട്ട് കമ്യൂണിസത്തെ തകര്‍ക്കാന്‍ മക്നമാറ കോപ്പുകൂട്ടി.
1962ല്‍ പാരീസിലെ നാറ്റോ യോഗത്തില്‍ മക്നമാറ പറയുന്നു, "അണുവായുധങ്ങളുടെ വരവിനുമുമ്പ്, യുദ്ധത്തില്‍ തകര്‍ച്ചകളുടെ കേടുപാടു തീര്‍ക്കാവുന്നതും വിജയം നേടാവുന്നതുമായിരുന്നു. എന്നാല്‍ ഒരു സമ്പൂര്‍ണ അണുയുദ്ധം കഴിഞ്ഞാല്‍ (സോവിയറ്റ്പക്ഷവും നാറ്റോ കക്ഷികളും ഇപ്പോള്‍ നടത്തിയാല്‍ സംഭവിക്കാവുന്നതുപോലെ) 15 കോടിയിലേറെ പേര്‍ക്ക് ജീവഹാനി ഉണ്ടാക്കും. നാശം പൂര്‍ണമായിരിക്കും. വിജയം എന്നത് അര്‍ത്ഥശൂന്യമായ പദവും''.
അമേരിക്കന്‍ സംവിധാനത്തില്‍ പ്രതിരോധ സെക്രട്ടറി എന്ന പദവി 1947ലാണ് സൃഷ്ടിച്ചത്. എന്നാല്‍ മക്നമാറക്കുമുമ്പ് ആ പദവിയിലിരുന്നവര്‍ സാമ്രാജ്യത്വ നിഷ്ഠൂരതക്ക് യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും ആയുധസന്നാഹ സംവിധാനത്തിനു രൂപം നല്‍കുന്നതിലും സൈനികവിഭാഗങ്ങള്‍ക്ക് ബജറ്റ് അനുവദിപ്പിക്കുന്നതിലും "അഭിനന്ദനാര്‍ഹമാംവിധം'' വിജയിച്ചിരുന്നില്ല. മക്നമാറ അധികാരത്തിലേറിയതോടെ ദേശീയ ബജറ്റിന്റെ ഏകദേശം പകുതിയും പെന്റഗണ്‍ യുദ്ധചെലവിനായി വിഴുങ്ങി. 1968ല്‍ യുദ്ധചെലവ് 7490 കോടി ഡോളറായി. 1962ല്‍ ഇത് 4840 കോടി ഡോളറായിരുന്നു. ഡോളറിന്റെ ഇന്നത്തെ മൂല്യത്തില്‍ 1968ലെ തുക ഇന്നത്തെ 45,700 കോടി ഡോളര്‍ വരും.
ഏഷ്യയില്‍ 'കമ്യൂണിസം' വരാതിരിക്കാനായിരുന്നു ഈ ശതകോടികള്‍ ബോംബായും മറ്റും വാരിവിതറിയതെന്ന് ഓര്‍ക്കുക. ചെലവഴിക്കുന്ന കോടികള്‍ യുദ്ധത്തില്‍ അമേരിക്കക്ക് വിജയം കൊണ്ടുവരുകയാണെന്നാണ് മക്നമാറ വീമ്പിളക്കിയിരുന്നത്. 1962ല്‍ ദക്ഷിണ വിയറ്റ്നാമിലെ പ്രഥമ സന്ദര്‍ശനത്തിനുശേഷം അദ്ദേഹം പറഞ്ഞത് മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഈ സൈനികദൌത്യം പൂര്‍ത്തിയാക്കാനാകുമെന്നാണ്. 1963ല്‍ കെന്നഡിയുടെ വധത്തെത്തുടര്‍ന്ന് ലിണ്ടന്‍ ജോണ്‍സണ്‍ മക്നമാറയില്‍ പൂര്‍ണ വിശ്വാസം പ്രകടിപ്പിച്ചു. തുടര്‍ന്നിങ്ങോട്ട് യുദ്ധം കൂടുതല്‍ രൂക്ഷമായി. കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്ക് താഴ്ന്നിറങ്ങിയ യുദ്ധമോഹങ്ങള്‍ മക്നമാറയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ ലിണ്ടന്‍ ജോണ്‍സനെ പ്രേരിപ്പിച്ചു. പരാജയത്തിന്റെ ചോര മണത്തു തുടങ്ങിയ മക്നമാറ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. തുടര്‍ന്ന്, ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ അമേരിക്കന്‍ അധിനിവേശവും മറ്റും മക്നമാറക്ക് മുന്നില്‍ പ്രശ്നങ്ങളുണ്ടാക്കി. മക്നമാറയും പ്രസിഡന്റും തമ്മില്‍ 'വിശ്വാസവിടവ്' ഉള്ളതായി വ്യാഖ്യാനം ശക്തമായി. 1965ല്‍ റോളിങ് തണ്ടര്‍ എന്ന സൈനികദൌത്യത്തില്‍ 55,000 പറക്കലിലൂടെ യുഎസ് യുദ്ധ വിമാനങ്ങള്‍ 33,000 ടണ്‍ ബോംബ് വടക്കന്‍ വിയറ്റ്നാമില്‍ വര്‍ഷിച്ചു. 1966ല്‍ ഇത് 1,48,000 തവണ പറന്ന് 1,28,000 ടണ്‍ ബോംബായി വര്‍ദ്ധിപ്പിച്ചു.
പൊരുതിമുന്നേറിയ വിയറ്റ്നാം ജനകീയസേന 1965ല്‍ 171 വിമാനങ്ങളെ വീഴ്ത്തി. 1966ല്‍ ഇത് 318 ആയി. അമേരിക്കയുടെ യുദ്ധചെലവ് 46 കോടി ഡോളറില്‍ നിന്ന് 120 കോടി ഡോളറായി ഉയര്‍ന്നു. 1966ല്‍ ഹോണ്ടുറാസില്‍വച്ച് ലോക മാധ്യമങ്ങള്‍ക്കുമുന്നില്‍ സംസാരിക്കാന്‍ നിന്ന മക്നമാറയുടെ മുഖത്ത് എപ്പോഴും കാണാറുള്ള ഊര്‍ജ്ജസ്വലതയും ഉല്‍സാഹവും കണ്ടില്ല. കേട്ടറിഞ്ഞും കണ്ടറിഞ്ഞും മതിവരാത്ത മക്നമാറ കൊണ്ടറിഞ്ഞപ്പോള്‍ പത്രലേഖകരെ അറിയിച്ചു. "വിയറ്റ്നാമില്‍ ഏതളവുവരെ ബോംബാക്രമണം നടത്തിയാലും യുദ്ധം അവസാനിപ്പിക്കാനാകില്ല''. 1966ല്‍ മക്നമാറ വൈദ്യുതിഭിത്തി തീര്‍ത്ത് ദക്ഷിണ- ഉത്തര വിയറ്റ്നാമുകളെ വിഭജിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടു. "ചെറുത്തുനില്‍ക്കാനുള്ള വിയറ്റ്നാം കമ്യൂണിസ്റ്റുകാരുടെ ഇച്ഛാശക്തി'' എന്ന സിഐഎ ലഘുലേഖ വായിച്ച മക്നമാറ വിയറ്റ്നാമിനെ പരാജയപ്പെടുത്താന്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തനത്തിനും കഴിയില്ലെന്ന ലഘുലേഖയിലെ അന്തിമ നിഗമനത്തില്‍നിന്ന് പരാജയം അടുത്തെത്തിയതായി മനസ്സിലാക്കി. 17 വര്‍ഷം വിയറ്റ്നാമിനെക്കുറിച്ച് പഠിച്ച സിഐഎ വിദഗ്ദ്ധനായ ജോര്‍ജ് അലന്‍, മക്നമാറയുമായുള്ള സംഭാഷണം ഓര്‍മ്മിക്കുന്നു. "മക്നമാറയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്തു ചെയ്യുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. വിയറ്റ്നാമില്‍ അമേരിക്കന്‍ സൈന്യത്തെ വീണ്ടും പടുത്തുയര്‍ത്തുന്നത് അവസാനിപ്പിക്കുക ദക്ഷിണ വിയറ്റ്നാമിലെ ബോംബ് വര്‍ഷം നിറുത്തുക, ഹനോയ്യുമായി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യുക'' ഇക്കാര്യങ്ങള്‍ മക്നമാറയ്ക്ക് മുന്നില്‍ ജോര്‍ജ് അവതരിപ്പിച്ചു. ഈ നിര്‍ണായക മുഹൂര്‍ത്തത്തിനുശേഷം വിയറ്റ്നാം യുദ്ധത്തെക്കുറിച്ച് അതീവ രഹസ്യമായ ചരിത്രം തയ്യാറാക്കാന്‍ കീഴുദ്യോഗസ്ഥരോട് മക്നമാറ ആവശ്യപ്പെട്ടു. ഈ രേഖയാണ് പില്‍ക്കാലത്ത് പ്രശസ്തമായി തീര്‍ന്ന 'പെന്റഗണ്‍ പേപ്പേഴ്സ്'.
സ്റ്റേറ്റ് സെക്രട്ടറി ഡീന്‍ റസ്കിനോടു ഒരിക്കല്‍ വിയറ്റ്നാമില്‍ നടത്തിയ ബോംബാക്രമണത്തിന്റെ വ്യര്‍ത്ഥത വ്യക്തമാക്കി മക്നമാറ വിമ്മി കരഞ്ഞുവത്രെ. എന്നാല്‍ ഈ രംഗത്തിന് സാക്ഷികളായിരുന്ന നിരവധി സഹപ്രവര്‍ത്തകര്‍ ബോംബാക്രമണത്തെ അപലപിച്ച് മക്നമാറ പ്രകടിപ്പിച്ച കുറ്റബോധത്തിന്റെ ഭാരം കണ്ട് വാപൊളിച്ചുപോയി.
അമേരിക്കക്ക് ജയിക്കാനാകില്ലെന്ന് മക്നമാറ ഏറെ നാളായി കരുതിയിരുന്നു. ശത്രുവിനെ (വിയറ്റ്നാം ജനതയെയും കമ്യൂണിസ്റ്റ് ഗറില്ലാ പ്രസ്ഥാനത്തെയും) മനസ്സിലാക്കുന്നതിലെ പരാജയം, തങ്ങളുപയോഗിച്ചിരുന്ന അത്യാധുനിക ശാസ്ത്ര സാങ്കേതികായുധങ്ങളുടെ പരിമിതി, അമേരിക്കന്‍ ജനതയോട് സത്യം പറയാതിരുന്നത് (അതായത് നുണ പറഞ്ഞിരുന്നത്) കമ്യൂണിസ്റ്റ് ഭീഷണിയുടെ സ്വഭാവം മനസ്സിലാക്കുന്നതിലെ പരാജയം തുടങ്ങിയവയായിരുന്നു മക്നമാറ അമേരിക്കന്‍ പരാജയത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്. വടക്കന്‍ വിയറ്റ്നാമിനെ മനസ്സിലാക്കുന്നതില്‍ അമേരിക്കക്ക് പിശകുപറ്റിയെന്നും ഇതാണ് 1954ല്‍ പ്രസിഡന്റ് ഐസനോവറിനെക്കൊണ്ട് വിയറ്റ്നാം കമ്യൂണിസ്റ്റ് രാജ്യമായാല്‍ ഏഷ്യയൊട്ടാകെ ആ വഴി നീങ്ങുമെന്നും പറയിപ്പിച്ചത്. "നമ്മള്‍ നമ്മുടെ നില അറിഞ്ഞിരുന്നില്ല. ചൈനയെ മനസ്സിലാക്കിയില്ല, വിയറ്റ്നാമിനെ മനസ്സിലാക്കിയില്ല, പ്രത്യേകിച്ച് വടക്കന്‍ വിയറ്റ്നാമിനെ. അതിനാല്‍ ആദ്യപാഠം എന്നത് നിങ്ങളുടെ എതിരാളിയെ അറിയുക എന്നതാണ്. ഇന്നും നമുക്ക് നമ്മുടെ ശരിയായ ശത്രുവിനെ അറിയില്ലെന്ന് മക്നമാറ പറഞ്ഞു. ഇറാക്കിനെതിരെയുള്ള അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ്ടത്.
1995ല്‍, പൊതുജീവിതം ഉപേക്ഷിച്ച് 14 വര്‍ഷത്തിനുശേഷം വിയറ്റ്നാം യുദ്ധത്തെ തള്ളിപ്പറഞ്ഞും അതില്‍ തന്റെ പങ്കിനെക്കുറിച്ചും 'കി ഞലൃീുലര: ഠവല ഠൃമഴലറ്യ മിറ ഘലീി ീള ഢശലിമാ'' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കൊല്ലപ്പെട്ട ആയിരക്കണക്കിനു യുഎസ് സൈനികരുടെ കുടുംബങ്ങളില്‍ മക്നമാറയുടെ ഈ കുമ്പസാരം വെറുപ്പിന്റെയും പുച്ഛത്തിന്റെയും തീജ്വാലയുയര്‍ത്തി.
മറ്റൊരു പ്രതിരോധ സെക്രട്ടറിയും ഈ വിധം എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ മക്നമാറയ്ക്ക് ജനങ്ങളുമായി ഉഗ്രസമരം ചെയ്യേണ്ടിവന്നു.
മക്നമാറയുടെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ച ഭൂരിപക്ഷം പത്രങ്ങളും അനുശോചന രൂപത്തില്‍ എഴുതാന്‍ തയ്യാറായില്ല. ജൂലൈ 7ന്റെ ഹിന്ദു ദിനപത്രത്തില്‍ മുതിര്‍ന്ന അന്താരാഷ്ട്ര പത്രപ്രവര്‍ത്തകന്‍ പ്രണേ ഗുപ്ത് ഈ "ബോമ്പര്‍ ബോംബിനെ''ക്കുറിച്ച് എഴുതിയത് 'ഖേദിക്കുക, പക്ഷേ ഒരിക്കലും പശ്ചാത്തപിക്കരുത്' എന്ന്. പതിനായിരക്കണക്കിനു അമേരിക്കന്‍ സൈനികരും, ലക്ഷക്കണക്കിന് വിയറ്റ്നാം - കംബോഡിയന്‍ നാട്ടുകാരും 'കമ്യൂണിസത്തെ ഇല്ലാതാക്കി ഏഷ്യയെ രക്ഷിക്കാന്‍' നടത്തിയ മഹാനരഹത്യക്ക് ഒരേ ഒരു ചോരക്കൊതിയനു നേര്‍ക്കേ വിരല്‍ ചൂണ്ടുന്നുള്ളൂ. അത് മക്നമാറയാണ്. പ്രണേ ഗുപ്ത് എഴുതുന്നു:
പി എസ് ജയന്തന്‍ ചിന്ത വാരിക 2009 ആഗസ്റ്റ് 07
ലോകചരിത്രത്തില്‍ അമേരിക്കയും യുദ്ധചരിത്രത്തില്‍ അമേരിക്കന്‍ സൈന്യവും ഒരിക്കലും മറക്കാത്ത മഹാപരാജയമേറ്റു വാങ്ങിയ യുദ്ധമാണ് വിയറ്റ്നാമില്‍ ലോകം കണ്ടത്. 1975ല്‍, പഴയ സൈഗോണിലെ അമേരിക്കന്‍ എംബസി കെട്ടിടത്തിന്റെ മുകളില്‍നിന്ന് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയും കുത്തിനിറച്ച് അവസാന യുഎസ് സൈനിക ഹെലികോപ്ടര്‍ പറന്നുയരുന്ന ദൃശ്യം ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ReplyDeleteവിയറ്റ്നാം യുദ്ധത്തിന്റെ ശില്‍പിയായിരുന്നു ജൂലൈ 6ന് വാഷിങ്ടണില്‍ അന്തരിച്ച റോബര്‍ട്ട് മക്നമാറ. അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ മറ്റൊരു ഉന്നതന്റെയും പേരു ചേര്‍ത്ത് ഒരു യുദ്ധത്തെയും വിളിച്ചിട്ടില്ല.
it gave a good reading..
ReplyDeleteകുറ്റവാളികളനുഭവിക്കും
ReplyDeleteഅനുഭവിച്ചേ പറ്റൂ.
ഓ....അവര്‍ ഖേദിക്കുകയും പിന്നീട് പുസ്തകങ്ങള്‍ എഴുതി വില്ക്കുകയും പിന്നേയും ബോംബിടുകയും പിന്നെയും ഖേദിയ്ക്കുകയും പിന്നേയം പുസ്തകങ്ങള്‍....
ReplyDeleteEru konta oru patti ippol vishrama jeevitham nayikkunnuntallo, oarikkalum avasanikkaatha vamsheeya prashnangalkk vazhivechaan aa pati sthhanam ozhinjath. ini Bush um gedikkaanirikkunathe ullooo.
ReplyDeleteഅവർ ഖേദിച്ച് കൊണ്ടേയിരിക്കും. യുദ്ധം ചെയ്ത്കൊണ്ടും...!
ReplyDelete