യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് കേസെടുത്തതിന്റെ പേരില്‍ ഡിവൈഎസ്പിയെ ഒരാഴ്ചയ്ക്കിടെ രണ്ടാമതും സ്ഥലംമാറ്റി. ശംഖുംമുഖം അസി. കമീഷണര്‍ എസ് മധുസൂദനനെയാണ് ചുമതലയേറ്റ് മൂന്നാംദിവസം വീണ്ടും മാറ്റിയത്. ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റത്തില്‍ മന്ത്രി വി എസ് ശിവകുമാര്‍ ഇടപെട്ടെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ അഞ്ചു ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ രാഹുല്‍ ഗാന്ധിക്ക് പരാതി അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് 17 ഡിവൈഎസ്പിമാരെ കൂട്ടത്തോടെ മാറ്റിയത്.
ശംഖുംമുഖം എസിയായി നിയമിച്ച എസ് മധുസൂദനന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ചുമതലയേറ്റത്. മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മ്യൂസിയം സിഐയായിരുന്ന ഇദ്ദേഹം യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടി എടുത്തെന്നതാണ് കുറ്റം. രാഹുല്‍ ഗാന്ധിക്ക് അയച്ച പരാതിയില്‍ ഇക്കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. കെഎസ്ഇബി വിജിലന്‍സ് വിഭാഗത്തിലേക്കാണ് മധുസൂദനനെ മാറ്റിയത്. എയര്‍പോര്‍ട്ട് എമിഗ്രേഷനില്‍നിന്ന് കന്റോണ്‍മെന്റ് എസിയാക്കിയ കെ എസ് വിമലിനെ ശംഖുംമുഖത്തേക്ക്മാറ്റി. പകരം എം ജി ഹരിദാസിനെ കന്റോണ്‍മെന്റില്‍ നിയമിച്ചു.
സ്ഥലംമാറ്റിയ മറ്റുള്ളവര്‍ : വി വരദരാജന്‍ - കാസര്‍കോട്, കെ ഹരീഷ്ചന്ദ്ര നായിക്- കാസര്‍കോട് ഡിസ്ട്രിക്ട് എസ്ബി, എ സുരേന്ദ്രന്‍ - പാലക്കാട് അഡ്മിനിസ്ട്രേഷന്‍ , കെ ബി രവി- മനുഷ്യാവകാശ കമീഷന്‍ തിരുവനന്തപുരം, കെ ബി സുരേഷ്- തൃശൂര്‍ സിറ്റി ഡിസ്ട്രിക്ട് എസ്ബി, വി രാധാകൃഷ്ണന്‍നായര്‍ - ഇടുക്കി അഡ്മിനിസ്ട്രേഷന്‍ , വി ജി വിനോദ്കുമാര്‍ - കോട്ടയം അഡ്മിനിസ്ട്രേഷന്‍ , കെ രാജേന്ദ്രന്‍ - കോട്ടയം സിബിസിഐഡി ഇഒഡബ്ല്യു, പ്രജീഷ് തോട്ടത്തില്‍ - കോഴിക്കോട് റൂറല്‍ എസ്ബിസിഐഡി, എസ് ഷാനവാസ്- മലപ്പുറം സിബിസിഐഡി ഇഒഡബ്ല്യു, എം സൈബുദീന്‍ - തിരുവനന്തപുരം വി ആന്‍ഡ് എസിബി എസ്ഐയു 1, കെ എസ് സുരേഷ്കുമാര്‍ - തിരുവനന്തപുരം സിബിസിഐഡി ഒസിഡബ്ല്യു, എം എച്ച് ലത്തീഫ്- ഇന്റേണല്‍ സെക്യൂരിറ്റി എസ്ബിസിഐഡി ആസ്ഥാനം, എച്ച് ഷിഹാബുദീന്‍ - കൊല്ലം സിബിസിഐഡി ഒസിഡബ്ല്യു.
deshabhimani 270711

ReplyDelete