Monday, October 14, 2013

മധ്യപ്രദേശിലെ ക്ഷേത്രത്തിലുണ്ടായ അപകടം; മരണം 109 ആയി

മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ രത്തന്‍ഗഢ് ക്ഷേത്ര പരിസരത്തെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 109 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. 31 സ്ത്രീകളും 30 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ദുര്‍ഗാപൂജയോടനുബന്ധിച്ച് രത്തന്‍ഗഢ് ക്ഷേത്രത്തില്‍ അഞ്ചലക്ഷത്തോളം വിശ്വാസികളാണ് തടിച്ചുകൂടിയത്. സിന്ധുനദിക്ക് കുറുകെയുള്ള പാലത്തിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള വഴി. പാലത്തില്‍ കനത്ത തിരക്കുണ്ടായതോടെ നിരവധിപേര്‍ നദിയിലേക്ക് വീണു. ഈസമയത്ത് പാലത്തില്‍ 25,000 പേരുണ്ടായിരുന്നതായി പൊലീസ് അധികൃതര്‍ പറഞ്ഞു.

ശ്രീകോവിലിന് മുമ്പിലെ വരിതെറ്റിച്ചവര്‍ക്കെതിരെ ലാത്തിവിശീയതാണ് അപകടത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

deshabhimani

No comments:

Post a Comment