Wednesday, October 16, 2013

ഇ നാരായണന് ആദരാഞ്ജലി

പ്രമുഖ സഹകാരിയും റബ്കോ ചെയര്‍മാനുമായ ഇ നാരായണന്‍ അന്തരിച്ചു. കുലാലംപുരിലായിരുന്നു അന്ത്യം. സിപിഐ എം കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗവും സംസ്ഥാന സഹകരണയൂണിയന്‍ ചെയര്‍മാനുമാണ്. ഒരു സെമിനാറില്‍ പങ്കെടുക്കുവാനായി കുലാലംപുരില്‍ പോയതായിരുന്നു.

പ്രമുഖ സഹകാരിയായ ഇ നാരായണന്‍ 1997ല്‍ റബ്കോ രൂപീകരണംമുതല്‍ ചെയര്‍മാനാണ്. റബ്കോയെ അന്താരാഷ്ട്ര പെരുമയുള്ള വ്യവസായസ്ഥാപനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ മുന്‍കൈയും നേതൃശേഷിയും മുഖ്യ പങ്കുവഹിച്ചു.ദേശീയ സഹകരണ യൂണിയന്‍ എക്സിക്യൂട്ടീവ് അംഗം, കേരള കോ- ഓപറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍മാന്‍, ഏഷ്യ- പസഫിക് ഹെല്‍ത്ത് കോ- ഓപറേറ്റീവ് ഓര്‍ഗനൈസേഷന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയായിരുന്നു.

പ്രമുഖ സഹകാരിയായ ഇ നാരായണന്‍ 1997ല്‍ റബ്കോ രൂപീകരണംമുതല്‍ ചെയര്‍മാനാണ്. റബ്കോയെ അന്താരാഷ്ട്ര പെരുമയുള്ള വ്യവസായസ്ഥാപനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ മുന്‍കൈയും നേതൃശേഷിയും മുഖ്യ പങ്കുവഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍, ദേശീയ സഹകരണ യൂണിയന്‍ എക്സിക്യൂട്ടീവ് അംഗം, കേരള കോ- ഓപറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍മാന്‍, ഏഷ്യ- പസഫിക് ഹെല്‍ത്ത് കോ- ഓപറേറ്റീവ് ഓര്‍ഗനൈസേഷന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമാണ്

deshabhimani

No comments:

Post a Comment