Thursday, October 24, 2013

സെന്‍കുമാര്‍ അപേക്ഷിച്ചത് ജനറല്‍ വിഭാഗത്തില്‍

അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഇന്റലിജന്‍സ്) ടി.പി. സെന്‍കുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഐപിഎസ് കരസ്ഥമാക്കി എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ ടി.പി. സെന്‍കുമാര്‍ 1982ല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിച്ചതു ജനറല്‍ വിഭാഗത്തിലാണെന്നും അദ്ദേഹത്തെ 1983 ല്‍ കേരള കേഡറില്‍ ഐപിഎസിന് തെരഞ്ഞെടുത്തതു ജനറല്‍ വിഭാഗത്തിലാണെന്നും തെളിഞ്ഞിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സെന്‍കുമാര്‍.

deshabhimani

No comments:

Post a Comment