Tuesday, October 15, 2013

കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്നത് ഗൂഢാലോചന: കോടിയേരി

പ്രതിഷേധിക്കുന്നവരെ വെടിവെച്ച് കൊല്ലമെന്ന് ഭീഷണിപ്പെടുത്തി കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്ന് പറയുന്നത് സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൂത്ത്പറമ്പ് ആവര്‍ത്തിച്ചാല്‍ അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മരണമണിയാകും.

ജനസമ്പര്‍ക്കത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി അവിശുദ്ധ കൂട്ടുകെട്ടുകള്‍ മറയ്ക്കുകയാണെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കബളിപ്പിക്കല്‍ നാടകമാണ്. ഇത്തരം തട്ടിപ്പിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികരിക്കും. ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു തട്ടിപ്പാണ് ജനസമ്പര്‍ക്ക പരിപാടി.

കഴിഞ്ഞ തവണ ഈ പരിപാടിയുമായി എല്‍ഡിഎഫ് എംഎല്‍എമാര്‍ സഹകരിച്ചുവെങ്കിലും ഇക്കുറി അതുണ്ടാകില്ല. പകരം ആയിരങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധിക്കും. ജനസമ്പര്‍ക്ക പരിപാടിക്കെതിരെ പ്രതിഷേധിക്കുന്നവരും പൊതുജനങ്ങളാണ്. മുഖ്യമന്ത്രി ആദ്യം ഇവരുടെ പരാതി കേള്‍ക്കട്ടെ അതിന് ശേഷം മറ്റുള്ളവരുടെ പരാതി കേള്‍ക്കാമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

കുത്തുപറമ്പ് ആവര്‍ത്തിക്കുമെന്ന് പറഞ്ഞ രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഉണ്ണിത്താനെതിരെ നിയമനടപടി എടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എംഎം മണി ആവശ്യപ്പെട്ടു

deshabhimani

1 comment:

  1. hmm.. wow...wow.. VS was acting in MVR's bed side. yea.. the people who lost life in koothparambu will be thinking what???

    ReplyDelete