Saturday, November 16, 2013

2013 ഏറ്റവും ചൂടുകൂടിയ വര്‍ഷം: കാലാവസ്ഥാനിരീക്ഷണ സംഘടന

ജനീവ: 2013 ഏറ്റവും ചൂടുകൂടിയ പത്തുവര്‍ഷങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ലോക കാലാവസ്ഥാനിരീക്ഷണ സംഘടന അറിയിച്ചു. ആദ്യ ഒമ്പതുമാസങ്ങളുടെ ചൂട് പരിഗണിക്കുമ്പോള്‍ നിലവിലെ ചൂട് വര്‍ഷങ്ങളുടെ പട്ടികയില്‍ 2013 ഒമ്പതാമതാണ്. 2011, 2012 വര്‍ഷങ്ങളേക്കാള്‍ ചൂടുള്ളതായിരുന്നു 2013ലെ ആദ്യഒമ്പതുമാസം. ലോകത്തെ ഏറ്റവും ചൂടുകൂടിയ ദശകമായി കരുതുന്ന 2001-2010ലെ ശരാശരി ചൂടിനു സമാനമായ കാലാവസ്ഥയാണ് 2013ല്‍ അനുഭവപ്പെട്ടതെന്നും സംഘടന സെക്രട്ടറി ജനറല്‍ മൈക്കല്‍ ജറാഡ് പറഞ്ഞു. ഓസ്ട്രേലിയയിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് ജപ്പാനിലാണ്.

deshabhimani

No comments:

Post a Comment