Monday, November 18, 2013

മൂന്നാറില്‍ ടാറ്റക്ക് അവകാശമില്ല

മൂന്നാറിലെ ഭൂമിയില്‍ ടാറ്റക്ക് അവകാശമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു അവിടെ ടാറ്റ നടത്തിയ ഭൂമി ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമാണന്ന് സംസ്ഥാന റവന്യൂ വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വിദേശ കമ്പനി നടത്തിയ ഭൂമി വില്‍പ്പനയ്ക്ക് സാധുതയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

മൂന്നാറില്‍ ടാറ്റയുടെ ഉടമസ്ഥാവകാശത്തിലുള്ള 21 ബംഗ്ലാവുകള്‍ വിനോദ സഞ്ചാരികള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ അനുമതി ചോദിച്ച് പഞ്ചായത്തിന് ടാറ്റ സമര്‍പ്പിച്ച അപേക്ഷയെ എതിര്‍ത്താണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

1976ല്‍ വിദേശകമ്പനി ടാറ്റയുമായി നടത്തിയ ഭൂമി ഇടപാടിന് നിയമസാധുത ഇല്ല. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ഫെറ നിയമങ്ങളുടെ ലംഘനമാണിത്. ഭൂമി ഇടപാട് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണ്. ഭൂമി വില്‍പ്പന വ്യാജ രേഖകള്‍ ഉപയോഗിച്ചായിരുന്നെന്നും ടൗണ്‍ വില്‍പ്പന അതിശയകരമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

deshabhimani

No comments:

Post a Comment