Sunday, November 17, 2013

മോഡിയെ ക്ഷണിച്ചില്ലെന്ന് അമേരിക്ക

അമേരിക്കന്‍ ജനപ്രതിനിധിസഭയെയും ഇന്ത്യന്‍-അമേരിക്കന്‍ വംശജരെയും വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്യാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ക്ഷണിച്ചെന്ന വാര്‍ത്ത റിപ്പബ്ലിക്കന്‍ പാര്‍ടി നേതാക്കള്‍ നിഷേധിച്ചു. നരേന്ദ്രമോഡിയെ അമേരിക്കയില്‍ അനുകൂലിക്കുന്ന വ്യക്തി തെറ്റിദ്ധരിപ്പിച്ചതുമൂലമാണ് വാര്‍ത്ത പരന്നതെന്നും പാര്‍ടി സ്ഥിരീകരിച്ചു.

സംഘപരിവാര്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച് പ്രചരിപ്പിച്ച വാര്‍ത്ത പാര്‍ടിനേതാക്കള്‍ നിഷേധിച്ചത് മോഡിക്ക് വന്‍ നാണക്കേടായി. ക്യാപിറ്റോല്‍ ഹില്ലില്‍ ചൊവ്വാഴ്ച നടക്കുന്ന സമ്മേളനത്തെ വീഡിയോ ലിങ്കുവഴി മോഡി അഭിസംബോധന ചെയ്യുമെന്നായിരുന്നു പ്രചാരണം. ഈ നീക്കത്തെ അമേരിക്കയിലെ മതനിരപേക്ഷ വിഭാഗങ്ങള്‍ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നതോടെയാണ് വിശദീകരണവുമായി പാര്‍ടി രംഗത്ത് എത്തിയത്. ചിക്കാഗോ ആസ്ഥാനമായ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഷാലികുമാറാണ് റിപ്പബ്ലിക്കന്‍ ജനപ്രതിനിധി കാത്തി മക്മോറിസ് റോഡ്ഗേര്‍സിന്റെ പേരില്‍ മോഡിക്കുവേണ്ടി വാര്‍ത്ത ചമച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ടിയുടെയും നേതാക്കളുടെയും സീലും പേരും ചിത്രവും ഇയാള്‍ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തി. നേരത്തെ ഇയാള്‍ ഒരു സംഘം റിപ്പബ്ലിക്കന്‍ നേതാക്കളെ ഗുജറാത്തിലേക്ക് ക്ഷണിച്ചുകൊണ്ടുപോയിരുന്നു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ടി നേതാക്കള്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment