Friday, February 26, 2010

എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം

ജന്മനാട്ടില്‍ അഭയമില്ല; എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം

ഹിന്ദുത്വ ഭീകരരുടെ നിരന്തര വേട്ടയാടല്‍മൂലം പിറന്ന മണ്ണില്‍ കാല്‍ കുത്താനാകാതെ വര്‍ഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന ഇന്ത്യന്‍ ചിത്രകലാ ചക്രവര്‍ത്തി എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം നല്‍കുന്നു. ഇന്ത്യയുടെ മതേതര കലാപാരമ്പര്യത്തിന്റെ യശസ്സ് ലോകമെങ്ങും പ്രചരിപ്പിച്ച തൊണ്ണൂറ്റഞ്ചുകാരനായ വിഖ്യാത കലാകാരന്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മാതൃരാജ്യത്തിന്റെ പൌരത്വം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന ഈ ആദരം സ്വീകരിക്കുന്നത്. ഹുസൈന്റെ അപേക്ഷയില്ലാതെതന്നെ ഖത്തര്‍ രാജകുടുംബം സ്വമേധയാ അദ്ദേഹത്തിന് പൌരത്വം നല്‍കുന്ന കാര്യം 'ദി ഹിന്ദു' പത്രാധിപര്‍ എന്‍ റാം ആണ് വ്യാഴാഴ്ച ഇന്ത്യന്‍ ജനതയെ അറിയിച്ചത്. ലോകം ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്ന ശൈലിയില്‍ രചിച്ച കുതിരയുടെ ചിത്രത്തിനു താഴെ കൈയൊപ്പ് ചാര്‍ത്തി ഹുസൈന്‍ അയച്ച അഞ്ചുവരി ഇംഗ്ളീഷ് കുറിപ്പും 'ഹിന്ദു' പ്രസിദ്ധീകരിച്ചു. വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍, ചിത്രകാരി അഞ്ജലി ഇള മേനോന്‍ തുടങ്ങിയവര്‍ ഖത്തര്‍ സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. ഇന്ത്യ ഇരട്ട പൌരത്വം അനുവദിക്കാത്തതിനാല്‍ ഹുസൈന് ഇനി 'വിദേശ ഇന്ത്യന്‍ പൌരന്‍' എന്ന വിഭാഗത്തില്‍ മാതൃരാജ്യത്തിന്റെ ആലങ്കാരിക പൌരത്വത്തിനേ അര്‍ഹതയുണ്ടാകൂ. ഹിന്ദുത്വവാദികളില്‍ നിന്നുള്ള ഭീഷണി ശക്തമായതിനെത്തുടര്‍ന്ന് 2006 മുതല്‍ ദുബായിലും ലണ്ടനിലുമായി കഴിയുകയാണ് ഹുസൈന്‍. രാജ്യത്തിന്റെ ഏറ്റവും വലിയ അഭിമാനമായ കലാകാരനെ സംരക്ഷണം ഉറപ്പുനല്‍കി തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും ശ്രമിച്ചില്ല. ഹിന്ദു ഫാസിസ്റ്റുകളുടെ പ്രീതി നഷ്ടപ്പെടാതിരിക്കാനാണ് ഹുസൈന്‍ പുറത്തുനില്‍ക്കട്ടെ എന്ന നിലപാട് ഇന്ത്യാഗവമെന്റ് എടുത്തത്. വിമര്‍ശത്തില്‍നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ള, ഇന്ത്യ ഹുസൈന് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് പ്രസ്താവിച്ചു. ഹുസൈന്‍ തിരിച്ചുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

1970കളില്‍ വരച്ച ഹിന്ദുദേവതകളുടെ ചിത്രങ്ങളെ വിമര്‍ശിച്ച് 1996ല്‍ ഒരു ഹിന്ദി മാസികയാണ് വര്‍ഗീയവാദികളുടെ ഹുസൈന്‍ വേട്ടയ്ക്ക് തിരികൊളുത്തിയത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പിന്നീട് നൂറുകണക്കിനു കേസ് ഹുസൈനെതിരെ ഫയല്‍ ചെയ്യപ്പെട്ടു. പല കോടതികളിലായി കുറഞ്ഞത് 900 കേസുണ്ടെന്നാണ് കണക്കാക്കുന്നത്. മതഭ്രാന്തന്മാര്‍ ഹുസൈനെ അവഹേളിക്കുന്നതും അദ്ദേഹത്തിന്റെ പ്രദര്‍ശനങ്ങള്‍ അലങ്കോലപ്പെടുത്തുന്നതും പതിവായി. ബിജെപി സര്‍ക്കാരും തുടര്‍ന്നുവന്ന കോണ്‍ഗ്രസ് സര്‍ക്കാരും അതിക്രമം തടയാന്‍ ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് ഹുസൈന്‍ രാജ്യം വിട്ടത്. ഇപ്പോഴും വിശ്രമമില്ലാതെ കലാസപര്യയില്‍ മുഴുകുന്ന ഹുസൈന്‍ വലിയ ക്യാന്‍വാസുകളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നു. ചില്ലുശില്‍പ്പങ്ങളുമുണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍, അറബി നാഗരിക ചരിത്രങ്ങള്‍ പ്രതിപാദിക്കുന്ന രണ്ട് പ്രോജക്ടിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. ഖത്തര്‍ രാജ്ഞി ഷെയിഖാ മുസ ബിന്ത്നസര്‍ അല്‍ മിസ്നദാണ് അറബ് നാഗരിക ചരിത്ര ദൌത്യം ഏല്‍പ്പിച്ചത്. ഹുസൈന്‍ തിരിച്ചുവരുന്നതിന് എതിരല്ലെന്നും എന്നാല്‍ അദ്ദേഹം മാപ്പുപറയണമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് തിരുവനന്തപുരത്ത് പറഞ്ഞു.

ഹുസൈനെ വേട്ടയാടിയവര്‍ക്ക് സമൂഹം മാപ്പുനല്‍കില്ല: കെ എന്‍ പണിക്കര്‍

എം എഫ് ഹുസൈനെപ്പോലെ വിശ്രുതനായ ഒരു കലാകാരനെ വേട്ടയാടി മറ്റൊരു രാജ്യത്തെ പൌരത്വം സ്വീകരിക്കാനിടയാക്കിയവര്‍ക്ക് സമൂഹം മാപ്പുനല്‍കില്ലെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഹുസൈന്റെ ഖത്തര്‍ പൌരത്വം സംബന്ധിച്ച് 'ദേശാഭിമാനി'യോട് പ്രതികരിക്കുകയായിരുന്നു. എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം സ്വീകരിക്കേണ്ടി വന്ന സാഹചര്യത്തെ വിമര്‍ശിക്കാന്‍ മതിയായ വാക്കുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. ഇന്ത്യയുടെ ആധുനികകാല കലാകാരന്മാരില്‍ അഗ്രഗണ്യനെന്നു വിശേഷിപ്പിക്കാവുന്ന ഹുസൈന് സ്വന്തം നാട്ടിലേക്കു മടങ്ങിവരാന്‍ സാധിക്കാത്ത സ്ഥിതി ഉണ്ടാക്കിയവരെ ഭാരതീയരെന്നു വിളിക്കാന്‍ ലജ്ജതോന്നുന്നു. വര്‍ഗീയവാദികള്‍ ഒരു രാജ്യത്തിന്റെ സ്വാഭിമാനത്തെ എങ്ങനെ കളങ്കപ്പെടുത്തുന്നു എന്നതിന്റെ മകുടോദാഹരണമാണ് ഇത്. ഒരു സമൂഹത്തില്‍ വികല മനോഭാവമുള്ളവര്‍ ഉണ്ടായിക്കൂടെന്നില്ല. ഹുസൈനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഘപരിവാര്‍ നേതാക്കളും കാലാള്‍പ്പടയും ഈ ഗണത്തില്‍പ്പെടുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പൌരാവകാശങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി എടുക്കാന്‍ കഴിയാത്ത ഭരണകൂടത്തിന്റെ അനാസ്ഥ അക്ഷന്തവ്യമാണെന്ന് കെ എന്‍ പണിക്കര്‍ പറഞ്ഞു.

ദേശാഭിമാനി 260210

7 comments:

  1. എം എഫ് ഹുസൈനെപ്പോലെ വിശ്രുതനായ ഒരു കലാകാരനെ വേട്ടയാടി മറ്റൊരു രാജ്യത്തെ പൌരത്വം സ്വീകരിക്കാനിടയാക്കിയവര്‍ക്ക് സമൂഹം മാപ്പുനല്‍കില്ലെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഹുസൈന്റെ ഖത്തര്‍ പൌരത്വം സംബന്ധിച്ച് 'ദേശാഭിമാനി'യോട് പ്രതികരിക്കുകയായിരുന്നു. എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം സ്വീകരിക്കേണ്ടി വന്ന സാഹചര്യത്തെ വിമര്‍ശിക്കാന്‍ മതിയായ വാക്കുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. ഇന്ത്യയുടെ ആധുനികകാല കലാകാരന്മാരില്‍ അഗ്രഗണ്യനെന്നു വിശേഷിപ്പിക്കാവുന്ന ഹുസൈന് സ്വന്തം നാട്ടിലേക്കു മടങ്ങിവരാന്‍ സാധിക്കാത്ത സ്ഥിതി ഉണ്ടാക്കിയവരെ ഭാരതീയരെന്നു വിളിക്കാന്‍ ലജ്ജതോന്നുന്നു. വര്‍ഗീയവാദികള്‍ ഒരു രാജ്യത്തിന്റെ സ്വാഭിമാനത്തെ എങ്ങനെ കളങ്കപ്പെടുത്തുന്നു എന്നതിന്റെ മകുടോദാഹരണമാണ് ഇത്. ഒരു സമൂഹത്തില്‍ വികല മനോഭാവമുള്ളവര്‍ ഉണ്ടായിക്കൂടെന്നില്ല. ഹുസൈനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഘപരിവാര്‍ നേതാക്കളും കാലാള്‍പ്പടയും ഈ ഗണത്തില്‍പ്പെടുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പൌരാവകാശങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി എടുക്കാന്‍ കഴിയാത്ത ഭരണകൂടത്തിന്റെ അനാസ്ഥ അക്ഷന്തവ്യമാണെന്ന് കെ എന്‍ പണിക്കര്‍ പറഞ്ഞു.

    ReplyDelete
  2. വല്ലവരുടെയും അമ്മക്ക് ഭ്രാന്തു വന്നാല്‍ ഇടതന്മാര്‍ക്ക് എന്താണ് അല്ലെ? ഹിന്ദു ദേവതമാരുടെ തുണിയില്ലാ ചിത്രം വരക്കുന്നവരെ പൂവിട്ടു പൂജിക്കാതെ ഇവിടെ മതേതരത്വം വിളയില്ലേ?
    പുള്ളി മറ്റേതെങ്കിലും മതത്തിനെ തൊട്ടു കളിച്ചിരുന്നെങ്കില്‍ ഇടതന്മാര്‍ വായില്‍ വാരിക്കുന്തം കയറ്റി മിണ്ടാതിരിക്കും!! ഹിന്ദുക്കള്‍ അയാള്‍ക്കെതിരെ വികാരം പ്രകടിപ്പിച്ചെങ്കില്‍ അത് ഈ രാജ്യത്തിന്റെ വികാരം ആണ്..
    മൊഹമ്മദ്‌ നബിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച പോലെ ഒരു വിഭാഗത്തിന്റെ വികാരത്തിനെ ചൊറിഞ്ഞു ആവിഷക്കാര സ്വാതന്ത്ര്യം പൊലിപ്പിക്കുന്നവര്‍ അവനവന്റെ കാര്യം വരുമ്പോള്‍ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തും!!

    ReplyDelete
  3. താങ്കള്‍ ഇടതുപക്ഷത്തിന്റെ ബ്ലോഗ് അജണ്ട പ്രകാരം വന്ന ആളാണെങ്കിലും അല്പം സാമാന്യ ബോധമുണ്ടെങ്കില്‍ ഹുസൈനെ ന്യായീകരിക്കും മുന്‍പ് മഹത്തരമെന്ന് വിളിക്കപ്പെട്ട ഹുസൈന്‍ ചിത്രങ്ങള്‍ ഒരിക്കലെങ്കിലും കാണുക. മഹത്തായ സംസ്ക്കാരം കൈമുതലായുള്ള ഇന്‍ഡ്യയില്‍ കല എന്ന പേരില്‍ എന്ത് ആഭാസവും വരച്ചു വെയ്ക്കാന്‍ സാധിക്കും. അതിന്റെ പേര് ആവിഷ്ക്കാര സ്വാതന്ത്ര്യം!!! ഖത്തര്‍ പൌരത്വം ഹുസൈന് പൂര്‍ണ്ണമായ ആവിഷ്ക്കാര സ്വാതന്ത്ര്യം കൊടുക്കുന്നതില്‍ സന്തോഷം. നബിയുടെയോ ഫാത്തിമയുടെയോ നഗ്ന ചിത്രങ്ങളൊക്കെ ഇനി എത്ര വേണമെങ്കിലും വരയ്ക്കാമല്ലൊ. സുഹൃത്തെ ഇന്‍ഡ്യയില്‍ ഹൈന്ദവ ദൈവങ്ങളെയെന്നല്ല , ഏതു മതത്തിന്റെ ദൈവത്തെയും കല എന്ന ഓമനപ്പേരിട്ട് വിളിച്ച് അപമാനിച്ചാല്‍ അത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. സ്വന്തം സംസ്ക്കാരത്തോടും പൈതൃകത്തോടും യാതൊരു കൂറുമില്ലാത്ത ഒരു കമ്യൂണിസ്റ്റ്കാരനും അത് മനസ്സിലാവില്ല. അവര്‍ക്ക് മനസ്സിലാവണമെങ്കില്‍ സ്വന്തം കുടുംബക്കാരുടെ ചിത്രങ്ങള്‍ ആരെങ്കിലും ഇങ്ങനെ വരച്ചു വയ്ക്കണം. അപ്പോഴും പറയണം ആവിഷ്ക്കാര സ്വാതന്ത്ര്യം.

    Please go through this.
    http://chakravyuuham.blogspot.com/2010/02/blog-post_26.html

    ReplyDelete
  4. സുഹ്രത്തേ....
    എം ഫ്. ഹുസ്സൈന്‍ ഒരു പ്രശസ്ഥനല്ലാ എങ്കില്‍ ഖത്തര്‍ അയാള്‍ക്ക് പൗരത്വം നല്‍കുമോ?. അദ്ദേഹത്തെ പ്രശസ്ഥനാക്കിയത് ഭാരതമാണ്. അദ്ദേഹത്തിനെ എതിര്‍ത്തവര്‍ തന്നെയാണ് അദ്ദേഹത്തിനെ ഒരുനാള്‍ പ്രകീര്‍ത്തിച്ചതും. അദ്ദേഹം തന്റെ കഴിവിനെ ഉപയോഗിക്കുമ്പോള്‍ അത് ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ദിക്കണമായിരുന്നു
    ഹിന്ദുക്കള്‍ ദേവിമാര്‍ക്ക് നല്‍കുന്ന സ്ഥാനം അമ്മയുടേതാണ്.
    അമ്മയുടെ നഗ്നചിത്രം വരച്ച് ഒരു വന്‍ പ്രശസ്ഥനാവാന്‍ ശ്രമിച്ചാല്‍ ആരാണ് പ്രതികരിക്കാത്തത്.
    read more www.prasanthcs.wordpress.com

    ReplyDelete
  5. ഭാരതത്തിലെ മുഴുവന്‍ ജാതിമതസ്ധരുടെയും അസ്തിത്വം അധവാ പൈത്രകം ആര്‍ഷഭാരതാതിഷ്ടിതമായ ഹിന്ദുത്വം എന്ന


    ആശയമായതിനാല്‍ അതില്‍ ഉറച്ച്നില്‍ക്കുന്ന ഒരേ ഒരു പ്രസ്താനത്തിലൂടെ(ആര്‍.എസ്സ്.എസ്സ്ലൂടെ), വിശ്വാസമില്ലാത്ത ജനതയെ


    ശ്രഷ്ട്ടിക്കുക വഴി ഭാരതത്തിന്റെ അസ്തിതോണ്ടുക എന്ന കമ്മ്യൂണിറ്റ് അജണ്ട നടപ്പിലാക്കാന്‍ സാധിക്കില്ലാല്ലോ?അതിശയമില്ല കമ്മ്യൂണിറ്റ്
    ചൊറിപ്പക്കികള്‍ ആര്‍.എസ്സ്.എസ്സിനെയും ബി.ജെ.പിയെയും ആക്രമിക്കുന്നതിന്.

    ReplyDelete
  6. താങ്കളുടെ ഈ ബ്ലോഗ്‌ പോസ്ടിനോട് ശക്തമായ എതിര്‍പ്പ് അറിയിക്കട്ടെ.. കൂടുതല്‍ പറയാന്‍ നിന്നാല്‍ എനിക്ക് ക്ഷമ കിട്ടില്ല.. വായില്‍ നല്ല തെറി ആണ് വരുന്നത്.. സദയം ക്ഷമിക്കുക .

    ReplyDelete
  7. തനിക്കു വേറെ പണിയില്ലെടോ, പെറ്റിട്ടത്‌ പാര്‍ട്ടി ക്ലാസ്സിലായിരിക്കും അല്ലെ.......

    ReplyDelete