Wednesday, October 9, 2013

ഭിന്നശേഷിയുള്ളവര്‍ക്ക് 3 ശതമാനം ജോലിസംവരണം നല്‍കണം

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് മൂന്ന് ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പനികളിലും മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് വിധി.

മൊത്തം സംവരണം 50 ശതമാനത്തിലധികമാകരുതെന്ന നിബന്ധന ഭിന്നശേഷിയുള്ളവര്‍ക്കുള്ള സംവരണത്തിന് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ വകുപ്പുകളിലുമുള്ള ഒഴിവിന്റെ കണക്കെടുത്ത് മൂന്ന് മാസത്തിനകം അവയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സംവരണം നല്‍കണം. സാമൂഹ്യമായ കാരണങ്ങളാല്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സമുണ്ടാകുന്നുവെന്നും ഇതുമൂലം ഈ വിഭാഗം കടുത്ത ദാരിദ്ര്യത്തിലും അവഗണനയിലും കഴിയേണ്ടിവരുന്നെന്നും കോടതി നിരീക്ഷിച്ചു.

deshabhimani

No comments:

Post a Comment