Friday, October 4, 2013

വിവരസാങ്കേതിക നിയമത്തില്‍ സ്വകാര്യത അനിവാര്യം

കൊച്ചി: വിവരസാങ്കേതികവിദ്യ പുത്തന്‍ മേഖലകളിലേക്ക് കടക്കുമ്പോള്‍ സ്വകാര്യതയെ അംഗീകരിക്കുന്ന നിയമം രാജ്യത്തിന് അനിവാര്യമാണെന്ന് "സൈബര്‍ അധിനിവേശം: ചോരുന്ന പരമാധികാരവും നഷ്ടപ്പെടുന്ന സ്വീകാര്യതയും" എന്ന വിഷയത്തില്‍ സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ച അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുംവിധം വിവരം ചോര്‍ത്തിയിട്ടും അനക്കമില്ലാത്ത സര്‍ക്കാര്‍, രാജ്യസുരക്ഷയുടെ പേരില്‍ പൗരന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത് നിയമത്തിലെ അയഞ്ഞ ഘടനമൂലമാണ്. സ്വകാര്യതയെ പൂര്‍ണമായി അംഗീകരിക്കുന്ന നിയമമാണ് വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് രാജ്യത്തിന് ആവശ്യം. വികേന്ദ്രീകൃത സംവിധാനത്തിലൂടെ പൊതു ഉടമസ്ഥതയില്‍ വിവരശൃംഖലകള്‍ കെട്ടിപ്പടുക്കുകയും അവ സാമൂഹ്യപരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്താല്‍ നവമാധ്യമങ്ങളിലൂടെയും മറ്റുമുള്ള വിവരചോരണത്തിന് പരിഹാരം കാണാമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു.

പി രാജീവ് എംപി, ഡോ. സെബാസ്റ്റ്യന്‍ പോള്‍, വി കെ ആദര്‍ശ്, ജോസഫ് തോമസ് എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment