Tuesday, October 8, 2013

ഹിഗ്ഗ്സ് ബോസോണ്‍ ശാസ്ത്രജ്ഞര്‍ക്ക് ഭൗതീകശാസ്ത്ര നോബെല്‍

ഹിഗ്ഗ്സ് -ബോസോണ്‍ കണത്തെ തിരിച്ചറിഞ്ഞ ബ്രീട്ടീഷ് ഭൗതീകശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്ഗ്സ്, ബെല്‍ജിയത്തില്‍നിന്നുള്ള ഫ്രാന്‍കോയിസ് എഗ്ലെര്‍ട് എന്നിവര്‍ക്ക് ഈ വര്‍ഷത്തൈ ഭൗതീകശാസ്ത്രത്തിനുള്ള നോബെല്‍ പുരസ്ക്കാരം. റോയല്‍ സ്വീഡിഷ് അക്കാദമിയിലെ സ്ഥിരാംഗം സ്റ്റഫാന്‍ നോര്‍മാര്‍ക്ക് ആണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.

പ്രപഞ്ചത്തിന്റെ അടിസ്ഥാന കണത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ 1960 മുതലെ തുടങ്ങിയിരുന്നു. 2012 ല്‍ ഹിഗ്ഗ്സ് ബോസോണ്‍ എന്ന അടിസ്ഥാന കണത്തെ തിരിച്ചറിഞ്ഞത്. സ്വിറ്റ്സര്‍ലാന്‍റില്‍ നടത്തിയ ലാര്‍ജ് ഹാര്‍ഡ്രെന്‍ കൊളൈഡര്‍ എന്ന പരീക്ഷണമാണ് ഹിഗ്സ് ബോസോണിലേക്ക് നയിച്ചത്. പദാര്‍ത്ഥങ്ങളുടെ അടിസ്ഥാനമായ കണങ്ങള്‍ക്ക് ഭാരം നല്‍കുന്നത് ഹിഗ്സ് ബോസോണ്‍ ആണെന്നാണ് കണ്ടെത്തല്‍.

കൂടുതല്‍ വായനക്ക്

No comments:

Post a Comment