Tuesday, October 8, 2013

ലീഗില്‍ തീവ്രവാദികള്‍ പിടിമുറുക്കി

പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനിലെ കൂട്ടത്തല്ലും പാനൂര്‍ പാറാട്ടെ സ്ഫോടനവും മുസ്ലിംലീഗില്‍ തീവ്രവാദികള്‍ പിടിമുറുക്കിയതിന്റെ വ്യക്തമായ തെളിവ്. അരിയില്‍ സിപിഐ എം ഓഫീസിന് പച്ചച്ചായമടിച്ചതും ഇതിന്റെ ഭാഗം. യോഗങ്ങളിലും പ്രകടനങ്ങളിലും തീവ്രവാദികള്‍ ബോധപൂര്‍വം നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കുന്നുവെന്നാണ് ലീഗ് നേതൃത്വം ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ നേതൃത്വത്തിന്റെ അറിവോടെ റിക്രൂട്ട്ചെയ്ത തീവ്രവാദികളാണ് കഴപ്പങ്ങള്‍ക്ക് പിന്നിലെന്ന് സമീപകാല സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു.

അരിയില്‍ ഉള്‍പ്പെടെ തളിപ്പറമ്പ് മേഖലയില്‍ "ലീഗ് റിപ്പബ്ലിക്" സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ താലിബാനിസത്തിനുമപ്പുറത്താണ്. മറ്റ് സമുദായത്തിലും രാഷ്ട്രീയ പാര്‍ടിയിലും ഉള്‍പ്പെട്ടവരെ ആട്ടിയോടിക്കാനുള്ള സംഘടിത നീക്കം ഇവിടെ നടക്കുന്നു. ഇതര മതത്തിലുള്ളവര്‍ മത്സ്യം വില്‍ക്കുന്നതുപോലും തടയുന്നു. ലീഗ് കേന്ദ്രങ്ങളില്‍ ആയുധ നിര്‍മാണവും സ്ഫോടനവും നിത്യസംഭവമായി. ആയുധം നിര്‍മിക്കാനും ശേഖരിക്കാനും മുസ്ലിംതീവ്രവാദ സംഘടനകളുമായി കൂട്ടുകൂടുന്നതിനും ലീഗിന് മടിയില്ല.

പാറാട് സ്ഫോടനത്തിന്റെ ഉത്തരവാദിത്തത്തിന്റെ പേരില്‍ ലീഗും എസ്ഡിപിഐയും പരസ്പരം പഴിക്കുന്നുണ്ടെങ്കിലും ഇരു പാര്‍ടികളിലെയും തീവ്രവാദികള്‍ ചേര്‍ന്നാണ് ഇവിടെ ആയുധം നിര്‍മ്മിച്ചതെന്ന് വ്യക്തമായതാണ്. ലീഗിന്റെ യൂത്ത്കോറില്‍പ്പെട്ട മുഹമ്മദിന് പാറാട് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രവാദ സംഘടനകളെയും കടത്തിവെട്ടുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളാണ് യൂത്ത്കോര്‍ നടത്തുന്നത്. അണികള്‍ ഭീകരസംഘടനകളിലേക്ക് ചേക്കേറുന്നത് തടയാനെന്ന പേരിലാണ് ലീഗ് തീവ്രവാദ സ്വഭാവമുള്ള യൂത്ത്കോര്‍ രൂപീകരിച്ചത്. ഒരു പഞ്ചായത്തില്‍ 20 അംഗങ്ങളാണ് ഇതിലുണ്ടാവുക. ഇവരാണ് അണികളെ ആയുധ നിര്‍മാണം പഠിപ്പിക്കുന്നതും പരിശീലിപ്പിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നതും. യൂത്ത്കോര്‍ അംഗങ്ങള്‍ ലക്ഷണമൊത്ത തീവ്രവാദികളാണ്. ലീഗുമായി സംഘര്‍ഷമുള്ള കേന്ദ്രങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ടാകും. ലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദമുള്ളതിനാല്‍ പൊലീസ് ഇവര്‍ക്കെതിരെ ഒരു നടപടിയുമെടുക്കാറില്ല. ഇതിനുപുറമെ യൂത്ത്ലീഗ് നേതൃത്വം നല്‍കുന്ന ഗ്രീന്‍ഫോഴ്സെന്ന സംഘടനയും ജില്ലയിലെ സമാധാനം കെടുത്തുന്നു.

deshabhimani

No comments:

Post a Comment