Tuesday, October 8, 2013

ദ്രോഹനയങ്ങള്‍ക്കെതിരെ ബെഫി പോരാട്ടം ശക്തമാക്കും

ജനദ്രോഹ നയങ്ങള്‍ക്കെതിരെ പോരാട്ട സന്ദേശവുമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 11-ാം സംസ്ഥാന സമ്മേളനം തിരുവല്ലയില്‍ സമാപിച്ചു. ധനമേഖലയെ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്കിനെ ശക്തിപ്പെടുത്തുക, ഗ്രാമീണ ബാങ്കുകളെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക, ദേശീയ ഗ്രാമീണ ബാങ്ക് രൂപീകരിക്കുക, ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, സ്ഥിരം ജോലികള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് അവസാനിപ്പിക്കുക, പത്താം ഉഭയകക്ഷി കരാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഫെഡറല്‍ ബാങ്കില്‍ വിദേശ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയുക, നിലവിലുള്ള ബാങ്ക് പെന്‍ഷന്‍ പദ്ധതിയിലേക്ക് പുതിയ ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

ബെഫി മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി സദാശിവന്‍ പിള്ള, ന്യൂ ജനറേഷന്‍ ബാങ്ക് ആന്‍ഡ് ഇന്‍ഷുറന്‍സ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ സിയാവുദ്ദീന്‍, ഓള്‍ കേരള റിട്ടയേര്‍ഡ് ബാങ്ക് എംപ്ലോയീസ് ഫോറത്തിനുവേണ്ടി എം ബാബു തോമസ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ അവസാന ദിവസം നടന്ന ചര്‍ച്ചകളില്‍ കെ മാധവന്‍, എസ് വിനോദ്, കെ കെ നാരായണന്‍, മിനി നാരായണന്‍, ഋഷികേശ്, രജീന്ദ്രന്‍, രഞ്ജിത്ത്, ഷഫീക്ക് റഹ്മാന്‍, മധു, കെ ശ്രീകുമാര്‍, സി പി ഡേവിസ്, കെ സനീഷ്, എം മോഹനന്‍, എസ് ശ്രീകുമാര്‍, ടോമി മൈക്കിള്‍, പി ജി പ്രേമചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, അംബികാദേവി, കെ സി സഹദേവന്‍, എം എന്‍ ഗംഗാധരന്‍, എ കെ ധര്‍മദാസ്, മുസ്തഫ സാഹിര്‍ഷാ, സി സുരേഷ് കുമാര്‍, എസ് ബാബു, വി പി ശോഭന, ആന്റോ ജോര്‍ജ്, രാജീവന്‍, പരമേശ്വര്‍ കുമാര്‍, പി രാജേഷ്, വി പുരുഷോത്തമന്‍, ജി സതീഷ്, ജി കണ്ണന്‍, എന്‍ സി സുജ, കെ പി ജേക്കബ്, പി കെ ശ്രീകണ്ഠന്‍, ജി അനില്‍കുമാര്‍, വിശ്വംഭരന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ എസ് രവീന്ദ്രന്‍ അവതരിപ്പിച്ച കണക്കും ഐകകണ്ഠ്യേന അംഗീകരിച്ചു.

പി വി ജോസ് പ്രസിഡന്റ് സി ജെ നന്ദകുമാര്‍ സെക്രട്ടറി

തിരുവല്ല: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ടായി പി വി ജോസി(തിരുവനന്തപുരം)നെയും ജനറല്‍ സെക്രട്ടറിയായി സി ജെ നന്ദകുമാറി (എറണാകുളം) നെയും തിരുവല്ലയില്‍ സമാപിച്ച സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എന്‍ സുരേഷ് (തൃശ്ശൂര്‍), എ അജയന്‍ (മലപ്പുറം), എന്‍ എല്‍ പ്രേമലത (കോഴിക്കോട്), വി പി അബൂബക്കര്‍ (കണ്ണൂര്‍), ടി നരേന്ദ്രന്‍ (തൃശ്ശൂര്‍), ജോസ് ടി എബ്രഹാം (തിരുവനന്തപുരം) - (വൈസ് പ്രസിഡന്റുമാര്‍), എസ് എസ് അനില്‍ (എറണാകുളം) - (സെക്രട്ടറി), ഷാജു ആന്റണി (ആലുവ), പരമേശ്വരകുമാര്‍}(തിരുവനന്തപുരം), എം കെ സന്തോഷ് (എറണാകുളം), കെ എസ് രമ (എറണാകുളം), എസ് ശ്രീകുമാര്‍ (തിരുവനന്തപുരം), സജി ഒ വര്‍ഗീസ് (പാലക്കാട്) - (ജോയിന്റ് സെക്രട്ടറിമാര്‍), കെ എസ് രവീന്ദ്രന്‍ (എറണാകുളം) - (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന വനിതാ സബ്കമ്മിറ്റി കണ്‍വീനറായി മീന എന്‍ നായര്‍ (കോഴിക്കോട്) ജോയിന്റ് കണ്‍വീനര്‍മാരായി പി ഷീല (കണ്ണൂര്‍), എം വി മേരി, ജി സുധ (എറണാകുളം) എന്നിവരെയും തെരെഞ്ഞെടുത്തു.

deshabhimani

No comments:

Post a Comment