Saturday, October 12, 2013

നന്ദകുമാര്‍ കണ്ടത് രാഷ്ട്രീയ ദൂതനായി: തിരുവഞ്ചൂര്‍

വിവാദദല്ലാള്‍ ടി ജി നന്ദകുമാര്‍ തന്നെ വന്ന് കണ്ടത് രാഷ്ട്രീയ ദൂതനെന്ന നിലയ്ക്കാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നന്ദകുമാര്‍ ആര്‍ക്കു വേണ്ടിയാണ് സമീപിച്ചതെന്ന് പറയുന്നില്ല. യുഡിഎഫ് യോഗത്തില്‍ തന്നെ വിളിച്ചിരുന്നെങ്കില്‍ ഇക്കാര്യം വിശദീകരിക്കുമായിരുന്നു. മറ്റ് പലരേയും കണ്ടതുപോലെ നന്ദകുമാര്‍ എന്നെയും കണ്ടിട്ടുണ്ടാകാം. മന്ത്രിയെന്നനിലയില്‍ പതിനായിരം ശുപാര്‍ശകള്‍ വരും. അതെല്ലാം ചെയ്യാന്‍ പറ്റുമോ- അദ്ദേഹം ചോദിച്ചു.

പി സി ജോര്‍ജ് പറയുന്നതിനൊന്നും മറുപടി പറയില്ല. താന്‍ കോട്ടയത്തുണ്ടായിരുന്നു എന്ന് പറയുന്ന സമയത്ത് തിരുവനന്തപുരത്തായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളുണ്ട്. താന്‍ ആഭ്യന്തര-വിജിലന്‍സ് മന്ത്രിപദമേറ്റത് 2012 ഏപ്രില്‍ 13നാണ്. അതിന് മുമ്പേ ഡാറ്റാ സെന്റര്‍ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ ഫയല്‍ ഐടി വകുപ്പിലായിരുന്നപ്പോഴാണ് കേസില്‍ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. അത് 2012 മാര്‍ച്ച് ആറിനാണെന്നും അദ്ദേഹം പറഞ്ഞു. അന്നു മുതല്‍ 2012 മെയ് 29 വരെ ഈ ഫയലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ കൈക്കൊണ്ട നടപടികളുടെ വിശദാംശങ്ങളും മന്ത്രി വിതരണം ചെയ്തു.

deshabhimani

No comments:

Post a Comment