അഴിമതിയും വിലക്കയറ്റവുംമൂലം കലുഷിതമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും വിദ്യാഭ്യാസ മേഖലയില്‍ വിദേശ ശക്തികളുടെ കടന്നുകയറ്റമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പണമുള്ളവര്‍മാത്രം പഠിച്ചാല്‍ മതിയെന്ന സാഹചര്യമാണ് രാജ്യത്ത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ സാധാരണക്കാരന്റെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കുകയാണ്. കച്ചവടവല്‍ക്കരണത്തിനൊപ്പം നിലവാരത്തകര്‍ച്ചയും വിദ്യാഭ്യാസ മേഖല നേരിടുന്നു. സാര്‍വത്രിക വിദ്യാഭ്യാസം സൗജന്യമാക്കാന്‍ ഇനിയും പോരാടേണ്ടതുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ വിദ്യാര്‍ഥികള്‍ക്കായി പോരാടുന്ന എസ്എഫ്ഐക്കേ ഇത് സാധ്യമാകൂ- അദ്ദേഹം പറഞ്ഞു.
അവകാശസമരത്തിനുവേണ്ടി പോരാടുന്ന വിദ്യാര്‍ഥികളെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും അടിച്ചമര്‍ത്തുന്ന നയമാണ് ഭരണകൂടവും പൊലീസും സ്വീകരിക്കുന്നതെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു എംപി പറഞ്ഞു. ഇത്തരം ശക്തികള്‍ക്കെതിരെ പോരാടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാനകമ്മിറ്റിയംഗം കെ കെ രാഗേഷ് എന്നിവരും സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍ കെ ശ്രീനിവാസന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് സ്വാഗതവും കെ അജേഷ് നന്ദിയും പറഞ്ഞു.
എസ്എഫ്ഐ പതാക ജാഥക്ക് ഉജ്വല സ്വീകരണം
ഒഞ്ചിയം: മധുരയില്‍ നടക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥ ജില്ലയില്‍ പ്രവേശിച്ചു. അഖിലേന്ത്യാ ജോ. സെക്രട്ടറി വി ശിവദാസന്‍ നയിക്കുന്ന ജാഥക്ക് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ ഉജ്വല സ്വീകരണം നല്‍കി.
വെള്ളിയാഴ്ച പകല്‍ മൂന്നിന് കെ വി സുധീഷ് സ്മൃതി മണ്ഡപത്തില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്ത ജാഥ നിരവധി സ്വീകരണങ്ങള്‍ക്കു ശേഷം വൈകിട്ട് ആറോടെ അഴിയൂരിലെത്തി. എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി ബിജു, സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, പ്രസിഡന്റ് ജെ എസ് ഷിജുഖാന്‍ എന്നിവര്‍ ജാഥാംഗങ്ങളാണ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വി കെ കിരണ്‍രാജ്, പ്രസിഡന്റ് ടി കെ സുമേഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഗിരീഷ്, കെ കെ ഹനീഫ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം അഡ്വ. ഇ കെ നാരായണന്‍, എം സമീഷ്, സാഗിന്‍ ടിന്റു, സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ അനന്തന്‍, ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി വി ജിനീഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വടകര കോട്ടപ്പറമ്പില്‍ നടന്ന സമാപന സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ വി ശിവദാസന്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് എന്നിവര്‍ സംസാരിച്ചു. കെ എം നിനു അധ്യക്ഷയായി. കെ എം രജീഷ് സ്വാഗതം പറഞ്ഞു. ശനിയാഴ്ച പകല്‍ പത്തിന് കൊയിലാണ്ടിയിലും 11ന് കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലും ജാഥയ്ക്ക് സ്വീകരണം നല്‍കും.
deshabhimani 010912
രക്തസാക്ഷി കെ വി സുധീഷിന്റെ അമരസ്മരണകളില്‍ എസ്എഫ്ഐ 14ാം അഖിലേന്ത്യാസമ്മേളന പതാകജാഥയ്ക്ക് ആവേശോജ്വല തുടക്കം. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കെ ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ കെ വി സുധീഷിന്റെ തൊക്കിലങ്ങാടിയിലെ സ്മൃതിമണ്ഡപത്തില്‍നിന്നാണ് പതാകജാഥ പര്യടനംതുടങ്ങിയത്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ ജാഥാലീഡര്‍ വി ശിവദാസന് പതാക കൈമാറി.
ReplyDelete