Thursday, November 7, 2013

കടംകപള്ളിയിലെ ഭൂമി തട്ടിപ്പ് അദാലത്തില്‍ പരാതി കേള്‍ക്കാന്‍ കലക്ടര്‍ക്കൊപ്പം തട്ടിപ്പ്കാരും

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളിയിലെ ഭൂമി കുംഭകോണത്തിന് ഇരയായവരുടെ പരാതി കേള്‍ക്കാന്‍ വിളിച്ച അദാലത്തില്‍ കലക്ടര്‍ക്കൊപ്പം തട്ടിപ്പുകാരും. വ്യാഴാഴ്ച തിരുവനന്തപുരം കലക്ടറേറ്റില്‍നടന്ന അദാലത്തില്‍ രേഖകകളുമായി പരാതിപ്പെടാന്‍ എത്തിയപ്പോള്‍ രേഖപരിശോധിക്കുന്ന കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘത്തോടൊപ്പമാണ് തട്ടിപ്പിലെ പ്രധാന സൂത്രധാരിലൊരാളായ അഷ്റഫ് ഉള്‍പ്പെടെയുള്ള പ്രതികളും ഇരുന്നത്്. ഓരോരുത്തരുടെയും പരാതി കേള്‍ക്കുന്നതിനിടെ കലക്ടര്‍ തട്ടിപ്പുകാരുമായി സംസാരിക്കുന്നുമുണ്ടായിരുന്നു.പരാതി പറയാന്‍ അദാലത്തിലെത്തിയ ചിലരെ തട്ടിപ്പ്കാര്‍ക്കു അനുകൂലമായി സാക്ഷി പറയാന്‍ കലക്ടറോടൊപ്പം ഉണ്ടായിരുന്ന അഷ്റഫ് സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്.

ഇരട്ടപ്പട്ടയം സൃഷ്ടിച്ചും വ്യാജ തണ്ടപ്പേര്‍ ചമച്ചും 44.5 ഏക്കര്‍ ഭൂമിയാണ് കടകംപള്ളിയില്‍ തട്ടിയെടുത്തത്. വര്‍ക്കല കഹാര്‍ എംഎല്‍എയുടെ ബന്ധുവാണ് തട്ടിപ്പ് സംഘത്തിലെ അഷ്റഫ്. 1922ല്‍ ഒറ്റി വാങ്ങിയതാണ് ഭൂമിയെന്ന പേരില്‍ വ്യാജ രേഖ ചമച്ചതോടെ പ്രദേശത്തെ നൂറ്റമ്പതോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. റവന്യു രേഖകള്‍ തിരുത്തി തട്ടിപ്പുകാര്‍ കിടപ്പാടം സ്വന്തമാക്കുമെന്ന സ്ഥിതിയായതോടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിലാണ്. ഇതിനിടെയാണ് നാട്ടുകാരുടെ പരാതി കേള്‍ക്കാന്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് കലക്ടര്‍ അദാലത്ത് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം സലീംരാജിനെ ലാഘവത്തോടെ ചോദ്യം ചെയതതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

deshabhimani

No comments:

Post a Comment