എം കാവ്യ, വിദ്യ ടി അപ്പുക്കുട്ടന് എന്നീ വിദ്യാര്‍ഥികളാണ് സീനിയര്‍ വിദ്യാര്‍ഥി കെ എസ് ശ്രീജിത്തിനെതിരെ റാഗിങ്ങിന് പരാതി നല്‍കിയത്. എന്നാല്‍, നടപടിയെടുക്കുന്നതിനു പകരം പരാതിക്കാരെ രജിസ്ട്രാര്‍ സസ്പെന്‍ഡ് ചെയ്തു. ഇവരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു. പ്രക്ഷോഭവുമായി രംഗത്തു വന്ന എന്‍ സി മോനു, പി വി അഭിജിത്, ബി അഭിജിത്, റോണി പൗലോസ്, കെ ജ്യോതിഷ് എന്നീ വിദ്യാര്‍ഥികളെയും സസ്പെന്‍ഡ് ചെയ്തു. ഇവര്‍ സര്‍വകലാശാലാ കവാടത്തില്‍ നിരാഹാരസമരം തുടരുകയാണ്. മദ്രാസ് സര്‍വകലാശാലയിലെയും പോണ്ടിച്ചേരി ലോ കോളേജിലെയും വിദ്യാര്‍ഥികള്‍ സമരത്തിന് പിന്തുണയേകി. തമിഴ്നാട് മുഴുവനും സമരം വ്യാപിക്കുകയാണ്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഐക്യദാര്‍ഢ്യമേകി.
deshabhimani
No comments:
Post a Comment