Saturday, March 20, 2010

പൊതുമേഖലയ്ക്ക് പുതുജീവന്‍

35 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍

സംസ്ഥാനത്തെ 35 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്ന് വ്യവസായ മന്ത്രിക്കുവേണ്ടി മന്ത്രി എം വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു. ആകെയുള്ള 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 12എണ്ണം മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ലാഭത്തിലുണ്ടായിരുന്നത്. നഷ്ടത്തിലുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍കൂടി ഈ വര്‍ഷം ലാഭത്തിലാകുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖല (സെസ്) മന്ത്രിസഭയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. സെസ് പുതിയ അപേക്ഷകളൊന്നും സര്‍ക്കാരിന് മുന്നിലില്ല. ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

10 കോടി നഷ്ടത്തിലായ വെയര്‍ഹൌസിങ് കോര്‍പറേഷനെ ലാഭത്തിലാക്കി: മന്ത്രി മുല്ലക്കര

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 10 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ വെയര്‍ഹൌസിങ് കോര്‍പറേഷനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ലാഭത്തിലാക്കിയെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. വെയര്‍ഹൌസിങ് കോര്‍പറേഷന്‍ കിലോയ്ക്ക് 18 രൂപ ക്രമത്തില്‍ വിപണിയിലിറക്കിയ പാലക്കാടന്‍ കുത്തരിയുടെ വിപണനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വെയര്‍ഹൌസിങ് കോര്‍പറേഷന്റെ സഞ്ചിതനഷ്ടം 10 കോടിയില്‍ അധികം. ഗോഡൌണുകള്‍ ഒഴിഞ്ഞുകിടന്നു. അധികാരമേറ്റ ആദ്യവര്‍ഷംതന്നെ ലാഭം പ്രകടമായി. ഇന്ന് വെയര്‍ഹൌസിങ് കോര്‍പറേഷന്റെ ഗോഡൌണുകളില്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. വെച്ചൂര്‍ മില്‍ ഗോഡൌണാക്കാന്‍ നടപടി സ്വീകരിച്ചു. എന്നാല്‍, വി എസ് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ആലത്തൂര്‍ മില്‍ ഉദ്ഘാടനംചെയ്തു. തകഴി മില്ലിലെ തൊഴില്‍പ്രശ്നത്തിന് പരിഹാരമായി. വെച്ചൂര്‍ മില്‍ മറ്റൊരു പൊതുമേഖലാസ്ഥാപനമായ ഓയില്‍പാം ഇന്ത്യയെ ഏല്‍പ്പിച്ചു. 2011 മാര്‍ച്ച് 31ന് പ്രവര്‍ത്തനം തുടങ്ങും. സഞ്ചിതനഷ്ടം 29 കോടിയില്‍ അധികമായിരുന്ന കരുനാഗപ്പള്ളി കേരഫെഡിനെയും സര്‍ക്കാര്‍ ലാഭത്തിലാക്കി. തൊഴിലാളികളെ സ്ഥിരപ്പെടുത്തി. ഇപ്പോള്‍ ശമ്പളവും വര്‍ധിപ്പിച്ചു- മന്ത്രി പറഞ്ഞു. ചാമക്കട വെയര്‍ഹൌസ് ഗോഡൌണില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 'അന്നം' എന്ന കുത്തരി ബ്രാന്‍ഡിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. ജില്ലയില്‍ ചാമക്കട ഗോഡൌ കൂടാതെ കരിക്കോട്ടും വെയര്‍ഹൌസിങ് കോര്‍പറേഷന്റെ കൊട്ടാരക്കര കേന്ദ്രത്തിലും അന്നം അരിയുടെ വില്‍പ്പനയുണ്ട്.

ആഗ്രോഫ്രൂട്സ് ഇന്നു തുറക്കും

പൊതുമേഖലാസ്ഥാപനമായ ആഗ്രോഫ്രൂട്സില്‍ ശനിയാഴ്ച മുതല്‍ തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കും. ആറു വര്‍ഷമായി അടഞ്ഞുകിടന്ന ഫാക്ടറി തുറക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഫാക്ടറി എംഡി മനോജ്കുമാറിന്റെ ചേംബറില്‍ യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ചനടന്നു. തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പള കുടിശ്ശിക ഉടന്‍ നല്‍കാനും ധാരണയായി. ബാക്കി കുടിശ്ശിക ഗഡുക്കളായി ഒരു വര്‍ഷത്തിനകം വിതരണംചെയ്യും. ഡിഎ 138 പോയിന്റ് വര്‍ധിപ്പിച്ചു. ഇതുപ്രകാരം ശമ്പളം 1600 മുതല്‍ 2000 വരെ വര്‍ധിക്കും. ഫാക്ടറി അടഞ്ഞുകിടന്ന കാലയളവ് സര്‍വീസായി പരിഗണിച്ച് ആനുകൂല്യം നല്‍കാനും ധാരണയായി. 2003-04ലെ ബോണസ് കുടിശ്ശിക ഓണത്തിന് നല്‍കും. ഗ്രാറ്റുവിറ്റി സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. തുടക്കത്തില്‍ അച്ചാര്‍, തേന്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഉല്‍പ്പന്ന വിപണനോദ്ഘാടനം ഏപ്രില്‍ 21ന് മന്ത്രി മുല്ലക്കര രത്നാകരന്‍ നിര്‍വഹിക്കും.

ദേശാഭിമാനി വാര്‍ത്ത 19-20 മാര്‍ച്ച് 2010

2 comments:

  1. സംസ്ഥാനത്തെ 35 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്ന് വ്യവസായ മന്ത്രിക്കുവേണ്ടി മന്ത്രി എം വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു. ആകെയുള്ള 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 12എണ്ണം മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ലാഭത്തിലുണ്ടായിരുന്നത്. നഷ്ടത്തിലുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍കൂടി ഈ വര്‍ഷം ലാഭത്തിലാകുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖല (സെസ്) മന്ത്രിസഭയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. സെസ് പുതിയ അപേക്ഷകളൊന്നും സര്‍ക്കാരിന് മുന്നിലില്ല. ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. ഇത് കരീമിന്റെ വെറും കണ്ണില്‍ പൊടിയിടല്‍ ആണ്. മാത്രമല്ല സാമ്രാജ്യത്ത അജണ്ട ഇതിനു പിന്നില്‍ ഉണ്ടോ എന്നും സംശയമുണ്ട്‌.
    കാരണം ഈ പൊതുമേഖലാ സ്ഥാപനങ്ങള് ലാഭത്തില്‍ ആകുമ്പോള്‍ അവിടെ ജോലി ചെയ്യുന്ന ഇടത്തരക്കാര്‍ക്കും മറ്റും ഗുണം കിട്ടും എന്നല്ലാതെ "പാവപ്പെട്ട' കൂലിപ്പണിക്കാര്‍ക്ക് എന്ത് മെച്ചം? പിന്നെ പൊതുമേഖല കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്രയശേഷി കൂടുകയും അവര്‍ മാര്‍ക്കറ്റില്‍ പോയി ഒരുപാടു സാധനസാമാന സാമഗ്രികള്‍ വാങ്ങുകയും മാര്‍ക്കറ്റ് ഇക്കോണമിയെ സഹായിക്കയും ചെയ്യുകയാവും ഇതിന്റെ അന്തിമ ഫലം.അപ്പൊ പറയ്‌,ഇത് സാമ്രാജ്യത്ത ഒളിയ്ജണ്ട അല്ലെ ? പിന്നെയും പ്രശ്നമുണ്ട്. പൊതുമേഖല കമ്പനി മെച്ചമാവുമ്പോ അവിടുത്തെ തൊഴിലാളികളുടെ ജീവിതവും പുരോഗതിയാവും,അങ്ങനെ വന്നാല്‍ അവര് തൂറാന്‍ പുതിയ കക്കൂസ് കെട്ടും, ചിലപ്പോ കുഷ്യന്‍ സീറ്റുള്ള ബസ്സില്‍ കേറും.പിന്നെ കട്ടന്‍ ചായ മാറ്റി ചിലപ്പോഴെങ്കിലും പാല്‍ ചായ കുടിക്കും,തീര്‍ന്നില്ലേ വിപ്ളവം.പാല് വായില്‍ പോയാ തീര്‍ന്നില്ലേ.അപ്പൊ പറയ്‌,ഇത് ഒളിഅജന്ട അല്ലെ ?

    (അച്ചായന്‍ വീരന്‍ പത്രം,മര്‍ഡോക്ക് നെറ്റ്.. ഇങ്ങനെ ഒരു പ്രതിഭ ഇവിടെ ഉണ്ട്് !!)

    ReplyDelete