Saturday, March 27, 2010

മദ്രസാ അധ്യാപക ക്ഷേമനിധി

മദ്രസാ അധ്യാപക ക്ഷേമനിധി അംഗത്വം ഏപ്രിലില്‍

മലപ്പുറം: മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി-പെന്‍ഷന്‍ അംഗത്വവിതരണം ഏപ്രിലില്‍ ആരംഭിക്കും. സംസ്ഥാനത്തെ പതിനായിരത്തോളം മദ്രസകളിലെ ഒരു ലക്ഷത്തിലധികം അധ്യാപകര്‍ക്ക് പദ്ധതി ആനുകൂല്യം ലഭിക്കും. ക്ഷേമനിധി ആസ്ഥാനമായ കോഴിക്കോട്ടെ ഓഫീസില്‍ അംഗത്വ വിതരണത്തിനുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിച്ച പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെ സുപ്രധാന ശുപാര്‍ശകളിലൊന്നാണ് മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും. ഇതിനായി പത്തുകോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സര്‍വേയും നടത്തി. ബുധനാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ മുസ്ളിംവിഭാഗത്തിനു കീഴില്‍ കേരളത്തില്‍ ഒരു ലക്ഷം മദ്രസാഅധ്യാപകരുണ്ടെന്നാണ് കണക്ക്. ഇകെ സുന്നി-എപി സുന്നി വിഭാഗങ്ങള്‍ക്കുകീഴിലാണ് അധ്യാപകര്‍ കൂടുതല്‍. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, ലക്ഷദ്വീപ്, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളിലും ഇവര്‍ പഠിപ്പിക്കുന്നു. മുജാഹിദ്, ജമാഅത്തെ ഇസ്ളാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ എന്നീ വിഭാഗത്തിനുകീഴിലും ഒട്ടേറെ അധ്യാപകരുണ്ട്. കേരളത്തിലെ മദ്രസകളില്‍ അധ്യാപനവുമായി ബന്ധപ്പെട്ട മുഴുവന്‍ പേര്‍ക്കും ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും. 20 മുതല്‍ 60 വയസ്സുവരെയാണ് പ്രായപരിധി. അധ്യാപകനും സ്ഥാപനവും അമ്പതുരൂപ വീതം മാസവിഹിതം നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്ന പോസ്റ്റ് ഓഫീസുകളില്‍ മൂന്നുമാസം കൂടുമ്പോള്‍ പണം അടക്കണം. പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് അപേക്ഷാ ഫോറത്തിനൊപ്പം നല്‍കും. ഓരോ അംഗത്തിനും സേവനകാലവും നിക്ഷേപവും അടിസ്ഥാനമാക്കിയ തുക പെന്‍ഷന്‍ ലഭിക്കും. പദ്ധതിയില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന് അര്‍ഹതയുണ്ട്. കുറഞ്ഞ പെന്‍ഷന്‍ 500 രൂപ. 45 വര്‍ഷം സേവനം പൂര്‍ത്തിയാക്കി പദ്ധതിയില്‍ വിഹിതം നിക്ഷേപിച്ചയാള്‍ക്ക് 4900 രൂപവരെ പെന്‍ഷന്‍ ലഭിക്കും. നിക്ഷേപിച്ച തുകയും അതിന്റെ വര്‍ധനവും അംഗം മരിച്ചാലോ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങിയാലോ തിരികെ ലഭിക്കും. നിക്ഷേപതുക ഭാഗികമായി പിന്‍വലിക്കാനും ഒരുഭാഗം പെന്‍ഷന്‍ ഫണ്ടായി നിലനിര്‍ത്താനുമുള്ള അവസരവുമുണ്ട്. ഈ പദ്ധതി ദരിദ്ര ചുറ്റുപാടില്‍ കഴിയുന്ന മദ്രസ്സാധ്യാപകര്‍ക്ക് ഏറെ സഹായകമാണ്. 800 രൂപ മുതലാണ് ഈ അധ്യാപകര്‍ക്ക് ശമ്പളം. ഏറെ സര്‍വീസുള്ള പ്രധാനാധ്യാപകന് ലഭിക്കുന്നതാകട്ടെ മൂവായിരത്തിനടുത്തും.

ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്

അഴുകിയൊലിക്കട്ടെ ഈ നാവുകള്‍

4 comments:

  1. മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി-പെന്‍ഷന്‍ അംഗത്വവിതരണം ഏപ്രിലില്‍ ആരംഭിക്കും. സംസ്ഥാനത്തെ പതിനായിരത്തോളം മദ്രസകളിലെ ഒരു ലക്ഷത്തിലധികം അധ്യാപകര്‍ക്ക് പദ്ധതി ആനുകൂല്യം ലഭിക്കും. ക്ഷേമനിധി ആസ്ഥാനമായ കോഴിക്കോട്ടെ ഓഫീസില്‍ അംഗത്വ വിതരണത്തിനുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിച്ച പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെ സുപ്രധാന ശുപാര്‍ശകളിലൊന്നാണ് മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും.

    ReplyDelete
  2. ഇസ്ലാമിക മതപഠനം ഇപ്പോള്‍ ഒരു സാമൂഹിക വിഷയം ആണല്ലോ, പ്രത്യേകിച്ചും മുസ്ലീം സഖാക്കള്‍ക്ക്! വര്‍ഗ്ഗ രാഷ്ട്രീയം എങ്ങനെ വോട്ട് ബാങ്കിനായി മത രാഷ്ട്രീയമായി ഇഴുകി ചേരാന്‍ കഴിയും എന്ന് ഇസ്ലാമൂണിസ്റ്റുകള്‍ കാണിച്ചു തരുന്നു. കമ്യൂണിസം നെഞ്ചില്‍ കൊണ്ട് നടക്കുന്ന ആര്‍ക്കും വേണ്ടാത്ത സഖാക്കളെ, നിങ്ങള്ക്ക് കാനു സന്യാലിന്റെ ഗതി വരാതിരിക്കട്ടെ.. ;)

    യഥാര്‍ത്ഥ അധിനിവേശ ശക്തി തങ്ങള്‍ ആണെന്ന് ജമാ അത്തെ ഇസ്ലാമി പറയുന്നു!! ഇസ്ലാമിക തീവ്രവാദികളും ഭീകരവാദികളും ഇടതന്മാരുടെ സഖ്യകക്ഷിയോ അതോ ഇടതന്മാര്‍ ഇസ്ലാമിക തീവ്രവാദികളുടെ സഖ്യകക്ഷിയോ?

    മതേതരത്വം? ഓ.. അതൊരു അടവ് നയം അല്ലെ?

    അയോധ്യ? മം... വിഷയം തല്‍ക്കാലം തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടത് മാത്രമായി ചുരുക്കാം..

    മദ്രസാ അധ്യാപക ക്ഷേമനിധി ? അതില്‍ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് ഒരു സൌജന്യവും നല്‍കുന്നില്ല.. പത്തു കോടി വെറുതെ അനുവദിച്ചു എന്ന് മാത്രം!!!

    ReplyDelete
  3. വര്‍ഗ്ഗീയത പറഞ്ഞു ഭൂരിപക്ഷ വോട്ടൊക്കെ എടുത്തില്ലേ സതേ.. ബാക്കിയുള്ളവര്‍ക്കും എന്തെങ്കിലും വേണ്ടേ.. അതിനെ വോട്ട് ബാങ്ക് എന്ന് വിളിക്കാമോ?

    ReplyDelete
  4. VS Achuthaanandanotulla ella bahumaanavum ippol poyi. Padmalochanane purathaakki, Shari thanne.. PAkshe itho ?

    VS um patukuzhiyil veeno ?

    ReplyDelete