സംസ്ഥാനത്തെ 75 ലക്ഷം കുടുംബത്തിന് ഒന്നരക്കോടി സിഎഫ് ബള്‍ബ് സൌജന്യനിരക്കില്‍ സര്‍ക്കാര്‍ വിതരണംചെയ്യും. വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപയോഗത്തിന്റെ സാഹചര്യത്തില്‍ വിപുലമായ ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായാണ് ബള്‍ബ് വിതരണം ചെയ്യുന്നതെന്ന് വൈദ്യുതിമന്ത്രി എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 100 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍. എല്ലാ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും രണ്ട് 60 വാട്ട് ബള്‍ബിനു പകരം 14 വാട്ടിന്റെ രണ്ട് സിഎഫ് ബള്‍ബ് വിതരണം ചെയ്യാനാണ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. വിപണിയില്‍ 150 രൂപ വിലവരുന്ന ഒരു സിഎഫ് ബള്‍ബ് 15 രൂപ നിരക്കില്‍ ലഭ്യമാക്കും. ഇതിനായി നിലവില്‍ ഉപയോഗിച്ചിരുന്ന രണ്ട് 60 വാട്ട് ബള്‍ബ് ഉപയോക്താവ് കൈമാറേണ്ടിവരും. പദ്ധതിയുടെ നിര്‍വഹണ ചുമതല എനര്‍ജി മാനേജ്മെന്റ് സെന്ററിനായിരിക്കും. 40 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ സെന്ററിന് നല്‍കും. 54.5 കോടി രൂപ വൈദ്യുതിബോര്‍ഡ് വഹിക്കും. കേന്ദ്രപദ്ധതിയായ ബജത്ത് ലാമ്പ് യോജന പ്രകാരം കാര്‍ബണ്‍ ക്രെഡിറ്റ് ലഭ്യമാക്കാനും ശ്രമിക്കുന്നു.
പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ പ്രതിദിനം 250 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഉപയോക്താവിന് വൈദ്യുതിചാര്‍ജിനത്തില്‍ പ്രതിമാസം 250 മുതല്‍ 300 രൂപവരെ ലാഭിക്കാനാകും. ഇത്രയും വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കുന്നതിന് ജലവൈദ്യുതപദ്ധതി സ്ഥാപിക്കുന്നതിന് 1500 കോടി രൂപയെങ്കിലും വിനിയോഗിക്കേണ്ടിവരും. താപനിലയത്തിലൂടെയാണ് ഉല്‍പ്പാദനമെങ്കില്‍ 20 ലക്ഷം ടണ്‍ കാര്‍ബ അന്തരീക്ഷത്തിലേക്ക് വ്യാപിക്കപ്പെടും. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനത്തിലൂടെ ഈ വ്യാപനം ഒഴിവാക്കാനാകും. പതിനാറിന് നിയമസഭാ ലോഞ്ചില്‍ ചേരുന്ന ചടങ്ങില്‍ എംഎല്‍എമാര്‍ക്ക് ബള്‍ബ് നല്‍കി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ആദ്യ ബള്‍ബ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഏറ്റുവാങ്ങും. സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനാകും.
പൊതുജനത്തിനുള്ള ബള്‍ബ് വിതരണം 28ന് കുറ്റിച്ചലില്‍ കേന്ദ്ര പാരമ്പര്യേതര ഊര്‍ജമന്ത്രി ഫാറുഖ് അബ്ദുള്ള ഉദ്ഘാടനം ചെയ്യും. കഴിഞ്ഞവര്‍ഷം പട്ടികവിഭാഗത്തിലും ദരിദ്രവിഭാഗത്തിലുംപെട്ട കുടുംബങ്ങള്‍ക്കായി 10 ലക്ഷം സിഎഫ് ബള്‍ബ് വിതരണം ചെയ്തിരുന്നു. ഇതിലൂടെ 30 മെഗാവാട്ടോളം വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞതായി കണക്ക് സൂചിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. കെഎസ്ഇബി ചെയര്‍മാന്‍ രാജീവ് സദാനന്ദന്‍, എനര്‍ജി മാനേജ്മെന്റ് കൌസില്‍ ഡയറക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി 140310
സംസ്ഥാനത്തെ 75 ലക്ഷം കുടുംബത്തിന് ഒന്നരക്കോടി സിഎഫ് ബള്‍ബ് സൌജന്യനിരക്കില്‍ സര്‍ക്കാര്‍ വിതരണംചെയ്യും. വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപയോഗത്തിന്റെ സാഹചര്യത്തില്‍ വിപുലമായ ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായാണ് ബള്‍ബ് വിതരണം ചെയ്യുന്നതെന്ന് വൈദ്യുതിമന്ത്രി എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 100 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍. എല്ലാ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും രണ്ട് 60 വാട്ട് ബള്‍ബിനു പകരം 14 വാട്ടിന്റെ രണ്ട് സിഎഫ് ബള്‍ബ് വിതരണം ചെയ്യാനാണ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. വിപണിയില്‍ 150 രൂപ വിലവരുന്ന ഒരു സിഎഫ് ബള്‍ബ് 15 രൂപ നിരക്കില്‍ ലഭ്യമാക്കും. ഇതിനായി നിലവില്‍ ഉപയോഗിച്ചിരുന്ന രണ്ട് 60 വാട്ട് ബള്‍ബ് ഉപയോക്താവ് കൈമാറേണ്ടിവരും. പദ്ധതിയുടെ നിര്‍വഹണ ചുമതല എനര്‍ജി മാനേജ്മെന്റ് സെന്ററിനായിരിക്കും. 40 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ സെന്ററിന് നല്‍കും. 54.5 കോടി രൂപ വൈദ്യുതിബോര്‍ഡ് വഹിക്കും. കേന്ദ്രപദ്ധതിയായ ബജത്ത് ലാമ്പ് യോജന പ്രകാരം കാര്‍ബണ്‍ ക്രെഡിറ്റ് ലഭ്യമാക്കാനും ശ്രമിക്കുന്നു.
ReplyDelete14 W ന്റെ ഒരു സി എഫ് എല്‍ 60 W ബള്‍ബിനു പകരമായി ഉപയോഗിച്ചാല്‍ 60 - 14 = 46 W ലാഭം കിട്ടും
ReplyDeleteഅത്തരം ഒന്നര കോടി സി എഫ് എല്‍ ഉപയോഗിച്ചാല്‍ 46 x 1.5 x 10000000 W ലാഭം കിട്ടും. ഇതിനെ ഉപയോഗിക്കുന്ന മണിക്കൂര്‍ കൊണ്ട് ഗുണിക്കുകയും, പിന്നെ1000 കൊണ്ട് ഹരിക്കുകയും ചെയ്താല്‍ എത്ര യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്ന് കണക്കാക്കാം.
ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ സമയവും 1.5 കോടി ബള്‍ബുകള്‍ കത്തിച്ചിടുമായിരുന്നുവെങ്കില്‍ പകരം സി എഫ് എല്‍ ഉപയോഗിച്ചാല്‍ ഉണ്ടാകുമായിരുന്ന വൈദ്യുതി കണക്കാക്കിയാല്‍ തന്നെ അത് 16.56 ദശലക്ഷം യൂണിറ്റേ വരൂ. അപ്പോള്‍ പിന്നെ പ്രദി ദിനം 250 ദശലക്ഷം എന്ന കണക്ക് എവിടുന്ന് കിട്ടി എന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
ഒന്നര കോടി സി എഫ് എല്‍ വിളക്കുകള്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ലൈനില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ആരങ്കിലും പഠിച്ചിട്ടുണ്ടോ ആവോ?
“കേരളത്തിൽ ആകെയുള്ള 75 ലക്ഷം ഗാർഹിക ഉപയോക്‌താക്കൾക്കും” C.F.L വിതരണം ചെയ്യും“
ReplyDeleteസബ്സിഡി നിരക്കിൽ പണക്കാർക്കും C.F.L വിതരണം ചെയ്യണമെന്ന് എന്താണാവോ ഇത്ര നിർബദ്ധം? 35 ലക്ഷം വരുന്ന B.P.L കാർക്ക് 4 C.F.L കൊടുത്താലും വൈദ്യുതി ലാഭിക്കാമല്ലോ?
----
”പകരം രണ്ട് 60 W ബൾബ് തിരിച്ച്കൊടുക്കണം“
അതും വലിയ ഒരു കണക്കായിരിക്കും!!!
---
കണ്ടുപഠിക്കുക... രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും 100 കോടിയിൽ 50 കോടി അടിച്ച്‌മാറ്റുന്ന വിദ്യ.
സബ്സിഡി നിരക്കിൽ പണക്കാർക്കും C.F.L വിതരണം ചെയ്യണമെന്ന് എന്താണാവോ ഇത്ര നിർബദ്ധം? 35 ലക്ഷം വരുന്ന B.P.L കാർക്ക് 4 C.F.L കൊടുത്താലും വൈദ്യുതി ലാഭിക്കാമല്ലോ?
ReplyDeleteപാവപ്പെട്ടവര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വൈദ്യുതി പണക്കാരല്ലേ ഉപയോഗിക്കുന്നത്. അപ്പോള്‍ പിന്നെ വൈദ്യുതി ലാഭിക്കാന്‍ പണക്കാര്‍ക്കു മാത്രം C.F.L വിതരണം ചെയ്യുന്നതെല്ലേ കൂടുതല്‍ നല്ലത്?
പാവപ്പെട്ടവന്റെ വീട്ടിലായാലും പണക്കാരന്റെ വീട്ടിലായാലും രണ്ട് ബൾബ് കത്തിച്ചാൽ ഒരേ വൈദ്യുതിയല്ലെ ഉപയോഗിക്കുക? പണക്കാരന്റെ വിട്ടിൽ കൂടുതൾ വൈദ്യുതി ഉപയോഗിക്കുന്നത് മറ്റ് ആവശ്യങ്ങൾക്കല്ലെ?
ReplyDeleteപണക്കാരന്റെ പേരിൽ എന്തിന് സബ്സിഡി കൊടുക്കുന്നു? അവിടെയാണ് അഴിമതിയുടെ സാഹചര്യം. ഭുരിഭാഗം പണക്കാരും ബൾബ് വാങ്ങിക്കില്ല, അത് മറിച്ച് വില്ക്കുകയും ചെയ്യാം!!!