Thursday, March 11, 2010

ജനങ്ങളോടുള്ള മാധ്യമ വെല്ലുവിളി

കേരളം വിലക്കയറ്റം തടയാന്‍ നടത്തുന്ന ഫലപ്രദമായ ഇടപെടല്‍ തെളിയിക്കുന്നതുമാത്രമല്ല, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിമുതല്‍ കേന്ദ്ര സഹമന്ത്രി കെ വി തോമസ് വരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കുപ്രചാരണത്തിന് ചുട്ട മറുപടി നല്‍കുന്നതുമാണ് ലേബര്‍ ബ്യൂറോ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഉപഭോക്തൃ വിലസൂചികയിലെ വിവരങ്ങള്‍. ബ്യൂറോ ജനുവരിയില്‍ പ്രസിദ്ധീകരിച്ച വിലസൂചികയില്‍ ദേശീയ ശരാശരി 542 രേഖപ്പെടുത്തിയപ്പോള്‍ കേരള സൂചിക 506 മാത്രമാണുള്ളത്. അതേസമയം മിക്ക നിത്യോപയോഗ സാധനങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന ഹരിയാനയില്‍ സൂചിക 613 ആണ്. തമിഴ്നാട്ടിലെ സൂചിക കേരളത്തേക്കാള്‍ 24 പോയിന്റ് കൂടുതലാണ്. പൊതുവിപണിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുശക്തമായി ഇടപെടുന്നതിന്റെ നേട്ടമാണിത്. കേന്ദ്രസര്‍ക്കാരിന്റെ കേന്ദ്രീയ ഭണ്ഡാറും നാഫെഡും നടത്തുന്ന വിപണനകേന്ദ്രങ്ങളില്‍ കേരളത്തിലെ സപ്ളൈകോയില്‍ ഉള്ളതിന്റെ ഇരട്ടിയും അതില്‍ കൂടുതലുമാണ് വില. ഇവിടെ പൊതുവിപണിയില്‍ ചെറുപയറിന് 73.20 രൂപയായിരിക്കെ സപ്ളൈകോ വില്‍ക്കുന്നത് 28 രൂപയ്ക്കാണ്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ കേന്ദ്രീയ ഭണ്ഡാറില്‍ കൊച്ചിയില്‍ 79.52 രൂപയാണ് ചെറുപയര്‍ വില. ഈ കണക്കുകളൊന്നും രഹസ്യമല്ല.

വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര യുപിഎ സര്‍ക്കാരിന് താല്‍പ്പര്യമില്ല എന്ന യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിയാതിരിക്കാനും ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളാണ് എന്നത് മറച്ചുവയ്ക്കാനുമുള്ള ശ്രമമാണ് നിയമസഭയിലും പുറത്തും യുഡിഎഫ് നേതൃത്വത്തില്‍നിന്നുണ്ടാകുന്നത്. കേന്ദ്രമന്ത്രിയെന്ന പദവി മറന്ന് കെ വി തോമസ് തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകളുടെ പശ്ചാത്തലവും ഇതുതന്നെയാണ്. സ്വന്തം രാഷ്ട്രീയ പാപ്പരത്തം ഒളിപ്പിക്കാനുള്ള പാഴ്വേല മാത്രമാണത്. എന്നാല്‍, യജമാനനേക്കാള്‍ യജമാനഭക്തി കാണിച്ച് കേരളത്തിലെ ഒരു പ്രമുഖപത്രം നടത്തുന്ന വഴിവിട്ട പ്രചാരണത്തെ ആ നിലയിലും കാണാനാവില്ല.

വിലക്കയറ്റത്തിന്റെ കൊടുംദുരിതത്തിലേക്ക് തള്ളിവിട്ട കേന്ദ്രസര്‍ക്കാരിനെതിരെ കേരളത്തില്‍ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി ജനങ്ങള്‍ സമരരംഗത്താണ്. സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ഉപരോധം വന്‍ ബഹുജന മുന്നേറ്റമായി മാറിയിരിക്കുന്നു. പ്രശംസാര്‍ഹമായ അച്ചടക്കത്തോടെയും പരമാവധി റോഡ് തടസ്സങ്ങള്‍ ഒഴിവാക്കിയും നടത്തുന്ന സമരത്തെ മലയാള മനോരമ പോലുള്ള പത്രങ്ങള്‍ പോലും മതിപ്പോടെ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, ദേശീയ പാരമ്പര്യം അവകാശപ്പെടുന്ന ഞങ്ങളുടെ മാന്യ സഹജീവി, ആ സമരത്തെ ജനങ്ങളെ ദ്രോഹിക്കാനും ഗതാഗതം തടസ്സപ്പെടുത്താനുമുള്ള ഒന്നായി ചിത്രീകരിക്കാനാണ് തുടര്‍ച്ചയായി തുനിഞ്ഞുകാണുന്നത്. നാടിന്റെ ഏറ്റവും ഗൌരവമുള്ള പ്രശ്നം ഉയര്‍ത്തി നടക്കുന്ന ബഹുജനസമരത്തെ പുച്ഛത്തോടെ ചിത്രീകരിക്കുകയും അതിനെതിരായ വാര്‍ത്തകള്‍ കൃത്രിമമായി സൃഷ്ടിച്ച് വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് ഏത് ഉദ്ദേശ്യം വച്ചായാലും മ്ളേച്ഛമാണ്; ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. യുഡിഎഫിന് പാദസേവ ചെയ്യാനുള്ള നിലവിട്ട കളിയില്‍ ജനങ്ങളുടെയും നാടിന്റെയും വികാരങ്ങള്‍ക്കുനേരെ കൊഞ്ഞനം കുത്തുന്നത് മാധ്യമ ധര്‍മവുമല്ല; രാഷ്ട്രീയവുമല്ല. ഈ കാപട്യം തിരിച്ചറിയാനും പ്രതികരിക്കാനും കഴിവുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍ എന്നുമാത്രം ഞങ്ങള്‍ യുഡിഎഫിനെയും വൈതാളിക പത്രത്തെയും ഓര്‍മിപ്പിക്കട്ടെ.

ദേശാഭിമാനി മുഖപ്രസംഗം 110310

4 comments:

  1. വിലക്കയറ്റത്തിന്റെ കൊടുംദുരിതത്തിലേക്ക് തള്ളിവിട്ട കേന്ദ്രസര്‍ക്കാരിനെതിരെ കേരളത്തില്‍ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി ജനങ്ങള്‍ സമരരംഗത്താണ്. സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ഉപരോധം വന്‍ ബഹുജന മുന്നേറ്റമായി മാറിയിരിക്കുന്നു. പ്രശംസാര്‍ഹമായ അച്ചടക്കത്തോടെയും പരമാവധി റോഡ് തടസ്സങ്ങള്‍ ഒഴിവാക്കിയും നടത്തുന്ന സമരത്തെ മലയാള മനോരമ പോലുള്ള പത്രങ്ങള്‍ പോലും മതിപ്പോടെ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, ദേശീയ പാരമ്പര്യം അവകാശപ്പെടുന്ന ഞങ്ങളുടെ മാന്യ സഹജീവി, ആ സമരത്തെ ജനങ്ങളെ ദ്രോഹിക്കാനും ഗതാഗതം തടസ്സപ്പെടുത്താനുമുള്ള ഒന്നായി ചിത്രീകരിക്കാനാണ് തുടര്‍ച്ചയായി തുനിഞ്ഞുകാണുന്നത്. നാടിന്റെ ഏറ്റവും ഗൌരവമുള്ള പ്രശ്നം ഉയര്‍ത്തി നടക്കുന്ന ബഹുജനസമരത്തെ പുച്ഛത്തോടെ ചിത്രീകരിക്കുകയും അതിനെതിരായ വാര്‍ത്തകള്‍ കൃത്രിമമായി സൃഷ്ടിച്ച് വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് ഏത് ഉദ്ദേശ്യം വച്ചായാലും മ്ളേച്ഛമാണ്; ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.

    ReplyDelete
  2. ഹിന്ദു വാര്‍ത്തയിലെ ഈ ഭാഗം (ഉപഭോക്തൃവിലസൂചികയെക്കുറിച്ച്) കൂട്ടിച്ചേര്‍ക്കാമെന്ന് തോനുന്നു.

    The index of Himachal Pradesh and Kerala recorded a maximum decrease of three points each for agricultural labourers mainly due to decrease in the prices of rice, wheat atta, onion, chillies (dry) and vegetables and fruits.

    പക്ഷെ ഈ പട്ടികയുടെ പൂര്‍ണ്ണരൂപം എത്ര തപ്പിയിട്ടും കിട്ടിയില്ല. സഹായിക്കാമോ?

    ReplyDelete
  3. ലിങ്കില്‍ കുറെ പട്ടികകള്‍ ഉണ്ട്.

    ReplyDelete