ഇന്ത്യയില്‍ വര്‍ഷം ഒരുലക്ഷം നേത്രം ദാനമായി ലഭിക്കേണ്ടിടത്ത് 2200 മാത്രമേ കിട്ടുന്നുള്ളൂ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ വര്‍ഷവും അന്ധതയുടെ ദൌര്‍ഭാഗ്യത്തില്‍നിന്ന് പുറത്തുകടക്കാവുന്ന 97800 പേര്‍ക്ക് നേത്രപടലം ലഭ്യമല്ലാത്തതിനാല്‍ അതിന് കഴിയുന്നില്ല എന്നതാണ് ഇതിന്റെ മറുവശം. ജ്യോതിബസുവിനെപ്പോലുള്ള ഉന്നത നേതാക്കള്‍ മരണാനന്തരം കണ്ണുകള്‍ ദാനംചെയ്തതും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മാ വലിയ മെത്രാപോലീത്ത കണ്ണുകള്‍ ദാനംചെയ്യുന്നതിനുള്ള സമ്മതപത്രം നല്‍കിയതും നേത്രദാനത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സഹായകമാണ്. മതപരമായ ചില വിലക്കുകളും ബന്ധുക്കളുടെ വൈകാരികമായ എതിര്‍പ്പും നേത്രദാനമെന്നാല്‍ കണ്ണുകളാകെ പറിച്ചെടുത്ത് ദാനം ചെയ്യുന്നതാണെന്ന തെറ്റിദ്ധാരണയുമൊക്കെയാണ് കൂടുതല്‍ പേരെയും സമ്മത പത്രം നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഈ രംഗത്ത് ബോധവല്‍ക്കരണമാണ് പ്രധാനം. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഒറ്റനാളില്‍ നേത്രദാന സമ്മതപത്രം ഒപ്പിടുന്ന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് രൂപം കൊടുക്കുമെന്ന മന്ത്രി എം എ ബേബിയുടെ പ്രഖ്യാപനം സര്‍വാത്മനാ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. മന്ത്രിതന്നെ പറഞ്ഞതുപോലെ ഭരണ-പ്രതിപക്ഷ നേതൃത്വവും, ത്രിതല പഞ്ചായത്തുകളും അധ്യാപക രക്ഷാകര്‍തൃസമിതികളുമായി ആലോചിച്ച് നടപ്പാക്കുന്ന ഈ പരിപാടി ഏറ്റവും മികച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനമാണ്. കേരളത്തില്‍ നേത്രദാനം പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. അവയെ കൂട്ടിയോജിപ്പിക്കാനും വിദ്യാര്‍ഥികളെ നേത്രദാന പ്രചാരകരാക്കാനും പുതിയ പദ്ധതിക്ക് കഴിയേണ്ടതുണ്ട്. രക്തദാന സേനതന്നെ രൂപീകരിക്കാന്‍ ഡിവൈഎഫ്ഐയെപ്പോലുള്ള സംഘടനകള്‍ മുന്‍കൈയെടുത്ത അനുഭവം നമ്മുടെ മുന്നിലുണ്ട്. അത്തരത്തില്‍ വ്യാപകമായ പ്രചാരണവും സംഘാടനവും നേത്രദാനസംഘങ്ങളുടെ രൂപീകരണത്തിലുമുണ്ടാകണം.
deshabhimani editorial 250310
ഇന്ത്യയില്‍ വര്‍ഷം ഒരുലക്ഷം നേത്രം ദാനമായി ലഭിക്കേണ്ടിടത്ത് 2200 മാത്രമേ കിട്ടുന്നുള്ളൂ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ വര്‍ഷവും അന്ധതയുടെ ദൌര്‍ഭാഗ്യത്തില്‍നിന്ന് പുറത്തുകടക്കാവുന്ന 97800 പേര്‍ക്ക് നേത്രപടലം ലഭ്യമല്ലാത്തതിനാല്‍ അതിന് കഴിയുന്നില്ല എന്നതാണ് ഇതിന്റെ മറുവശം. ജ്യോതിബസുവിനെപ്പോലുള്ള ഉന്നത നേതാക്കള്‍ മരണാനന്തരം കണ്ണുകള്‍ ദാനംചെയ്തതും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മാ വലിയ മെത്രാപോലീത്ത കണ്ണുകള്‍ ദാനംചെയ്യുന്നതിനുള്ള സമ്മതപത്രം നല്‍കിയതും നേത്രദാനത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സഹായകമാണ്.
ReplyDelete