
കഴിഞ്ഞ മൂന്ന് ദിവസമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവഹിച്ചിരുന്ന കര്‍ഷകരും തൊഴിലാളികളും പാവപ്പെട്ടവരും രാംലീല മൈതാനിയില്‍ ഒത്തുചേര്‍ന്നശേഷം രാവിലെ ഒന്‍പതരയോടെ പാര്‍ലമെന്റിനു മുന്നിലേക്ക് പ്രയാണമാരംഭിച്ചു. രബീര്‍സിങ് മാര്‍ഗ്, ടോള്‍സ്റ്റോയ് മാര്‍ഗ് വഴി റോഡു നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടം ഡല്‍ഹി നഗരത്തെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചു. മുന്‍നിര പത്തരയോടെ പാര്‍ലമെന്റ് സ്ട്രീറ്റിലെത്തിയിട്ടും പിന്‍നിര രാംലീല മൈതാനത്തുനിന്ന് പുറപ്പെട്ടിരുന്നില്ല. യുപിഎ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ മൂലം കടക്കെണിയിലായി ആത്മഹത്യക്കും നരകതുല്യമായ ജീവിതത്തിനുമിടയില്‍ പിടയുന്ന പതിനായിരക്കണക്കിന് കര്‍ഷകര്‍ ഇടതുപക്ഷത്തിന്റെ പ്രതിരോധത്തില്‍ അണിനിരന്നു. തകര്‍ന്നടിയുന്ന വ്യവസായങ്ങള്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട പതിനായിരങ്ങളും അസംഘടിത മേഖലയില്‍ കടുത്ത തൊഴില്‍ചൂഷണം നേരിടുന്നവരും മാര്‍ച്ചില്‍ അണിനിരന്നു. യുപി, ബിഹാര്‍, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാണ, ഹിമാചല്‍പ്രദേശ്, പശ്ചിമബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറെപ്പേരും എത്തിയത്.
മാര്‍ച്ചില്‍ ഇടതുപാര്‍ടികളുടെ നേതാക്കളായ പ്രകാശ് കാരാട്ട്, എ ബി ബര്‍ധന്‍, പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍, ദേബബ്രത ബിശ്വാസ്, ബിമന്‍ബസു, വൃന്ദ കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ സംസാരിച്ചു. എസ് രാമചന്ദ്രന്‍പിള്ള, എം കെ പന്ഥെ, കെ വരദരാജന്‍, ഗുരുദാസ്ദാസ് ഗുപ്ത, സുധാകര്‍റെഡ്ഡി, ജി ദേവരാജന്‍ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ഇടതുപക്ഷ പാര്‍ടികള്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിനെക്കുറിച്ച് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയശേഷം ഇടതുപക്ഷ എംപിമാര്‍ സമരകേന്ദ്രത്തിലേക്ക് മുദ്രാവാക്യം വിളിച്ച് മാര്‍ച്ച് ചെയ്ത് എത്തി. രാജ്യസഭയിലെ സിപിഐ എം നേതാവ്, ലോക്സഭയിലെ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ, ഉപനേതാവ് പി കരുണാകരന്‍, ഗുരുദാസ്ദാസ് ഗുപ്ത എന്നിവരുടെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ മാര്‍ച്ച്. കേരളത്തില്‍ നിന്നുള്ള എംപിമാരായ എ വിജയരാഘവന്‍, പി ആര്‍ രാജന്‍, എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത് കെ ഇ ഇസ്മയില്‍, എം പി അച്യുതന്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു.
(വി ജയിന്‍)
ദേശാഭിമാനി 130310
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉടന്‍ നടപടിയില്ലെങ്കില്‍ രാജ്യത്തെ സ്തംഭിപ്പിക്കുന്ന ഉജ്വലസമരം നേരിടാന്‍ യുപിഎ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി പതിനായിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഡല്‍ഹി നഗരത്തെ സ്തംഭിപ്പിച്ച് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും നടപടികളും മൂലം വിലക്കയറ്റത്തില്‍ ഞെരിഞ്ഞമരുന്ന ഗ്രാമീണഭാരതത്തിന്റെ സമരോത്സുകതയാണ് രാംലീല മൈതാനം മുതല്‍ പാര്‍ലമെന്റ് സ്ട്രീറ്റ് വരെയുള്ള നാല് കിലോമീറ്റര്‍ ദൂരത്തില്‍ അലയടിച്ചത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃനിരയാകെ പങ്കെടുത്ത റാലി യുപിഎ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി
ReplyDelete