പത്രത്തിന്റെ പ്രസിദ്ധീകരണം തടയാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ നടപടിയ്ക്ക് പിന്നില്‍. പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട്, തിരുവനന്തപുരം അഡീഷണല്‍ മജിസ്ട്രേറ്റുമാര്‍ മുഖേന നോട്ടീസ് അയച്ചത്. ഹാജരാകാത്ത പക്ഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എഡിഎം മുന്നറിയിപ്പ് നല്‍കി.
നോട്ടീസ് ലഭിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം 30ന് കോഴിക്കോട് എഡിഎമ്മിന് മുന്നില്‍ ഹാജരായി വിശദീകരണം സമര്‍പ്പിക്കുകയും തിരുവനന്തപുരത്ത് ഹാജരാകാന്‍ സമയമാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം പത്രത്തിനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് വസ്തുതകളുടെ പിന്‍ബലമില്ലാതെയാണെന്ന് മാനേജിംഗ് എഡിറ്റര്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment