Saturday, October 5, 2013

ലാവ്ലിന്‍: ഭാഗിക കരാറെന്ന "കണ്ടുപിടിത്ത"വുമായി മാധ്യമങ്ങള്‍

എസ്എന്‍സി ലാവ്ലിന്‍ കേസ് വിസ്താരത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വളച്ചൊടിച്ച് നല്‍കുന്നതിലും സംഘടിത ഗൂഢാലോചന. കോടതിയോ അഭിഭാഷകരോ കോടതിക്കകത്തോ പുറത്തോ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ കോടതിവാര്‍ത്തയെന്ന പേരില്‍ നല്‍കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അശ്ലീലവാരികക്കാരനും സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയും. ഇവര്‍ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒരേപോലെ പകര്‍ത്തിയെഴുതുകയായിരുന്നു. ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരും സിപിഐ എം വിരുദ്ധ സംഘവും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇതുവരെ ആരും പറയാത്ത "ഭാഗിക കരാര്‍" എന്ന പുതിയ "ഉല്‍പ്പന്ന"വും ഇതിനായി ഇവര്‍ സൃഷ്ടിച്ചു. അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയനും ക്ലോസ് ടെന്‍ഡലും മറ്റും ചേര്‍ന്ന് ഭാഗിക കരാറിന് അംഗീകാരം നല്‍കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് വാര്‍ത്താസൃഷ്ടി. എല്ലാ പത്രങ്ങളും ഇത് ഒരുപോലെ പകര്‍ത്തിയെഴുതി. എന്നാല്‍, കോടതിയില്‍ ഇങ്ങനെയൊരു ആരോപണം സിബിഐ അഭിഭാഷകന്‍ പോലും ഉന്നയിച്ചിട്ടില്ല.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കാമെന്ന ധാരണാപത്രത്തില്‍ ക്ലോസ് ടെന്‍ഡല്‍ ഒപ്പിട്ടത് 1998 ഏപ്രില്‍ 23നാണ്. ഈ ധാരണാപത്രത്തില്‍ ഊര്‍ജ സെക്രട്ടറി ഒപ്പിടുന്നത് ഏപ്രില്‍ 25നും. ഇരു കക്ഷികളും ഒപ്പിടുന്നതോടെ മാത്രമേ ഇത്തരം ധാരണാപത്രം പൂര്‍ത്തിയാകൂ. അതായത്, ധാരണാപത്രം നിലവില്‍ വന്നത് 25ന് മാത്രം. മുന്‍കൂട്ടി തയ്യാറാക്കിയ ധാരണാപത്രത്തില്‍ ഊര്‍ജസെക്രട്ടറി ഒപ്പിട്ടു എന്ന് മാത്രമായിരുന്നു ഇതുവരെ സിബിഐ വാദം. ഇതോടെ കേസിന്റെ നിയമപരമായ നിലനില്‍പ്പിനെ സംബന്ധിച്ച് കോടതിയില്‍നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. ഈ ചോദ്യങ്ങളെ മറികടക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഭാഗിക കരാര്‍ എന്ന പുതിയ ഉല്‍പ്പന്നം പടച്ചുവിട്ടത്.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കാമെന്ന ധാരണാപത്രം കരാര്‍ ആക്കാതെ ലാവ്ലിന്‍കമ്പനിയുമായി ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ വാദം. എന്നാല്‍, വിവിധ ഏജന്‍സികളില്‍നിന്ന് ധനസമാഹരണം നടത്തി ധനസഹായം നല്‍കാമെന്ന വാഗ്ദാനം കരാര്‍ ആക്കിയാലും ഇല്ലെങ്കിലും പ്രോസിക്യൂഷന്‍ ഇതു സംബന്ധിച്ച് ഉയര്‍ത്തിയ വാദങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും കോടതി ആരാഞ്ഞു. ഇതിനെന്ത് നിയമബലം എന്നും കോടതി ചോദിച്ചു. ധാരണാപത്രം കരാര്‍ ആക്കാത്തത് എങ്ങനെ കുറ്റമാകും എന്നതാണ് കോടതി ചോദിച്ചതിന്റെ അന്തഃസത്ത. രണ്ടു ദിവസങ്ങളിലായി ഒപ്പിട്ട ഈ ധാരണാപത്രം യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന കാലയളവില്‍ എട്ടു തവണ പുതുക്കി എന്ന കാര്യം മനഃപൂര്‍വം മാധ്യമങ്ങള്‍ മറച്ചുവച്ചു

deshabhimani

No comments:

Post a Comment