ഒരു നുണയ്ക്ക് ഒരു ദിവസമേ ആയുസ്സുള്ളൂ എങ്കില്‍ എന്ത് ചെയ്യാനാണ്? ആദ്യം പറഞ്ഞു വിവരാവകാശ നിയമപ്രകാരം ലഭിച്ചിട്ടില്ലെന്ന്. അതിനു തെളിവു കൊടുത്തപ്പോള്‍ പറഞ്ഞു കത്തില്‍ ഒപ്പില്ലെന്ന്. ഒപ്പുള്ള കത്തിന്റെ ഫോട്ടോ കൊടുത്തപ്പോള്‍ പറഞ്ഞു വേണുഗോപാലിനു കത്ത് നല്‍കാന്‍ അധികാരമില്ലെന്ന്, ചലാന്‍ വഴി പൈസ അടച്ചില്ലെന്ന്. ഇതാ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പറയുന്നു എല്ലാം ചട്ടപ്പടിയെന്ന്, പൈസ അടച്ച് വാങ്ങിയതെന്ന്..വേണുഗോപാലിനു അധികാരമുണ്ടെന്ന്. കോടതി പറയേണ്ട കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിനോട് ചോദിച്ചതിനാലാണ് ചിലര്‍ക്ക് ചില വിവരങ്ങള്‍ നല്‍കാത്തതെന്ന്.(നിയമവാഴ്ചയെക്കുറിച്ചും, നിയമത്തെക്കുറിച്ചും വാചാലരാകുന്നവര്‍ കോടതി പറയേണ്ട കാര്യങ്ങള്‍ സര്‍ക്കാരിനോട് ചോദിക്കുന്നത് നല്ല തമാശ തന്നെ.)
മനോരമ വാര്‍ത്ത താഴെ:
തിരുവനന്തപുരം: ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട മന്ത്രിസഭാ രേഖകള്‍ വിവരാവകാശ നിയമപ്രകാരം പിണറായി വിജയന്‍ വാങ്ങിയതു ഖജനാവിലേക്ക് 720 രൂപ അടച്ചശേഷമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇതിന്റെ ചെലാന്‍ സഹിതമാണ് അദ്ദേഹം അപേക്ഷ നല്‍കിയതെന്നും പി.സി. ജോര്‍ജിന്റെ ആരോപണത്തോട് ഓഫിസ് പ്രതികരിച്ചു.
പിണറായിക്കു നല്‍കിയ രേഖകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സീലും ഒപ്പും ഉണ്ടായിരുന്നു. ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോള്‍ തെളിയാതെവന്നതാകാം. പ്രോസിക്യൂഷന്‍ സംബന്ധിച്ച ഫയല്‍ ആഭ്യന്തര വകുപ്പിന്റെ കസ്റ്റഡിയിലാണുള്ളത്. അതിനാലാണ് അവിടത്തെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അതു നല്‍കിയത്. നേരത്തെ ഈ രേഖകള്‍ വിവരാവകാശ
പ്രകാരം ആരും ആവശ്യപ്പെട്ടിരുന്നില്ല.
ചിലര്‍ ലാവ്ലിന്‍ കേസില്‍ പിണറായിക്കു പങ്കുണ്ടോ എന്നമട്ടില്‍ എട്ടു ചോദ്യങ്ങളാണു വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ചത്. അതിനു മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമല്ലെന്ന് അവരെ അറിയിച്ചു: മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു
ഇനി എന്ത് പറയും മാധ്യമങ്ങള്‍ എന്ന് ഒരു പ്രവചിക്കാമോ?
ഒരു നുണയ്ക്ക് ഒരു ദിവസമേ ആയുസ്സുള്ളൂ എങ്കില്‍ എന്ത് ചെയ്യാനാണ്? ആദ്യം പറഞ്ഞു വിവരാവകാശ നിയമപ്രകാരം ലഭിച്ചിട്ടില്ലെന്ന്. അതിനു തെളിവു കൊടുത്തപ്പോള്‍ പറഞ്ഞു കത്തില്‍ ഒപ്പില്ലെന്ന്. ഒപ്പുള്ള കത്തിന്റെ ഫോട്ടോ കൊടുത്തപ്പോള്‍ പറഞ്ഞു വേണുഗോപാലിനു കത്ത് നല്‍കാന്‍ അധികാരമില്ലെന്ന്, ചലാന്‍ വഴി പൈസ അടച്ചില്ലെന്ന്. ഇതാ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പറയുന്നു എല്ലാം ചട്ടപ്പടിയെന്ന്, പൈസ അടച്ച് വാങ്ങിയതെന്ന്..വേണുഗോപാലിനു അധികാരമുണ്ടെന്ന്. കോടതി പറയേണ്ട കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിനോട് ചോദിച്ചതിനാലാണ് ചിലര്‍ക്ക് ചില വിവരങ്ങള്‍ നല്‍കാത്തതെന്ന്.(നിയമവാഴ്ചയെക്കുറിച്ചും, നിയമത്തെക്കുറിച്ചും വാചാലരാകുന്നവര്‍ കോടതി പറയേണ്ട കാര്യങ്ങള്‍ സര്‍ക്കാരിനോട് ചോദിക്കുന്നത് നല്ല തമാശ തന്നെ.)
ReplyDeleteഎന്തു പറയാനാ കുമാര് ഭാക്കരേട്ടാ. പിണറായി ഇവന്മാരെ ഇട്ടു വട്ടം ചുറ്റിക്കുന്നതായി ഇപ്പൊ തോന്നുന്നു. ഒരുമാതിരി ടോം ആന്‍ഡ് ജെറി പോലെ..
ReplyDeleteഅല്ലെങ്കില്‍ ഇതുപോലുള്ള തമാശ ഇവറ്റകള്‍ ഏറ്റെടുക്ക്വോ !!
(വീരഭൂമീല് ആസഫലി വക്കീല് പ്രസ്താവന: എനിക്കും കിട്ടി അതീവ രഹസ്യരേഖ,പക്ഷെ "എല്ലാമ" കിട്ടിയില്ല--അപ്പൊ രണ്ടു ദിവസം കൊണ്ട് ഇത്ര പുരോഗതി ആയി, "അല്‍പസ്വല്പം" രഹസ്യ രേഖയോക്കെ കിട്ടീന്നു )