കേരളത്തില്‍ല്‍മാഫിയ- ഗുണ്ട വാഴ്ചയാണെന്നും ക്രമസമാധാനം തകര്‍ന്നിരിക്കയാണെന്നും പ്രതിപക്ഷം ശക്തമായി ആരോപണം ഉന്നയിച്ചിരിക്കുന്നു. ഈ ആരോപണം ഉന്നയിച്ച് യുഡിഎഫ് നേതൃത്വത്തില്‍ പ്രചാരണകോലാഹലം അരങ്ങ് തകര്‍ക്കുന്നതിനിടയിലാണ് ക്രമസമാധാനപാലനത്തില്‍ല്‍ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാടുഡേയുടെ 2008ലെ ദേശീയ അവാര്‍ഡിന് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സെപ്തംബര്‍ 14ന് ഡല്‍ഹിയില്‍ നടന്നന്നചടങ്ങില്‍ല്‍കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്നാണ് കേരളത്തിനുവേണ്ടി ഞാന്‍ ഈ അവാര്‍ഡ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി തുടര്‍ച്ചയായി ഈ അവാര്‍ഡ് കേരളത്തിനാണ് ലഭിച്ചുവരുന്നതെന്നത് സാക്ഷരതയിലും രാഷ്ട്രീയപ്രബുദ്ധതയിലും മുന്നിട്ടുനില്‍ക്കുന്ന മലയാളിക്ക് പൊതുവില്‍ ലഭിച്ച അംഗീകാരമായി കാണണം. ഇന്ത്യാടുഡേയുടെ അവാര്‍ഡ് നിശ്ചയിക്കുന്നത് ഒരു സ്വതന്ത്ര ഏജന്‍സി നടത്തുന്ന പഠനത്തിനുവിധേയമായാണ്. പ്രശസ്ത ധന ശാസ്ത്രജ്ഞന്‍ ബിബേക് ദിബ്റോയി നേതൃത്വം നല്‍കിയ ഒരു സംഘമാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സോണിയ ഗാന്ധി അധ്യക്ഷയും മന്‍മോഹന്‍സിങ്, പി ചിദംബരം, പ്ളാനിങ് കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ തുടങ്ങിയവര്‍ അംഗങ്ങളുമായിരുന്ന രാജീവ്ഗാന്ധി ഫൌണ്ടേഷനില്‍ ഡയറക്ടറും കേന്ദ്ര ധനവകുപ്പ് കസള്‍ട്ടന്റുമായിരുന്ന വ്യക്തിയാണ് ബിബേക് ദിബ്റോയി. അദ്ദേഹം ഇപ്പോള്‍ സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയടക്കമുള്ള നിരവധി അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ഫാക്കല്‍റ്റി അംഗവുമാണ്.
കേരളത്തിന് ലഭിച്ച ഈ ദേശീയാംഗീകാരം കോണ്‍ഗ്രസിന് ഇടിത്തീപോലെയാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയാണെന്നു പ്രചരിപ്പിച്ച് ധര്‍ണ, സത്യഗ്രഹം, മാര്‍ച്ച്, പൊലീസുമായി ഏറ്റുമുട്ടല്‍, അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ സമരപരിപാടിയിലേക്ക് യുഡിഎഫ് നീങ്ങിയവേളയിലാണ് ഈ പുരസ്കാരം ലഭിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടവുമായോ താരതമ്യപ്പെടുത്തുമ്പോള്‍ വളരെ മെച്ചപ്പെട്ട ക്രമസമാധാനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍സംബന്ധിച്ച് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ തയ്യാറാക്കിയ കണക്കുപ്രകാരംതന്നെ ആന്ധ്രയില്‍ 2766ഉം ബിഹാറില്‍ 3249ഉം മഹാരാഷ്ട്രയില്‍ 2656ഉം യുപിയില്‍ല്‍ 5480ഉം കൊലപാതകങ്ങള്‍ നടന്നപ്പോള്‍ കേരളത്തില്‍ 2008ല്‍ 362 കൊലപാതകംമാത്രമാണുണ്ടായത്. മോഷണക്കേസുകളുടെ കാര്യത്തിലും കേരളത്തിന്റെ സ്ഥിതി ഏറെ മെച്ചപ്പെട്ടതാണ്. മോഷണനിരക്ക് തമിഴ്നാട്ടില്‍ ഇരുപതും കര്‍ണാടകത്തില്‍ 25.2ഉം ആന്ധ്രയില്‍ 29.9ഉം മഹാരാഷ്ട്രയില്‍ 45ഉം ആണെന്നിരിക്കെ കേരളത്തില്‍ ഇത് 16.5 ശതമാനംമാത്രമാണ്.
പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ പ്രചരിപ്പിക്കുന്നത് കേരളത്തില്‍ ഗുണ്ട- ക്വട്ടേഷന്‍ സംഘങ്ങള്‍ 119 കൊലപാതകം നടത്തിയെന്നാണ്. ആഗസ്ത് 31 വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ആകെ നടന്ന 214 കൊലപാതകത്തില്‍ ഗുണ്ട- ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെടുത്താവുന്നത് അഞ്ചെണ്ണംമാത്രമാണ്. ഏറ്റവും അധികംപേര്‍ കൊല്ലപ്പെടുന്നത് കുടുംബവഴക്കുമൂലമോ വ്യക്തിവിരോധംമൂലമോ ആണ്. ഗുണ്ട- ക്വട്ടേഷന്‍ നടത്തിയ അഞ്ച് കൊലപാതകത്തില്‍ 21 പ്രതികളെ അറസ്റുചെയ്ത് നിയമത്തിനുമുന്നില്‍ എത്തിച്ചു. ഗുണ്ട- ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ ഈ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഗുണ്ടാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന 817 പേര്‍ തിരുവനന്തപുരത്തും 437 പേര്‍ കൊല്ലത്തും 427 പേര്‍ കൊച്ചിയിലും ഉണ്ടായിരുന്നതായി കണക്കെടുത്തിരുന്നുവെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ച് പറയുന്നത്. അങ്ങനെയെങ്കില്‍ യുഡിഎഫ് ഭരിച്ച അഞ്ചുവര്‍ഷവും ഇവരില്‍ ഒരാളെപ്പോലും തടങ്കലില്‍ വയ്ക്കാന്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്?
യുഡിഎഫ് ഭരണം അവസാനിക്കുന്നതിന് ഏതാനും മാസംമുമ്പ് കേവലം പ്രചാരണത്തിനുവേണ്ടി ഒരു ഗുണ്ടാ ഓര്‍ഡിനന്‍സ് ഉമ്മന്‍ചാണ്ടി പുറപ്പെടുവിച്ചു. എന്നാല്‍, ഈ ഓര്‍ഡിനന്‍സ് നടപ്പാക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിച്ചെന്നുകൂടി വ്യക്തമാക്കണം. എന്നാല്‍, എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം സമഗ്രമായ നിയമം അസംബ്ളി ചര്‍ച്ചചെയ്തുണ്ടാക്കി 2006 ഡിസംബര്‍ 18ന് പ്രാബല്യത്തില്‍വരുത്തി. യുഡിഎഫ് കൊണ്ടുവന്ന ഓര്‍ഡിനന്‍സിനേക്കാള്‍ കൂടുതല്‍ വ്യാപ്തിയുള്ള നിയമമാണ് പുതുതായി അവതരിപ്പിച്ചത്. ഗുണ്ടകളെ മൂന്നുമാസം തടങ്കലില്‍ വയ്ക്കാനാണ് യുഡിഎഫ് വ്യവസ്ഥചെയ്തതെങ്കില്‍ ആറുമാസം തടങ്കലില്‍ വയ്ക്കാന്‍ അധികാരം നല്‍കുന്നതാണ് എല്‍ഡിഎഫ് കൊണ്ടുവന്ന നിയമം. ഇതുപ്രകാരം 450 പേര്‍ക്കെതിരെ ഡിറ്റന്‍ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. 358 പേരെ അറസ്റുചെയ്ത് ജയിലിലടച്ചു. ഗുണ്ടാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച 1343 വാഹനം കണ്ടുകെട്ടി. പിടികൂടാനുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളാണ് ഇപ്പോള്‍ എടുത്തുവരുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധതരത്തിലുള്ള ഞെട്ടിക്കുന്ന അക്രമപ്രവര്‍ത്തനം നടന്നപ്പോള്‍ അത്തരം കേസുകള്‍ കൈകാര്യംചെയ്തതില്‍നിന്ന് തികച്ചും വ്യത്യസ്തമായ നിലയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേസുകള്‍ കൈകാര്യംചെയ്യുന്നത്. യുഡിഎഫ് ഭരണത്തില്‍ 2005 ജൂലൈ 20നാണ് മാരാരിക്കുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണിച്ചുകുളങ്ങരയില്‍ എവറസ്റ്റ് ചിട്ടിക്കമ്പനി ഉടമ രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദീന്‍ എന്നിവരെ ലോറിയിടിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായത്. ഈ കേസിലെ പ്രധാന പ്രതികളായ നാലുപേരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് പിടികൂടിയത്. പ്രതികളെ ശിക്ഷിക്കത്തക്കവിധത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഹിമാലയന്‍ ചിട്ടിക്കമ്പനിക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്. ഹിമാലയന്‍ ചിട്ടിക്കമ്പനിക്കാരും കോണ്‍ഗ്രസ് നേതാക്കളുമായി ഉണ്ടായിരുന്ന ബന്ധം അന്നുതന്നെ ആക്ഷേപത്തിന് വിധേയമായിരുന്നത് ഓര്‍ക്കുക. എറണാകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിദ്യാധരനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാന്‍ വര്‍ഷങ്ങളെടുത്തു. ക്രൈംബ്രാഞ്ചിന് വിട്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അമ്പതോളം കേസ് 10 വര്‍ഷം പഴക്കമുള്ളതാണെന്ന് അറിയുമ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ കേസ് അന്വേഷിച്ചരീതി എന്തായിരുന്നുവെന്ന് വ്യക്തമാകുക. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആലപ്പുഴയില്‍ ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റീവിനെ കാറില്‍ തീയിട്ടുകൊന്ന സംഭവമുണ്ടായത്. അതിലെ പ്രതി സുകുമാരക്കുറിപ്പിനെ പിടികൂടാന്‍ യുഡിഎഫ് അധികാരത്തിലുള്ള കാലത്തൊന്നും സാധിച്ചില്ല. ഇപ്പോള്‍ സുകുമാരക്കുറുപ്പിന്റെ രൂപംപോലും എന്താണെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത സ്ഥിതിയില്‍ ആ കേസന്വേഷണം എത്തിച്ചത് യുഡിഎഫാണ്.
എല്‍ഡിഎഫ് ഭരണകാലത്ത് ഉയര്‍ന്നുവന്ന കേസാണ് സന്തോഷ് മാധവന്റേത്. ഇയാള്‍ പണം വാങ്ങി ഒരു സ്ത്രീയെ കബളിപ്പിച്ചെന്ന പരാതി അന്വേഷിച്ചപ്പോഴാണ് അയാളുടെ മറ്റു കുറ്റകൃത്യങ്ങള്‍ കണ്ടുപിടിച്ചത്. ഈ കേസില്‍ നിയമത്തിന്റെ മുന്നില്‍ വസ്തുതകള്‍ എത്തിച്ച് സന്തോഷ് മാധവന് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞു. നിരവധിപേരെ കബളിപ്പിച്ച ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിനുമുമ്പ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് സാമ്പത്തികക്കേസുകളുടെ അവസ്ഥ വരാതിരിക്കാന്‍ പൊലീസ് സമര്‍ഥമായി ഇടപെടുകയും 18 കോടിയോളം രൂപ റിക്കവറി നടത്തി അത് കോടതിക്കുമുന്നില്‍ എത്തിക്കാനും സാധിച്ചു. പൊലീസിന്റെ ഇപ്പോഴത്തെ ഫലപ്രദമായ അന്വേഷണരീതികൊണ്ടാണ് ഇതിന് കഴിഞ്ഞത്. ബാങ്ക് കവര്‍ച്ച കേസുകള്‍ മുമ്പൊന്നും ഇല്ലാത്തവിധം ഒന്നൊന്നായി തെളിയിച്ചുകൊണ്ടിരിക്കുന്നു. ചേലമ്പ്ര ബാങ്ക് കവര്‍ച്ചയും പെരിയ ബാങ്ക് കവര്‍ച്ചയും മറ്റ് വിവിധ ബാങ്കുകളില്‍ നടന്ന കവര്‍ച്ചകളും തെളിയിക്കാനും അതില്‍പ്പെട്ടവരെ പിടികൂടാനും ഗണ്യമായ ഭാഗം തൊണ്ടിമുതലുകള്‍ പിടിച്ചെടുക്കാനും സാധിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന ക്ഷേത്രമോഷണങ്ങളില്‍ല്‍പ്രധാനപ്പെട്ട കേസുകളില്‍പ്പെട്ടവരെ പിടികൂടിക്കഴിഞ്ഞു. മറ്റ് കേസുകള്‍ തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന്റെല്‍പ്രത്യേക സ്ക്വാഡ് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു.
സൈബര്‍കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ കേരള പൊലീസിന്റെ മികവ് ദേശീയശ്രദ്ധ ആകര്‍ഷിച്ചതാണ്. നൈജീരിയന്‍ ഇന്റര്‍നെറ്റ് ഫ്രോഡ് എന്ന പേരില്‍ കുപ്രസിദ്ധമായ അന്താരാഷ്ട്രതട്ടിപ്പി ല്‍ മുഖ്യകണ്ണിയായ നൈജീരിയന്‍സംഘത്തെ പിടികൂടാന്‍ സാധിച്ചത് ഈ രംഗത്തുണ്ടായ ഏറ്റവും വലിയ നേട്ടമാണ്.
ഈ പശ്ചാത്തലത്തിലാണ് ആഗസ്ത് 22ന് യുവ വ്യവസായി പോള്‍ എം ജോര്‍ജ് വധിക്കപ്പെട്ട കേസിന്റെ അന്വേഷണം പരിശോധിക്കേണ്ടത്. സംഭവം നടന്ന് ഒരുദിവസം കഴിഞ്ഞതോടെ ഇതുസംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷത്തുള്ള ചില രാഷ്ട്രീയനേതാക്കളും ശ്രമിച്ചുവരുന്നത്. രാത്രിയില്‍ നടന്ന സംഭവമായിട്ടുപോലും പൊലീസ് നടത്തിയ ശാസ്ത്രീയമായ കേസന്വേഷണരീതിവഴിയാണ് ഓരോ തെളിവും പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഒരു മൊബൈല്‍ഫോണ്‍ വഴിയാണ് കേസിന് തുമ്പുണ്ടായത്. ഈ അന്വേഷണത്തില്‍ക്കൂടിയാണ് ഇതുമായി ബന്ധപ്പെട്ട 19 പേരെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. അവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ച് നോക്കണം. പോള്‍ എം ജോര്‍ജ് സഞ്ചരിച്ച വാഹനത്തിന് തൊട്ടുപിന്നില്‍ മറ്റൊരു വാഹനത്തില്‍ പൊലീസിന് പിടികിട്ടേണ്ട, ഗുണ്ടാവിരുദ്ധനിയമപ്രകാരം വാറന്റ് പുറപ്പെടുവിച്ച ഓംപ്രകാശും പുത്തന്‍പാലം രാജേഷും സഞ്ചരിച്ചിരുന്ന കാര്യം പൊലീസ് അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. ഇത് പുറത്തുവന്നതോടെയാണ് കുപ്രസിദ്ധരായ ഈ മൂന്നുപേരെയും ചുറ്റിപ്പറ്റി കഥകള്‍ മെനഞ്ഞുണ്ടാക്കി വാദവിവാദങ്ങള്‍ കൊഴുപ്പിച്ചത്.
പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എഴുതുന്നു "ഈ കേസുമായി ബന്ധമുണ്ടെന്ന് പോലീസുതന്നെ ചൂണ്ടിക്കാട്ടിയ കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പിടിയിലാകുന്നതുവരെ അന്വേഷണം ശരിയായ ദിശയില്‍ പോകില്ല. അവര്‍ക്കുമാത്രമാണ് കൊലപാതകത്തിന്റെ അന്തര്‍നാടകങ്ങള്‍ അറിയാവുന്നത്. അവരില്‍നിന്നുമാത്രമേ കോടതിയില്‍ നിലനില്‍ക്കുന്ന തെളിവുകള്‍ പോലീസിന് ശേഖരിക്കാനാകൂ''-
ഇതനുസരിച്ച് ഈ രണ്ടുപേരെ പിടിക്കുക എന്നതായിരുന്നു പൊലീസിന്റെ മുഖ്യദൌത്യം. ഇതിനുവേണ്ടി രാജ്യത്തുടനീളവും പുറത്തും പൊലീസ് നടത്തിയ ഇടപെടലില്‍ക്കൂടിയാണ് രണ്ടുപേരെയും പൊലീസിന് ഇപ്പോള്‍ കസ്റ്റഡിയില്‍ ലഭ്യമായിട്ടുള്ളത്. ഈ രണ്ടുപേരെ പൊലീസ് രക്ഷിക്കുന്നുവെന്നും ഉന്നതര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഇവരെ വിദേശത്ത് കടത്തി രക്ഷിച്ചെന്നുമൊക്കെയുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിരിക്കുന്നു. പോള്‍വധവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എസ്പിമാരും ഡിവൈഎസ്പിമാരും ഉള്‍ക്കൊള്ളുന്നന്നകഴിവുള്ള ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക ടീമിനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ കാര്യവും ഓരോ ഘട്ടത്തിലും കോടതിക്കുമുന്നില്‍ സമര്‍പ്പിക്കുന്നുണ്ട്. അന്വേഷണത്തില്‍ എന്തെങ്കിലും പിഴവുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ സ്വാഭാവികമായും കോടതി അതു ചൂണ്ടിക്കാട്ടും. പൊലീസ് കണ്ടെത്തിയ തെളിവുകള്‍ തെറ്റാണെങ്കില്‍ അത് കോടതിയെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ വന്ന സ്വകാര്യ അന്യായത്തിന്റെമേല്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം വളരെ പ്രസക്തമാണ്. "അന്വേഷണം ഫലപ്രദമായി നടക്കട്ടെ. സിബിഐ അന്വേഷണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതില്ല'' എന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
ഇപ്പോള്‍ എല്ലാവരും അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ആര്‍ക്കും അന്വേഷണ ഏജന്‍സിക്ക് സമര്‍പ്പിക്കാം. ഒരു കൊലപാതകത്തെക്കുറിച്ച് വിവരങ്ങള്‍ കൈവശമുള്ളവര്‍ അത് അന്വേഷണ ഏജന്‍സിക്ക് സമര്‍പ്പിച്ച് ബന്ധപ്പെട്ടവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനുപകരം വാദകോലാഹലങ്ങള്‍ നടത്തി സംതൃപ്തിയടയുകയാണ് ചെയ്യുന്നത്. എക്സിക്യൂട്ടീവിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍പരിശോധിക്കാന്‍ ഇവിടെ ജുഡീഷ്യറിയുണ്ട്. നിയമസഭയിലോ സഭയ്ക്കുപുറത്തോ നടത്തുന്ന വാദപ്രതിവാദങ്ങളില്‍ക്കൂടി കേസിലെ പ്രതികളെ തീരുമാനിക്കാന്‍ സാധിക്കുകയില്ല. സിബിഐ കേസന്വേഷണം ഏറ്റെടുക്കണമെന്നു പറഞ്ഞ് പ്രതിപക്ഷം ഒരു പ്രചാരണപരിപാടി നടത്തിക്കൊണ്ടിരിക്കുകയാണ്. സിബിഐ അന്വേഷണം നടക്കാന്‍ ഇടയുണ്ടെന്നൊരു തോന്നല്‍ വന്നാല്‍ ഉടന്‍ ഇപ്പോള്‍ നടക്കുന്നന്നകേസന്വേഷണങ്ങളെല്ലാം സ്വാഭാവികമായും മരവിക്കും. അതുവഴി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ സൃഷ്ടിക്കപ്പെടും.
അന്വേഷണോദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് ശരിയായ നിലയില്‍ കേസന്വേഷണം നടത്താതിരിക്കുകയും വസ്തുതകള്‍ പുറത്തുവരുന്നത് തടയാനും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചുവരികയാണ്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ല്‍സംസ്ഥാനത്ത് സിബിഐക്ക് വിട്ട കേസുകളില്‍ 13 എണ്ണം ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട മാറാട്ടെ കൂട്ടക്കൊല കേസ്, കെഎംഎംഎല്‍ അഴിമതിക്കേസ് ഇതൊന്നും സിബിഐ അന്വേഷിക്കാന്‍ സന്നദ്ധമായതുതന്നെയില്ല.
ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ സ്തംഭിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കുന്ന പ്രചാരവേലയുടെ ഉദ്ദേശ്യമെന്താണെന്ന് ജനങ്ങള്‍ക്ക് വ്യക്തമാണ്. കേരള സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ തുറന്നസമീപനമാണുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കി നിയമവാഴ്ച ഉറപ്പുവരുത്താന്‍ സാധ്യമാകുന്ന എല്ലാ നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും.
കോടിയേരി ബാലകൃഷ്ണന്‍
ക്രമസമാധാനനില: ഉമ്മന്‍ചാണ്ടി പുകമറ സൃഷ്ടിക്കുന്നു
കേരളത്തിലെ ക്രമസമാധാനനിലയെക്കുറിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാധ്യമങ്ങള്‍ക്ക് നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു. പ്രതിപക്ഷനേതാവ് പുകമറ സൃഷ്ടിക്കുന്നതായി ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി. 2007ല്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തിറക്കിയ കണക്കുകളാണ് പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തിന് അടിസ്ഥാനം. കേരളത്തില്‍ രജിസ്റ്റര്‍ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ അധികവും ട്രാഫിക് അപകടങ്ങളാണ്. അടിപിടി കേസുകളില്‍ കേരളത്തില്‍ ഇരുപക്ഷത്തുള്ളവര്‍ക്കെതിരെയും കേസെടുക്കാറുണ്ട്. ഇത്തരം ഘടകങ്ങള്‍ മാറ്റി ഗൌരവമുള്ള കുറ്റകൃത്യങ്ങള്‍ മാത്രം പരിഗണിച്ചാല്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മെച്ചപ്പെട്ട നിലയിലാണ്. കൊലപാതകത്തിന്റെ നിരക്ക് ദേശീയ ശരാശരി 2.9 ആയിരിക്കുമ്പോള്‍ കേരളത്തില്‍ 1.1 മാത്രമാണ്. ആന്ധ്രയില്‍ ഇത് 3.3ഉം മഹാരാഷ്ട്രയില്‍ 2.5ഉം ആണ്. മോഷണക്കുറ്റങ്ങള്‍ ദേശീയതലത്തില്‍ 33 ആണെങ്കില്‍ കേരളത്തിലേത് 29 മാത്രം. 2007ല്‍ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തീവയ്പ്, സ്ത്രീധനമരണം, കലാപം തുടങ്ങിയ ഇനത്തില്‍ വരുന്ന 10558 കുറ്റങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇവയില്‍ ഏറ്റവുമധികം വരുന്നത് കലാപമാണ്- 7358 എണ്ണം. ശേഷിക്കുന്ന 3200 എണ്ണം മാത്രമാണ് കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍. കേരളത്തില്‍ സാധാരണ അര്‍ഥത്തിലുള്ള കലാപങ്ങളൊന്നും അടുത്തകാലത്തുണ്ടായിട്ടില്ല. എന്നാല്‍, ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയനുസരിച്ച് വിദ്യാര്‍ഥിസമരങ്ങള്‍, രാഷ്ട്രീയ പാര്‍ടികളുടെ പ്രക്ഷോഭങ്ങള്‍, പ്രകടനങ്ങള്‍, ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരങ്ങള്‍ തുടങ്ങിയവയെല്ലാം കലാപം എന്ന വിഭാഗത്തില്‍പ്പെടും. കേരളത്തില്‍ ഇത്തരം പ്രതിഷേധസമരങ്ങള്‍ അധികമുള്ളതിനാലാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്യുന്നത്. മറിച്ച് കേരളം മുഴുവന്‍ കലാപമായതുകൊണ്ടല്ല. ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 2006ല്‍ പാസാക്കിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് 450 പേര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. 358 പേരെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. ഗുണ്ടാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച 1343 വാഹനം കണ്ടുകെട്ടി.
കേരളത്തിലെ ക്രമസമാധാനനിലയെക്കുറിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാധ്യമങ്ങള്‍ക്ക് നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു. പ്രതിപക്ഷനേതാവ് പുകമറ സൃഷ്ടിക്കുന്നതായി ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി. 2007ല്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തിറക്കിയ കണക്കുകളാണ് പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തിന് അടിസ്ഥാനം. കേരളത്തില്‍ രജിസ്റ്റര്‍ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ അധികവും ട്രാഫിക് അപകടങ്ങളാണ്. അടിപിടി കേസുകളില്‍ കേരളത്തില്‍ ഇരുപക്ഷത്തുള്ളവര്‍ക്കെതിരെയും കേസെടുക്കാറുണ്ട്. ഇത്തരം ഘടകങ്ങള്‍ മാറ്റി ഗൌരവമുള്ള കുറ്റകൃത്യങ്ങള്‍ മാത്രം പരിഗണിച്ചാല്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മെച്ചപ്പെട്ട നിലയിലാണ്. കൊലപാതകത്തിന്റെ നിരക്ക് ദേശീയ ശരാശരി 2.9 ആയിരിക്കുമ്പോള്‍ കേരളത്തില്‍ 1.1 മാത്രമാണ്. ആന്ധ്രയില്‍ ഇത് 3.3ഉം മഹാരാഷ്ട്രയില്‍ 2.5ഉം ആണ്. മോഷണക്കുറ്റങ്ങള്‍ ദേശീയതലത്തില്‍ 33 ആണെങ്കില്‍ കേരളത്തിലേത് 29 മാത്രം. 2007ല്‍ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തീവയ്പ്, സ്ത്രീധനമരണം, കലാപം തുടങ്ങിയ ഇനത്തില്‍ വരുന്ന 10558 കുറ്റങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇവയില്‍ ഏറ്റവുമധികം വരുന്നത് കലാപമാണ്- 7358 എണ്ണം. ശേഷിക്കുന്ന 3200 എണ്ണം മാത്രമാണ് കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍. കേരളത്തില്‍ സാധാരണ അര്‍ഥത്തിലുള്ള കലാപങ്ങളൊന്നും അടുത്തകാലത്തുണ്ടായിട്ടില്ല. എന്നാല്‍, ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയനുസരിച്ച് വിദ്യാര്‍ഥിസമരങ്ങള്‍, രാഷ്ട്രീയ പാര്‍ടികളുടെ പ്രക്ഷോഭങ്ങള്‍, പ്രകടനങ്ങള്‍, ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരങ്ങള്‍ തുടങ്ങിയവയെല്ലാം കലാപം എന്ന വിഭാഗത്തില്‍പ്പെടും. കേരളത്തില്‍ ഇത്തരം പ്രതിഷേധസമരങ്ങള്‍ അധികമുള്ളതിനാലാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്യുന്നത്. മറിച്ച് കേരളം മുഴുവന്‍ കലാപമായതുകൊണ്ടല്ല. ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 2006ല്‍ പാസാക്കിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് 450 പേര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. 358 പേരെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. ഗുണ്ടാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച 1343 വാഹനം കണ്ടുകെട്ടി.
ReplyDelete