Sunday, September 20, 2009

പുലിയോ പൂച്ചയോ?

ഒരു വാര്‍ത്ത

ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ കേസെടുക്കുക. ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പില്‍ ഇന്തോ - ടിബറ്റ് അതിര്‍ത്തി പൊലീസ് സേനയിലെ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റുവെന്ന വാര്‍ത്തക്കെതിരെയാണ് കേന്ദ്രം നിയമ നടപടിക്കൊരുങ്ങുന്നത്. സെപ്റ്റംബര്‍ 15ന് പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത തെറ്റാണെന്ന് ഇരു രാജ്യങ്ങളിലേയും വിദേശമന്ത്രാലയങ്ങള്‍ നിഷേധിച്ചിരുന്നു. നിഷേധക്കുറിപ്പിനുമപ്പുറം വാര്‍ത്ത കൂടുതല്‍ ഗൌരവമായി കാണുന്നതുകൊണ്ടാണ് നിയമ നടപടിയെടുക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു റിപ്പോര്‍ട്ടര്‍മാരുടേയും നടപടി ക്രിമിനല്‍ കുറ്റമായി കണ്ടാണ് എഫ് ഐ ആര്‍ ഫയല്‍ ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഉയര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ലേഖകന്‍ വാര്‍ത്ത നല്‍കിയിരുന്നത്. ലേഖകന്‍ കോടതിയില്‍ ഹാജരായി ഈ വാര്‍ത്താ സ്രോതസുകള്‍ ആരെന്ന് വെളിപ്പെടുത്തേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

*
അല്പദിവസം മുന്‍പ് പൂച്ചക്കുട്ടിയെയോ മറ്റോ കണ്ട് പുലി വരുന്നേ പുലി വരുന്നേ എന്ന് ബഹളം കൂട്ടിയവര്‍ ഈ പുലിയെക്കണ്ടാല്‍ പൂച്ചക്കുട്ടിയാണെന്ന് പറയുമോ? പുലിയെയും പൂച്ചയെയും തിരിച്ചറിയുന്നതും രാഷ്ട്രീയബോധം തന്നെ.

3 comments:

  1. അല്പദിവസം മുന്‍പ് പൂച്ചക്കുട്ടിയെയോ മറ്റോ കണ്ട് പുലി വരുന്നേ പുലി വരുന്നേ എന്ന് ബഹളം കൂട്ടിയവര്‍ ഈ പുലിയെക്കണ്ടാല്‍ പൂച്ചക്കുട്ടിയാണെന്ന് പറയുമോ? പുലിയെയും പൂച്ചയെയും തിരിച്ചറിയുന്നതും രാഷ്ട്രീയബോധം തന്നെ.

    ReplyDelete
  2. ചാനല്‍ സ്റ്റുഡിയോകളില്‍ തിരുവഞ്ചൂരും കെ ബാബുവും വി ഡി ശതീശനും ഇരുന്ന് വിയര്‍ക്കുമല്ലോ!

    ReplyDelete
  3. സുപ്രമണ്യം സാമി അന്നേ പറഞ്ഞതാ ‘ഹിന്ദു’ വില്‍

    ReplyDelete