മാവേലിക്കര സ്വദേശിയായ രാജേഷ് കുറുപ്പ് അയ്യപ്പവിഗ്രഹത്തിന്റെ മാതൃകയും കൈയിലേന്തി നിൽക്കുമ്പോൾ മറ്റൊരാൾ അരിവാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുന്ന ചിത്രവും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിലയ്ക്കലിൽ കലാപമുണ്ടാക്കാനുള്ള സംഘപരിവാർ നീക്കം പൊളിഞ്ഞതിനു ശേഷമാണ് പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ചിത്രമെടുത്തത്. ഇത് ഫോട്ടോയ്ക്ക് വേണ്ടി വേഷമിട്ട് ചിത്രീകരിച്ചതാണെന്ന് ഫോട്ടോഗ്രാഫർ മിഥുന്‍ കൃഷ്ണന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ വേഷമിട്ട് ചിത്രീകരിച്ചതെന്ന് മനസിലാകുന്ന ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഘപരിവാർ നുണയെ പരിഹസിച്ച് നിരവധിപേർ ഫേസ്‌ബുക്കിൽ രംഗത്തെത്തി. നിരവധി ട്രോളുകൾക്കും ഇത് വിഷയമായി.
രാജേഷ് കുറുപ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ളക്കും ബിജെപി നേതാവ് എം ടി രമേശിനുമൊപ്പം
ഈ ചിത്രങ്ങളിൽ അയ്യപ്പ ഭക്തനായി അഭിനയിച്ച രാജേഷ് കുറുപ്പിന് സംഘപരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇയാള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പവും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികലയ്‌ക്കൊപ്പവും നില്‍ക്കുന്ന ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
സാമൂഹ്യമാധ്യമങ്ങളിലെ മലയാളികൾക്ക് കാര്യം മനസിലായെങ്കിലും ഇതേ വ്യാജചിത്രങ്ങളുപയോഗിച്ച് സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ പ്രചരണം തുടരുകയാണ്. ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി, ഡല്‍ഹിയിലെ വിമത എംഎല്‍എ കപില്‍ മിശ്ര തുടങ്ങിയവര്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ ഈ ചിത്രങ്ങൾ ശരിയാണെന്ന മട്ടിൽ നിരവധി ഉത്തരേന്ത്യക്കാർ പ്രചരണം ഏഴറ്റടുത്തിട്ടുണ്ട്. ‘ഈ യഥാര്‍ത്ഥ ഭക്തന്റെ കണ്ണില്‍ ഭയമില്ല’ എന്നാണ് കപില്‍ മിശ്ര ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. 1600ഓളം റീട്വീറ്റുകളാണ് കപില്‍ മിശ്രയുടെ ഈ ട്വീറ്റിന് മാത്രമുള്ളത്. 3200 പേര്‍ ട്വീറ്റ് ലൈക്ക് ചെയ്തിട്ടുമുണ്ട്.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലക്കും കുമ്മനം രാജശേഖരനും ഒപ്പമുള്ള ചിത്രങ്ങൾ രാജേഷ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തത്
പന്തളത്ത് മരിച്ച ശിവദാസന്റേത് എന്ന പേരിൽ മറ്റൊരു വ്യാജ വീഡിയോയും കപിൽ മിശ്ര ട്വീറ്റ് ചെയ്‌തിട്ടുണ്ട്. 16, 17, തീയതികളിൽ പൊലീസ് അക്രമികളെ നേരിടുന്നതിന്റെ ദൃശ്യമാണിത്. 18ാം തീയതി ശബരിമലയിലേക്ക് പോയ ശിവദാസൻ 19ാം തീയതി വീട്ടിലേക്ക് വിളിച്ചതായും ഭാര്യയും മകനും പൊലീസിൽ മൊഴിനൽകിയിരുന്നു.
നാണംകെട്ട വിഷപ്രചരണവുമായി വീണ്ടും ജനം ടിവി; സിപിഐ എം വനിതാ നേതാവ് ശബരിമലയിലേക്കെന്ന് വ്യാജവാര്‍ത്ത
കൊച്ചി > ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വര്‍ഗീയ വിഷപ്രചരണങ്ങളുമായി വീണ്ടും ബിജെപി ചാനലായ 'ജനം ടിവി'. സിപിഐ എം നേതാവും മരുമകളും മലകയറാന്‍ എത്തുന്നുവെന്നാണ് പുതിയ നുണപ്രചണം. ആലുവ സ്വദേശിയും മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന ശശികല റഹീമിനെയും ഇളയ മകന്റെ ഭാര്യയായ സുമേഖാ തോമസിനെയും പേരടക്കം പരാമര്‍ശിച്ചു കൊണ്ടായിരുന്നു കരുതിക്കൂട്ടി വ്യാജവാര്‍ത്ത പടച്ചുവിട്ടത്.
സുമേഖ തോമസും മൂന്നു പേരും മലകയറാന്‍ പോകുകയാണെന്നും അവരെ സ്വീകരിക്കാന്‍ ശശികല റഹീം പുറപ്പെട്ടു കഴിഞ്ഞുവെന്നും ഇവര്‍ക്കെല്ലാം സിപിഐ എമ്മിന്റെ പിന്തുണ ഉണ്ടെന്നുമെല്ലാം 'ജനം ടിവി' വാര്‍ത്ത നല്‍കി. ഇതോടെ സംഘപരിവാര്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പൂകളിലാകെ ഇവര്‍ക്കെതിരെ കൊലവിളിയും അസഭ്യവര്‍ഷവും നിറഞ്ഞു. സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചും മറ്റ് ഗ്രൂപ്പുകളില്‍ ലോഗോ മറച്ചുവെച്ചുമാണ് പ്രചരണം.
ജനം ടിവില്‍ വന്ന വ്യാജവാര്‍ത്ത
എന്നാല്‍ സത്യാവസ്ഥ അറിയാന്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോഴാണ് ശശികല റഹീം സംഭവമറിയുന്നത്. നട്ടെല്ലിന് തേയ്‌മാനം ആയിട്ട് 2 വര്‍ഷമായി ചികിത്സയില്‍ ഇരിക്കുന്ന ആളാണ് ശശികല റഹീം. പരസഹായമില്ലാതെ പുറത്തു പോകാന്‍ പോലും കഴിയാത്ത ആളെക്കുറിച്ചാണ് സംഘപരിവാര്‍ ചാനലും വര്‍ഗീയവാദികളും നുണപ്രചരണം അഴിച്ചുവിട്ടത്. ഇതോടെ ശശികല റഹീം ഫേസ്‌ബുക്ക് ലൈവില്‍ വന്ന് കാര്യങ്ങള്‍ വ്യക്തമാക്കി. വാര്‍ത്ത പുറത്തു വന്നതോടെ മരുമകള്‍ സുമേഖ തോമസിനെ വിളിച്ച് കാര്യമന്വേഷിച്ചപ്പോള്‍ അവരും ഇങ്ങനൊരു സംഭവം അറിഞ്ഞിട്ടില്ലെന്ന് ശശികല റഹീം പറഞ്ഞു.
'ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പാര്‍ടി ചുമതലകളില്‍ നിന്നടക്കം ഒഴിവായിരിക്കുകയാണ് താന്‍. പരസഹായമില്ലാതെ വീടിന്റെ പടി പോലും ഇറങ്ങാന്‍ പറ്റില്ല. താനൊരു വിശ്വാസിയല്ല. ഒരിക്കലും ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന ആളുമല്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തതെന്ന് അറിയില്ല.' - ശശികല റഹീം വ്യക്തമാക്കി.
എന്നിട്ടും വാര്‍ത്ത പിന്‍വലിക്കാനോ നുണപ്രചരണം അവസാനിപ്പിക്കാനോ സംഘപരിവാര്‍ തയ്യാറായിട്ടില്
ശബരിമല സ്ത്രീ പ്രവേശനം: മരിച്ചവരുടെ പേരിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍
കൊച്ചി > വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയവരുടെ പേരില്‍ പോലും വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ച് കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം. പന്തളം കൊട്ടാരത്തിലെ അംബ തമ്പുരാട്ടിയുടേതെന്ന പേരിലാണ് നവമാധ്യമങ്ങളില്‍ വ്യാപകമായി ചിത്രവും വാര്‍ത്തയും പ്രചരിക്കുന്നത്.പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ അംബ തമ്പുരാട്ടി 2017 നവംബറിലാണ് മരണപ്പെട്ടത്.
2017 നവംബറില്‍ മരിച്ചുപോയ വ്യക്തിയുടെ ഫോട്ടോ വെച്ചാണ് 2018 ഒക്ടോബറില്‍ സംഘപരിവാര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുന്നത്. പുണ്യസ്ഥാനം കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഗതിപിടിക്കാതെ പോകട്ടെ എന്ന തരത്തില്‍ അംബ തമ്പുരാട്ടി ശബരിമല വിഷയത്തില്‍ പ്രതികരിച്ചു എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്.ഒരു നുണ നൂറാവര്‍ത്തി പറഞ്ഞ് സത്യമാക്കുന്ന ഗീബല്‍സിയന്‍ രീതിയാണ് സംഘപരിവാര്‍ ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിരന്തരം പയറ്റുന്നത്
ലിങ്ക് വായിക്കുക
www.thehindu.com/…/temple-shut-…/article20946512.ece
m.facebook.com/story.php
www.facebook.com/377848558914479/posts/2152324354800215/
Read more: http://www.deshabhimani.com/news/kerala/fake-news-sabarimala-sangh-parivar/760377
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസ് വേഷത്തിലെന്ന് സംഘപരിവാര്‍; പുതിയ കുപ്രചരണവും പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
വ്യാജ തലക്കെട്ടോടു കൂടി സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രം (ഇടത്), ആഷിഖ് സഹപ്രവര്‍ത്തകരോടോപ്പം സന്നിധാനത്ത് (വലത്)
കൊച്ചി > ശബരിമല വിഷയത്തെ മുന്‍നിര്‍ത്തി പൊലീസുകാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതിന് വേണ്ടി സംഘപരിവാര്‍ പടച്ചുവിട്ടിരുന്ന മറ്റൊരു വ്യാജപ്രചരണവും പൊളിയുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസ് വേഷത്തിലെത്തി ഭക്തരെ തല്ലുന്നു എന്ന തരത്തില്‍ പ്രചരിപ്പിച്ചിരുന്ന ഫോട്ടോയുടെ സത്യാവസ്ഥയാണ് സോഷ്യല്‍മീഡിയ പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. ഇതോടെ സംഘപരിവാറിന്റെ മറ്റൊരു കുപ്രചരണം കൂടി പൊളിഞ്ഞിരിക്കുകയാണ്.
ശബരിമല സ്ത്രീപ്രവേശനുമായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമത്തെ പൊലീസ് സമചിത്തതയോടെ നേരിട്ടിരുന്നു. പ്രകോപനപരമായ സമീപനം സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുപോലും പൊലീസ് സംയമനത്തോടെയാണ് പെരുമാറിയത്. ഇതിനെതുടര്‍ന്നാണ് പൊലീസുകാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ കുപ്രചരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 'ആര്യനാടുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വല്ലഭ ദാസ് പൊലീസ് വേഷത്തില്‍ ശബരിമലയില്‍ ഭക്തരെ തല്ലിചതയ്ക്കുന്നു' എന്ന തലക്കെട്ടില്‍ ഫോട്ടോ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തൊടുപുഴ സ്വദേശിയും കേരള ആര്‍മ്ഡ് പൊലീസ് അഞ്ചാം ബെറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറുമായ ആഷിഖിന്റെ (Ashik Jafar Maleparambil) ഫോട്ടോയാണ് ആര്യനാടുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എന്ന വ്യാജേന പ്രചരിപ്പിച്ചത്. സംഘപരിവാറിന്റെ കുപ്രചരണം മിനുട്ടുകള്‍ക്ക് അകംതന്നെ സോഷ്യല്‍ മീഡിയ പൊളിച്ചു.
ആഷിഖിന്റെ ഫേസ്‌ബുക്ക് പേജ് ലിങ്ക്
www.facebook.com/ashik.jafar.9
ശബരിമല വിഷയത്തില്‍ കലാപത്തിനായി കോപ്പുകൂട്ടുന്ന സംഘപരിവാന്റെ ഇപ്പോഴത്തെ ശ്രമം പൊലീസുകാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്നതാണ്. ഇതിന്റെ ഭാഗമായിട്ടാണ് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി രാവും പകലുമെില്ലാതെ ജോലി ചെയ്യുന്ന പോലീസുകാരെ സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ നടത്തുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയനടപടി കൈക്കൊള്ളുമെന്ന് പൊലീസ് അധികാരികള്‍ അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment