ളാഹയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പന്തളത്തെ അയ്യപ്പ ഭക‌്തൻ ശിവദാസന‌് തന്റെ വീട്ടിലേക്ക‌് കയറാൻ ആർഎസ‌്എസിന്റെ സജീവ പ്രവർത്തകനായ സന്ദീപും കുടുംബവും അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട‌് ആഗസ‌്ത‌് 23ന‌് സന്ദീപും ആർഎസ‌്എസ‌് പ്രവർത്തകരും ചേർന്ന‌് ശിവദാസനെ ക്രൂരമായി മർദിച്ചിരുന്നു. പന്തളം പൊലീസ‌് ഇതുമായി ബന്ധപ്പെട്ട‌് ശിവദാസന്റെ മൊഴി രേഖപ്പെടുത്തി. ശിവദാസന്റെ വീട്ടിലെത്തിയ പന്തളത്തെ സംഘപരിവാർ നേതാവായ അരുൺ എന്ന ക്രിമിനൽ ശിവദാസനുനേരെ വധഭീഷണി മുഴക്കിയതായി ആക്ഷേപം ഉണ്ട‌്. സംഘപരിവാറിന്റെ നിരന്തരമായ ഭിഷണിയെ തുടർന്ന‌് താമസിച്ചുകൊണ്ടിരുന്ന മുളമ്പുഴയിൽ നിന്ന‌് ഈ കുടുംബം തുമ്പമൺ, മണ്ണാകടവിലേക്ക‌് വാടകയ‌്ക്ക‌് വീട‌് എടുത്ത‌് താമസം മാറി.
ഒക‌്ടോബർ 18ന‌് രാവിലെയാണ‌് ശിവദാസൻ ശബരിമലയിലേക്ക‌് പോകുന്നത‌്. നിലയ‌്ക്കലിൽ പൊലീസ‌് നടപടി ഉണ്ടാകുന്നത‌് 16, 17 തീയതികളിലും. 18ന‌് ദർശനം നടത്തിയ ശേഷം 19ന‌് വീട്ടിലേക്ക‌് ഇദ്ദേഹം ഫോൺ വിളിച്ചിരുന്നു. പൊലീസ‌് നടപടിമൂലമാണ‌് ശിവദാസന്റെ മരണമെന്ന‌് ആർഎസ‌്എസ‌് പ്രഖ്യാപിച്ച‌് ബലിദാനിയെ സൃഷ‌്ടിക്കുകയാണ‌്.
ശിവദാസനെ വഴിനടക്കാൻ അനുവദിക്കാതിരുന്ന ആർഎസ‌്എസുകാരെക്കുറിച്ചും അദ്ദേഹത്തെ ആക്രമിച്ച‌് കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ‌്എസുകാരെക്കുറിച്ചും അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന‌് കൊന്നുകളയുമെന്ന‌് ഭീഷണിമുഴക്കിയ ആർഎസ‌്എസ‌് നേതാവിനെക്കുറിച്ചും സമഗ്രമായി അന്വേഷണം നടത്തണമെന്ന‌് സിപിഐ എം പന്തളം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കൈയ്യും കാലും തല്ലിയൊടിച്ച് കൊക്കയില്‍ തള്ളും; ശിവദാസന്‍ ആര്‍എസ്എസിന്റെ നിരന്തര ഭീഷണി നേരിട്ട വ്യക്തി
പന്തളം > പൊലീസ് മര്‍ദ്ദിച്ചുകൊന്നതായി സംഘപരിവാര്‍ വ്യാജ പ്രചരണം നടത്തുന്ന ശിവദാസന്‍ ആര്‍എസ്എസ് ക്രിമിനലുകളുടെ നിരന്തര ഭീഷണി നേരിട്ട വ്യക്തിയെന്ന് രേഖ. ഒരിക്കല്‍ ഇവര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കിയ ശിവദാസനെ രണ്ടുമാസം മുമ്പ് വീണ്ടും ആര്‍ എസ് എസുകാര്‍ മര്‍ദ്ദിച്ചിരുന്നു. സമീപവാസിയായ നാണുവിന്റെ കുടുംബവുമായി ശിവദാസന് നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. നാണുവും മക്കളായ സജീവും നന്ദീപും സജീവ ആര്‍ എസ്എസ് പ്രവര്‍ത്തകരാണ്. ശിവദാസനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായും ഭാര്യയെ മര്‍ദ്ദിച്ചതായും കേസുണ്ട്. ഈ കേസുകള്‍ നിലനില്‍ക്കെയാണ് ആഗസ്ത് 23 ന് പന്തളം മഹാദേവ ക്ഷേത്രത്തിനു മുന്നിലിട്ട് മര്‍ദ്ദിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.മര്‍ദ്ദനത്തെ തുടര്‍ന്ന് ആദ്യം പന്തളത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് അടൂര്‍ താലൂക്ക് ആശുപത്രിയിലും ശിവദാസന്‍ ചികിത്സ തേടിയിരുന്നു.
ശിവദാസന്‍ പൊലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പ്
ശിവദാസനെതിരെ നാണുവിന്റെ കുടുംബം അക്രമം നടത്തിയതായി ആദ്യ കേസ് ഉണ്ടായത് ഏപ്രിലിലാണ്. ടൂവീലറില്‍ ലോട്ടറി കച്ചവടം നടത്തുന്ന തന്നെ,അയല്‍ വാസികളായ നാണുവും കുടുംബവും വഴിനടക്കാന്‍ അനുവദിക്കുന്നില്ലെന്നും,വഴിയില്‍ തടഞ്ഞ് ഉപദ്രവിക്കുന്നു എന്നും ശിവദാസന്‍ 2018 ഏപ്രില്‍ 26നു പന്തളം പോലീസില്‍ പരാതിപ്പെട്ടിരുന്നു.വാഹനം കത്തിക്കും എന്ന ഭീഷണി ഉള്ളതായും പരാതിയില്‍ പറയുന്നുണ്ട്.
പരാതി പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പന്തളത്തെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് കൈയ്യും കാലും തല്ലി ഒടിച്ച് കൊക്കയില്‍ തള്ളും എന്ന് ഭീഷണിപെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.
No comments:
Post a Comment