ബിഹാറിലെ മഞ്‌ജി മണ്ഡലത്തിൽ ചെങ്കൊടി പാറിച്ച് സിപിഐ എം. മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ച ഡോ. സത്യേന്ദ്ര യാദവാണ് 25386 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
32 റൗണ്ടുകളിൽ ഒരു റൗണ്ടിൽ മാത്രമാണ് തൊട്ടടുത്ത സ്വതന്ത്ര സ്ഥാനാർഥിക്ക് മുന്നിലെത്താനായത്. ബാക്കിയുള്ള 31 റൗണ്ടിലും സിപിഐ എം സ്ഥാനാർഥി വ്യക്തമായ ലീഡ് നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപ്പോലും സത്യേന്ദ്ര യാദവിന് തിരിഞ്ഞ് നോക്കേണ്ടിവന്നില്ല.
മഞ്‌ജിയെ കൂടാതെ വിഭൂതിപുരിലും മതിഹാനിയിലും സിപിഐ എം സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നുണ്ട്. വിഭൂതിപുരിൽ ഭൂരിപക്ഷം 20000 ത്തിന് മുകളിലാണ്. 11 റൗണ്ട് വോട്ട് കൂടി ഇവിടെ എണ്ണാനുണ്ട്. മതിഹാനിയിൽ ഇനിയും 18 റൗണ്ട് കൂടി എണ്ണാൻ ബാക്കിയുണ്ട്. സിപിഐ എം മത്സരിച്ച നാലാമത്തെ സീറ്റായ പിപ്രയിൽ 7000 ത്തോളം വോട്ടുകൾക്ക് പിന്നിലാണെങ്കിലും ഇവിടെ ഇനിയും 22 റൗണ്ട് വോട്ടുകൾ എണ്ണാനായി ബാക്കിയുണ്ട്.
No comments:
Post a Comment