കൊച്ചി > സർക്കാരിന്റെ അതിജീവന കിറ്റിനുള്ള തുണിസഞ്ചികൾ വാങ്ങിയതിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് സപ്ലൈകോ. സർക്കാരിന്റെ www.etenderkerala.gov.in എന്ന പോർട്ടലിൽ ഇ-–-ടെൻഡർ ക്ഷണിച്ചിരുന്നു. ടെൻഡറിൽ പങ്കെടുത്തവരിൽ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ കമ്പനികൾക്കാണ് കരാർ നൽകിയത്.
ഈ കമ്പനികൾ അപ്രതീക്ഷിതമായി പിന്മാറിയാൽ അതത് ഡിപ്പോയിൽ ടെൻഡറുകളിൽ പങ്കെടുത്ത അടുത്ത കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയവർക്ക് പർച്ചേസ് ഓർഡർ നൽകും. പുതിയ ടെൻഡർ നടപടികളിലേക്കു നീങ്ങുമ്പോഴുള്ള സമയക്കുറവ് പരിഹരിക്കാനാണിത്.
കമ്പനികൾ തുണിസഞ്ചി വിതരണത്തിന് കാലതാമസമുണ്ടാക്കിയാൽ കുടുംബശ്രീ, മറ്റ് സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് സഞ്ചി വാങ്ങുമെന്നും അധികൃതർ അറിയിച്ചു.
No comments:
Post a Comment