കൊച്ചി > തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിര്‍ത്തിവെയ്‌ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലന്ന് ഹൈക്കോടതി. ഓഡിറ്റിംഗ് നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം തെറ്റാണന്ന് പറയാനാവില്ലന്നും ഇക്കാര്യം സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം പരിശോധിച്ചതില്‍ നിന്ന് ബോധ്യപ്പെട്ടതായും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഓഡിറ്റിംഗ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിറക്കിയത് അഴിമതി മറച്ചുവയ്ക്കാനാണന്നും ഉത്തരവു റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് തീര്‍പ്പാക്കി.
ഓഡിറ്റ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി സമര്‍പ്പിക്കുന്ന സോഫ്റ്റ് വെയര്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവിറക്കിയതെന്ന് സര്‍ക്കാര്‍ അറിയിച്ചത് കോടതി കണക്കിലെടുത്തു. പ്രതിപക്ഷ നേതാവ് വസ്തുതകള്‍ അന്വേഷിക്കാതെ കോടതിയെ സമീപിച്ചുവെന്നായിരന്നു സര്‍ക്കാര്‍ നിലപാട്. 2019 -20 ലെ ഓഡിറ്റിംഗ് ആരംഭിച്ചതായും 2018-19 ലെ ഓഡിറ്റിംഗ് ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കണ്ണുര്‍ ഒഴികെ കോര്‍പറേഷനുകളിലും പുര്‍ത്തിയായി. ബ്ലോക്ക് - ാമപഞ്ചായത്തുകളിലെ ഓഡിറ്റിംഗ് ഈ മാസം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. യുഡിഎഫ് നിയന്ത്രണത്തിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലും ഓഡിറ്റ് സംബന്ധിച്ച് എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാതെ രാഷ്ടീയ നിറം നോക്കിയാണ് പ്രതിപക്ഷ നേതാവാവിന്റെ ഹര്‍ജിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
No comments:
Post a Comment