തിരുവനന്തപുരം> വായ്പ എടുക്കുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാകുമെന്ന് ചെന്നിത്തല പറയണമെന്ന് തോമസ് ഐസക്ക്. വായ്പ എടുക്കാനുള്ള അധികാരം ഒഴിവാക്കണോ എന്ന് യുഡിഎഫ് വ്യക്തമാക്കണം.
2002,2003 വര്‍ഷങ്ങളില്‍ യുഡിഎഫ് കിഫ്ബി ഉപയോഗിച്ച് വായ്പ എടുത്തിട്ടുണ്ട്. കിഫ്ബിയില്‍ സിഎജി ഓഡിറ്റ് വേണ്ടെന്ന് വയ്ക്കുന്നത് യുഡിഎഫാണ്. ഇപ്പോഴും കിഫ്ബി അതേ നിലപാടാണ് എടുത്തത്. അതില്‍ എന്താണ് തെറ്റെന്ന് പറയാന്‍ തയ്യാറാകണമെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2002ലും 2006ലും സിഎജി ഓഡിറ്റ് വേണ്ടെന്ന് വച്ചു. കിഫ്ബിക്ക് സ്വന്തമായി ഓഡിറ്റ് സംവിധാനമുണ്ടെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മറുപടി. സിഎജിയുടെ കരടു റിപ്പോര്‍ട്ട് എന്നു മുതലാണ് പവിത്ര രേഖയായതെന്ന് ചെന്നിത്തലയും യുഡിഎഫും വ്യക്തമാക്കണം.
നിങ്ങളുടെ കാലത്ത് എന്തുകൊണ്ടാണ് ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചതിന്റെ കാരണം ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment