Thursday, November 12, 2020

ഉയർന്ന ഭൂരിപക്ഷം ഇടതുപക്ഷത്തിന്‌; മൂന്ന് മണ്ഡലം നഷ്ടമായത് നേരിയ വോട്ടിന്‌

 ന്യൂഡൽഹി > ബിഹാറിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ഇടതുപക്ഷ സ്ഥാനാർഥിക്ക്‌. ബൽറാംപുർ മണ്ഡലത്തിൽ സിപിഐ എംഎല്ലിന്റെ മെഹ്‌ബൂബ്‌ അലം 53,597 വോട്ടിനാണ്‌ എതിർസ്ഥാനാർഥി വികാസ്‌ശീൽ ഇൻസാൻ പാർടിയിലെ വരുൺകുമാർ ഝായെ തോൽപ്പിച്ചത്‌. അലത്തിന്‌ 1.04 ലക്ഷം വോട്ട്‌ ലഭിച്ചപ്പോൾ എതിരാളിക്ക്‌ കിട്ടിയത്‌ 50,668.

മെഹ്‌ബൂബ്‌ അലത്തിനു പുറമെ മൂന്നു പേർക്കുകൂടിമാത്രമാണ്‌ അരലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷം. ബ്രംപുരിൽ ആർജെഡിയുടെ ശംഭുനാഥ്‌ യാദവ്‌ 51,141 വോട്ടിനും സന്ദേശിൽ ആർജെഡിയുടെ കിരൺ ദേവി 50,607 വോട്ടിനും അമൗറിൽ എഐഎംഐഎമ്മിന്റെ അക്‌തറുൾ ഇമാൻ 52,515 വോട്ടിനും ജയിച്ചു.

വിഭൂതിപ്പുരിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം അജയ്‌കുമാർ 40,496 വോട്ടിനാണ്‌ ജെഡിയുവിന്റെ രാംബാലക്‌ സിങ്ങിനെ തോൽപ്പിച്ചത്‌. മാഞ്ചിയിൽ സിപിഐ എമ്മിന്റെ സത്യേന്ദ്ര യാദവ്‌ 25,386 വോട്ടിനാണ്‌ സംഘപരിവാർ പിന്തുണയോടെ മത്സരിച്ച റാണാ പ്രതാപ്‌ സിങ്ങിനെ തോൽപ്പിച്ചത്‌. ഇവിടെ എൻഡിഎ സ്ഥാനാർഥി മൂന്നാമതായി.

അജിയാവിൽ സിപിഐ എംഎല്ലിന്റെ മനോജ്‌ മൻസിൽ 48,550 വോട്ടിനും പാലിഗഞ്ചിൽ സിപിഐ എം എല്ലിന്റെ സന്ദീപ്‌ സൗരവ്‌ 30,915 വോട്ടിനും വിജയിച്ചു. ഭുംറാവിൽ സിപിഐ എംഎല്ലിന്റെ അജിത്‌കുമാർ സിങ്‌ 24,415 വോട്ടും തേഗ്‌രയിൽ സിപിഐയുടെ രാംരത്തൻ സിങ്‌ 47,979 വോട്ടിനും സിരദേയിൽ സിപിഐ എം എല്ലിന്റെ അമർജീത്‌ കുശ്‌വാഹ 25,510 വോട്ടിനും

3 സീറ്റ്‌ നഷ്ടം നേരിയ വോട്ടിന്‌

പല മണ്ഡലവും വലിയ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത ഇടതുപക്ഷത്തിന്‌ മൂന്ന്‌ മണ്ഡലം നേരിയ വ്യത്യാസത്തിനാണ്‌‌ നഷ്ടമായത്‌. മട്ടിഹാനിയിൽ സിപിഐ എമ്മിന്റെ രാജേന്ദ്രപ്രസാദ്‌ സിങ്‌ 813 വോട്ടിനാണ്‌ തോറ്റത്‌. ബച്ച്‌വാരയിൽ സിപിഐയുടെ അബ്‌ദേഷ്‌കുമാർ റായി ‌ 484 വോട്ടിനും ഭൊറെയിൽ സിപിഐ എം എല്ലിന്റെ ജിതേന്ദ്രപ്രസാദ്‌‌ 462 വോട്ടിനുമാണ്‌ തോറ്റത്‌.

എന്‍ഡിഎ-മഹാസഖ്യം വ്യത്യാസം കാൽ ലക്ഷം മാത്രം; കോൺഗ്രസിനെ പിൻതള്ളി ഇടതുപക്ഷം

ന്യൂഡൽഹി > ബിഹാറിൽ 125 സീറ്റോടെ എൻഡിഎ കേവല ഭൂരിപക്ഷം നേടിയെങ്കിലും മഹാസഖ്യവും ബിജെപി–- ജെഡിയു സഖ്യവുമായി വോട്ടിവിഹിതത്തിലുള്ള വ്യത്യാസം കാൽ ലക്ഷത്തിൽ താഴെമാത്രം. 24,194 വോട്ടുമാത്രമാണ്‌ രണ്ടുമുന്നണിയുമായുള്ള വ്യത്യാസം.

എൻഡിഎ 1,57,01,226 വോട്ട്‌ നേടിയപ്പോൾ മഹാസഖ്യത്തിന്‌ 1,56,77,032 വോട്ട്‌ ലഭിച്ചു. ഇരുമുന്നണികളുമായുള്ള വോട്ടുശതമാനത്തിലും നേരിയ വ്യത്യാസംമാത്രം. എൻഡിഎയ്‌ക്ക്‌ 37.32 ശതമാനം വോട്ട്‌ ലഭിച്ചപ്പോൾ മഹാസഖ്യത്തിന്‌ 37.22 ശതമാനം വോട്ട്‌ കിട്ടി. ബിജെപി ഉൾപ്പെടുന്ന എൻഡിഎയെ ഭരണത്തിലെത്തിക്കുന്നതിൽ നിർണായകമായ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഉൾപ്പെടുന്ന മുന്നണിക്ക്‌ നാലര ശതമാനം വോട്ട്‌ ലഭിച്ചു. 19 ലക്ഷത്തിനടുത്ത്‌ വോട്ടാണ്‌ ഈ സഖ്യത്തിന്‌ ലഭിച്ചത്‌. സീമാഞ്ചൽപോലെ മഹാസഖ്യം മുന്നിലെത്തുമായിരുന്ന മേഖലകളിലാണ്‌ ഒവൈസിയുടെ പാർടി വോട്ട്‌ പിടിച്ചത്‌. 

കോൺഗ്രസിനെ പിൻതള്ളി ഇടതുപക്ഷം

29 സീറ്റിൽമാത്രം മത്സരിച്ച ഇടതുപക്ഷ പാർടികൾ 19.46 ലക്ഷം വോട്ട്‌ നേടി. മത്സരിച്ച മണ്ഡലങ്ങളിൽ ശരാശരി 67,000 വോട്ടുവീതവും ലഭിച്ചു. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന്‌ 39.95 ലക്ഷമാണ്‌ വോട്ട്‌. മത്സരിച്ച മണ്ഡലങ്ങളിൽ ശരാശരി 57,000 വോട്ട്‌ നേടാനേ കോൺഗ്രസിനായുള്ളൂ. ഇടതുപക്ഷത്തേക്കാൾ ഓരോ മണ്ഡലത്തിലും 10,000 വോട്ട്‌ കുറവ്‌. 

വിജയനിരക്കിലും കോൺഗ്രസ്‌ ഏറെ പിന്നിലാണ്‌. 26.03 സീറ്റിൽമാത്രമാണ്‌ കോൺഗ്രസിന്‌ ജയിക്കാനായത്‌. ഇടതുപക്ഷത്തിന്റെ വിജയനിരക്ക്‌ 55.2 ശതമാനമാണ്‌.

എം പ്രശാന്ത്‌

സിപിഐ എമ്മിന് എട്ട് നിയമസഭയില്‍ പ്രാതിനിധ്യം: ഹിന്ദി മേഖലയില്‍ രണ്ടിടത്ത്

കൊച്ചി> ബീഹാറില്‍ രണ്ടു മണ്ഡലങ്ങളില്‍ കൂടി വിജയിച്ചതോടെ സിപിഐ എമ്മിന് രാജ്യത്തെ എട്ടു നിയമസഭകളില്‍ പ്രാതിനിധ്യമായി. പശ്ചിമ ബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങള്‍ കൂടാതെ അഞ്ച്  സംസ്ഥാനങ്ങളില്‍ കൂടി പാര്‍ട്ടിക്ക് എംഎല്‍എമാരായി.

ഒരു ഇടവേളയ്ക്ക് ശേഷം രാജസ്ഥാനിലും ബിഹാറിലുമായി ഹിന്ദി മേഖലയിലും രണ്ടിടത്ത് നിയമസഭയില്‍ എത്താന്‍ കഴിഞ്ഞു.വിവിധ സംസ്ഥാന നിയമസഭകളില്‍ സിപിഐ എമ്മിന്റെ പ്രതിനിധികളായി ആകെ 112  അംഗങ്ങളാണുള്ളത്. പിരിച്ചുവിട്ട ജമ്മു കശ്മീര്‍ നിയമസഭയിലും പാര്‍ട്ടിക്ക് ഒരു സീറ്റ് ഉണ്ടായിരുന്നു.

കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് എംഎല്‍എമാര്‍ കൂടുതല്‍. കേരളത്തില്‍ 62 പേരും പശ്ചിമ ബംഗാളില്‍ 26 പേരും ത്രിപുരയില്‍ 16 പേരും നിയമസഭകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിയ്ക്കുന്നു. ഇതിനു പുറമേ  രാജസ്ഥാനില്‍ ജയിച്ച രണ്ടുപേരും ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളില്‍ ഓരോ അംഗങ്ങളും സിപിഐ എമ്മില്‍ നിന്നുണ്ട്.

കേരളം, ബംഗാള്‍, ത്രിപുര എന്നിവ  ഒഴികെയുള്ള സംസ്ഥാനങ്ങളിലെ എംഎല്‍എ മാര്‍ ഇവരാണ്.

ബിഹാര്‍: അജയ് കുമാര്‍ (വിഭൂതി പൂര്‍),ഡോ. സത്യേന്ദ്ര യാദവ് (മഞ്ജി).

രാജസ്ഥാന്‍:ബല്‍വാന്‍ പൂനിയ ( ഭദ്ര),ഗിര്‍ധാരി ലാല്‍ മാഹിയ (ദുംഗര്‍ഗഡ്),

മഹാരാഷ്ട്ര: വിനോദ് നികോളെ ഭിവ (ദഹാനു)

ഒഡീഷ: ലക്ഷ്മണ്‍ മുണ്ട  (ബോണായ)

ഹിമാചല്‍ പ്രദേശ്: രാകേഷ് സിന്‍ഹ (തിയോഗ് ).

No comments:

Post a Comment