ന്യൂഡൽഹി > ഡിജിറ്റൽ മാധ്യമങ്ങളെ കേന്ദ്രസർക്കാർ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനുള്ള വിജ്ഞാപനം പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. ഐടി നിയമവും നിലവിലുള്ള ഇതര നിയമങ്ങളും വഴി ഡിജിറ്റൽ മാധ്യമങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കാനാകും.
അച്ചടി, ദൃശ്യ മാധ്യമങ്ങളെ വരുതിയിലാക്കിയശേഷം കേന്ദ്രസർക്കാർ ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ പോവുകയാണ്. എല്ലാ ഡിജിറ്റൽ, ഓൺലൈൻ മാധ്യമങ്ങളെയും ഓൺലൈൻ ഉള്ളടക്ക ദാതാക്കളെയും കേന്ദ്രവാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണപരിധിയിൽ കൊണ്ടുവരാൻ വിജ്ഞാപനം ഇറക്കിയത് ഈ ഉദ്ദേശ്യത്തിലാണ്–-പിബി ചൂണ്ടിക്കാട്ടി.
No comments:
Post a Comment