സ്ത്രീ വിരുദ്ധത ജീവിതത്തില്‍ കൊണ്ടുനടക്കുകയും തുടര്‍ച്ചയായി അത്തരം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന മുല്ലപ്പള്ളിയെ കോണ്‍ഗ്രസ് ചികിത്സക്ക് അയക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 'ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കണമെന്ന' മുല്ലപ്പള്ളിയുടെ പ്രസ്താവന അത്യന്തം അപമാനകരമാണ്.
കേരളത്തിലെ ഒരു തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഇത്തരത്തില്‍ നിന്ന്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഒരു സമൂഹത്തെ മുന്നോട്ട് നയിക്കേണ്ട ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്ന പരാമര്‍ശമാണോ നടത്തിയതെന്ന് അദ്ദേഹവും കോണ്‍ഗ്രസ് പാര്‍ട്ടിയും വിലയിരുത്തേണ്ടതാണ്.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി പറയുകയും മാപ്പ് പറയുകയും ചെയ്യുന്നത് ശീലമാക്കുകയാണ് അദ്ദേഹം. ഇത്തരം പരാമര്‍ശങ്ങള്‍ കൊണ്ടുണ്ടാകുന്ന അപകടം ഒരു മാപ്പ് കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. അദ്ദേഹത്തില്‍ നിന്നും മാത്രമല്ല കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് സമൂഹത്തില്‍ വിളിച്ചുവരുത്തുന്ന അപകടം ചെറുതല്ല.
സമൂഹത്തിന് മാതൃകയാകേണ്ടവര്‍ തന്നെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതും പൊതു സമൂഹത്തില്‍ സ്ത്രീ പദവിയെ ഇകഴ്ത്തുന്നതും: ലോയേഴ്‌സ് യൂണിയന്‍
തിരുവനന്തപുരം> കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതും പൊതു സമൂഹത്തില്‍ സ്ത്രീ പദവിയെ ഇകഴ്ത്തുന്നതുമാണെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍(എഐഎല്‍യു) സംസ്ഥാന വനിതാ സബ് കമ്മിറ്റി. അധികാര സ്ഥാനീയരില്‍ നിന്നും കൊടിയ പീഡനത്തിനും ചൂഷണത്തിനും ഇരയായ ഒരു സ്ത്രീയെ മുഖ്യ പ്രതിപക്ഷ കക്ഷിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പരസ്യമായും സംസ്‌കാര ശൂന്യമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് അപഹസിച്ചതും ഞെട്ടലുളവാക്കുന്ന ഒന്നാണ്.
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരായി ശക്തമായ ചെറുത്ത് നില്‍പ്പും പ്രതിഷേധവും ഉയര്‍ന്ന് വരേണ്ട ഒരു കാലത്ത് പുരോഗമനപരമായ ഇടപെടലുകളാണ് പൊതു സമൂഹം ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ ആത്മഹത്യ ചെയ്യണമെന്ന പ്രസ്താവന വികലമായ പുരുഷാധിപത്യ മന:സ്ഥിതിയെ ആണ് വെളിവാക്കുന്നത്.
ബലാത്സംഗം പോലെ അത്യന്തം ഹീനമായ ഒരു കുറ്റ കൃത്യത്തെ ലളിതവല്‍ക്കരിക്കും വിധം മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന കേരളീയ സമൂഹത്തിന് തന്നെ അപമാനകരമാണ്. ബലാത്സംഗത്തിന് ഇരയായ സ്ത്രീക്ക് നിയമ പരിരക്ഷയും സംരക്ഷണവുമാണ് ആവശ്യം. പകരം അവളില്‍ അശുദ്ധി ആരോപിച്ച് പരസ്യ വിചാരണ നടത്തുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണ്. നിയമപരമായി കുറ്റകരവും പ്രാകൃതവുമാണ് ഇത്തരം നിലപാടുകള്‍ . ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഇത്തരം തരംതാണ പരാമര്‍ശങ്ങള്‍ പൊതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുവാനേ ഉപകരിക്കു. മുല്ലപ്പളളി രാമചന്ദ്രനെതിരായി നിയമനടപടികള്‍ സ്വീകരിക്കണമെന്ന്‍ ലോയേഴ്‌സ് യൂണിയന്‍ വനിതാ സബ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അഡ്വ. അയിഷാ പോറ്റി കണ്‍വീനര്‍ അഡ്വ. ലതാ തങ്കപ്പന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സ്ത്രീ വിരുദ്ധ പരാമര്‍ശം: മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം> കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.രാഷ്ട്രീയ നേതാക്കള്‍ അടിക്കടി സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.
കേരളപ്പിറവിദിനത്തില്‍ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാല്‍ക്കൂടി അനുവദിച്ചുകൂടാ. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ അടിയന്തരമായി താന്‍ നടത്തിയ നീചമായ സ്ത്രീവിരുദ്ധ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment