നുണനിര്‍മാണ ഫാക്ടറികളായി അധഃപതിച്ച മാധ്യമങ്ങള്‍ ബാലിശവും പൊള്ളയുമായ വിവാദങ്ങള്‍ ഉത്പാദിപ്പിച്ച് അരക്ഷിതാവസ്ഥയും ആശങ്കയും നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. കടുത്ത സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും നാലര വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത വികസനപദ്ധതികളും ജനോപകാരപ്രദങ്ങളായ നടപടികളും അശരണര്‍ക്ക് നല്‍കിയ കൈത്താങ്ങും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകാതിരിക്കാന്‍ അവര്‍ വാര്‍ത്തകള്‍ക്ക് മൂടുപടമിടുകയാണ്. എല്‍ഡിഎഫിനെതിരെ കെട്ടിപ്പൊക്കിയ അവിശുദ്ധ വര്‍ഗീയസഖ്യത്തിന്റെ അനുബന്ധമെന്ന നിലയിലാണ് ചില പത്രങ്ങളുടെയും ചാനലുകളുടെയും മുഖഭാവം
ഹൈടെക് ആയാലും ചെറുങ്ങനെ മതി
മുംെബെയിൽ ഏതോ സിനിമാ നടിയുടെ വീട് പൊളിച്ച വാർത്ത വന്ന ദിനമാണ് കേരളത്തിൽ 34 സ്‌കൂളിന്റെ ഹൈടെക് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്‌തത്. 3129 കോടിയിൽ 350 സ്‌കൂൾ വികസനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രണ്ട് വാർത്തയും മനോരമയിൽ വന്നതിങ്ങനെ! ഇനി പറയൂ, ഇവർ ആർക്കുവേണ്ടിയാണ് വാർത്തകൾ വിതരണം ചെയ്യുന്നത്.
ബിജെപിക്ക് നോവരുത്
ബിജെപി ചാനൽ തലവൻ മാധ്യമങ്ങളുടെ ഒക്ക ചങ്ങാതി. കെ ടി ജലീലിന്റെ വകുപ്പിലെ ഏതോ പ്യൂണിനെ വിളിച്ചു വരുത്തിയപ്പോൾപ്പോലും എൽഡിഎഫ് സർക്കാരിന് കുരുക്ക് മുറുക്കിയ മാധ്യമങ്ങൾ, ബിജെപി‐ സ്വപ്‌ന ബന്ധം പുറത്തുവന്നപ്പോൾ വാർത്ത മുക്കിയത് കാണുക. ഉൾപ്പേജിൽ ഏതോ സ്ഥലത്ത് തീർത്തും അനാഥമായി!
ചോദ്യംചെയ്‌ത വാർത്ത മുക്കിയെന്ന ആക്ഷേപം സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ മനോരമ മലക്കംമറിഞ്ഞു. അത് പക്ഷേ, ആരെയും നോവിക്കാതെ, ‘വിവരം' തേടി എന്ന രീതിയിൽ വിനീതവിധേയരായാണ് വാർത്ത നൽകിയത്.
ലോകം വാഴ്‌ത്തിയാലും
ലോകം മുഴുവൻ വാഴ്ത്തിയ കേരളത്തിലെ ഓൺലൈൻ പഠനത്തിന് യൂണിസെഫ് അവാർഡ് ലഭിച്ചു. ആ വാർത്ത മനോരമ കൊടുത്തത് കാണുക. ഉൾപ്പേജിൽ ഒരു കോളം സ്വന്തം നാട്ടിലെ അഭിമാന പദ്ധതി യൂണിസെഫ് വരെ അംഗീകരിച്ചാലും മനോരമയ്‌ക്ക് ചതുർഥി.
സർക്കാർ ജീവനക്കാരുടെ ശമ്പളം
സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവച്ച വാർത്ത നിരന്തരം ചർച്ചയാക്കി. എന്നാൽ, മുഴുവൻ ശമ്പളവും കൊടുത്തുതുടങ്ങിയ വാർത്ത അവർക്ക് തീർത്തും അപ്രധാനമായി.
വെഞ്ഞാറമൂട് ഇരട്ടക്കൊല
മരിച്ചത് ഡിവൈഎഫ്‌ഐക്കാരാകുമ്പോൾ വെട്ടേറ്റ് മരിച്ചു എന്നുമാത്രം. വെട്ടിക്കൊന്നു എന്നില്ല. ആര് ചെയ്തു എന്നില്ല. എന്തിന് ചെയ്തു എന്നില്ല. കണ്ണീരില്ല, കണ്ണീർ ചിത്രമില്ല. ചാനൽ ചർച്ചയില്ല.
കുമ്മനത്തെ ‘ഉള്ളിലൊതുക്കി’
ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റും മുൻ ഗവർണറുമായ ആൾ തട്ടിപ്പുകേസിൽ പ്രതിയായാൽ അത് വലിയ വാർത്തയാണോ? അല്ലെന്നാണ് മലയാള മാധ്യമങ്ങൾ നൽകുന്ന പാഠം. കുമ്മനം രാജശേഖരനെ ശ്രീപത്മനാഭസ്വാമിക്ഷേത്രം ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്‌തത് മാതൃഭൂമിക്ക് ചിത്രം സഹിതം ഒന്നാം പേജ് വാർത്തയായിരുന്നു. എന്നാൽ, 32 ലക്ഷം തട്ടിയ കേസിൽ കുമ്മനം പ്രതിയായ വാർത്ത മാതൃഭൂമി കൊടുത്തത് അതിലേറെ ഭക്ത്യാദരപൂർവം. തലക്കെട്ട് ഇങ്ങനെ: ‘കുമ്മനത്തിന്റെ സാന്നിധ്യത്തിൽ പ്രവീണിനെ കണ്ടെന്ന് പരാതിക്കാരൻ’. ഒപ്പം കുമ്മനത്തിന്റെ വിശദീകരണവും. പിന്നെ കുമ്മനത്തിന് ബന്ധമില്ലെന്ന് കൂട്ടുപ്രതി പ്രവീൺ പറഞ്ഞതും കുമ്മനത്തിന്റെ വിശദീകരണവും. മനോരമയ്‌ക്കും ഈ അഴിമതിയിൽ കഴമ്പൊന്നും കണ്ടെത്താനായില്ല. അവരും ‘ഉള്ളിലൊതുക്കി’.
No comments:
Post a Comment