എന്തൊക്കെ സംഭവിച്ചാലും കെ ഫോണ്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി പരിശോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രഏജന്‍സികള്‍ നടത്തുകയാണ്. ജനങ്ങള്‍ക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്കു തുരങ്കം വയ്‌ക്കാനുള്ള ശ്രമമാണിത്. ഈ പദ്ധതി എന്താണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ഇടങ്കോലിടല്‍ ജനങ്ങള്‍ക്ക് എത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാധാരണ മനുഷ്യര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെ ഈ സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയാണ് കെ-ഫോണ്‍. കേരളത്തിലുടനീളം 52000 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ പാകി അതുവഴി ഇന്റര്‍നെറ്റ് നല്‍കുക എന്നതാണ് ലക്ഷ്യം.
കെ-ഫോണിന്റെ കേബിള്‍ ശൃംഖല ഉപയോഗിക്കുന്നതിന് സര്‍ക്കാരുമായി കരാറുണ്ടാക്കി ഏതൊരു ഇന്റര്‍നെറ്റ് സേവനദാതാവിനും ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ സാധിക്കും. കെ-ഫോണ്‍ എന്നത് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ്. ആ ശൃംഖല ഉപയോഗിച്ച് ഏതൊരു സേവനദാതാവിനും ഏതൊരു വീട്ടിലേക്കും ഇന്റര്‍നെറ്റ് സൗകര്യം കൊടുക്കാന്‍ സാധിക്കും.
അതുകൊണ്ട് കെ-ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് പറയാന്‍ ഉള്ളത് എന്തൊക്കെ സംഭവിച്ചാലും കെ-ഫോണ്‍ നടപ്പിലാക്കിയിരിക്കും. അതിലൂടെ സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. സാധാരണക്കാര്‍ക്ക് ആകെ ഗുണകരമാണ് ഈ പദ്ധതി. അതേസമയം ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടാകാം. അതുകൊണ്ട് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കരുതെന്ന് ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ ഒത്തെ തോന്നാം. -മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാല്‌വർഷം നിരവധി പുരസ്‌കാരങ്ങൾ ; ‘നേട്ടങ്ങൾ തിളക്കത്തോടെ ആവർത്തിക്കും’
ഈ സർക്കാരിന്റെ കാലയളവിൽ നിരവധി അവാർഡും അംഗീകാരങ്ങളുമാണ് സംസ്ഥാനത്തെ തേടിയെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാം അഭിമാനാർഹമായ നേട്ടങ്ങളാണ്.
ബംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റർ നടത്തിയ പഠനത്തിൽ ഏറ്റവും മികച്ച ഭരണം കാഴ്‌ചവയ്‌ക്കുന്ന സംസ്ഥാനമായി ഈ വർഷവും കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയും നിതി ആയോഗും ചേർന്ന് തയ്യാറാക്കുന്ന സുസ്ഥിരവികസനലക്ഷ്യ സൂചികയിലും നമ്മൾ ഒന്നാമതെത്തി. മുൻവർഷത്തേക്കാൾ പോയിന്റ് നേട്ടമുണ്ടെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ ടുഡേ വർഷാവർഷം നടത്തുന്ന സംസ്ഥാനങ്ങളുടെ സർവേയിലും കേരളം വിവിധ വിഭാഗങ്ങളിൽ ഒന്നാമതാണ്. ക്രമസമാധാനം, ആരോഗ്യപരിപാലനം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, വിനോദസഞ്ചാരം, മികച്ച പാൽ ഉൽപ്പാദനക്ഷമത തുടങ്ങിയ വിഭാഗങ്ങളിലായി കേരളത്തിന് അവാർഡ് ലഭിച്ചു.
സെന്റർ ഫോർ മീഡിയ സ്റ്റഡീസ് നടത്തിയ പഠനത്തിൽ അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. ട്രാൻസ്‌പരൻസി ഇന്റർനാഷണൽ ഇന്ത്യയും ലോക്കൽ സർക്കിൾസും ചേർന്ന് നടത്തിയ ഇന്ത്യ കറപ്ഷൻ സർവേയിലും ഏറ്റവും അഴിമതി കുറഞ്ഞയിടം കേരളംതന്നെ.
സംസ്ഥാനത്തെ വിവിധ മേഖലകളെയും വകുപ്പുകളെയും പല ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ തേടിയെത്തി. വിദ്യാഭ്യാസ, ആരോഗ്യ റാങ്കിങ്ങിലും രാജ്യത്തിന് മാതൃക നമ്മൾതന്നെ. സാംക്രമികേതര രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള യുഎൻ അവാർഡ് ലഭിച്ചതും അടുത്തിടെയാണ്. ഇപ്പോൾ പബ്ലിക് അഫയേഴ്സ് സെന്റർ നൽകിയ അംഗീകാരം ഗവേണൻസിനുള്ളതാണ്. ഭരണ നിർവഹണം എന്നാൽ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ജനങ്ങളും കൈകോർത്തുനിന്നാൽമാത്രം വിജയിക്കുന്ന ഒന്നാണ്. ഇങ്ങനെയുള്ള നേട്ടങ്ങൾ കൂടുതൽ തിളക്കത്തോടെ ആവർത്തിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ ഏർപ്പെട്ടിട്ടുള്ളത്.
No comments:
Post a Comment