യുഡിഎഫ് വിവാദം എന്‍ഡിഎഫ് ബന്ധം മറച്ചുവയ്ക്കാന്‍
തീവ്രവാദപ്രസ്ഥാനമായ എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് മറച്ചുവെക്കാനാണ് മഅ്ദനി വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ആ സഖ്യത്തെ വെള്ളപൂശാനും സിപിഐ എമ്മിന്റെ മതേതര പ്രതിഛായ തകര്‍ക്കാനുമാണ് യുഡിഎഫും ചില മാധ്യമങ്ങളും മഅ്ദനി വിവാദം ഉപയോഗിക്കുന്നതെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
മഅ്ദനി തീവ്രവ്രാദ നിലപാട് സ്വീകരിച്ചിരുന്നപ്പോള്‍ യുഡിഎഫും പിഡിപിയും രാഷ്ട്രീയ കൂട്ടുകെട്ടിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, കുന്ദമംഗലം സീറ്റുകള്‍ യുഡിഎഫ് പിഡിപിക്ക്് നീക്കിവെച്ചു. തീവ്രവാദത്തിനെതിരെ സിപിഐ എം ഏതറ്റം വരെയും പോരാടും. പഴയതീവ്രവാദനിലപാടുകള്‍ മഅ്ദനി തിരസ്കരിച്ചത് സിപിഐ എം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, മഅ്ദനിയോ അനുയായികളോ പഴയ കാലത്ത് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കില്‍ അത് ന്യായീകരിക്കേണ്ട കാര്യം സിപിഐ എമ്മിനില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനി എല്‍ഡിഎഫിനെ പിന്താങ്ങുമെന്ന് പ്രഖ്യാപിച്ചു. പൊന്നാനിയില്‍ അവര്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. അതേസമയം എല്‍ഡിഎഫും പിഡിപിയുമായി എതെങ്കിലും വിധത്തിലുള്ള ധാരണയോ കൂട്ടുകെട്ടോ ഉണ്ടാക്കിയിരുന്നില്ല. യുഡിഎഫ് നല്‍കിയതുപോല സീറ്റുകള്‍ വിട്ടുകൊടുത്തുള്ള ഏര്‍പ്പാടിന് എല്‍ഡിഎഫ് പോയില്ല. എന്നിട്ടും പിഡിപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതായി ദുര്‍വ്യാഖ്യാനം ചെയ്തു.
പിഡിപിയുടെ സഹായം എല്‍ഡിഎഫിനെ പിന്താങ്ങുന്ന മതേതരവിശ്വാസികളില്‍ ചിലരില്‍ എതിര്‍പ്പുളവാക്കിയെന്ന് തെരഞ്ഞെടുപ്പിനുശേഷം പാര്‍ടി വിലയിരുത്തിയതാണ്. പിഡിപിയുമായി വേദി പങ്കിട്ടത് ശരിയായില്ലെന്നും പാര്‍ടി കേന്ദ്രകമ്മറ്റി വിലയിരുത്തി. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അച്ചടിച്ച് പ്രസിദ്ധികരിച്ചതാണ്. അത് പലരും മറന്നു. അവലോകനം പുതിയ കണ്ടുപിടുത്തമെന്ന മട്ടിലാണ് ചില കേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്നത്.
മഅ്ദനി ഐഎസ്എസ് രൂപീകരിച്ചപ്പോള്‍ സിപിഐ എം അതിശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, അന്ന് യുഡിഎഫ് മഅ്ദനിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. പി പി തങ്കച്ചന്‍ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മഅ്നിയുടെ ഫോട്ടോ വച്ചാണ് 2001 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ സഹായിച്ചതിന് നന്ദി അറിയിക്കാന്‍ അന്ന് യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടിയും ബെന്നി ബഹനാനുമാണ് കോയമ്പത്തുര്‍ ജയിലില്‍ പോയത്. തെരഞ്ഞെടുപ്പിനുശേഷം മഅ്ദനിയുടെ പാര്‍ടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റിനെ ഹജ്ജ് കമ്മറ്റി അംഗമാക്കി. തീവ്രാവാദനിലപാട് സ്വീകരിച്ച ഘട്ടത്തില്‍ മഅ്ദനിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് പിശകായെന്ന് യുഡിഎഫിന് ഇപ്പോഴെങ്കിലും തോന്നുന്നുണ്ടോയെന്നും പിണറായി ചോദിച്ചു.
മഅ്ദനി തീവ്രവാദ നിലപാട് പരസ്യമായി തള്ളിപ്പറഞ്ഞതോടെ ആ സ്ഥാനം തടിയന്റെവിട നസീറും എന്‍ഡിഎഫും ഏറ്റെടുത്തപ്പോള്‍ യുഡിഎഫ് അവരുമായി സഖ്യത്തിലായി. ലോക്സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും എന്‍ഡിഎഫ് പരസ്യമായി യുഡിഎഫിനായി പ്രവര്‍ത്തിച്ചു. പിന്തുണ വേണ്ടെന്നു പറയാന്‍ യുഡിഎഫ് തയ്യാറായില്ല. എന്‍ഡിഎഫിന്റെ രാഷ്ട്രീയ സംരക്ഷകരായി ലീഗ് മാറിയതാണ് ഈയിടെ കാസര്‍കോട്ട് നടന്ന കലാപത്തില്‍ കണ്ടത്. മഅ്ദനിയെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് വോട്ടു പിടിക്കുകയാണ് 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചെയ്തത്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസുകള്‍ അട്ടിമറിക്കാനാണ്് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസ് യുഡിഎഫ് ഭരണത്തിലാണ്. കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ബന്ധു പ്രതിയായ കേസ് അട്ടിമറിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായ പുനരന്വേഷിച്ച് മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിക്ക് കേസില്‍ പങ്കുള്ളതായി കണ്ടെത്തി. തെളിവിന്റെ അടിസഥാനത്തില്‍ കേസെടുത്തു. നസീര്‍ ഉള്‍പ്പെട്ട നാല് കേസുകള്‍ യുഡിഎഫ് ഭരണത്തിലുണ്ടായി. എന്നാല്‍, ഒരു കേസില്‍ മാത്രമാണ് നസീറിനെ യുഡിഎഫ് പ്രതിയാക്കിയതെന്നും പിണറായി ചൂണ്ടിക്കാട്ടി.
തീവ്രവാദം: ഉറച്ച നിലപാട് സ്വീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് സംസ്ഥാനത്ത് തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തീവ്രവാദം നേരിടാന്‍ കേരളത്തില്‍ ആദ്യമായി ഐജിയുടെ കീഴില്‍ അന്വേഷണവിഭാഗം രൂപീകരിച്ചു. യുഡിഎഫ് ഭരണം മരവിപ്പിച്ച കേസുകളില്‍ അന്വേഷണം പുനരാരംഭിച്ചു. തടിയന്റവിട നസീര്‍ ബംഗ്ളാദേശിലേക്ക് കടന്നതായി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതും നസീര്‍ അവിടെ ഉപയോഗിച്ച ടെലഫോണ്‍ നമ്പര്‍ നല്‍കിയതും സംസ്ഥാന ഇന്റലിജന്‍സാണ്. യുഡിഎഫ് സര്‍ക്കാര്‍ തീവ്രവാദികള്‍ ഉള്‍പ്പെട്ട കേസുകള്‍ അട്ടിമറിക്കുകയായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമം നടത്തി. പിന്നീട് വന്ന യുഡിഎഫ് ഭരണം തുടര്‍നടപടി സ്വീകരിക്കാതെ കേസ് പിന്‍വലിക്കാനാണ് ശ്രമിച്ചത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസ് പിന്‍വലിക്കുന്നതിനുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് ഉത്തരവ് നല്‍കി. തടിയന്റവിട നസീറിന്റെ പേരില്‍ ഇതടക്കം എട്ടു കേസാണ് നിലനില്‍ക്കുന്നത്. ഇതില്‍ നാലെണ്ണം യുഡിഎഫിന്റെ കാലത്തും മൂന്നെണ്ണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണകാലത്തുമാണ് ഉണ്ടാകുന്നത്. നസീറിനെ ഒരു കേസില്‍ മാത്രം പ്രതിയാക്കിയതിന്റെ കാരണം യുഡിഎഫ് നേതാക്കള്‍ വിശദീകരിക്കണം. ഇപ്പോഴത്തെ അന്വേഷണത്തിലാണ് യുഡിഎഫ് ഭരണകാലത്തെ സംഭവങ്ങളില്‍ നസീര്‍ പ്രതിയായത്. ഈ തീവ്രവാദിയെ സഹായിച്ചതാരാണെന്ന് യുഡിഎഫ് വ്യക്തമാക്കണം.
സിപിഐ എമ്മിന്റെ ആറ് പ്രവര്‍ത്തകര്‍ എന്‍ഡിഎഫിന്റെ കൊലക്കത്തിക്കിരയായി. എന്നാല്‍, രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇത്തരം ശക്തികളുമായി കൈകോര്‍ക്കുകയാണ് യുഡിഎഫ് ചെയ്തത്. മുസ്ളിംലീഗ് നിലപാടാണ് എന്‍ഡിഎഫിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുന്നത്. എന്‍ഡിഎഫിനെ ലീഗും യുഡിഎഫും എതിര്‍ക്കുന്നില്ല. കാസര്‍കോട്ട് എല്ലാ വിഭാഗവും തള്ളിപ്പറഞ്ഞ ആക്രമണത്തെ ലീഗും യുഡിഎഫും മാത്രമാണ് ന്യായികരിച്ചത്. തന്റെ തീവ്രവാദ നിലപാടുകള്‍ മഅ്ദനി തന്നെ പരസ്യമായി തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് കഴിഞ്ഞ ലോകസഭാ തെരഞെടുപ്പില്‍ അവരുടെ പിന്തുണ സ്വീകരിച്ചതെന്ന് പിണറായി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മഅ്ദനി പരസ്യമായ നിലപാട് എടുത്തു. അതില്‍ വ്യതിയാനമുണ്ടോ എന്നാണ് നോക്കേണ്ടത്.
ലോകസഭാ തെരഞ്ഞെടുപ്പ് പിന്തുണയുടെ ഘട്ടം കഴിഞ്ഞു. ഓരോ ഘട്ടത്തിലും ഉയര്‍ന്നു വരുന്ന രാഷ്ട്രീയപ്രശ്നങ്ങളെ ആശ്രിച്ചാണ് രാഷ്ട്രീയ സമീപനം സ്വീകരിക്കുക. അതേക്കുറിച്ച് നേരത്തേ പറയാനാവില്ല. ഓരോ തെരഞ്ഞെടുപ്പിലെയും നിലപാട് ആ തെരഞ്ഞെടുപ്പിലെ അടവുനയം തീരുമാനിക്കുമ്പോള്‍ എടുക്കുന്നതാണ്. മഅ്ദനിയുമായി വേദി പങ്കിട്ടതു സംബന്ധിച്ച് വ്യക്തിപരമായ അഭിപ്രായം എന്തെന്ന ചോദ്യത്തോട് വ്യക്തികളുടെ തോന്നലുകളല്ല പാര്‍ടി നിലപാടാണ് എല്ലാവര്‍ക്കും ബാധകമെന്ന് പിണറായി പ്രതികരിച്ചു.
നസീറിനെ ചോദ്യം ചെയ്യാന്‍ ഐജി ടോമിന്‍ ജെ തച്ചങ്കരിയെ അയച്ചതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതികരണം തീവ്രവാദികളെ സഹായിക്കാനുള്ള ദുഷ്ടലാക്കിന്റെ ഭാഗമാണ്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ തള്ളിപ്പറയുന്നത് ഉമ്മന്‍ചാണ്ടിയെ പോലുള്ളവര്‍ സ്വീകരിക്കേണ്ട നിലപാടല്ല. നസീറിന്റെ തീവ്രവാദിബന്ധം കര്‍ണാടക പൊലീസാണ് കണ്ടെത്തിയതെന്ന പ്രചാരണം ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിന്റെ 'നല്ല മാതൃക'യാണ്. കേരള പൊലീസാണ് ഇത് കണ്ടെത്തിയത്. സൂഫിയ മഅ്ദനി പ്രതിയായത് യുഡിഎഫ് ഭരണത്തില്‍ നടന്ന കേസിലാണെന്ന് മറ്റൊരു ചോദ്യത്തോട് പിണറായി പ്രതികരിച്ചു. അന്ന് യുഡിഎഫ് എടുത്ത നിലപാട് മാധ്യമങ്ങള്‍ കാണുന്നില്ല. ബുദ്ധി ആ വഴിക്ക് പോകുന്നുമില്ല. പാര്‍ടി നിലപാടും മുഖ്യമന്ത്രിയുടെ നിലപാടും ഒന്നുതന്നെയാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി പിണറായി വ്യക്തമാക്കി.
ദേശാഭിമാനി 141209
തീവ്രവാദപ്രസ്ഥാനമായ എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് മറച്ചുവെക്കാനാണ് മഅ്ദനി വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ആ സഖ്യത്തെ വെള്ളപൂശാനും സിപിഐ എമ്മിന്റെ മതേതര പ്രതിഛായ തകര്‍ക്കാനുമാണ് യുഡിഎഫും ചില മാധ്യമങ്ങളും മഅ്ദനി വിവാദം ഉപയോഗിക്കുന്നതെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി
ReplyDeleteathu shari, appo numma ee madani saghaavine ariyukaye illa alle.... kollaam saghaave... ingane aalkkaare viddikalaakkunna kallam parayaanulla tholikkatti saghaavinu evide ninnum kitti.
ReplyDeleteപാര്‍ട്ടിയെ രക്ഷിക്കണമെന്നുണ്ടെങ്കില്‍ സത്യത്തെ മുന്നില്‍ നിര്‍ത്തുകതന്നെ വേണം. അവികസിതമായ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലായിരുന്നെങ്കില്‍ അസത്യത്തിന്റെ നപുംസക രൂപം കൊണ്ട് ഒപ്പിക്കാം. എന്നാല്‍ കേരളത്തില്‍
ReplyDeleteആ കാലമൊക്കെ കഴിഞ്ഞുപോയെന്ന് ഇനിയും തിരിച്ചറിയാതിരുന്നാല്‍ സി.പി.എം. പഴത്തൊലിപോലെ വലിച്ചെറിയപ്പെടും :)
ചിത്രകാരനും രാംദാസിനും പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് വസ്തുതകള്‍ നിരത്തി തെളിയിക്കാന്‍ ശ്രമിക്കാവുന്നതാണ്. ഒന്നുമില്ലാതെ വല്ലതും എഴുതുന്നതിനേക്കാള്‍ എല്ലാവര്‍ക്കും പ്രയോജനം ചെയ്യുക അത്തരം ശ്രമങ്ങളായിരിക്കും.
ReplyDeleteaalkkar angane palathum parayum. ente abhiprayathil cpim pdp yumayi ulla bandham avasaanippikkan paadilla. thudaruka thanne venam. eenaapeechiyum marappattiyum pole.....!!!!
ReplyDeleteബൈജുവിനു പോസ്റ്റ് വായിച്ചിട്ട് കാര്യം മനസ്സിലായില്ലല്ലേ? എതിരഭിപ്രായങ്ങള്‍ വസ്തുതകള്‍ നിരത്തി തെളിയിക്കുക. ഇത്തരത്തില്‍ പോസ്റ്റ് വായിക്കാതെ പോലും ഇടാവുന്ന വാചകമടി കമന്റിങ്ങ് ശൈലിയൊക്കെ പഴയതായി.
ReplyDeleteശ്രമിക്കുമല്ലോ..
വായിച്ചാലും വായിക്കാത്ത 'പോലെ' കമന്റിട്ടാല്‍ അത് സേഫ് ആയിരിക്കും.അല്ലെങ്കില്‍ വിവരം ജനത്തിനു തിരിയും. ഈ വിഷയത്തില്‍ മറ്റൊരു പോസ്റ്റില്‍ ഇട്ട കമന്റു ഇവിടെ ആവര്‍ത്തിക്കുന്നു.
ReplyDelete'നിഷ്പക്ഷ'മാധ്യമങ്ങള്‍ ഈ നാടകം റിപ്പോര്‍ട്ട് ചെയ്യുന്നത് ഒന്ന് നിരീക്ഷിക്കുക.വീരഭൂമിയും മാത്തുപത്രവും അടക്കം.രണ്ടു കാര്യത്തില്‍ ഈ മാധ്യമങ്ങള്‍,ചാനലുകള് ഇത്വരെ വായ തുറന്നിട്ടില.പൂര്‍ണമായി മൂടിവെക്കുന്നു എന്ന് പറയാം.
1) ഉമ്മന്‍ചാണ്ടി നസീറിനെ നായനാര്‍ കേസില്‍ നിന്നൊഴിവാക്കാന്‍ ഫയല്‍ നീക്കിയതിന്റെ രേഖകള്‍,ഓര്‍ക്കുക,ഈ പത്രങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പോലെ speculation അല്ല,രേഖകള്‍ പുറത്തു വന്നു.സര്‍ക്കാര്‍ രേഖകള്‍ തന്നെ.(അന്നത്തെ ആഭ്യന്ദര സെക്രട്ടറിയുടെ കത്തിന്റെ പൂര്‍ണ രൂപം പുറത്തു വന്നല്ലോ ). ഇന്നുവരെ ഈ വിവരം ജനത്തെ അറിയിച്ചിട്ടില,ഈ മാധ്യമങ്ങള്‍.
2)ഇ. അഹമ്മദിന്റെ ബന്ധുവിനെ (അടുത്ത ബന്ധു) ഒഴിവാക്കാന്‍ കളമശ്ശേരി ബസു കത്തിക്കല്‍ കേസിലെ പ്രതികളെ മാറ്റി. ഇതും ഊഹാമല്ലാ.സര്‍ക്കാര്‍ രേഖകളുണ്ടല്ലോ.
ഈ രണ്ടു കാര്യങ്ങള്‍ ജനത്തോടു പറഞ്ഞാല്‍ ബാക്കി പറയുന്നതിന്റെ മൊത്തം കാറ്റു പോകും എന്നുറപ്പായതിനാലോ എന്നറിയില്ല, ഈ മാഫ്യങ്ങള്ടെ ഓണ്‍ലൈന്‍ എഡിഷനിലും ഈ വാര്ട്തകള് കണ്ടില്ല.
യുഡിഎഫ് നല്‍കിയതുപോല സീറ്റുകള്‍ വിട്ടുകൊടുത്തുള്ള ഏര്‍പ്പാടിന് എല്‍ഡിഎഫ് പോയില്ല. എന്നിട്ടും പിഡിപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതായി ദുര്‍വ്യാഖ്യാനം ചെയ്തു.
ReplyDeleteദുര്‍വ്യാഖ്യാനമായിരുന്നോ? അപ്പൊ കൂട്ടുകെട്ടൊന്നും ഇല്ലായിരുന്നോ?
കോട്ട് ചെയ്തതില്‍ തന്നെ ഉത്തരം ഉണ്ടല്ലോ സിമി.
ReplyDeleteരണ്ട് പോസ്റ്റ് കൂടി ഇട്ടിട്ടുണ്ട്. സിമിക്ക് കുറച്ച് കൂടി വിശദീകരണം അവയില്‍ നിന്ന് ലഭിക്കും എന്ന് കരുതുന്നു. നോക്കുമല്ലോ.
ReplyDelete